Pages

കടലാസു വഞ്ചി

Sunday, July 3, 2011

സമയം ഏറെ വൈകിയിരുന്നു . . .
ട്ട്രെയിന്‍ വൈകിയാണ് വന്നത് . .  പിന്നെ മഴയും 
അമ്മടെം അച്ഛന്റേം കൂടെ ഓടി വന്നു തോണിയില് കയറിത്
യ്യോ . . ന്താവോ അതിങ്ങനെ ഇളകനെ? 
നടുവില് ഞാന്‍ അമ്മേടെ അടുത്ത് ഇരുന്നു 
തോണിയില്‍ ഇരിക്കവേ നാട്ടിലെ കാഴ്ചകളൊക്കെ ഞാന്‍ നോക്കികൊണ്ടിരുന്നു 
അമ്മ പറഞ്ഞതിനേക്കാള്‍ ഭംഗിണ്ട് 
തോണിടെ ഏറ്റത് ഇരുന്നു പുഴയെ ഒന്ന് തൊടണം ന്നുണ്ട് 
പക്ഷെ ഉള്ളിലെ പേടി ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു . . 
ന്താവോ ഞങ്ങള് ഇങ്ങോട്ട് വരുമ്പോ നല്ല മഴയായിരുന്നു 
ഇപ്പൊ മഴ എങ്ങോട്ടോ ഓടി പോയപോലെ 
അല്ലാ ഈ മഴയ്ക്ക്‌ അങ്ങനെ ഓടാന്‍ കഴിവുണ്ടോ ?
ഉണ്ടാവും , ന്നാലല്ലേ എല്ലാടത്തും എത്താന്‍ പറ്റുള്ളൂ !
അപ്പുറത്തും ഇപ്പുറത്തും ഉള്ള മരങ്ങളിലെ ഇലകളില് വെള്ളതുള്ളികള് പറ്റിപിടിച്ച്‌ ഇരിക്കനുണ്ട
ഇനിപ്പോ അത് എന്റെ മുറിലെ ആ ചുവന്ന റോസപൂവിലെ വെള്ളത്തുള്ളി പോലെ ആയിരിക്കോ ?
പക്ഷെ അത് എനഗാതെ ഇരിക്കും , ഇതുപോലെ കാറ്റ് വരുമ്പോ താഴേക്കു വീഴില്ല 
റോസാപൂവിനെക്കാലും , ഫ്ലാറ്റിലെ ഗാര്‍ഡന്‍നിലെ പച്ചചെട്യെക്കാളും ഭംഗിണ്ട് മരോം 
ചെടികളും കാണാന്‍ ! 
അവടെ സ്കൂളില് കുട്ട്യോളെ പൊക്കംഅനുസരിച്ച് നിര്‍ത്തും പോലെയാ മരം വെച്ചിട്ടുല്ലേ 
ഇവടെ എല്ലാംകൂടെ പുഴ്യ്ടെ സൈഡ്ല് അടക്കി അടക്കി വെച്ചിട്ടുള്ളത് കാണാന്‍ നല്ല 
ഭംഗിണ്ട് . .  
എല്ലാം നോക്കി നോക്കി ഇരിക്കുമ്പോ തോണി ഒരിടത് നിന്നു !
ആള്‍ക്കാരൊക്കെ തോണിന്ന്‍ ചാടി കരയില്ക്ക് ഇറങ്ങാന്‍ തുടങ്ങി
എന്നെ അപ്പാ എടുത്തു താഴെ നിര്‍ത്തി :)
ഞാന്‍ എല്ലാരേം നോക്കി , വവേനെ എല്ലാരും ന്താ ഇങ്ങനെ നോക്കണേ !
അവിടുന്ന് അച്ഛന്റേം അമ്മേടേം കൂടെ , പാടത്തിന്റെ നടുവില് കൂടി നടന്നു പോയി
ന്ത് രസാ കാണാന്‍ ! പാടം കഴിഞ്ഞു കുറച്ചങ്ങിട് നടന്നപോ അവിടെ ഒരു വീട്
ഓലയൊക്കെ വെച്ചിട്ട് ദെ അവിടെ ഒരു  ചില്ല് കുപ്പില് തീ കാത്തനു
വിരല്‍ ചൂണ്ടി കാണിച്ചപ്പോ അപ്പ പറഞ്ഞു തന്ന്യ പറഞ്ഞു തന്നെ
" വാവേ അത് റാന്തല്‍ വിളക്കാ! "
റാന്തല് വിളക്കോ?  ഞാന്‍ അങ്ങനെ അതുനോക്കി നോക്കി നടന്നു
