Pages

ചാറ്റ് ചെയ്യു ചീറ്റ്‌ ചെയു

Saturday, March 19, 2011
നമ്മള്‍ മലയാളികള്‍ക് പൊതുവായി ഒരു സ്വാഭാവമുണ്ട്
ഒത്തിരി  പാഠം പഠിച്ചാലും " എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല "
എന്ന  ഒരു സ്വഭാവം

ശാസ്ത്രം കണ്ടുപിടിച്ചത്‌ ഒരു മനുഷ്യന്റെ ജീവിതം മറ്റൊരുവന്റെ കയ്യാല്‍നശിപ്പിക്കാന്‍ ആണെന്ന പറയേണ്ട ഒരു കാലമല്ലേ ഇത്?
ഇവിടെ ശാസ്ത്രം പറയേണ്ട കാര്യം എന്താണെന്നു വെച്ചാല്‍
ശാസ്ത്രം നമ്മുക്ക് തന്ന പൊന്നോമന പുത്രനും പുത്രിയുമല്ലേ
ഇന്റര്‍നെറ്റ്‌ഉം മൊബൈലും ,
അതാണ്  ഇവിടുത്തെ നായകനും നായികയും
ഇതൊരു കഥയല്ല , ഒരാളുടെ അനുഭവമാണ് , അതിവിടെ പോസ്റ്റ്‌ആക്കാന്‍ മാത്രമുണ്ടോഎന്ന് എനിക്കറിയില്ല ,
എങ്കിലും എല്ലാവരും അറിഞ്ഞിരികുന്നത്  നന്നായിരിക്കും . . .

