Pages

ആത്മാവിന്‍റെ പ്രാര്‍ത്ഥന

Friday, April 29, 2011
അവള്‍ ആര്‍ക്കും പരിചിതയായിരുന്നില്ല
ഏകാന്തതയുടെ തടവറയില്‍ അവള്‍ സ്വയം തന്നെ അടച്ചുവെച്ചു
എങ്കിലും  ഏകാന്തമായ അവളുടെ മനസിനെ എന്നും സന്തോഷിപ്പിച്ചിരുന്നത്
മാറി മാറി പ്രകൃതിയെ പുണര്‍ന്നുകൊണ്ടിരുന്ന ഋതുക്കളായിരുന്നു
ശിശിരവും ഹേമന്തവും ഗ്രീഷ്മവും ശരത്കാലവും എല്ലാം അവളെ തഴുകി മറഞ്ഞുകൊണ്ടിരുന്നപ്പോലും
 അവളെ സ്നേഹിക്കുവനായി ആരുമുണ്ടായിരുന്നില്ല
അവളെ സ്നേഹിക്കാന്‍ അവള്‍ മാത്രം
അങ്ങനെ തോന്നിതുടങ്ങിയ നിമിഷങ്ങളില്‍
അവളുടെ മനസ് അവള്‍ക്കായി ഒരു കൂട്ടുകാരനെ  സമ്മാനിച്ചു ,
അവളുടെ ആത്മാവിനെ ,
അവള്‍ സ്നേഹിച്ചു ,
ഇന്നേവരെ ആര്‍ക്കും നല്‍കാത്ത സ്നേഹം അവള്‍ തന്റെ ആത്മാവിനു നല്‍കി . ആ ആത്മാവ്   നിശബ്ദമായി അവള്‍ക്ക് പകരം വാക്കുകളുടെ അക്ഷയപാത്രം സമ്മാനിച്ചു ,
ഒരിക്കലും വറ്റാത്ത ആ അക്ഷയപാത്രത്തിലെ വാക്കുകള്‍ അവള്‍ അവളുടെ ആത്മാവിനു സമ്മാനിച്ചു
ആ വാക്കുകള്‍ അവളുടെ ആത്മാവിനു മാത്രമുള്ളതായിരുന്നു
ഇന്നേ വരെ തന്റെ ജീവതേജസിനെ സ്നേഹിച്ച
അവളുടെ ജീവിതത്തിലേക്ക്
ഒരു പുരുഷന്‍ കടന്നുവന്നപ്പോള്‍ , തന്നെ സ്നേഹിക്കാന്‍ തനിക്കു സ്നേഹിക്കാന്‍  സംസാരിക്കാന്‍ തന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാന്‍  മോഹങ്ങള്‍ സഫലമാക്കാന്‍ ഒരാള്‍കൂടി വന്നപ്പോള്‍ അവള്‍ സന്തോഷിച്ചു
ലോകത്തിന്‍റെ കാപട്യങ്ങള്‍ അറിയാത്ത അവളുടെമനസു അവനെ വിശ്വസിച്ചു , അവനു വേണ്ടി ജീവിച്ചു ,
അവള്‍ക് എല്ലാം അവനായി മാറിയപ്പോള്‍ അവളുടെ ആത്മാവ് നിശബ്ദമായി
അവളുടെ കൂടെ ഒരു നിഴല്‍ മാത്രമായി മാറി
പക്ഷെ ഒരിക്കലും അവളെ ഉപേക്ഷിച്ചു അകലാന്‍ അത് തയ്യാറായില്ല
അവള്‍ അവനാവിശ്യപെട്ടതെല്ലാം നല്‍കിയപ്പോള്‍ ,
അവന്‍റെ ആവിശ്യങ്ങല്ക്
ശേഷം അവളെ അവന്‍ വലിച്ചെറിഞ്ഞു
തകര്‍ന്ന മനസുമായി , അവള്‍ അലഞ്ഞു
അവസാനം തന്റെ കളങ്ങപെട്ട മനസിനും ശരീരത്തിനും
അവള്‍തന്നെ ശിക്ഷ വിധിച്ചു
മാനം മഞ്ഞിനെ പ്രണയിച്ചുകൊണ്ടിരുന്ന ഒരു രാവില്‍ അവള്‍ 
പകുതി മറയാന്‍ തുടങ്ങിയ കണ്ണുകള്‍ വീണ്ടും വിടര്‍ത്തി കയ്യില്‍ നിന്നും ഒലിച്ചിറങ്ങുന്ന തന്‍റെ രക്തം കൊണ്ട് അവള്‍ എഴുതി ഒരാള്കടന്നു വന്നപ്പോള്‍ അവളുപെക്ഷിച്ച തന്‍റെ ആത്മാവിനു
തന്നെ മൌനത്തിന്റെ ഭാഷയില്‍ സ്നേഹിച്ച
തന്‍റെ ആതാമാവിനോട് മാത്രമേ അവള്‍ക്കു
യാത്രപറയുവാന്‍ ഉണ്ടായിരുന്നുള്ളു . . .
