Pages

കണ്ണുനീരിന്റെ മണമില്ലാത്ത ഒരോര്‍മ

Thursday, May 5, 2011
പുറത്തു കാലവര്‍ഷതിന്റെ വരവറിയിച്ചുകൊണ്ട് 
ഇടിയും മിന്നലും ഭൂമിയിലേക്ക്‌ ഇറങ്ങിവന്ന രാത്രിയായിരുന്നു
സമയം ഏറെ വൈകിയിട്ടും ഞാന്‍ ഉറങ്ങിയിരുന്നില്ല 
കിടന്നിട്ടും ഉറക്കം എന്നെ തേടി വന്നില്ല , ഞാന്‍ ഉറക്കാതെ തേടാന്‍ ശ്രമിക്കുമ്പോള്‍ , ഉറക്കം എന്നില്‍ നിന്നും തെന്നിമാറിക്കൊണ്ടിരുന്നു 
അവസാനം ഉറങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചു
കിടക്കയില്‍ നിന്നും എഴുനേറ്റു  , 
മേശക്കു സമീപം ചെന്നു അവിടെ ഒരുകൂട്ടം പുസ്തകങ്ങള്‍ക്ക് നടുവില്‍  വെച്ചിരുന്ന എന്‍റെ ഡയറി തുറന്നു നോക്കി 
അതില്‍ മാനം കാണാത്ത മയില്‍പീലിക്കും , അമ്പലമുറ്റത്തെ ചന്ദനം പുരണ്ട 
ആലിലകള്‍ക്കും കൂടെ ചുവന്ന കടലാസില്‍ കുനു കുനെ എഴുതിയ 
എഴുത്തുകള്‍ . . . 
പതിയെ ഞാന്‍ അവ എടുത്തു . . 
എനിക്കൊരുപാടിഷ്ടമായിരുന്നു ആ അക്ഷരങ്ങള്‍ 
അര്‍ച്ചകുട്ടിക്ക് എന്ന് തുടങ്ങുന്ന കത്തുകള്‍ . .
ചെറിയ ഒരു തുണ്ട് കടലാസില്‍ ഒരുപാട് എഴുതിയിരുന്നു 
ഓരോ കത്തുകള്‍ എടുത്തു ഞാന്‍ വായിച്ചുകൊണ്ടിരുന്നു 
തമാശയും , സംഗീതവും , കവിതയും നിറഞ്ഞ എഴുത്തുകള്‍ 
ഇടയ്ക്ക് വരച്ചിരുന്ന ചിത്രങ്ങള്‍ . . 
ആ കത്തുകളുടെ കൂട്ടത്തില്‍  കടുംചുവപ്പ് കടലാസില്‍ നീലമഷിപേന കൊണ്ട് എഴുതിയ  ഒരു കത്തുണ്ടായിരുന്നു . . 
എന്‍റെ പന്ത്രണ്ടാം പിറന്നാളിന് എനിക്കയച്ച കത്ത്
ആരും ഓര്‍ക്കാത്ത എന്‍റെ പിറന്നാള്‍ ദിനങ്ങളില്‍
ആരും ആശംസകള്‍ നേരാത്ത പിറനാള്‍ ദിനങ്ങളില്‍
ആ കത്തുകള്‍ എന്നെ തേടി വന്നുകൊണ്ടിരുന്നു
ഈ വര്‍ഷവും പതിവ് തെറ്റാതെ ആ കത്തുകള്‍ എന്നെ തേടി വന്നു
പതിവുപോലെ ചുവന്നകടലാസില്‍ കുനു കുനെ എഴുതിച്ചേര്‍ത്ത ആശംസ
വാചകങ്ങളും കവിതയും . .
അതിനു കൂടെ ഒരു വെളുത്ത ഒരു കടലാസും ഉണ്ടായിരുന്നു
അതില്‍ ഒരു ചുവപ്പ് മഷികൊണ്ട് ഒരായിരം പിറന്നാള്‍ ആശംസകള്‍
എന്നാണ് ഒരു പുറം മുഴുവന്‍ എഴുതിയിരുന്നത്
അപ്പുറത്തെ പുറം നിറച്ചു കൂട്ടുകാരുടെ വിശേഷങ്ങളും . .
നാട്ടിലെ വിശേഷങ്ങളും . . .
അവസാനത്തെ വാചകം . .
" അര്‍ച്ചകുട്ടി , ചിലപ്പോള്‍ ഇതെന്‍റെ അവസാനത്തെ എഴുത്തായിരിക്കും  ,
അതിനു മുന്‍പേ നിന്നെ ഒന്ന് കാണണം എന്നുണ്ട് . . എഴുതാന്‍ വയ്യാത്ത വിധം ഞാന്‍ തളര്‍നിരിക്കുന്നു വിരലുകള്‍ എഴുതാന്‍ വിസമ്മതിക്കുന്നു . . .
അസുഖം അത്അതിന്‍റെ സര്‍വശക്തിയും കൊണ്ട് എന്നെ തളര്‍ത്തുകയാണ്  . .  പക്ഷെ ഞാനെന്നും എന്‍റെ പ്രിയപെട്ടവളുടെ കൂടെ കാണും. .
ഒരായിരം ജന്മദിനാശംസകള്‍നേരുന്നു
ഞാനറിയാതെ എന്‍റെ മനസ് നിന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു
ഒരുപാട് കാലം സന്തോഷത്തോടെ ജീവിച്ചുതീര്‍ക്കണം
ഒരിക്കല്‍ പോലും നെ കരയരുത്  
ആ ***** "
തിടുക്കത്തില്‍ എഴുതിയതുപോലെ തോന്നിയിരുന്നു
വായിച്ച കത്ത് മടക്കി ഞാന്‍ ഡയറിയില്‍ തന്നെ വെച്ചു
ഞാന്‍ നാളെ അയക്കാന്‍ വേണ്ടി എഴുതിയ കത്തും എടുത്തു നോക്കി
ഒരായിരം വട്ടം എഴുതിയവ കീറി കളഞ്ഞു , അവസാനം എഴുതിവെച്ച
എഴുത്തായിരുന്നു , വെട്ടിയും തിരുത്തിയും ആകെപ്പാടെ അത് വൃത്തികെടയത്പോലെ
ഞാന്‍ ആ എഴുത്തും കീറി കളഞ്ഞു . . .
പുതിയത് എഴുതാന്‍ എന്തോ അപ്പോള്‍ തോന്നിയില്ല . .

