Pages

പലവര്‍ണങ്ങള്‍ നിറഞ്ഞ ജീവിതതാളുകള്‍

Monday, May 2, 2011

പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് 
നീയൊരു മനുഷ്യ ജീവിയാണോ ? 
ഉറക്കെ ഉറക്കെ ചിരിച്ചു ഞാന്‍ പറയുന്നു ,
അല്ല ഞാന്‍ ഒരിക്കലും ഒരു മനുഷ്യ ജീവിയല്ല ,
എന്‍റെയീ അട്ടഹാസം കേട്ടന്നപോലെ എന്നെ വിട്ടകന്നവര്‍ 
ക്രുധമായി എന്നെ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് 
ആ നോട്ടംപോലും ഇന്നെന്നെ ചിരിപ്പിക്കുന്നു ,
ഒരു കോമാളിയായി ഞാന്‍ സ്വയം മാറുന്നു 
അതിനാല്‍ എല്ലാത്തില്‍ നിന്നും ഓടിയൊളിച്ചു  എന്‍റെ ഹൃദയത്തില്‍
ഞാന്‍ സൃഷ്‌ടിച്ച ഇരുട്ടറയില്‍ ഒരു തപസിനായി കയറിഇരുന്നു
തപസ്? എന്തിനായിരുന്നുവെന്ന് ഇന്നെന്നെ
വിട്ടകലാത്തവര്‍ എന്നോട് ചോദിച്ചു
" എന്നിലെ എന്നിലേക്കുള്ള മടക്ക യാത്ര "
എന്ന് മാത്രം ഉത്തരം നല്‍കി ഞാന്‍ അവരെ തള്ളി പുറത്താക്കി , ഹൃദയത്തിന്റെ വാതില്‍ കൊട്ടിയടച്ചു "
ഹൃദയത്തിന്റെ ഇരുട്ടറയില്‍ ഇരുന്നുകൊണ്ട് ഞാന്‍ എന്‍റെ കഴിഞ്ഞ
കാലത്തിലെ വര്‍ണങ്ങള്‍ ചാലിച്ച  താളുകള്‍ ഞാന്‍ മറിച്ചു നോക്കി
അതില്‍ കാലം കോറിയിട്ട വരികള്‍ കണ്ണുനീരില്‍ രൂപം കൊണ്ട വരികള്‍
ഇന്നെന്നെ ചിരിപ്പിക്കുന്നു , ഒരു ചെകുത്താനെ പോലെ ഞാന്‍ അവ
കാണുമ്പോള്‍ അലറി അലറി ചിരിച്ചു
കാരണം ഇന്നെനിക്കു കണ്ണുനീര്‍ എന്തെന്നറിയില്ല !
കണ്ണുനീര്‍ എന്താണ് ? ഞാന്‍ സ്വയം ഇന്ന് എന്നോട് തന്നെ ചോദിച്ചു
അതിനിയും ഞാന്‍ ഒത്തിരി പുറകോട്ടു നടക്കേണ്ടി വന്നു
കാലത്തിന്റെ ചിറകിലേറി എന്‍റെ  കഴിഞ്ഞകാലത്തില്‍ ഞാന്‍  ചെന്നിറങ്ങി
അവിടെ ഞാന്‍ കണ്ടു ,
ഒരു ഹിന്ദുവിനെ സ്നേഹിച്ച കുറ്റത്തിന് ഞാന്‍ കാരണം ബെലിയാടായ
എന്‍റെ വാപ്പയെ ഉമ്മയെ ,
ഹിന്ദു പെണ്‍കുട്ടിയെ വഴി തെറ്റിച്ചു എന്നാ കുറ്റത്തിന് നിക്കാഹ് സ്വപ്നം കണ്ടുറങ്ങിയ എന്‍റെ കുഞ്ഞുപെങ്ങളുടെ
മാനം നിഷ്കരുണം എന്‍റെ മുന്നില്‍ വെച്ച് പിച്ചികീറുന്നത്
ജീവനുറ്റ എന്‍റെ പെങ്ങളുടെയും മാതപിതാകളുടെയും ശരീരം നെഞ്ചോടു ചേര്‍ത്തുപിടിച്ചു തേങ്ങുന്ന എന്നെ !