അവസാന വാക്ക് മുഴുമിപ്പികുവാന്‍ അവളുടെ കണ്ണുകളും കരങ്ങളും
അവളെ അനുവദിച്ചില്ല . .
പതിയെ അവളും ആ നിദ്രയ്ക്കു കീഴടങ്ങി . .
പിന്നെയവള്‍ കണ്ണുതുറന്നത് ഒരു പുതിയ ലോകത്തായിരുന്നു
ഇരുള്‍ മാത്രം നിറഞ്ഞ നരച്ച ചുവരുള്ള ഒരു മുറി 
അവളുടെ കരങ്ങളും കാലുകളും ഇരുമ്പ് ചങ്ങലകള്‍ക്ക് കീഴടങ്ങിരിക്കുന്നു
നീണ്ടു ഇടതൂര്‍ന്ന മുടിയിഴകള്‍ ജടപിടിച്ചു ,
ചുവന്ന അധരങ്ങളില്‍ കറുപ്പ് നിറം പടര്‍നിരിക്കുന്നു
സാധാസമയം ആ ചുണ്ടുകള്‍ എന്തോ പറഞ്ഞുകൊണ്ടിരുന്നു
മുറിയുടെ മൂലയില്‍ ബന്ധിക്കപെട്ട അവളെ നോക്കി നിറകണ്ണുകളോടെ അവളുടെ ആത്മാവ് അവളുടെ സമീപം നിന്നു
 " ഇത്രയേറെ ഞാന്‍  സ്നേഹിച്ച നീ എന്തിനാ എന്നെ പറ്റിച്ചിട്ട് പോയത് ? നീ വരും എനിക്കറിയാം  നീ വരും "
അവള്‍ അവളുടെ പുതിയലോകത്തും തേടിയത് അവനെയായിരുന്നു
വേറെ എങ്ങോ പുതിയ ജീവിതം തുടങ്ങി  സന്തോഷത്തോടെ ജീവിക്കുന്ന അവനെ ,
പക്ഷെ അവളെയെന്നും സ്നേഹിച്ച സ്വന്തം ആത്മാവ് അവള്‍ക്കായി കാത്തിരുന്നു . . .
അവള്‍ സ്നേഹിച്ച ഋതുകള്‍ പോയും വന്നുമിരുന്നു പക്ഷെ ഒരിക്കല്‍പോലും അവള്‍ തിരിച്ചു വന്നില്ല
മഴതകര്‍ത്തു പെയുന്ന ഒരു കര്‍ക്കിടകമഴയില്‍ അവള്‍ യാത്രയി , ഒരിക്കല്‍ അവള്‍ യാത്ര തിരിച്ച ലോകത്തേക്ക്
ഒരു ജന്മം മുഴുവന്‍ അവള്‍ക്കായി അവളായി ജീവിച്ച അവളുടെ ആത്മാവ് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവളുടെ ശരീരം വെളുത്ത തുണിയാല്‍ മറച്ചുകൊണ്ട് ചിതയിലേക്ക് എടുക്കുന്നത് കണ്ടുകൊണ്ടു നിന്നു
നിറഞ്ഞ കണ്ണുനീരോടെ ആ ആത്മാവും യാത്രയായി നക്ഷത്രങ്ങളുടെ ലോകത്തേക്ക് , കാത്തിരുന്നു കണ്ണീരോടെ അവളായി വീണ്ടും പിറക്കാന്‍
പാതിവഴിയില്‍ ഗതിമാറി ഒഴുകാത്ത ഒരു പുഴപോലെ , താളം തെറ്റാത്ത സംഗീതംപോലെ . . . 