ഇവിടെനമ്മുക്ക് നായികയ്ക്ക് " നന്ദു " എന്ന് പേരിടാം
ഒരുവലിയ രാജകുടുംബത്തിലെ അംഗമാണ് നന്ദു , അച്ഛനും അമ്മയും
അത്ര രസതില്ലല്ല ജീവികുന്നത് എങ്കിലും , സംഗീതം , വര ,സാഹിത്യം
എന്നിവയില്‍ തന്റെ വിഷമങ്ങള്‍ ചാലിചില്ലതാകാനും , അതില്‍ സന്തോഷം
കണ്ടെത്താനും അവള്‍ക് കഴിഞ്ഞിരുന്നു ,
സ്മാര്‍ട്ട്‌  ആയ ഒരു പെണ്‍കുട്ടി , ചെറുപ്രായത്തില്‍ തന്നെ അവള്‍ ഇന്‍സ്ട്രുമെന്റ് മ്യൂസിക്‌ അവള്‍ പഠിച്ചിരുന്നു ,
ചില പ്രോഗ്രാമിന് വേണ്ടി അവ വായിച്ചു അല്പം പോക്കറ്റ്‌ മണി
ഉണ്ടാക്കാനും അവള്‍ക്കു കഴിഞ്ഞിരുന്നു . .
ആതൊക്കെ മാറി മറഞ്ഞത്  അവള്‍ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ആയിരുന്നു
 ഗള്‍ഫില്‍ ജോലിനോക്കുന്ന അച്ഛന്‍ അത്തവണ ലീവിന് വന്നപ്പോള്‍  അവള്‍ക്കൊരു കമ്പ്യൂട്ടര്‍ഉം ഇന്റര്‍നെറ്റ്‌കണക്ട്ഇഒനും
സമ്മാനിച്ചതോടെ എല്ലാം ആകെ മാറി
അതുവരെ അമ്പലവും , പ്രാര്‍ത്ഥനയും , പഠനവുമായി
ജീവിതംനയിച്ചിരുന്ന നന്ദു ,
പിന്നെ ഇരുപത്തിനാല്മണികൂറും കമ്പ്യൂട്ടറിന്റെ മുന്‍പില്‍
സമയം പാഴാക്കാന്‍ തുടങ്ങി
അതുവരെ ശനിയും ഞായറും അവള്‍ക ഒഴിവ് ഉണ്ടായിരുന്നില്ല , നല്ലൊരു ദൃംസ്പ്ലയെരും , ഗിത്താര്‍ പ്ലയെരും ആയിരുന്ന നന്ദു
അതൊക്കെ മറന്നുകമ്പ്യൂട്ടറിന്റെ മുന്‍പില്‍ തന്നെയായി ,
ഓര്‍ക്കുട്ട്ഉം , ഫേസ്ബുക്ക്‌ഉം മാത്രമായി അവളുടെ ലോകം,
പിന്നെ സൈബര്‍ ഫ്രണ്ട്സ്സുമായ്‌ ,
ഫോണ്‍നമ്പര്‍ ഷെയര്‍ ചെയ്തു സംസാരവും തുടങ്ങി . .
നന്നായി  പഠിക്കുന്ന വിദ്യാര്‍ഥിയായിരുന നന്ദു ,
പിന്നീട് അവള്‍ ആ ക്ലാസ്സിലെ ഏറ്റവും  മോശമായി
പഠിക്കുന്ന വിദ്യാര്‍ഥിയായി ,
രാത്രിയും പകലും , ഉറക്കം പോലുമില്ലാതെ അവള്‍
അവളുടെ കൂട്ടുകാരുമായി ഫോണ്സംസാരം തുടര്‍ന്ന് ,
ഓരോ കൊല്ലവും എങ്ങനെയൊക്കെയോ  പാസ്സായി
അങ്ങനെയിരിക്കെ അവള്‍ ഒരു പുതിയ കൂട്ടുകരേനെ പരിചയപെട്ടു.
 ആ പുതിയകൂടുകാരന്‍ , അവളുടെ ബെസ്റ്റ്‌ ഫ്രണ്ട് ആയി
പിന്നെ ആ ബന്ധം വളര്‍ന്നു ,
പക്ഷെ ഫോണില്‍ കൂടിയുള്ള സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ . . അവനൊരു ഫ്ലിര്റ്റ്‌ ആണെന
ലോകം എന്തെന്നറിയാത്ത ആ പതിമൂന്നു കാരിയെന്ങ്ങനെ മനസിലാകാന്‍ ?
ദിവസങ്ങള്‍ ആഴ്ചകള്‍ എല്ലാം കടന്നുപോയി ,
അവന്റെ അവിശ്യങ്ങള്‍ എല്ലാം അവന്‍ ഫോണില്‍ കൂടി സാധിച്ചു . . .
അവളും അവനെ അന്ധമായി വിശ്വസിച്ചു ,
പറഞ്ഞതരത്തില്‍ പറഞ്ഞ രീതിയില്‍ അവന്‍ ആവിശ്യപെടുമ്പോള്‍
അവള്‍ അവളുടെ ഫോട്ടോകള്‍ എടുതയച്ചു കൊടുത്തു . .
പിന്നീട് അവന്റെ ആവിശ്യങ്ങള്‍ എല്ലാം തീര്ന്നപോള്‍ , ഒരുദിവസംഅവളെകുറെ തെറിയും വിളിച്ചു അവനിറങ്ങി പോയി
അപ്പോളേക്കും അവന്‍ അവളുടെ ഫോണ്‍നമ്പര്‍ അവന്റെ കൂട്ടുകര്കും
ഓര്‍ക്കുട്ട്ഇലെ കൂട്ടുകര്കും അയച്ചു കൊടുത്തു . .
അവള്‍ക് താങ്ങാന്‍ആവുന്നതിലുംഅപ്പുറം  അവനവളെ നാണം കെടുത്തി
അവനോടൊപ്പം അവള്‍ സംസാരിച്ച ഓഡിയോ ക്ലിപ്പ്
എല്ലാം അവന്‍ അപ്‌ലോഡ്‌ ചെയ്തു . .
എല്ലാവരും അവളെ പഴി പറഞ്ഞു . .
പിന്നെ അവളും വിചാരിച്ചുഎന്തിനു ഞാന്‍ ഇനി നന്നായി നടക്കണം ? എന്തായാലും ചീത്തയായി ഇനി അങ്ങനെ തന്നെ പോട്ടെ
എന്ന് അവളും കരുതി . .  പലരും അവളെ പറ്റിച്ചു
അവസാനം ആദ്യത്തെ നായകന്‍ വീണ്ടും വന്നു , അവളെ കുറിച്ച് വീണ്ടുംഅപവാദം പറഞ്ഞു പരത്തി , ഇന്നും അവനത് തുടരുന്നുണ്ട്
ജീവിതം നശിച്ചു എന്നുതന്നെ അവളും ഉറപ്പിച്ചു , നന്നാവാന്‍ ആരും സമ്മതിക്കില്ല എങ്കിലും ചീതയാകാന്‍ സഹായിക്കാന്‍ ഒതിരിപെരുണ്ടാവുമെല്ലോ ? അങ്ങനെ അവളും ചീത്തയായി മനസുകൊണ്ട് മാത്രം , മറ്റുള്ള വഴികൊന്നും പോകാന്‍ എന്തുകൊണ്ടോ അവള്‍ക തോന്നിയില്ലഅത് ഈശ്വരന്റെ നന്മ
