Pages

കൊച്ചി മീറ്റ്‌ 09/07/2011

Sunday, July 10, 2011
രാവിലെ തന്നെ കിടന്നുറങ്ങുന്ന ചേട്ടനെയും കുത്തിപൊക്കി കൊച്ചിക്ക് കൊണ്ട് വന്നിട്ട് 
അവസാനം കിടന്നുറങ്ങുന്നവനെ വിളിച്ചിട്ട് ചോറില്ല എന്ന്പറയുന്ന അവസ്ഥയായി 
കൊച്ചിയായ കൊച്ചി മൊത്തത്തില്‍ ചുറ്റിയിട്ടും ഈ ഹോട്ടല്‍ മയുര പാര്‍ക്ക്‌ ഹോട്ടല്‍ ആര്‍ക്കും അറിയില്ലാന്നു വെച്ചാല്‍ ? 
കണ്ണ്കൊണ്ട് കൊല്ലുന്ന നോട്ടത്തില്‍ നിന്നും പാവം കണ്ണ്കൊണ്ട് കാലു പിടിക്കുന്ന അവസ്ഥവരെയെത്തി . . പിന്നെ എന്റെ കത്തിവെപ്പും എല്ലാം കൂടെ ചേട്ടന് എന്നെ എങ്ങനെയെങ്കിലും അവിടെ തള്ളിയിട്ടു പോയാ മതിയെന്നായി . . 
അങ്ങനെ ഞാന്‍ ഡോക്ടര്‍ ചേട്ടായിയെ വിളിച്ചു എല്ലാം കൃത്യമായി ചോദിച്ചു വീണ്ടും ഒന്നുടെ വഴി 
തെറ്റിച്ചു കൊടുത്തു . . അങ്ങനെ എട്ടു മണിക്ക് കൊച്ചിയിലെത്തിയ ഞാന്‍ 
ഹോട്ടല്‍ കണ്ടു പിടിച്ചു കച്ചേരിപ്പടിയില്‍ എത്തിയപ്പോ എട്ടര ഒന്‍പതു മണി 
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചെന്നു വരുത്തി ഇറങ്ങി 
ഹോട്ടലിന്റെ മുന്‍പില്‍ ചെല്ലുമ്പോ നല്ല ഒന്നാന്തരം കണി 
ജിക്കുചേട്ടനും ജയന്‍ചേട്ടായിയും 
അവിടെ കൂടി എന്തൊക്കെയോ എഴുതുന്നത് കണ്ടു 
ജിക്കുന് എന്നെ കണ്ടപ്പോ തന്നെ ക്ലിക്ക് ആയി "അഞ്ജലി " കുറച്ചു ശങ്കയോടെ ജിക്കു ചോദിച്ചു 
ഞാന്‍ അതെ എന്ന് ഉത്തരവും കൊടുത്തു 
എന്നെയും അമ്മയെയും കൊണ്ട് ജിക്കു ലിഫ്റ്റിന്റെ അടുത്തേക്ക് നടക്കുമ്പോ 
നീ എട്ടു മണിക്കല്ലേ വരാന്നു പറഞ്ഞെ പിന്നെ എന്തെ കൊച്ചെ ലേറ്റ് ആയെ എന്നൊക്കെ തനി അച്ചായന്‍ ഭാഷയില്‍ എന്നോട് ചോദിച്ചു , പാവം ഡ്രൈവര്‍ ചേട്ടനെ ചുറ്റിച്ച കഥയൊന്നും ഞാന്‍ പറയാന്‍ പോയില്ല , എന്റെ കത്തിയുടെ മൂര്‍ച്ച പാവം ഇപ്പോളെ അറിയേണ്ടേ എന്ന് കരുതി മിണ്ടാതിരുന്നു . . . 
ലിഫ്റ്റില്‍ കേറി ചെന്നിറങ്ങിയപ്പോ ആരുമില്ല
കുറച്ചുപേരൊക്കെ ഉണ്ട് . . . ഞാനിങ്ങനെ അന്തം വിട്ടു നില്ക്കുമ്പോ ജിക്കു ഉറക്കെ ആരോടോ 
വിളിച്ചു പറയുന്നതും എന്റെ തലയില്‍ ലഡു പൊട്ടിയതും ഒരുമിച്ചായിരുന്നു 
" ചാണ്ടിച്ചോ ദേ ഓസ്ട്രേലിയയില്‍ ഉള്ള കൊച്ചാ ഇത് ! എന്റെ മാതാവേ ഞാന്‍ എപ്പോള 
ഓസ്ട്രേലിയയില്‍ പോയത് , സ്പെല്ലിംഗിനു പോലും മരിയാതക്ക് എഴുതാന്‍ അറിയാത്ത ഞാനോ ?