അവള്‍ സന്തോഷത്തോടെ ഒരായുസ് ജീവിച്ചു തീര്‍ക്കുന്നത് കാണാന്‍ . . .
ഇന്നും കാത്തിരിക്കുകയാണ് ആ അവള്‍ക്കായി
അവള്‍ എഴുതിതീര്‍ക്കാതെ പോയ കവിതാശകലങ്ങളും ചേര്‍ത്തുപിടിച്ച്
കാത്തിരുന്നു ഒരു പ്രാര്‍ത്ഥന പോലെ


Read more ...

ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ

Tuesday, April 19, 2011

ഇന്നലെ പെയ്തകന്ന മഞ്ഞില്‍ പ്രകൃതി ആകെ സുന്ദരിയായത് പോലെ തോന്നിച്ചു  വിടരാന്‍ കൊതിക്കുന്ന ചെറു മുട്ടുകളും വിടര്‍ന്നു പുന്ചിരിതൂകി നില്‍കുന്ന ചെറു പുഷ്പങ്ങളും ഇലകളും മഞ്ഞിന്‍റെ കുളിര്‍അണിഞ്ഞു നില്‍കുന്നത് പോലെ ഇനിയും പൂര്‍ണമായും അകലാത്ത മഞ്ഞുപടലങ്ങളെ ഇടയ്ക്ക്‌ കീറി മുറിച്ചുകൊണ്ട് സൂര്യനും തന്‍റെ കിരണങ്ങലാല്‍ പ്രകൃതിയെ ഒരു വശ്യ മോഹിനിയാക്കികൊണ്ടിരുന്നു . .
എപ്പോളോ വിടര്‍ന്നു പൊഴിഞ്ഞു വീണ പുഷ്പദളങ്ങള്‍ ആ പാതകളെ പുഷ്പങ്ങളുടെ മെത്തയാക്കി മാറ്റി
 അതില്‍കൂടി ആരോ കടന്നു വന്നുകൊണ്ടിരുന്നു 
മൌനത്തിന്റെ ലോകത്ത് തപസുചെയ്തു കൊണ്ടിരുന്ന പ്രകൃതി ആ കാല്‍പെരുമാറ്റം കേട്ടുന്നര്‍ന്നുവെന്നു തോന്നുന്നു
വാകമാരത്തിന്റെ ഇലകള്‍ പൊഴിഞ്ഞ ഒരു ശാഖയില്‍ കൂടുകൂട്ടിയ പ്രാവുകള്‍  ചില ശബ്ദങ്ങള്‍ പുരപെടുവിച്ചു പറന്നകന്നു , ചിലപ്പോള്‍  കാല്‍പെരുമാറ്റം പോലും അവയെ ശല്യപെടുതിയിരിക്കാം . . .