അപ്പോളും ആദ്യത്തെ നായകന്‍ അവളെ ഉപ്ദ്രവിച്ചുകൊണ്ടേ ഇരുന്നു
അവനോടു അവളെന്തു തെറ്റ് ചെയ്തു ?
അതിനവന്‍ അവള്‍ക് കൊടുത്ത ഉത്തരം വളരെ രസകരമായിരുന്നു  " ഞാന്‍ ഒരു പെന്കുട്ട്യെ സ്നേഹിച്ചിരുന്നു അവളെന്നെ പറ്റിച്ചുപോയി , അതുകൊണ്ട് അവന്‍ അവളോടുള്ള വൈരാഗ്യം തീര്‍ത്താ"
അതും ഒന്നും അറിയാത്ത ഒരു പാവം പെണ്ണിനോട് ,
വൈരാഗ്യം ഉണ്ടെങ്കില്‍ അവന്‍ അത് അവളോട്‌ തീര്‍ത്താല്‍ പോരെ?
എന്തിനാണ്  മറ്റുള്ളവരെ ഉപദ്രവികുന്നത് ? ,
പലതരത്തിലുംഉപദ്രവിച്ചുഅവളെ  നാണം കെടുത്തി ,
ഓര്‍ത്തു നോക്ക് , ഈ നായകനും ഉണ്ട് ഇതേ പോലെ ഒരു പെങ്ങള്‍
 അവള്‍ക് ഈ ഗതി വരുമ്പോള്‍ മാത്രമേ അവനതു  മനസിലാക്കു
അപ്പോള്‍ നായകന്‍ പറഞ്ഞ മറുപടി
" എന്‍റെ പെങ്ങള്‍ കുടുംബത്തില്‍ പിറന്നത നിന്റെ പോലെ അല്ല എന്ന് "
ഇതേ പോലെ തന്നെയല്ലേ അവളും , അവളും ഒരു പെങ്ങളാണ്
ഒന്നും അറിയാത്ത അവളെ അവന്‍ ചതിച്ചതല്ലേ
അപ്പോള്‍ പിന്നെ അവന്റെ പെങ്ങളുടെ കാര്യത്തില്‍ അവനെന്തു ഉറപ്പാണ്
ഉള്ളത്? അവളെ ചതിക്കാനും ഇതേപോലെ ആരെങ്കിലും
ഉണ്ടാകാതിരികില്ലല്ലോ ?
എല്ലാ ആങ്ങലമാര്‍ക്ക്ഉം  ഈ ഉറപ്പു ഉണ്ട്
എങ്കിലും ഈ ആങ്ങളമാര്‍ തന്നെ
ഇത്രെയും ദുഷ്ടതരം കാണിക്കുമ്പോ അതൊക്കെ
അനുഭവിക്കേണ്ടി വരുക ചില്ലപോ അവര്‍ കൂടുതല്‍
സ്നേഹിക്കുന്ന അമ്മയോ പെങ്ങലോ ആവാം
ഇതെല്ലാം  കഴിഞ്ഞു , അവന്റെ അടുത്ത പ്രസ്താവന അവളെ കൊന്നുകളയും എന്നായിരുന്നു , നായിക അതിലും പേടിച്ചില്ല ,
എന്തിനാണ് പെടികുന്നത് ? എല്ലാം നശിചില്ലേ ? നശിപ്പിച്ചില്ലേ ?
ഇനി ചത്താല്‍ എന്താണ് ജീവിച്ചാല്‍ എന്താണ് ,
എന്ന നിലപാടാണ് അവള്‍ക്ക്
കുറച്ചു മാസങ്ങള്‍ കൂടി കടന്നുപോയി ,
പിന്നെ ഒരു ദിവസം അവള്‍ കേട്ടത തന്റെ അമ്മയെ പറ്റി അവന്‍ അപവാദം
പറഞ്ഞു പരത്തുന്ന വാര്‍ത്തയാണ് ,
എല്ലാവരും അവളെ അതുവെച്ച് പലതും പറഞ്ഞു പരത്തി , 
അതുമാത്രം അവള്‍ക് സഹിച്ചില്ല , തന്നെ എന്തുവേണമെങ്കിലും പറയട്ടെ
എന്തിനു ഒന്നും അറിയാത്ത തന്റെ പാവം അമ്മയെ പറയുന്നു ?
അത് ചെന്നവസാനിച്ചത് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്
അവള്‍ തന്‍റെ അലേര്‍ജി ടാബ്ലെട്സ് ഒക്കെയെടുത്തു കഴിച്ചു
ഹൈ ഡോസ്മരുന്ന്  കഴിച്ചു തലകറങ്ങി വീണതോ
സ്ടിര്‍ കേസില്‍ നിനും താഴേക്ക്‌
ആ വീഴ്ചയില്‍ തല ചെന്ന് കൂര്‍ത്ത ഒരു ഗ്രാനൈറ്റ് സ്റെപില്‍ അടിച്ചു
അത് അവളെ ഒരു മാസം ഹോസ്പിറ്റലില്‍ കെടുത്തി
ആശുപത്രി വിട്ടിറങ്ങുമ്പോള്‍ പുതിയൊരു അസുഖവും കൂടെ കിട്ടി
" ബ്ലഡ്‌ ക്ലോറ്റ്‌ "
എങ്ങനെയിരിക്കുന്നു ഇന്റര്‍നെറ്റ്‌ വരുത്തി വെച്ചൊരു വിന ?
ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാന്‍ ഉള്ളൊരു സമ്മാനം
മരുന്നുകൊണ്ട് വേദന കുറയ്ക്കാം എന്നൊരു വഴി മാത്രമേഉള്ളു
പിന്നെ ഉള്ളൊരു മാര്‍ഗം ഒരു സര്‍ജെറി , അത് ചെയ്താലും ആളു
തിരികെ വേരുമെന്നൊരു ഉറപ്പുമില്ല അതുകൊണ്ട് എല്ലാം മനസിലടക്കിജീവിതം മുന്‍പോട്ടു കൊണ്ട് പോകുന്നു
ഇതുപോലെ ഒരുപാട് നന്ദു മാരും അതുപോലെ ചാറ്റ് ചെയ്ത ചീറ്റ്‌ ചെയാന്‍ഒരുപാട് പേര്‍  നമ്മുടെ സമൂഹത്തില്‍ഉണ്ടെല്ലോ
ഇവരുടെയൊക്കെ കയ്യില്പെടാതെ എത്ര പേര്‍ എന്ന് ജീവികുന്നുണ്ടാവും ?
എനിട്ടും വീണ്ടും വീണ്ടും  അവളെ പറ്റി അപവാദംപറയാന്‍ എങ്ങനെ നാവു പൊന്തുന്നു ?
ഒരു മുറിക്കുള്ളില്‍ ഇന്നും കഴിഞ്ഞ ആ കാലത്തിന്റെ സമ്മാനം പേറി
ഭക്ഷണത്തില്‍കൂടുതല്‍ മരുന്നും കഴിച്ചു അവള്‍ ജീവിക്കുന്നു
ജീവിതത്തില്‍  ഇനിയൊരു പ്രതീക്ഷപോലും ഇല്ലാതെ . . .