അകെ കൂടെ തലയില്‍ ഇടി വെട്ടിയ പോലെ നില്ക്കുമ്പോ ജിക്കു തന്നെ ഓര്‍മിപ്പിച്ചു 
കുറെ കാലം എന്റെ ഫേസ്ബുക്കില്‍ ഓസ്ട്രേലിയ എന്നായിരുന്നു ഞാന്‍ ഇട്ടിരുന്നത് 
പിന്നെയത് മാറ്റിയതും ഇതുപോലെ ആരോ എന്തോ ചോദിച്ചപ്പോളാണ് 
എന്നാലും ഫേസ്ബുക്ക്‌ വരുത്തി വെച്ചൊരു വിനയെ !
ശ്യോ കൊടുങ്ങല്ലൂര് കിടക്കുന്ന ഞാന്‍ ഓസ്ട്രേലിയയില്‍ പത്തു പൈസ മുടക്കില്ലാതെ എത്തി 
അതൊക്കെ ഓര്‍ത്തു നടക്കുമ്പോ കുമാരന്‍ ചേട്ടന്‍ ഇങ്ങോട്ട് കേറി അറ്റാക്ക്‌ ചെയ്തു 
തുഞ്ചന്‍മീറ്റിനു എന്നെ അറ്റാക്ക്‌ ചെയ്യാന്‍ കിട്ടാത്തതിന്റെ വിഷമം അങ്ങ് തീര്‍ത്തു 
പിന്നെ നന്ദന്‍ചേട്ടനും സെന്തില്‍ ചേട്ടനും വന്നു പരിചയപെട്ടു  അങ്ങനെ ഒത്തിരി പേര് 
അങ്ങനെ എല്ലാരേയും പരിചയപെട്ടു ചുമ്മാ നടക്കുമ്പോ ജയന്‍ചേട്ടായി രജിസ്റ്റര്‍ ചെയ്യാന്‍ വിളിച്ചു 
ആദ്യം തന്നെ ആ ഭാഗ്യം എനിക്ക് കിട്ടി ! ഞാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്തു 
ചുമ്മാ ഇരിക്കുമ്പോ ജിക്കു വോട്ട് ചെയ്യാനുള്ള പേപ്പര്‍ കയ്യില്‍ തന്നു 
സമയം ഒട്ടും പാഴാക്കാതെ അതൊക്കെ ഭംഗിയായി ചെയ്തു 
അത് കഴിഞ്ഞു ആരോടോ സംസാരിച്ചു നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി 
തിരിഞ്ഞു നോക്കിയപ്പോ വീണ്ടും ജിക്കു ! കൂടെ സജീവേട്ടന്‍ 
എന്റെയി മരമോന്ത വരപ്പിക്കാതെ ഇവനെന്തിന്റെ അസുഖമാണ് എന്റെ കര്‍ത്താവെ !
എന്നെ തന്നെ വരപ്പിക്കണം എന്ന് ഇവനെന്തിനാ ഇത്ര നിര്‍ബന്ധം ?
മനസ്സില്‍ ചോദിച്ചതാ പക്ഷെ ഉത്തരം ജിക്കുന്റെ വായെന്നു തന്നെ വന്നു 
കൊച്ചെ , സജീവേട്ടന്‍ പറഞ്ഞു സജീവേട്ടന് യോജിക്കുന്ന ഒരാളെ തന്നെ ആദ്യം വരയ്ക്കണം എന്ന് ! കര്‍ത്താവേ കുറച്ചു വണ്ണം ഉണ്ടെന്നു വെച്ച് ! ഇത് കൊലച്ചതിയായിപ്പോയി 
അങ്ങനെ വരയ്ക്കാനിരുന്നു ! വരച്ചു കഴിഞ്ഞു എന്റെ മുഖവും വരച്ചതും കൂടി കണ്ടപ്പോ ഞാന്‍ കരഞ്ഞു പോയി ! 
എല്ലാരും വന്നു കുറച്ചു കഴിഞ്ഞപ്പോ സെന്തില്‍ ചേട്ടന്‍ പരിചയപ്പെടല്‍ എന്ന പരിചയും കൊണ്ടിറങ്ങി  , കുറെ പേര് വിയര്‍ത്തപ്പോള്‍ ചിലര് സെന്തില്‍ചേട്ടനെ വിയര്‍പ്പിച്ചു !
പരിചയപ്പെടലും അതിന്ടയിലെ കഥയുണ്ടാക്കി പറയലും നമ്പര്‍ ഗെയിംമം 
പരിചയപ്പെടല്‍ കുറച്ചുടെ ഉഷാറാക്കി ! 
പിന്നെയൊരു ഗ്രൂപ്പ്‌ ഫോട്ടോ ചിരിക്കാത്തവര്‍ വരെ പിന്നിലും മുന്നിലും നില്‍ക്കുന്നവരുടെ കോമഡി കേട്ട് ഉറക്കെ ഉറക്കെ ചിരിച്ചു ! (അതിന്റെ പ്രതിഫലനം ഫോട്ടോയില്‍ കാണാം )