അവിടെ തങ്ങി നിന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവളും അവനും മഞ്ഞിന്‍റെ  മൂടുപടലത്തില്‍
കൈയ്യകള്‍ ചേര്‍ത്ത്നടന്നുവന്നു
ഏറെനേരത്തെ നടപ്പിന് ശേഷം ഒരു വാകമരത്തിന്‍റെ ചുവട്ടിലുള്ള ബെഞ്ചില്‍ അവര്‍ഇരുന്നു കായലിന്റെ ഭംഗിയും ആസ്വദിച്ചു രണ്ടുപേരും പരസ്പരം ചേര്‍ന്നിരുന്നു
ഉണര്‍ന്നു വരുന്ന സുര്യരശ്മികള്‍ കായലിന്റെ ഓളങ്ങളില്‍ മിന്നിതിളങ്ങികൊണ്ടിരുന്നു
പെട്ടന്ന് ഒരു സൈക്ലിന്റെ ആലോരസപെടുതുന്ന ശബ്ദം കേട്ടവര്‍ ഇരുവരും തിരിഞ്ഞു നോക്കി
ഇരുവര്‍ക്കും ഓരോ പുഞ്ചിരി സമ്മാനിച്ച്‌ അവരെ ലക്ഷ്യമാകി സൈക്കിള്‍ വന്നു നിന്നു
ഒരു കൂടപൂവും എടുത്തു ഒരുവള്‍ അവരുടെ അടുത്തേക്ക് വന്നു
മൂവരും കൂടിയുള്ള സംസാരം കുറച്ചു നേരം നീണ്ടു നിന്നു
അതിനു ശേഷം അവനോടപ്പം ആദ്യം  കയ്കോര്‍ത്തു നടന്നവള്‍ തന്നെ
പിന്നീട് വന്ന അവളുടെ കൈയ്യ അവന്റെ കരങ്ങളില്‍ ചേര്‍ത്ത് വെച്ചു
സൂര്യന്റെ രശ്മികള്‍ അവരിരുവരുടെയും കണ്ണുകളില്‍ ആശ്ചര്യം നിറച്ചു
അവള്‍ ഒരു വേദനയൂറുന്ന പുഞ്ചിരിയും സമ്മാനിച്ച്‌ കണ്ണുകള്‍ ഇറുക്കിയടച്ചു അവിടെ നിന്നും
നടക്കാന്‍ തുടങ്ങി , മനസിലെ മോഹങ്ങളും സ്വപ്നവും കായലിലെ ഓളങ്ങളെ പോലെ ഒന്നിന് മീതെ ഒന്നായി പതിച്ചു ആഴങ്ങളില്‍ മുങ്ങി . .
കണ്ണിലെ കണ്ണുനീര്‍ തുള്ളികളെ  തുടച്ചുമാറ്റി , തന്‍റെ പ്രിയപെട്ടവന്റെ മനസാഗ്രഹിച്ചത് അവന്‍ പറയാതെ അറിഞ്ഞു അവനു സമ്മാനിച്ച്‌
ഒരു മഞ്ഞുപടലത്തില്‍ എങ്ങോട്ടോ പോയി മറഞ്ഞു

* ഈ കഥ എന്റെ സഹോദരന്‍ വിനുവുമായി ഞാന്‍ ഒരിക്കല്‍ ചാറ്റ് ചെയ്തുകൊണ്ടിരിക്കെ 
അവനു ചോദിച്ച ഒരു ചോദ്യത്തിന്ഉത്തരമായി പറഞ്ഞുകൊടുതതാണ് 
അത് കുറച്ചുകൂടി നന്നാക്കി എവിടെ ചേര്‍ക്കുന്നുRead more ...

ഇതുമൊരു ലോകം

Monday, April 18, 2011
നഗരത്തിന്റെ കാപട്യങ്ങള്‍ അണിഞ്ഞ മുഖങ്ങളില്‍നിന്നും തീര്‍ത്തും വെത്യസ്തയയിരുന്നു അവള്‍
നാഗരികതയുടെ ചമയങ്ങള്‍ അണിയാത്ത അവളെ ഞാന്‍ എന്ന് തുടങ്ങി ശ്രദ്ധിച്ചു എന്നറിയില്ല
യാത്രയുടെ വിശ്രമ വേളകളില്‍ ചില വഴിയോരകാഴ്ചകളില്‍ ഒരു ചിത്രമായി അവളും എന്റെ മനസ്സില്‍ കടന്നു വന്നിരുന്നോ? അറിയില്ല . .