അവനോ പുതിയ ഇരയെ തേടി കഴുകന്റെ കണ്ണുകളുമായി ഇന്നും അവിടെ
ഓരോ പെണ്ണിനും പിന്നില്‍ വട്ടമിട്ടു പറക്കുന്നു
ഇവിടെ ആരാണ് തെറ്റുകാര്‍ ?
കമ്പ്യൂട്ടര്‍ വാങ്ങിച്ചുകൊടുത്ത അച്ഛനോ ?
അതോ അവനെ അന്ധമായി വിശ്വസിച്ച അവലോ ?
അല്ലെങ്കില്‍ അവനോ ?
ഒറ്റവാക്കില്‍ ഉത്തരം ആസധ്യമാണ്
കാരണം അവളുടെ ഭാഗത്തും തെറ്റുണ്ട് , അവന്റെ ഭാഗത്തും തെറ്റുണ്ട്
ഈ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുമ്പോള്‍ അച്ഛനൊരു കടമയില്ലേ ?
മകളെ ഒന്ന് പറഞ്ഞു ബോധ്യപെടുതാം അതിന്റെ നന്മ തിന്മകളെ കുറിച്ച്


* കൊച്ചു വായിലെ വലിയവര്‍ത്തമാനം ആണെന്നഅറിയാം ഈ പോസ്റ്റ്
എങ്കിലും ഈ പോസ്റ്റ്‌ ചിലപ്പോ ചിലര്‍ക്ക് കുറ്റബോധവും , മറ്റുചിലര്‍ക്ക്ഒരു കരുതലോടെ മക്കളെ വളര്‍ത്താനും ഉള്ളൊരു പോസ്റ്റ്‌ ആകുമെന്ന് പ്രതീക്ഷിക്കുന്നു ,
ഞാനും ഒരു ഒരു കൊച്ചു കുട്ട്യാണ് , ഇത് എനിക്കും ഉള്ളൊരു പാഠം ആണെന്ന അറിഞ്ഞുകൊണ്ട് തന്നെയാണ് പോസ്റ്റ്‌ ഇട്ടത്*Read more ...

എന്തിനോ വേണ്ടി പായുന്ന മനുഷ്യന്‍

Wednesday, March 9, 2011
ക്ലോക്കിന്റെ ആലോരസമായ കരച്ചില്‍ വീണ്ടും വീണ്ടും അവളുടെ നിദ്രയ്ക് 
ഭംഗം വരുത്തിയപ്പോള്‍ അവള്‍ കുറച്ച ദേഷ്യത്തോടെ എങ്കിലും തന്‍റെ
മുഖം മൂടി ചേര്‍ന്നുകിടക്കുന്ന പുതപ്പെടുത്തു നീക്കികൊണ്ട് 
കണ്ണുതുറന്നു നോക്കി ,
നേരം പുലരുന്നത്തെ ഉള്ളു , കൊച്ചു മടിയോടെ
എണിറ്റു കട്ടിലില്‍ ഇരുന്നുകൊണ്ട് ജനവാതിലിലുടെ പുറത്തേക്കു കണ്ണുനട്ടു. 
 മഞ്ഞു തുള്ളികള്‍ തങ്ങി നില്‍കുന്ന പ്രകൃതി   
ഉണരാന്‍ മടിച്ചു തണുപ്പിന്‍റെ മടിത്തട്ടില്‍ ആലസ്യത്തോടെ മയങ്ങാന്‍ കിടക്കും പോലെ തോന്നി അവള്‍ക് 
കട്ടിലില്‍ നിന്നും എണിറ്റു അവള്‍  ഇന്നലെയടച്ച ജനലുകള്‍ വീണ്ടും തുറന്നു വെച്ചു , ഒരു ചെപ്പില്‍ നിറച്ചുവെച്ച മുത്തുമണികള്‍ ഒരുമിച്ചു പോഴിയുംപോലെ സൂര്യന്‍റെ കിരണങ്ങള്‍ അവളുടെ മുറിയിലേക് 
ഒഴുകിയെത്തി . . 
കുറച്ചുനേരം എന്തോ ചിന്തയിലെന്ന പോലെ അവള്‍ 
പുലര്‍ന്നുവെരുന്ന സൂര്യന് നേരെ മിഴിനട്ടു 
പിന്നെ , ചുരുളഴിഞ്ഞ തന്‍റെ തലമുടി വീണ്ടും കെട്ടികൊണ്ട് 
മുറിവിട്ടിറങ്ങി . . . 
ഹാളില്‍ കൂടി അടുക്കളയിലേക് നടക്കുമ്പോള്‍  അവള്‍കണ്ടു
ഒരു ചുമന്ന പനിനീര്‍ പുഷ്പം കൊണ്ടാലങ്ങരിച്ച തന്‍റെ അച്ഛന്റെ
ഫോട്ടോ , തനിക് സ്വന്തമെന്നു പറയാനും സ്നേഹിക്കാനും
ഉണ്ടായിരുന്ന ഒരേ ഒരാള്‍ , തന്‍റെ അച്ഛന്‍ . .
ഒരു മഴകാര്‍മൂടിയ ജൂണ്‍ മാസം
കുടംബകോടതിയിലെ പ്രതികൂട്ടില്‍ തന്‍റെ അച്ഛനും അമ്മയും
എരുതീയില്‍ ഇട്ടു തന്‍റെ അച്ഛനെ കൊല്ലുംപോലെ അമ്മയുടെഭാഗം വാദിച്ച വകീല്‍ അച്ഛനെ ചോദ്യങ്ങള്‍ ചോദിച്ചു കൊന്നു
അന്ന് ആ കോടതിമുറിയില്‍ തന്‍റെ പത്താമത്തെ വയസില്‍ ആദ്യമായി താന്‍ തന്‍റെ അച്ഛന്റെ കണ്ണുനീര്‍ കണ്ടു ,അതുപോലെ തന്‍റെ അച്ഛന്റെ കണ്ണുനീര്‍തുള്ളി കണ്ടു നിര്‍വൃതിയടയുന്ന അമ്മയെയും  ,
ബന്ധം വേര്‍പെടുത്തി അമ്മ ഇറങ്ങുമ്പോള്‍ തിരിഞ്ഞൊരു നോട്ടംപോലും താരാതെ അവര്‍ ഒരു കാറില്‍ കയറിപോയി , അന്നവിടെ കരഞ്ഞുതളര്‍ന്ന  താന്‍ ഇറങ്ങി അച്ഛനോടൊപ്പം . .
പിന്നീടു അമ്മയും അച്ഛനും എല്ലാം
തനിക് അച്ഛന്‍ തന്നെ ,
തന്നെ പഠിപ്പിച്ചു ,
ഒരു കരപറ്റിയതിനു ശേഷമാണ് അച്ഛന്പോയത്ത്
  ഒരിക്കല്‍ പത്രത്താളില്‍ നിന്നുംഅറിഞ്ഞു അമ്മയുടെ മരണവാര്‍ത്ത . . അന്ന് തന്‍റെ മുഖത്ത് വിടര്നത് വിഷാധമല്ല
ഒരു പരിഹാസമായിരുന്നു , ബന്ധങ്ങളുടെ വില എന്താണെന്ന് മനസിലാകാതെ
അവരെ ഈശ്വരന്‍ വിളിച്ചു , അതറിയാന്‍ പോലും അവര്‍ക്ക്അര്‍ഹത ഇല്ലെന്നു അവള്‍ക് തോന്നി , നൊന്തു പെറ്റമ്മയെന്നു പോലും വിസ്മരിച്ചവള്‍
സന്തോഷിച്ചു .  . .
പക്ഷെ  ഇന്ന് തന്നെ സ്നേഹിച്ചഅച്ഛന്‍ അവളെ തനിച്ചക്കിപോയപ്പോള്‍
അവള്‍ വെറുത്തു ഈ ലോകത്തെ
ഇനി താന്‍ തനിച്ചു  , തനിക്ക് ഇനിയും ദൂരം സഞ്ചരിക്കണം . .
ആ യാത്രകിടയില്‍ അവളും ഒരാളെ കണ്ടുമുട്ടുമയിരികും , അയാളുടെ ഒപ്പം ജീവിക്കും , അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാവും . . അവസാനം താനും
ഈ ലോകത്തുനിന്നും വിടപറയും , അപ്പോളും തനിച്ചു
ഈ ലോകത്ത് ബന്ധങ്ങള്‍ക് എന്തുവില ? സ്നേഹത്തിനു എന്തുവില?
പെറ്റമ്മയുടെ സ്നേഹംപോലും കപടം , വിശ്വസിച്ചവര്‍ പോലും പണത്തിനായി മരണത്തിന്‍റെ പാത നമ്മുക്കായി വെച്ചുനീടുന്നു
എല്ലാവരും പായുകയാണ് തന്നെകൊണ്ടാവുന്ന പോലെ ഈ ലോകംവേട്ടിപിടിക്കാന്‍ , എങ്ങോട്ട് പാഞ്ഞാലും ഒരു ദിവസം എല്ലംവിട്ടു
പോവണം ഈ ലോകം തന്നെവിട്ടുപോവനം , അറിഞ്ഞുകൊണ്ടും മനുഷ്യന്‍ വീണ്ടും പായുന്നു , അതില്‍ ഒരുവളാണ് ഞാനും , അവളും ,എല്ലാവരും     
Read more ...

