Pages

ആത്മാവിന്‍റെ പ്രാര്‍ത്ഥന

Friday, April 29, 2011
അവള്‍ ആര്‍ക്കും പരിചിതയായിരുന്നില്ല
ഏകാന്തതയുടെ തടവറയില്‍ അവള്‍ സ്വയം തന്നെ അടച്ചുവെച്ചു
എങ്കിലും  ഏകാന്തമായ അവളുടെ മനസിനെ എന്നും സന്തോഷിപ്പിച്ചിരുന്നത്
മാറി മാറി പ്രകൃതിയെ പുണര്‍ന്നുകൊണ്ടിരുന്ന ഋതുക്കളായിരുന്നു
ശിശിരവും ഹേമന്തവും ഗ്രീഷ്മവും ശരത്കാലവും എല്ലാം അവളെ തഴുകി മറഞ്ഞുകൊണ്ടിരുന്നപ്പോലും
 അവളെ സ്നേഹിക്കുവനായി ആരുമുണ്ടായിരുന്നില്ല
അവളെ സ്നേഹിക്കാന്‍ അവള്‍ മാത്രം
അങ്ങനെ തോന്നിതുടങ്ങിയ നിമിഷങ്ങളില്‍
അവളുടെ മനസ് അവള്‍ക്കായി ഒരു കൂട്ടുകാരനെ  സമ്മാനിച്ചു ,
അവളുടെ ആത്മാവിനെ ,
അവള്‍ സ്നേഹിച്ചു ,
ഇന്നേവരെ ആര്‍ക്കും നല്‍കാത്ത സ്നേഹം അവള്‍ തന്റെ ആത്മാവിനു നല്‍കി . ആ ആത്മാവ്   നിശബ്ദമായി അവള്‍ക്ക് പകരം വാക്കുകളുടെ അക്ഷയപാത്രം സമ്മാനിച്ചു ,
ഒരിക്കലും വറ്റാത്ത ആ അക്ഷയപാത്രത്തിലെ വാക്കുകള്‍ അവള്‍ അവളുടെ ആത്മാവിനു സമ്മാനിച്ചു
ആ വാക്കുകള്‍ അവളുടെ ആത്മാവിനു മാത്രമുള്ളതായിരുന്നു
ഇന്നേ വരെ തന്റെ ജീവതേജസിനെ സ്നേഹിച്ച
അവളുടെ ജീവിതത്തിലേക്ക്
ഒരു പുരുഷന്‍ കടന്നുവന്നപ്പോള്‍ , തന്നെ സ്നേഹിക്കാന്‍ തനിക്കു സ്നേഹിക്കാന്‍  സംസാരിക്കാന്‍ തന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാന്‍  മോഹങ്ങള്‍ സഫലമാക്കാന്‍ ഒരാള്‍കൂടി വന്നപ്പോള്‍ അവള്‍ സന്തോഷിച്ചു
ലോകത്തിന്‍റെ കാപട്യങ്ങള്‍ അറിയാത്ത അവളുടെമനസു അവനെ വിശ്വസിച്ചു , അവനു വേണ്ടി ജീവിച്ചു ,
അവള്‍ക് എല്ലാം അവനായി മാറിയപ്പോള്‍ അവളുടെ ആത്മാവ് നിശബ്ദമായി
അവളുടെ കൂടെ ഒരു നിഴല്‍ മാത്രമായി മാറി
പക്ഷെ ഒരിക്കലും അവളെ ഉപേക്ഷിച്ചു അകലാന്‍ അത് തയ്യാറായില്ല
അവള്‍ അവനാവിശ്യപെട്ടതെല്ലാം നല്‍കിയപ്പോള്‍ ,
അവന്‍റെ ആവിശ്യങ്ങല്ക്
ശേഷം അവളെ അവന്‍ വലിച്ചെറിഞ്ഞു
തകര്‍ന്ന മനസുമായി , അവള്‍ അലഞ്ഞു
അവസാനം തന്റെ കളങ്ങപെട്ട മനസിനും ശരീരത്തിനും
അവള്‍തന്നെ ശിക്ഷ വിധിച്ചു
മാനം മഞ്ഞിനെ പ്രണയിച്ചുകൊണ്ടിരുന്ന ഒരു രാവില്‍ അവള്‍ 
പകുതി മറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും വിടര്‍ത്തി കയ്യില്‍ നിന്നും ഒലിച്ചിറങ്ങുന്ന തന്‍റെ രക്തം കൊണ്ട് അവള്‍ എഴുതി ഒരാള്കടന്നു വന്നപ്പോള്‍ അവളുപെക്ഷിച്ച തന്‍റെ ആത്മാവിനു
തന്നെ മൌനത്തിന്റെ ഭാഷയില്‍ സ്നേഹിച്ച
തന്‍റെ ആതാമാവിനോട് മാത്രമേ അവള്‍ക്കു
യാത്രപറയുവാന്‍ ഉണ്ടായിരുന്നുള്ളു . . .
അവസാന വാക്ക് മുഴുമിപ്പികുവാന്‍ അവളുടെ കണ്ണുകളും കരങ്ങളും
അവളെ അനുവദിച്ചില്ല . .
പതിയെ അവളും ആ നിദ്രയ്ക്കു കീഴടങ്ങി . .
പിന്നെയവള്‍ കണ്ണുതുറന്നത് ഒരു പുതിയ ലോകത്തായിരുന്നു
ഇരുള്‍ മാത്രം നിറഞ്ഞ നരച്ച ചുവരുള്ള ഒരു മുറി 
അവളുടെ കരങ്ങളും കാലുകളും ഇരുമ്പ് ചങ്ങലകള്‍ക്ക് കീഴടങ്ങിരിക്കുന്നു
നീണ്ടു ഇടതൂര്‍ന്ന മുടിയിഴകള്‍ ജടപിടിച്ചു ,
ചുവന്ന അധരങ്ങളില്‍ കറുപ്പ് നിറം പടര്‍നിരിക്കുന്നു
സാധാസമയം ആ ചുണ്ടുകള്‍ എന്തോ പറഞ്ഞുകൊണ്ടിരുന്നു
മുറിയുടെ മൂലയില്‍ ബന്ധിക്കപെട്ട അവളെ നോക്കി നിറകണ്ണുകളോടെ അവളുടെ ആത്മാവ് അവളുടെ സമീപം നിന്നു
 " ഇത്രയേറെ ഞാന്‍  സ്നേഹിച്ച നീ എന്തിനാ എന്നെ പറ്റിച്ചിട്ട് പോയത് ? നീ വരും എനിക്കറിയാം  നീ വരും "
അവള്‍ അവളുടെ പുതിയലോകത്തും തേടിയത് അവനെയായിരുന്നു
വേറെ എങ്ങോ പുതിയ ജീവിതം തുടങ്ങി  സന്തോഷത്തോടെ ജീവിക്കുന്ന അവനെ ,
പക്ഷെ അവളെയെന്നും സ്നേഹിച്ച സ്വന്തം ആത്മാവ് അവള്‍ക്കായി കാത്തിരുന്നു . . .
അവള്‍ സ്നേഹിച്ച ഋതുകള്‍ പോയും വന്നുമിരുന്നു പക്ഷെ ഒരിക്കല്‍പോലും അവള്‍ തിരിച്ചു വന്നില്ല
മഴതകര്‍ത്തു പെയുന്ന ഒരു കര്‍ക്കിടകമഴയില്‍ അവള്‍ യാത്രയി , ഒരിക്കല്‍ അവള്‍ യാത്ര തിരിച്ച ലോകത്തേക്ക്
ഒരു ജന്മം മുഴുവന്‍ അവള്‍ക്കായി അവളായി ജീവിച്ച അവളുടെ ആത്മാവ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവളുടെ ശരീരം വെളുത്ത തുണിയാല്‍ മറച്ചുകൊണ്ട് ചിതയിലേക്ക് എടുക്കുന്നത് കണ്ടുകൊണ്ടു നിന്നു
നിറഞ്ഞ കണ്ണുനീരോടെ ആ ആത്മാവും യാത്രയായി നക്ഷത്രങ്ങളുടെ ലോകത്തേക്ക് , കാത്തിരുന്നു കണ്ണീരോടെ അവളായി വീണ്ടും പിറക്കാന്‍
പാതിവഴിയില്‍ ഗതിമാറി ഒഴുകാത്ത ഒരു പുഴപോലെ , താളം തെറ്റാത്ത സംഗീതംപോലെ . . . 
അവള്‍ സന്തോഷത്തോടെ ഒരായുസ് ജീവിച്ചു തീര്‍ക്കുന്നത് കാണാന്‍ . . .
ഇന്നും കാത്തിരിക്കുകയാണ് ആ അവള്‍ക്കായി
അവള്‍ എഴുതിതീര്‍ക്കാതെ പോയ കവിതാശകലങ്ങളും ചേര്‍ത്തുപിടിച്ച്
കാത്തിരുന്നു ഒരു പ്രാര്‍ത്ഥന പോലെ