ഒരുപക്ഷെ അവളുടെ പുഞ്ചിരികള്‍ എന്റെ കണ്ണുകള്‍ കൂടുതല്‍കാണുവാന്‍ ശ്രമിചിരിക്കില്ല
പക്ഷെ എന്നോ ഒരു ദിവസം ഐശ്വര്യമണിഞ്ഞ ആ സുന്ദരമുഖം
പെട്ടന്ന് ഒരു വിഷാധതിന്റെ മൂടുപടം എടുത്തണിഞ്ഞ പോലെ തോന്നി

അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഒരു അപരിചിതയയിരുന്നു , അവള്‍ കേവലം ഒരു പൂകച്ചവിടക്കാരി ,  അവളെന്നും ഒരുചിരി സമ്മാനിച്ച്‌ പൂകുടയുമായി വരുമ്പോള്‍  ഒരു മുഴംപൂവ് വാങ്ങാന്‍ ഞാന്‍ ഒരിക്കലും മറന്നില്ല
അതുകൊണ്ട് തന്നെ എന്നെകാണുമ്പോള്‍ ഒന്ന് ചിരിക്കാനും അവളും  മറന്നില്ല
ഇങ്ങനെ മിണ്ടാതെ അവളോട്‌ ഞാന്‍ മിണ്ടികൊണ്ടിരുന്നു , ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഞാന്‍ മിഴികളാല്‍ ഞാന്‍ അവളോട്‌ ചോദിച്ചു ചോദിച്ചുകൊണ്ടിരുന്നു
 അങ്ങിനെ എന്റെ യാത്രയില്‍ ഒരുദിവസം
ഞാന്‍ അവിചാരിതമായി അവളെ ബസ്‌സ്റ്റോപ്പില്‍ വെച്ച് കണ്ടു . . 
ആളുകള്‍ തിങ്ങിനിറഞ്ഞു നിന്ന ആ ബസ്‌സ്റ്റോപ്പില്‍ അവളോട്‌ ഒന്ന് മിണ്ടുക 
എന്നത്  അസാധ്യമാണ് , അവളുടെ അടുത്തേക്ക് എത്താന്‍ ശ്രമിച്ചു എങ്കിലും വിഫലമായി 
എങ്ങിലും  ഞെങ്ങി ഞെരുങ്ങി ഒരു വിധം അവള്‍ക്കു കാണാന്‍ ആവും വിധം തലപുറത്തിട്ടു 
അവളെന്നെ  കണ്ടു ഞങ്ങള്‍ പരസ്പരം ഒരു പുഞ്ചിരി കയ്യ്മാറി
കുറച്ചു നിമിഷങ്ങള്‍കൊണ്ട് തിരകൊന്നുഒതുങ്ങി , ഞാന്‍ ഒരുവിധം അവളുടെ അടുതെത്തി 
ഒരു ചിരിയോടെ ഒട്ടും അപരിചിതത്വം ഇല്ലാതെ അവള്‍ എന്നോട് ചോദിച്ചു
"ചേച്ചി ഈ ബസ്‌സ്റ്റോപ്പില്‍ നിന്നാണോ ബസ്‌ കയറുന്നെ ?"
"അതെ , നീ എന്താ ഇവിടെ? സാധാരണ നീ പറവൂര്‍ സ്റ്റാന്‍ഡില്‍ വെച്ചല്ലേ കേരുന്നെ ?
ഇന്നെന്തു പറ്റി ഇവിടെ?" ഞാന്‍ അവളോട്‌ ചോദിച്ചു 
പക്ഷെ ഒരു വിഷാദത്തില്‍ ചാലിച്ച ഒരു പുഞ്ചിരി മാത്രമയിരുന്നു എനിക്കവളുടെ മറുപടി 
ഉടനെ വന്നൊരു ബസില്‍ കയറി അവള്‍എങ്ങോട്ടോ മറഞ്ഞു 
ഞാന്‍ അപ്പോളും അവളെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു  , കുറച്ചു നിമിഷങ്ങല്കുളില്‍
എനിക്ക് പോകുവാനുള്ള ബസും വന്നതിനാല്‍ അധികം ചിന്തകള്‍ക് ഇട കൊടുകാതെ 
തിരക്ക് പിടിച്ച ആ ബസില്‍  അനേകം മനുഷ്യവാവലുകള്‍ക്കിടയില്‍ ഞാനും ചേര്‍ന്ന് കൊണ്ട് 
തിരിച്ചുള്ള യാത്ര തുടങ്ങി . .