ഫോട്ടോയെടുപ്പ് കഴിഞ്ഞു എല്ലാരും ചാടിയോടി വീണ്ടും പരിചയപ്പെടല്‍ തുടങ്ങി !
ഇത്തവണ ഞാനും വിട്ടില്ല സകലരെയും കത്തി വെച്ച് കൊന്നു ! 
ഒരാളെയും വെറുതെ വിട്ടില്ല എന്നാണ് വിചാരിക്കുന്നത് ! 
അതിനിടയില്‍ അറിയാതെ ജയന്‍ ചേട്ടായി എവിടെ എനോന്നു നോക്കി !
ചേട്ടായി എന്നെയും കണ്ടു  , പാവം ആരൊക്കെയോ ചേട്ടായിയെ കത്തി വെച്ചുകൊണ്ടിരിക്കാ 
അതും നോക്കി ചുമ്മാ ഒന്ന് ചിരിച്ചു ! എന്നെ അടുത്തോട്ടു വിളിച്ചു 
അങ്ങോട്ട്‌ ചെന്നപ്പോളാണ്‌ മനസിലായത് സംഫവം പത്രകാരുമായിട്ടുള്ള സംസാരമാണ് 
എന്നെ അവിടെ പിടിച്ചിരുത്തി ! ആ ചേച്ചി എന്നെയും നല്ലപോലെ ആക്രമിച്ചു 
പോരാതെ പാവം എന്റെ ഒരു ഫോട്ടോയും എടുത്തു 
പിന്നെ ആ ഏരിയയില്‍ ഞാന്‍ നിന്നില്ല , 
മഹേഷ്‌വിജയനും , മാഷും , ഞാന്‍ , ഇന്ദു ചേച്ചി , കുസുമം ചേച്ചി , എല്ലാരും കൂടെ നില്‍ക്കുമ്പോളാണ്  മത്താപ്പ് , ഒരു മത്താപ്പ് ഇവിടെ കത്തിചെക്കാം എന്ന് കരുതി  ഭക്ഷണം കഴിച്ചുകൊണ്ട് ഓടി വന്നത് ! * എന്തോ ഒരു സംശയം മത്താപ്പ് മഹേഷ്‌ വിജയനോട് മഹേഷിന്റെ കഥയെ കുറിച്ച് ചോദിച്ചു ! ആര്‍ക്കും മനസിലായില്ലെങ്കിലും മത്താപ്പിന്റെ അടുത്ത് നിന്ന ഞാനത് വ്യക്തമായി കേട്ടു ! പാവത്തിനെ എല്ലാരും കൂടെ കത്തി വെയ്ക്കുന്നതിനിടയില്‍ ജിക്കുവും ഓടി വന്നു ! ജിക്കു വന്നിട്ട് എന്നെ വിളിച്ചു ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയി , 
കഴിച്ചു കൊണ്ടിരിക്കുമ്പോലും ആരും കത്തിവെപ്പോന്നും നിര്‍ത്തിയില്ല , 
ഞാനും റെജിമാഷും അമ്മയും എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും ജിക്കു അവിടുന്ന് മാറുന്നില്ല 
അവസാനം ആരോ വന്നു വിളിച്ചുകൊണ്ട് പോയി ,
പിന്നെ ഞാനും കുമാരന്‍ചേട്ടനും കൂടിയായിരുന്നു കത്തിവെപ്പു
ജിക്കുവും കൂട്ടുകാരും അവിടെ ഫോട്ടോ മത്സരത്തിന്റെ മാര്‍ക്ക് കൂട്ടാനും കിഴിക്കാനും 
കണക്ക് അറിയുന്നവരില്‍നിന്നും പഠിക്കാനും പോയി 
പിന്നെയും കുറെ പേര് എന്നെയും ഞാന്‍ അങ്ങോട്ടും കത്തി വെച്ചുകൊണ്ടിരുന്നു 
സമയം പോയതാരും അറിഞ്ഞില്ല , സമയം മൂന്നു കഴിഞ്ഞപ്പോ
ഞാനും എല്ലാവരോടും യാത്രപറഞ്ഞു സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി ! 