ഇവടത്തെ ആള്‍ക്കാരൊക്കെ ന്താവോ കറത്തിരിക്കണേ ? അവടെ എല്ലാരും വെളുതിട്ടാ
അവിടയൂല്ലൊരു അടുത്ത് വരുമ്പോ നല്ല മണാ ! ഇവിടെ എല്ലാര്ക്കും വിയര്‍പ്പിന്റെം
പശുന്റെം മണാ . . .ന്നാലും ഇവര് ചിരിക്കണ കാണാന്‍ നല്ല ശെലാ ! അവിടെ ഉള്ളോരു
ചിരികൂല എപ്പോളും ഗൌരവാ . . . ഇവരാ നല്ലത്
കുറച്ചങ്ങിട് നടന്നപ്പോ പാലം ,ഞാന്‍ അവിടുത്തെ റോഡു പാലം മാത്രേ കണ്ടിട്ടുള്ളൂ
ഇതെന്താപ്പോ മരം മുറിചിട്ടിരിക്കണോ? പേടിച്ചു പോയി . .
പാവം അപ്പാ എന്നെ എടുത്തുകൊണ്ട് പാലം കടന്നു
അവിടുന്ന് നേരെയുള്ള വഴി തറവാട്ടിലെക്കാ . .
ഞാന്‍ ഓടി മുറ്റത്ത്‌ ചെന്ന് , അമ്മമ്മയും അപ്പുപ്പനും നാമം ജപിക്കാ
ഓടി ചെന്ന് അമ്മുംമെടെ കണ്ണുപൊത്തി
" അമ്മുംമെടെ വാവുട്ടി വന്ന്വോ ?" കയ്യ് മാറ്റിക്കൊണ്ട് അമ്മമ്മ ചോദിച്ചു
അമ്മമ്മ കയ്യിലുണ്ടായിരുന്ന ഭസ്മം എന്റെ നെറ്റിയില് തൊട്ട്തന്നു
അപ്പുപ്പന്‍ എന്നേം എടുത്തു ഉള്ളിലേക്ക് പൊന്നു
അമ്മമ്മയും അപ്പുപനും എന്നെ കുളിപ്പിച്ച്
അമ്മമ്മ വാങ്ങിയ പാവടെം ബ്ലൌസ്ഉം ഇട്ടു തന്നു
കുളിയൊക്കെ കഴിഞ്ഞു ഊണ് കഴിച്ചു , അമ്മമ്മ എനിക്ക് മാങ്ങാകറിയും പാല്പാസയവും
ഉണ്ടാക്കി വെച്ചതൊക്കെ കഴിച്ചു . .
തിടുക്കത്തില് അമ്മമെടെ കിടക്കില് കേറി കിടന്നു
ഇങ്ങിട് വന്നത് തന്നെ അമ്മമെടെ കഥകേള്‍ക്കാനാ , അവിടെ അമ്മ ടിവിയില്
ടോംമം ജെറിയും വെച്ച് തരും , ഒട്ടും കൊള്ളില്ല്യ . .
അമ്മമ്മ പറയാനാ കഥ കേള്‍ക്കാന്‍ നല്ല രസാ . . .
എല്ലാ ദിവസോം പുതിയ പുതിയ കഥ പറയും
അവടെ അച്ഛന്‍ ആ രാമുഭാഗവതരുടെ ഹാര്‍മോണിയപെട്ടി
തുറക്കണ പെട്ടി പോലെത്തെ ഒന്ന് തുറന്നു
വന്നാല്‍ മുതല്‍ അതിലാ ! ലാപ്‌ടോപ്‌ ആത്രേ , ഞാന്‍ തൊടാനും പാടില്ല
ന്നാലും ഇടയ്ക്ക് അതിന്റെ ആ തല ഞാനും പൊക്കി നോക്കും , ഒരു കറുത്ത ചില്ലാ
പേട്യാ അതോണ്ട് ഞാന്‍ അടച്ചു വെച്ചിട്ട് പോരും . .
നിട്ടു ഒരിസം മിച്ചു വനിട്ടു അത് തുറന്നു വെച്ചിട്ട് പോയി
അതിനു അമ്മ കുറെ അടിക്കേം ചെയ്തു . . .
അതിപിന്നെ ആ മുറില് ഞാന്‍ കേറുലാ
അപ്പ പോവ്വുമ്പോ അത് പൂട്ടിട്ടാ പോവ്വാ . . .
അവടതെക്കാലും രസം ഇവിടെയാ ,