എന്‍റെ ചവിട്ടുനാടകത്തിന്റെ സ്മാരകം

Friday, March 4, 2011
ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണ് , പക്ഷെ ഞാനെന്‍റെ ജീവിതത്തില്‍ ആദ്യമായി 
വേദന പേടി ഇതൊകെ എന്താണെന്നു അറിയുന്നത് ഈ സംഭവത്തോട്കൂടിയാണ് 
 . . ഒരു ജനുവരി മാസം ഞാന്‍ അന്ന് നാലാംക്ലാസ്സില്‍ പഠികുകയാണ് , ക്രിസ്മസ് പരീക്ഷയുടെ പേപ്പര്‍ ഒകെ കിട്ടി " ഓസ്കാര്‍" കിട്ടിയ സന്തോഷത്തോടെ ഞാന്‍ എല്ലാ പേപ്പറും പൊക്കി പിടിച്ചു വീട്ടില്‍ കാണിക്കാന്‍ ഓടി . . 
ബസില്‍ നിന്നും ചാടി ഇറങ്ങിയപോ ഒരു കിളി വയറിന്റെ ഉള്ളില്‍ നിന്നും പറന്നു പോയ പോലെ തോന്നി പക്ഷെ കയ്യില്‍ ഓസ്കാര്‍ അല്ലെ ഇരികുന്നത് 
അതുകൊണ്ട് ഞാന്‍ അതൊന്നും കാര്യമാകിയില്ല . .   വീട്ടില്‍ ചെന്ന് അത്അമ്മയെ കാണിച്ചു , സൌദിയില്‍ ഇരിക്കുന്ന അച്ഛനെ വിളിച്ചു പറഞ്ഞു , അത് പോരാഞ്ഞു രണ്ടു മൂന്നു കിലോമീറ്റര്‍ അപ്പുറത്തുള്ള തറവാട്ടിലും ഞാന്‍ എന്‍റെ ഓസ്കാര്‍ പേപ്പറും കൊണ്ട് പ്രദര്‍ശനത്തിനു പോയി . . . 
വൈകുന്നേരം വീട്ടില്‍ വന്നു കയറിയപോ വീണ്ടും ഒരു കിളി പറന്നു പോയപോലെ തോന്നി  പിന്നെ എന്‍റെ അലര്‍ച്ച , അതുമാത്രമേ എനിക്ക് എപോലും ഓര്‍മയുള്ളൂ . . അമ്മ ഓടി വന്നു എന്തുപറ്റി എന്തുണ്ടായി , എന്തേലും  കടിച്ചോ മുറിഞ്ഞോ എനൊക്കെ ചോദിച്ചു . .  ഞാന്‍ എന്‍റെ വയറും പൊത്തിപിടിച്ചു ഒന്നുകൂടെ ഉറക്കെ കരഞ്ഞു . . 
അപ്പോലെകും എന്‍റെ അയല്‍വാസികള്‍ ഒകെ വീടിലിക്ക് എന്‍റെ സൈറന്‍ കേട്ട് ഓടി വന്നു , പിന്നെ എന്‍റെ അച്ഛമ്മയും പാപനും . . കരയാതെ കാര്യം എന്താ എന്നോകെ ചോദിച്ചു എനിക്ക്ആണെങ്കില്‍ ജീവന്പോവുന്ന വേദന . . 
ഒരു വിധം എന്‍റെ പാപ്പന്‍ എന്നെ എടുത്ത്  മുറിയില്‍ കൊണ്ടുപോയി കിടത്തി
എനിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല . . .  പിന്നെ ഒരു പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപോ വേദന കുറഞ്ഞപോലെ തോന്നി , എല്ലാവരും അഭിമുഖസംഭാഷണം  പോലെ ഓരോന്നു ചോദിയ്ക്കാന്‍ തുടങ്ങി 
എവിടാ വേദന , എപ്പോലോക്കെ എങ്ങനെ , എവിടുന്നു വരുന്നു എന്നോകെ ചോദിച്ചു . . ഞാന്‍ മനസിലോര്‍ത്തു " ശെടാ ഇവിടുന്നു വരുന്നു എന്ന് ചോദിച്ച ഇതിപോ സൌദി എയര്‍ലൈന്‍സ്‌ഇന് വന്നു എന്ന് പറയാന്‍ പറ്റുമോ ?"
ഇടയ്ക്ക് ഇടയ്ക്ക് ഒരു കിളി പറന്നു പോവുംപോലെ , എന്ന് ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു . .  , അതുകെട്ടപോള്‍ എല്ലാവരും ജഗതിയുടെ കോമഡി കേട്ടപോലെ ചിരിക്കാന്‍ തുടങ്ങി ,എനിക്ക് ദേഷ്യമാണ് വന്നത്  എന്‍റെ  അവസ്ഥ എനികല്ലേ അറിയൂ 
കുറച്ച്കഴിഞ്ഞപോ വീണ്ടും സുനാമി പോലെ വേദന വീണ്ടും  വന്നു , ഇത്തവണഎന്‍റെ കരച്ചില്‍ കുറേകൂടി സൌണ്ടില്‍ ആയിരുന്നു . . അങ്ങനെ 
ഹോസ്പിറ്റലില്‍ കൊണ്ട്  പോയി , അവിടെ  ചെന്ന് ഡ്യൂട്ടിഡോക്ടര്‍ 
ചോദ്യംചെയ്യാന്‍ തുടങ്ങി . . കുറെ ചോദ്യവും ഉത്തരവും പറഞ്ഞശേഷം 
അഡ്മിറ്റ്‌ എന്ന് പറഞ്ഞു അങ്ങേരു ഏതോ വഴിക്ക് പോയി 