മതങ്ങള്‍ തമ്മില്‍ കലഹമായി എന്‍റെ ഉപ്പയും ഉമ്മയും പെങ്ങളും കൊല്ലപെട്ടതുപോലെ അനേകം മനുഷ്യര്‍ കൊല്ലപെട്ടു ,
കരുണയുടെയും സ്നേഹത്തിന്റെയും നേര് കാണിച്ചു
തരുന്ന പുണ്യഗ്രന്ഥങ്ങളെ ,
സമാധാനത്തിന്റെയും സ്നേഹത്തിന്റെയും
സന്ദേശം ഭൂമിയിലെ മാനവന്മാര്‍ക്ക് പകര്‍ന്നു നല്കാന്‍അവതരിച്ചവരെ
ഞാന്‍ വെറുത്തു , മതങ്ങളെ വെറുത്തു
അന്ന് വരെ എന്നിലുണ്ടായ പച്ചയായ മനുഷ്യനിലെ കരുണയും സ്നേഹത്തെയും ഞാന്‍ എന്‍റെ ഹൃദയത്തില്‍ നിന്നും തുടച്ചുമാറ്റി
പകരം പകയും പ്രതികാരവും ഞാന്‍ എന്‍റെ ഹൃദയത്തില്‍ വിതച്ചു
അവ വളര്‍ന്നപ്പോള്‍
ഞാന്‍ ഒരു രാജദ്രോഹിയായി , മനസ്സില്‍ കരുണയില്ലാതവനായി
ഒരായിരം മനുഷ്യരുടെ രക്തം എന്‍റെ കരങ്ങളില്‍ പുരണ്ടു
എന്നിലെ പകയാളിക്കത്തികാന്‍ ആരൊക്കെയോ ഉണ്ടായിരുന്നു
അവര്‍ക്ക് വേണ്ടി ആരെയോക്കോ കൊന്നു
പതിയെ ഞാനൊരു  മരവിച്ച മനസിനുഉടമയായി
മഞ്ഞുപുതച്ച മനസിന്റെ താഴ്വരയിലേക്ക് ഞാന്‍ നടന്നിറങ്ങി
ഇന്നിതാ ഇരുട്ടിന്റെ ലോകത്ത് , ഇരുള്‍ മാത്രം നിറഞ്ഞ മനസുമായി ഞാന്‍
ഓര്‍മകളില്‍ നിന്നും ഞാന്‍ തിരകെ എന്‍റെ വര്‍ത്തമാനകാലത്തിലേക്ക് നടക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ  എന്‍റെ കണ്ണില്‍ നിന്നും നീര്‍തുള്ളികള്‍ എന്‍റെ കവിളുകളില്‍കൂടി ഒഴുകാന്‍ തുടങ്ങി . .
ഇരുട്ടിന്റെ ലോകത്ത് തളച്ചിട്ട എന്‍റെ ജീവിതത്തിന്റെ താളുകളില്‍
അവസാന വാക്കുകളും കോറിയിട്ട് ഞാനിന്നു യാത്രയാവുകയാണ്
തൂക്കുമരത്തില്‍ ജീവനര്‍പിച്ചു
ഞാന്‍ ഇന്ന് യാത്രയാവുകയാണ് , ആരും വെറുപ്പോടെ മാത്രം ഓര്‍ക്കുന്ന  രാജ്യദ്രോഹികളുടെ കൂട്ടത്തില്‍ ഇനി ഞാനും . . .


 

5 comments:

 1. നന്നായിട്ടുണ്ട്

  ReplyDelete
 2. നന്നായിട്ടുണ്ട് ട്ടോ,ഇനിയും എഴുതൂ!

  ReplyDelete
 3. കുറച്ചു കൂടി മികച്ചതാക്കണം നിന്‍റെ ആഖ്യാനശൈലി.. ആശംസകള്‍..

  ആദ്യത്തെ വരികള്‍ ഈ കഥയ്ക്ക് എത്രമാത്രം ആവശ്യമെന്നു ആലോചിച്ചു നോക്കൂ...

  ReplyDelete