അവടെ ചെറിയാ വീടാ , വേലിയ ഒരു വീടില് ചെറിയ ചെറിയ വീടുകള്
അതിലൊന്നാ എന്റെ , അപ്പുറത്ത് അഫ്സും കൊയാലും ഒക്കിണ്ട്
ന്നാലും എല്ലാരും ഇംഗ്ലീഷില്‍ലാ മിണ്ടാ അവര്‍ക്ക് മലയാളം അറിയുലാ
ഇവടെ വന്നാ , ചിന്നും , കാര്‍ത്തികയും ഒക്കിണ്ട് അവടെ ആരുല്ല്യ
കഥകേട്ട് ഉറങ്ങിത് എപ്പോലാന്നു അറിയില ,
വന്നതിലും തിടുക്കത്തില്‍ അമ്മ ഉടുപ്പൊക്കെ എടുത്തു വെയ്ക്കനുണ്ട് 
ഞാന്‍ ചോദിച്ചപ്പോ ഒന്നും മിണ്ടില്യ 
അച്ഛനും മിണ്ടില്യ . . . 
അമ്മുമ്മയും ഉടുപ്പൊക്കെ മാറി , ഒന്നും എടുതില്യ അകെ ഗുരുവായുരപ്പന്റെ ഫോട്ടോയും 
പിന്നെ ഭാഗവതോം മാത്രം എടുത്തു 
അപ്പുപ്പന്‍ കണ്ണടയും പിന്നെ ഒരു ചെറിയ ബാഗും മാത്രം 
ന്താവോ ല്ലാര്‍ക്കും പറ്റിയെ ?
എന്നേം ഉടുപോക്കെ മാറിച്ചു 
ഉമ്മറത്ത്‌ വന്നു കിടക്കുന്ന കാറില് കേറാന്‍ പറഞ്ഞു 
കുറെ വാശിയെട്ത് കരഞ്ഞപ്പോ അമ്മ പറഞ്ഞു പോവ്വാന്നു 
കുറെ ദൂരം പോയി . . 
ഒരു വെല്യ വീട്ടില് ചെന്ന് നിന്ന് . . 
അപ്പുപ്പനും അമ്മുമ്മയും പോലെ കുറെപേരുണ്ട് അവടെ 
അവടെ ഒരു ഓഫീസില്ല് കേറി അച്ഛനും അമ്മയും ന്തോക്കെയോ പറയുന്നുണ്ടായിരുന്നു 
കുറച്ചുടെ കഴിഞ്ഞപ്പോ അപ്പുപ്പന്റെ ബാഗും ഒക്കെ ഒരാള് എടുത്തോണ്ട് പോയി 
എനിക്കൊന്നും മനസിലായില്ല . . . 
കുറേനേരം കഴിഞ്ഞു അച്ഛനും അമ്മയും തിരികെ വന്നു 
" അമ്മമ്മ എവടെ അപ്പാ ?" 
" അമ്മമ്മയും അപ്പുപ്പനും ഇനി ഇവടെയാ , " അച്ഛന്‍ പറഞ്ഞു 
"അപ്പൊ നമ്മള് ഇനി അവധിക്കു എങ്ങിടാ വര്വാ ?" 
"നമ്മള് അമ്യുസ്മെന്റ് പാര്‍കില് പോവ്വും " അച്ഛന്‍ മറുപടി തന്നു 
വേറൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അച്ഛനും അമ്മയും കാറില് കേറി 
ഞാന്‍ തിരിഞ്ഞു നോക്കി . . . .
അപ്പുപ്പനും അമ്മുമ്മയും അവിടെ നിക്കാന് കരഞ്ഞോണ്ട് . . 
എനിക്കും അവരടെ ഒപ്പം നിക്കണം ന്ന് പറഞ്ഞു ഞാന്‍ നെലോളി കൂട്ടി 
ആരും കേട്ടില്ലാ . . . 
കാറ് നീങ്ങാന്‍ തുടങ്ങി . . . 
അമ്മമ്മ ഉണ്ടാക്കിത്തന്ന കടലാസ് വഞ്ചി  കയ്യില്‍ നിനര്‍ടന്നു 
പുഴയില്‍ വീണു . . . 
അവരെ പോലെ അതും എന്നില്‍ നിന്നടര്‍ന്നു പോയി . . 
ബാല്യത്തിന്റെ നിറമുള്ള ഇതളുകള്‍ പോലെ . . . . . 12 comments:

 1. മുത്തശ്ശി കഥകേട്ടു വളരാനുള്ള ഭാഗ്യം ഇപ്പോഴത്തെ തലമുറയ്ക്കില്ലല്ലോ? മുത്തശ്ശിമാര്‍ വൃദ്ധസദനങ്ങളിലേക്ക് "താമസം മാറ്റിയിരിക്കുന്നു". കുട്ടികള്‍ ലാപ്ടോപ്പും,ഇന്‍റെര്‍നെറ്റും, മൊബൈല്‍ ഫോണും ഒക്കെ ആയി ബാല്യം നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു.൩ വയസില്‍ പ്ലേ സ്കൂള്‍, എല്‍ കെ ജി, നീണ്ട സ്കൂള്‍ കാലഘട്ടം. പ്ലസ്‌ ടു വും പഠിച്ചിറങ്ങുമ്പോഴേക്കും കുട്ടി ആധുനിക ലോകത്ത് ജീവിക്കാനുള്ള എല്ലാം പഠിച്ചു കഴിഞ്ഞിരിക്കും , മാനുഷിക മൂല്യങ്ങള്‍ ഒഴികെ.
  മോശമല്ലാത്ത എഴുത്ത്.ആശംസകള്‍...

  ReplyDelete
 2. കേട്ടിട്ടുള്ള കഥയാണെങ്കിലും പറഞ്ഞ രീതി രസമുള്ളതായിരുന്നു. പിന്നെ ഇതേ രീതിയില്‍ തന്നെ കഥ പറയുന്ന വേറെ ഒരു കഥാകാരി നമുക്കുണ്ട് ബ്ലോഗില്‍... എച്ച്മുക്കുട്ടി. ശരിക്കും എച്ച്മുക്കുട്ടീടെ ഏതൊക്കെയോ കഥകള്‍ ഓര്‍ത്തുപോയി....

  ReplyDelete
 3. @എ;ആളവന്താന്‍ :
  കേട്ടിട്ടുണ്ട് :)
  ആളെ എനിക്കറിയില്ല

  ReplyDelete
 4. നന്നായിട്ടുണ്ട് പൊന്നൂട്യെ......
  അക്ഷരത്തെറ്റുകള് തിരുത്തുക , പിന്നെ ഈ തീം വായിച്ചീട്ടുള്ളതാ....ന്നാലും നന്നായിരിക്കുന്നു. അമ്മൂമ്മകഥകൾ ഹനിക്കപെടുന്ന ഒരു കൂട്ടം ബാല്യത്തിന്റെ വേദന ഈ എഴുതിൽ ഞാൻ ദർശിക്കുന്നു . ഭാവിയിൽ അല്ല ഇപ്പോൾ സമൂഹത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന ഒരു സംഭവം തന്നെയാണിത് ....