4 comments:

  1. അഞ്ജലി കഥ കൊള്ളാം, കുറച്ചുകൂടി നന്നാക്കാമായിരുന്നു.

    ReplyDelete
  2. അഞ്ജലി കുട്ടി.. എന്തിനാ ഇങ്ങനെ നെഗറ്റീവ് മാത്രം എഴുതണേ.. നഷ്ടപ്രണയം മാത്രമല്ല ജീവിതം.. കഥയായി എഴുതിയതിനെ വൃത്തിയില്‍ പാരഗ്രാഫ് തിരിച്ചു എഴുതിയാല്‍ കുറച്ചു കൂടി നന്നാകും.. യോജിക്കുന്ന ഒരു ചിത്രം കൂടി കൊടുത്ത് കുറച്ചു കൂടി ആകര്‍ഷണമാക്കൂ ഓരോ പോസ്റ്റും.. പ്രായത്തിനെ മറികടക്കുന്ന നിന്‍റെ ചിന്തകളും എഴുത്തും നല്ലതു തന്നെ.. കൂടുതല്‍ വായിക്കുക.. കൂടുതല്‍ എഴുതുക..

    ReplyDelete
  3. ഒഴുക്കുള്ള വരികള്‍.

    ലോകത്ത് മറ്റാരേക്കാള്‍
    നമ്മെ അറിയുക നമുക്കു മാത്രം.
    ആത്മാവ്, ഉള്ളകം മാത്രമേ
    ഒരുവളെ അതായി തിരിച്ചറിയുന്നുൂള്ളൂ.

    ReplyDelete