എങ്കിലും വീട്ടില്‍എത്തിയ ശേഷവും അവളുടെ ആ പുഞ്ചിരി എന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയില്ല, നാളെ കാണുമ്പൊള്‍ സമയം കിട്ടിയാല്‍ ചോദിക്കാം എന്ന്ഉറപ്പിച്ചു ഞാന്‍ 
ഉറങ്ങാന്‍ കിടന്നു , 
പിറ്റേന്ന് പതിവുപോലെ യാത്ര തുടങ്ങിയപോള്‍ പതിവിലേറെ മനസു എന്തിനോ വേണ്ടി
തിടുക്കം കൂട്ടും പോലെ തോന്നി 
എന്നത്തേയും പോലെ പറവൂര്‍സ്റ്റാന്റ് എത്തിയപ്പോള്‍ അനേകം പേര്‍ ബസില്‍ നിന്നും ഇറങ്ങി 
അതിനാല്‍ ഞാന്‍ എന്നും ഇഷ്ടപെട്ടിരുന്ന സൈഡ് സീറ്റ് തന്നെ എനിക്ക് കിട്ടി 
കയ്യില്‍ കരുതിയ പുസ്തകതാളുകള്‍ മറിച്ചും , വാച്ചില്‍ സമയം നോക്കിയും ഞാനിരുന്നു 
കുറച്ചു കഴിയെ തന്റെ വെള്ളികൊലുസ് കിലുക്കിക്കൊണ്ട് അവള്‍ ബസിലേക്ക് കയറി വന്നു 
കുറച്ചുപേര്‍ പൂക്കള്‍ വാങ്ങിയപ്പോള്‍ മറ്റുചിലര്‍ അവളെ ശ്രദിച്ചത്പോലുമില്ല 
ഞാനും പതിവുപോലെ ഒരു മുഴം പൂവ് വാങ്ങി , അവളെന്നോട് ചിരിച്ചു 
അന്നുപക്ഷേ അവള്‍ ബസില്‍ നിന്നും ഇറങ്ങിയില്ല  , പകരം അവളും ഒരു ടിക്കറ്റ്‌ എടുത്തു 
എന്റെ അടുക്കല്‍ ഒഴിഞ്ഞുകിടന്ന സീറ്റില്‍ വന്നിരുന്നു . . 
കുറച്ചു നേരത്തെ മുനതിനു വിരാമമിട്ടു അവള്‍ തന്നെ എന്നോട് സംസാരിക്കാന്‍ തുടങ്ങി 
പഠനം മുടങ്ങിയതും അപ്പന്റെ മരണത്തെ കുറിച്ചും അമ്മവേറെ ഒരാളുടെ ഭാര്യയതും അവളും ഒരു
കുഞ്ഞനുജന്‍ മാത്രം വീട്ടില്‍ തനിച്ചയാതും എല്ലാം അവള്‍ പറഞ്ഞു
പക്ഷെ അവയെല്ലാം എന്നോട് വിശദീകരിച്ചു പറയുമ്പോള്‍ ഒരിക്കല്‍ പോലും അവളുടെ കണ്ണുകള്‍
നിറഞ്ഞിരുന്നില്ല പകരം ഒരു നിര്‍വികാരതയിരുന്നു . .