അതിനു ശേഷം വന്നത് വെള്ളുടുപ്പിട്ട രണ്ടുമൂന്നു ചേച്ചിമാരും ചെട്ടന്മാരുമാണ്
നല്ലപോലെ എന്നെ നോക്കിച്ചിരിച്ചു എവിടെയാ പഠികുന്നത് എന്നോകെ
ചോദിച്ചു . . എനിട്ട്‌അവരുപോയി പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞു  ഒരു ബോക്സ്‌ഉം കൊണ്ടുവന്നു 
അതില്‍ നിന്നും ഒരു  എന്തോ ഒരു മരുന്ന് എടുത്ത് പഞ്ഞിയില്‍ മുക്കി കയ്യില്‍ തേച്ചു 
എനിട്ട് കയ്യില്‍ ഒറ്റ അടി , ഞാന്‍ ഷോക്ക്‌ അടിച്ചപോലെ ആ ചേച്ചിയെ നോക്കി
അപോ എന്നോട് പറഞ്ഞു "മോളെ ഞെരമ്പ് കിട്ടാനാ എന്ന് പറഞ്ഞു" ഓ ശെരി എന്ന് പറഞ്ഞു  ഞാന്‍ സമാധാനത്തോടെ അങ്ങോട്ടും എങ്ങോട്ടും നോക്കികൊണ്ട്‌ കിടന്നു  കുറച്ച്കഴിഞ്ഞപോ വീണ്ടും ഒരു അശിരിരി പോലെ ആ ചേച്ചിപറഞ്ഞു "ഒരു ഉറുമ്പ് കടിക്കുന്ന വേദന ഉണ്ടാവും കയ്യെനകല്ലേ എന്ന് പറഞ്ഞു"
ആ ഉറുമ്പ് അല്ലെ അതോകെ നമ്മുക്ക് ഒന്നുമല്ല എന്നഭാവതോട് കൂടി ഞാന്‍
കിടന്നു , കുറച്ച്കഴിഞ്ഞപോ എന്തോ ഒരു സാധനം കയ്യീല്‍ തോളഞ്ഞു കേറുന്നത് പോലെ തോന്നി , ഞാന്‍ ഉറക്കെകരഞ്ഞു . . മുന്‍പ് കണ്ട ചേട്ടന്മാര്‍ വന്നു കയ്യ് മുറുക്കി പിടിച്ചു , പിന്നെ എനികൊന്നും ഓര്‍മയില്ല . . കട്ടിലില്‍ കിടന്നു എന്തൊകെയോ ചവിട്ടി , അവസാനം എന്‍റെ കയ്യില്‍ നിന്നും പിടി വിട്ടു 
കണ്ണ് തുറന്നു നോക്കുമ്പോ കട്ടിലിന്റെ താഴേന്നു നേരത്തെ കണ്ട ചേട്ടന്മാരുടെ കൂടെ ഉള്ള ഒരാള്‍    എണിറ്റു വരുന്നത് കണ്ടു , എനികൊന്നും മനസിലായില്ല 
ആ ചേട്ടന്‍ എന്നെ ഒന്ന് നോക്കി ഒരുമാതിരി പാക്കിസ്ഥാന്‍കാര്‍ , ഇന്ത്യകാരെ
നോക്കുമ്പോലെ . . . പിന്നെ എന്നെ ഒബ്സേര്‍വിംഗ് റൂമില്‍ആകി പോയി 
പിന്നെ അവിടെ ഡ്രിപ് ഇടാന്‍ വന്ന ഒരു നേഴ്സ് ചേച്ച്യ പറഞ്ഞെ , കയ്യില്‍ നീടില്‍ വെയികുമ്പോ ഞാന്‍ കുറെ കാലിട്ടടിച്ച്‌ കരഞ്ഞെല്ലോ അപ്പൊ 
എന്‍റെ കാലു പിടിക്കാന്‍ വന്ന ചേട്ടന്‍റെ നെഞ്ചിനിട്ടാ ഞാന്‍ ഗോള്‍ അടിച്ചത്
അങ്ങനെയ ആ  ചേട്ടന്‍ താഴെ വീണത് എന്ന് ‌ . .
ഞാന്‍ ഒരു ആഴ്ച കൊണ്ട് ആശുപത്രി വിട്ടു . . . പിന്നീടു ഒരിക്കല്‍ ഞാനവിടെ ചെന്നപോള്‍ ആ ചേട്ടന്‍ അതാ അവിടെ  എന്നെ നോക്കി ചിരിച്ചുകൊണ്ട്നില്കുന്നു  , ഞാന്‍ ഒരുമാതിരി പുളിമാങ്ങ തിന്ന അവസ്ഥയിലായി , അങ്ങനെ നില്‍കുമ്പോ അതാ ആ ചേട്ടന്‍ എന്‍റെ അടുത്തേക് നടന്നു വരുന്നു , ഞാന്‍ അകെ പുലിവാല് പിടിച്ചവളെ പോലെ നിന്നു
ആ ചേട്ടന്‍ എന്നോട് ചോദിച്ചു  " അന്ന് മോള് എന്‍റെ നെഞ്ചില്‍ ചവിട്ടുനാടകം അരങ്ങേറ്റം ചെയ്തതാ ഓര്‍മ്മയുണ്ടോ എന്ന്  ? ഞാന്‍ പറഞ്ഞു ചേട്ടാ മനപൂര്‍വം അല്ല പറ്റിപോയതാ സോറി എന്ന്  പറഞ്ഞു 
അപ്പൊ ആ ചേട്ടന്‍ എന്നോട് പറഞ്ഞു  " ഏയ്‌ അത് കുഴപ്പമില്ല  വേദന രണ്ടു ദിവസമേ ഉണ്ടായുള്ളൂ പക്ഷെ ഇവിടുത്തെ എല്ലാവരും എനികൊരു ഓമന പേര് തന്നു  "ചവിട്ടുകൊള്ളി " ഇപ്പോളും എന്നെ അത്  വിളിച്ചു കളിയാക്കാറുണ്ട് എന്ന് " സത്യത്തില്‍ അപ്പൊ ഞാനും ചിരിച്ചുപോയി
ആ സംഭവത്തിന്‌ ശേഷം ചുമ്മാപോലും ആ വഴിപോയാല്‍ ഞാന്‍ അമ്മയോട് പറയും  " ദേ അമ്മെ എന്‍റെ ചവിട്ടുനാടകത്തിന്റെ സ്മാരകം"Read more ...