  ന്നാലും ആശംസകൾ........

  ReplyDelete
 5. echumoone orma vannu ennathu sari ennalum anjooneem orma vannottaa .. nannayirikkunnu vishayangal vyathyasthamayi ezhuthoo enneppole pazhayathil thanne kadichu thoongathe ..

  ReplyDelete
 6. ഒരു വൃദ്ധസദനവും നിനക്കുപകരമാവില്ല.
  ഒരു ആയയും നിന്റെ വേദന തിരിച്ചറിയില്ല
  ഒരു കുന്നോളം പൊന്നു നീ നല്കിയാലും
  അത് അവരുടെ ഒരു നിശ്വാസത്തിനു പകരമാവില്ല

  നല്ല കഥ
  അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക

  www.sunammi.blogspot.com

  ReplyDelete
 7. നന്നായിട്ടുണ്ട്.
  അവ്ടത്തെ ചിരിയും ഇവ്ടത്തെ ചിരിയും അതമ്മിലുള്ള വ്യത്യാസം മനസ്സിലുണ്ട്

  ReplyDelete
 8. പോസ്റ്റ് രസമായിരിക്കുന്നു. പേരഗ്രാഫ് തിരിച്ച് കണ്ടില്ല.

  സെപ്തംബര് മീറ്റിന് കണ്ണൂരില് പോകുന്നുണ്ടെന്ന് വായിച്ചു. അപ്പോള് ഈ വരുന്ന ശനിയാഴ്ച 09-07-11 എറണാംകുളത്തുള്ള മീറ്റിന് വരുന്നില്ലേ?

  ReplyDelete
 9. "അല്ലാ ഈ മഴയ്ക്ക്‌ അങ്ങനെ ഓടാന്‍ കഴിവുണ്ടോ ?
  ഉണ്ടാവും , ന്നാലല്ലേ എല്ലാടത്തും എത്താന്‍ പറ്റുള്ളൂ !"
  ......
  ഇനിയും എഴുതൂ... :)

  ReplyDelete
 10. ആളനന്‍താന്‍ പറഞ്ഞതിനോട് യോജിപ്പില്ല. എച്ച്മുച്ചേച്ചിയുടെ കഥകളോട് കമ്പയറബ്ളല്ല. എങ്കിലും എഴുത്തുരീതികളില്‍ കുറച്ച് പുതുമയുണ്ട്,ട്ടോ. തെരെഞ്ഞെടുക്കുന്ന പ്രമേയങ്ങളില്‍ കുറച്ചുകൂടി സൂക്ഷ്മത പുലര്‍ത്തിയാല്‍ ഇനീം ഒരുപാട് മെച്ചപ്പെടാന്‍ പറ്റും എന്നാണ് തോന്നുന്നെ.പിന്നെ അക്ഷരത്തെറ്റും പാരഗ്രാഫ് തിരിക്കലുമൊക്കെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനി എന്ന പരിമിതിയെ അതിജീവിച്ച് നേരെയാക്കിയെടുക്കണം... ഒരുപാട് എഴുതൂ. ആശംസകള്‍...!

  ReplyDelete
 11. നന്നായിട്ടുണ്ട് അഞ്ജലികുട്ടി.. കുറെ ദിവസങ്ങള്‍ക്ക് മുന്‍പ് വായിച്ചതാ.. മൊബൈലില്‍ ആയതുകൊണ്ട് കമന്റ്‌ ചെയ്യാതെ പോയതാ.. നിന്റെ നിഷ്കളങ്കമായ ശൈലിയും ലോക്കല്‍ സ്ലാങ്ങും മനോഹരമായി... വ്യത്യസ്തമായ വിഷയങ്ങളുമായി ഇനിയും ഒരുപാടു എഴുതു.. ആശംസകള്‍..

  ReplyDelete