അങ്ങിനെ എന്നെകുറിച്ചും അവള്‍ ചോദിച്ചു . . ഓരോ കാര്യങ്ങള്‍ ചോതിച്ചും അറിഞ്ഞും സമയം നീങ്ങവേ തലേന്ന് ചോദിച്ച ആ ചോദ്യം ഞാന്‍ വീണ്ടും അവള്‍ക് മുന്നിലേക്ക്‌ എറിഞ്ഞിട്ടു 
കൂടെ എന്തിനാണ് നീയപ്പോള്‍ ചിരിച്ചതും എന്നും ആരഞ്ഞു 
കുറച്ചു നേരം എന്തോ ആലോചിക്കുമ്പോള്‍ഇരുന്നു അവള്‍ പറയാന്‍ തുടങ്ങി
അവളുടെ ഒന്‍പതാമത്തെ വയസില്‍ അവളും അനിയനും തനിച്ചു ജീവിക്കാന്‍ തുടങ്ങിയതാണ്
അവര്‍ താമസികുന്നത് ആരുടെ ഭൂമി എന്നുപോലുമറിയാതെ കുറെയേറെ നാടോടികളും ഭിക്ഷകാരുകളും തിങ്ങിപാര്കുന്ന പ്രദേശം , കുറച്ചു വര്‍ഷങ്ങളായി അവിടെ ആരും 
അവിടെ ഉടമസ്ഥാവകാശം പറഞ്ഞു വന്നില്ല , അങ്ങിനെയയപ്പോള്‍ അനേകം നാടോടികള്‍ അവിടെ താമസക്കാരായി അതില്‍ ഒരാളായി അവളും അനിയനും 
പൂമാല വിറ്റു കിട്ടുന്ന പണവും പിന്നെ അല്ലറ ചില്ലറ വീട്ടുജോലിയും ചെയ്തു 
സ്വന്തം അനിയനെ വിശപ്പിന്റെ വിളിയറിയാതെ വളര്‍ത്താന്‍ അവള്‍ അവളെകൊണ്ടാവും 
വിധം പണിയെടുത്തു . . 
അങ്ങനെ ഉടമസ്ഥാവകാശംഇല്ലാതെ ഉടമസ്താരായി അവര്‍ അവിടെ ജീവിച്ചുപോന്നു 
കുറച്ചുനാള്‍ മുന്‍പ്  കുറെയാളുകള്‍ വന്നു അവരുടെ കുടിലുകള്‍ക് തീവെയ്കുകയും 
തല്ലുകയും ചെയ്തു , പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ ഉപദ്രവിച്ചും 
അവരെ അവിടെ നിന്നും തുരത്താന്‍ അവര്‍ ഒരു മടിയും കാണിച്ചില്ല 
അങ്ങിനെ അനെകംപെര്‍ക്ക് കുടിലുകള്‍ നഷ്ടപെട്ടു 
അവളും അനിയനും കിട്ടിയതൊക്കെ വാരി പെറുക്കി അവിടെ നിന്നും ഇറങ്ങി
ഇറങ്ങി ഒരു വഴിയോരത്ത് ഇരിക്കവേ ഒരു കാര്‍ അവരുടെ മുന്‍പില്‍ വന്നു നിന്ന് 
അതില്‍ നിന്നും ഒരു മധ്യവയസ്കന്‍ ഇറങ്ങി വന്നു 
അവരുടെ അവസ്ഥകള്‍ അയാള്‍ ചോതിച്ചു മനസിലാക്കി
അവരെ സഹായിക്കാം എന്നും അയാള്‍ ഉറപ്പിച്ചു 
അനിയനെ സ്കൂളില്‍ അയക്കാം എന്നുകൂടി പറഞ്ഞപ്പോള്‍ അവള്‍ എല്ലാം മറന്നു 
കൂടെ പോകുവാന്‍ തയ്യാറായി 
അയാള്‍ അവരെ മറ്റൊരു കൊച്ചുവീടിലേക്ക്‌ കൊണ്ടുപോയി 
അതൊരു ഗസ്റ്റ്ഹൌസ് ആയിരുന്നു , അവിടെ അവള്‍ക്കു ജോലി കൊടുത്തു 
താമസിക്കാനുമുള്ള സൌകര്യവും ചെയ്തു കൊടുത്തു 