ഓര്‍മചെപ്പിലെ ചന്ദ്രകാന്തം

Wednesday, March 2, 2011


രാത്രികാലങ്ങളില്‍ എന്‍റെ മുറിയുടെ ജനവാതിലുകള്‍ തുറന്നുവെച്ചു
ചിന്നിച്ചിതറിയ താരകങ്ങളെയും , പാല്‍പുഞ്ചിരി പൊഴിച്ചു നില്‍കുന്ന
അമ്പിളിഅമ്മാവനെയും നോക്കി നില്‍കുന്നത് എനിക്ക്എന്നും ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു   . ഇടയ്ക്ക് ആ ചിന്നിച്ചിതറിയ നക്ഷത്രകൂട്ടങ്ങളില്‍
ഒരു ഇന്ദ്രനീലവര്‍ണമുള്ള ഒരു താരകം എന്നെ നോക്കിപുഞ്ചിരികുന്നതായി
എനിക്ക്  തോന്നും , എന്നും ആ നക്ഷത്രം എനിക്കായികാതുനിന്നു
ഞാനും എന്നും ആ താരകത്തെ പ്രതീക്ഷിച്ചുകൊണ്ട് എന്‍റെ ജനവാതിലുകള്‍ തുറന്നുവെച്ചു . . കുറഞ്ഞ നാളുകള്‍കൊണ്ട് ആ കുഞ്ഞുനക്ഷത്രം എന്‍റെ  ഏറ്റവും അടുത്ത സുഹുര്‍ത്തായി മാറികഴിഞ്ഞു . . തണുത്തകാറ്റ് വീശുന്ന രാത്രികളില്‍ ഞാന്‍ ആ താരകത്തിന് എന്‍റെ വയലിന്‍ തന്ത്രികളില്‍ എന്‍റെ വിരലുകളാല്‍ സംഗീതവിസ്മയം തീര്‍ത്തു . . മഞ്ഞു പൊഴിയുന്ന രാവുകളില്‍ ഞാന്‍ എന്‍റെ പ്രിയപ്പെട്ട സുഹുര്‍ത്തിനു മാത്രമായി ഒരു രാഗം ഞാന്‍ എന്‍റെ വയലിന്‍ തന്ത്രികളില്‍
മെനഞ്ഞെടുത്തു . . മഞ്ഞുപൊഴിയുന്ന രാവുകളില്‍ ഞാന്‍ വയലിനുമായി എന്‍റെ മുറ്റത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നുകൊണ്ട്  എന്‍റെ കുഞ്ഞുനക്ഷത്രതിനായി മാത്രം വായിച്ചു എന്‍റെ മാത്രം സുഹുര്‍ത്തിനുവേണ്ടി
മഞ്ഞുമാറി വേനല്‍കാലം ആഗമിച്ചു . . വേനല്‍ മാറി ഇടവപാതി അടുത്തുകൊണ്ടിരുന്നു . . പതിയെ രാത്രിയെ മഴമേഘങ്ങള്‍ പുണരാന്‍ തുടങ്ങി . .  ആ കുഞ്ഞുതാരകം എന്നോടായി ഒരിക്കല്‍ മന്ത്രിച്ചു " നീ എന്നെ മറക്കരുത് എന്‍റെ ഉറ്റതോഴിയായി എന്നോടൊപ്പം നീ ഒരുപാട് രാവുകള്‍ ചിലവഴിച്ചു . . നിന്‍റെ കണ്ണുനീരിലും സന്തോഷത്തിലും ഞാന്‍ എന്‍റെ
പ്രകാശം വര്‍ഷിച്ചു തന്നു . . ഇന്നിപ്പോള്‍ ഇതാ നാംപിരിയേണ്ട ദിനം സമാഗതമായിരികുന്നു . . നാം പിരിയാന്‍ പോവുന്നു . . എന്‍റെ ഓര്‍മയ്ക്കായി നിനക്ക് ഞാന്‍ എന്‍റെപ്രകാശത്താല്‍ ഒരു ചന്ദ്രകാന്തം സമ്മാനിക്കുന്നു , ഇനിയും നമ്മള്‍ക് തമ്മില്‍ കാണാന്‍ സാധിക്കില പക്ഷെ ഓര്‍മകള്‍ ഒരിക്കലും നശികുകയില്ല , അതുകൊണ്ട് ഈ നീലച്ചന്ദ്രകാന്തം ഞാന്‍ നിന്‍റെ 
ഓര്‍മചെപ്പിലാണ് ഞാനീ ചന്ദ്രകാന്തം നിക്ഷേപികുന്നത് . .  അതെന്നും നിന്‍റെ മനസ്സില്‍ പ്രകാശം ചൊരിയും നിന്‍റെ സന്തോഷത്തിലും വിഷമത്തിലും "
ഇത്രയും പറഞ്ഞശേഷം ആ നക്ഷത്രം എങ്ങോ പോയിമറഞ്ഞു
ഞാന്‍ കാത്തിരുന്നു , പക്ഷെ തിരികെവന്നില . . പക്ഷെ കാണാതെ ഞാന്‍ ആ സാമീപ്യം എന്നില്‍ തന്നെ അനുഭവിച്ചു . . . .  "