ഇനി ബാക്കി ചിത്രങ്ങള്‍ പറയട്ടെ !ഡോക്ടര്‍ ചേട്ടായി 
ജോചേട്ടന്‍ && സെന്തില്‍ ചേട്ടന്‍ 
ഫോട്ടോ പ്രദര്‍ശനം 13 comments:

 1. കൊള്ളാട്ടാ കൊള്ളക്കാരീ.. ഗഡികളെ ഒക്കെ പോയി കറക്കി അല്ലെ ,, നന്നയി ഈ കൊമ്പ് അഴീക്കാതെ വച്ചോ കണ്ണൂരും കുറച്ചു പേരെ ഇട്ടു കുത്താനുള്ളതാ . കെട്ടൊ..?

  ReplyDelete
 2. മഞ്ഞുതുള്ളീ.......... :) [ കൊതിപ്പിക്കല്ലേ...!! ]

  ReplyDelete
 3. ഹോട്ടല്‍ മയൂര പാര്‍ക്കിലേക്ക് ഞാന്‍ കയറി വന്നപ്പോള്‍ കണി കണ്ടത് നിന്നെയാണ്...
  അതേതായാലും കലക്കി. എല്ലാരെയും പരിചയപ്പെടാന്‍ കഴിഞ്ഞു...
  പോസ്റ്റില്‍ നിന്റെ ഫോട്ടോ മാത്രം ഇല്ലല്ലോ..
  സജീവേട്ടന്‍ വരച്ച നിന്റെ ചിത്രം ബ്ലോഗിലെ പ്രൊഫൈല്‍ ഫോട്ടോ ആക്കിയിട്ടാല്‍ നീ ഒരു സൂപ്പര്‍ താരം ആകുമെന്ന് ആരോ പറഞ്ഞു കേട്ടൂ

  ReplyDelete
 4. മഹേഷ്‌ചേട്ടാ ഡോണ്ട് ടൂ ഡോണ്ട് ടൂ ,
  ആരാ അത് പറഞ്ഞത് മിക്കവാറും ജിക്കു അല്ലെങ്കി കുമാരേട്ടന്‍
  അതുമല്ലെങ്കി മഹേഷ്‌ തന്നെ
  ചത്തത് രാവണനെന്കില്‍ കൊന്നത് രാമന്‍ തന്നെ

  ReplyDelete
 5. ഉം.
  കൊള്ളാം!
  മീറ്റിനു വന്നിട്ട് എല്ലാവരും പോസ്റ്റിടാതെ മുങ്ങിയല്ലോ എന്നോർത്തിരിക്കുകയായിരുന്നു.
  ഈ എഴുത്തും പടങ്ങളും നന്നായി അനിയത്തീ.

  ReplyDelete
 6. പടങ്ങള്‍ കുറച്ചു കൂടി വലുപ്പത്തില്‍ കൊടുക്കാം ..കുഞ്ഞു എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍ .....

  ReplyDelete
 7. അഭിനന്ദനങ്ങള്‍, മീറ്റില്‍ പങ്കെടുത്തതിനും, അത് ഇവിടെ പങ്കു വെച്ചതിനും.

  ReplyDelete
 8. കൊള്ളാം ഗുണ്ട്മണീ .ഒട്ടും മോശമല്ലാത്ത വിവരണം. അഭിനന്ദങ്ങള്‍ ....

  ReplyDelete
 9. ഹായ്.. കണ്ണാ.. വരാൻ കുറച്ചു വൈകിപ്പോയി.. നന്നായിരിക്കുന്നു.
  ആശംസകൾ.

  ReplyDelete
 10. ഇതൊക്കെ എന്ത് ...?!! കണ്ണൂരേക്ക് വാ (മുത്തപ്പാ കാത്തോളണേ.... )

  നന്നായി ഫോട്ടോയും വിവരണവും !!

  ReplyDelete
 11. ഇന്നാ മോളുടെ ബ്ലോഗില്‍ ആദ്യായി വരണത്. എന്നെ പറ്റി എഴുതിയില്ലല്ലോ..? പോ മിണ്ടൂല്ല .....(വെറുതെയാണെ..) ഇനിയും എഴുതണം കാണാം

  ReplyDelete