അവളെ സംബന്ധിച്ച് അതൊരു ആശ്വാസമായിരുന്നു 
പക്ഷെ ജോലിയുടെ ആദ്യദിവസം തന്നെ അവിടെ താമസിക്കുന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് 
ചായ കൊണ്ടുകൊടുക്കാന്‍ മുറിയില്‍ പോയതായിരുന്നു ആ പതിമൂന്നു വയസുകാരി 
അന്നവള്‍ ആ മുറിക്കു പുറത്തുവന്നത് കീറിപരിഞ്ഞവസ്ത്രങ്ങളും , പാറിപറന്നമുടിയും പിന്നെ   അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകേട്ടുകല്കൊണ്ടായിരുന്നു  . . കണ്ണില്‍നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് 
ആ നോട്ടുകള്‍ അവള്‍ മുഖത്തോട് ചേര്‍ത്തുവെച്ചു 
പിന്നീട് അതൊരു പതിവായി ഒരു കളിപാവയെപോലെ പലരും അവളെ ഉപയോഗിച്ച്  വലിച്ചെറിഞ്ഞു 
ഇടറുന്ന വാകുകളില്‍ ഇവയെല്ലാം പറഞ്ഞുകൊണ്ടവള്‍ തുടര്‍ന്നു
എനിക്ക് വിഷമമില്ല ചേച്ചി കാരണം എന്റെയനിയന്‍നു പഠിക്കാന്‍ പറ്റുന്നുവേല്ലോ
അവന്‍ വിശപ്പ്‌എന്തെന്ന് അറിയുന്നില്ല 
നിറഞ്ഞകണ്ണുകള്‍ തുടച്ചുകൊണ്ട്അവള്‍ തുടര്‍ന്നു . . 
ഒരു മാറാരോഗം അവളെ ഈ ചെറുപ്രായത്തില്‍ പിടികൂടിയിരിക്കുന്നു 
ഇനി ദിവസങ്ങളും വര്‍ഷങ്ങളും ഒന്നുമില്ല , കാത്തിരിക്കാന്‍ ആകെയുള്ളത് 
ഒന്നുമാത്രം മരണം , എങ്കിലും അവള്‍ ഒരു പരമാണുകൊണ്ടുപോലും ആരെയും വെറുത്തില്ല
അവസാനമായി ഒരു ചിരി സമ്മാനിച്ച്‌   എല്ലാം കേട്ട് സ്തബ്ധയായി ഇരിക്കുന്ന എന്നോട് അവള്‍ യാത്രപറഞ്ഞിറങ്ങിപോകുമ്പോള്‍
ഒരു തരം മരവിപ്പായിരുന്നു എന്റെ മനസ്സില്‍ കൂടെ ഈ സമൂഹത്തിനോടുള്ള വെറുപ്പും 
അമ്മയെ അമ്മയും പെങ്ങളെ പെങ്ങള്‍ആയും കാനുള്ള കഴിവ് 
നമ്മുടെ സമൂഹത്തിനു നഷ്ടപെട്ടുകൊണ്ടിരികുകയാണ് 
അല്ലെങ്ങില്‍ നാമ്പിട്ടു വിടരാന്‍ കൊതിച്ചു തപസില്‍ കഴിഞ്ഞിരുന്ന ഈ പാവം 
പൂവിനെ നാം നശിപിച്ചു കളയുമായിരുന്നോ ?
പിന്നീട് കുറച്ചുനാള്‍ ഞാന്‍ അവളെ കണ്ടില്ല , എങ്കിലും പ്രതീക്ഷയോടെ ഞാന്‍ എന്നും അവള്‍ക്കു
വേണ്ടി കാത്തിരുന്നു , ആ കാത്തിരിപ്പവസാനിപ്പിച്ചുകൊണ്ട് 
ഒരു ദിവസം ഞാന്‍ പത്രത്താളില്‍ വായിച്ചറിഞ്ഞു അവള്‍ ഈ ലോകം വിട്ട്പോയെന്നു . . .
 

 
Read more ...