Read more ...

ആരാധന

Tuesday, March 1, 2011

സോപാനത്തിന്‍റെകല്‍പടികളില്‍ കണ്ടുഞ്ഞാന്‍
തൂക്കുവിളക്കില്‍നിന്നും തൂവിതെറിച്ച എണ്ണപാടുകള്‍
ആ എണ്ണപാടുകളില്‍ പതിഞ്ഞ പാദമുദ്രകള്‍
ആരുടെയാവം അത് ?
 പൂജകഴിഞ്ഞടച്ചു പോയ പൂജാരിയുടെയോ
അതോ വാവലും എലികളും സ്വര്യവിഹാരം നടത്തി
പോകവേ പതിഞ്ഞ കാല്‍പാടോ?
 പൊടിപിടിച്ചുതുടങ്ങിയാ ഒട്ടുമണികള്‍ അതില്‍അതാ ഒരു
ചിലന്തികൂട്കൂട്ടികൊണ്ടിരിക്കുന്നു . . ഇന്നത്‌ ആരും ചലിപ്പികുന്നില
അതിന്‍റെയാ ഇമ്പമാര്‍ന്ന  സ്വരം എങ്ങും അയലടിക്കുന്നില്ല
അത് നിര്ജീവമയിരികുന്നു
ഞാന്‍ എന്‍റെ കയ്യ്കളാല്‍ ശ്രീകോവിലിന്‍ വാഥയാനം തള്ളിത്തുറന്നു
കണ്ടു ഞാന്‍  ആ അഞ്ജനവിഗ്രഹം
കളഭകൂട്ടാല്‍  അലകരിച്ച ആ ചൈതന്യം വര്‍ഷിക്കുന്ന സുന്ദരരൂപം
ഇന്നിതാ അതുവെറുമൊരു കരികഘല്‍ ശിലയായിമാറി
വെയിലും മഴയും മഞ്ഞും കൊള്ളുന്ന വെറുമൊരു ശില
ചന്ദനസുഗന്ധവും പൂജാദ്രവ്യങ്ങളും മാത്രം മണത്തിരുന്ന ആ ശ്രീകോവില്‍
ഇന്നിതാ ചീഞ്ഞളിഞ്ഞ പൂജവസ്തുകളുടെയും ,
ജീവികളുടെ അവശിഷ്ടതാല്‍  ദുര്‍ഗന്ധം വമിക്കുന്നു
പൂജികുവാന്‍ പൂജാരികളില്ല ആരാധിക്കാന്‍ ഭക്തന്മാരില ,
പള്ളിയുറങ്ങാന്‍ പള്ളിയറസംഗീതമില്ല 
ഉണര്‍ത്തുവാന്‍ സോപാനസംഗീതമില്ല
ഉടുക്കുവാന്‍ പട്ടുചേലയില ,
അണിയുവാന്‍ തിരുവാഭരണമില്ല
എങ്ങും കനത്ത നിശബ്ധതയും ഏകാന്തതയും മാത്രം
എങ്ങു നിന്നോ വളര്‍ന്നു വന്ന വള്ളിച്ചെടികള്‍ മാത്രം
ആ വിഗ്രഹത്തെ പൊതിഞ്ഞു നിന്നൂ
ഒരു പട്ടുചെല പോലെ . .
 ഈ കല്‍ശിലയെ  ഇനി പൂജികുവാന്‍ പ്രകൃതി മാത്രം
മഴയും വെയിലും മഞ്ഞും , ഗ്രീഷ്മവും , ഹേമന്തവും , ശിശിരവും മാത്രം  . .


Read more ...