ഡയറിയിലെ നാളെത്തെ ദിവസത്തെ പേജില്‍ ഞാന്‍ എഴുതി
" മരിക്കില്ല നീ ഒരിക്കലും
ജീവനോടെ എന്നുമെന്‍ ഹൃദയത്തില്‍ എന്‍റെ ജീവനില്‍
നീ ജീവിക്കും "
അത്ര മാത്രം എഴുതി
ഞാന്‍ എന്‍റെ ജനാലക്കരികില്‍ ചെന്ന് നിന്നു
ചിന്നി ചിതറി താഴേക്ക് പതിക്കുന്ന മഴത്തുള്ളികളെ  നോക്കി നിന്നു
അതിലൊരു തുള്ളി മാത്രം എന്‍റെ മുഖത്തേക്ക് വന്നു പതിച്ചു
അതും എന്‍റെ കണ്ണുനീരില്‍ ഒന്നായി ലയിച്ച് ഇരുളിന്‍റെ മറയില്‍ എങ്ങോ
മറഞ്ഞു . . .
കാറ്റിന്‍റെ അലകള്‍ പുണര്‍ന്നപ്പോള്‍ എന്‍റെ ഡയറിയുടെ പേജുകള്‍ എങ്ങോട്ടൊക്കെയോ മറിഞ്ഞു . . . .
പിന്നെയും ജനഴികളിളുടെ കാറ്റുകള്‍ എന്നെയും പുണര്‍ന്നുകൊണ്ട് എങ്ങോട്ടൊക്കെയോ മറിഞ്ഞു
പിന്നെയെപ്പോഴോ എന്‍റെ കണ്ണുകളെ നിദ്രകീഴടക്കാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ തിരിഞ്ഞു കിടക്കയിലേക്ക് നടക്കാന്‍ തുടങ്ങുമ്പോള്‍
എന്‍റെ മേശയില്‍ ഞാന്‍ കണ്ടു ,
അനേകം പേജുകള്‍ മറിഞ്ഞ എന്‍റെ ഡയറിയുടെ എട്
17/05/2009 . . 
" ഇന്നൊരു സുഹൃത്തിനെ  കിട്ടി , അവിചാരിതമായി കണ്ടുമുട്ടിയതാണ് 
ഇനിയെന്നാണ് ഇയാളും പോകുന്നതെന്നറിയില്ല . . 
എല്ലാവരും പോയില്ലേ ? ഒരു ഇല പോലെ  പോഴിയുംപോലെ നിശബ്ദമായി 
ഇയാളും പോയികൂടാ  എന്നില്ല എല്ലാവരെയും പോലെ . . . 
പറഞ്ഞും പറയാതെയും എന്നായാലും നാം പിരിയും 
അത് സത്യമാണ് , ചിലര്‍ നേരത്തേ , മറ്റുചിലര്‍ വൈകി . . ."

ചിലതൊക്കെ ആ വാക്കുകള്‍ക്കു  എന്നോട് പറയാനുണ്ട് എന്ന് തോന്നുന്നു 
പക്ഷെ എന്‍റെ കണ്ണുകളെ നിദ്ര വന്നു തഴുകിയുറക്കി
ചിന്തകളും കാഴ്ചകളും എന്നില്‍ നിന്നും മുറിഞ്ഞു 

പിറ്റേന്ന് പിറന്ന പ്രഭാതം 
തലേന്ന് പെയ്തപുതു മഴയുടെ ഗന്ധവും സൌന്ദര്യവും എവിടെയും നിറഞ്ഞു 
നില്കുന്നത് കണ്ടു . . .
വീടിന്റെ ഉമ്മറത്ത്‌ അലസമായി അച്ഛന്‍ വയിച്ചിട്ട
പത്രത്തിന്‍റെ അവസാനത്തെ താളില്‍ ഞാന്‍ കണ്ടു 
" ഇന്ന് സഞ്ചയനം " 
" ആ****"

മരവിച്ച മനസുമായി മുറിയില്‍ ചെന്നിരുന്ന ഞാന്‍ കണ്ടത് 
ഇന്നലെ കാറ്റ്മറച്ചുവെച്ചു പോയ ഡയറിയിലെ 
അക്ഷരങ്ങളാണ് . . 
" ഒരു ഇല പോലെ  പോഴിയുംപോലെ നിശബ്ദമായി 
ഇയാളും പോയികൂട എന്നില്ല എല്ലാവരെയും പോലെ . . . 
പറഞ്ഞും പറയാതെയും എന്നായാലും നാം പിരിയും 
അത് സത്യമാണ് , ചിലര്‍ നേരത്തേ , മറ്റുചിലര്‍ വൈകി . . ."

നീ എന്നില്‍ നിന്നും അകന്നു പോയെങ്കിലും
നീ എന്നില്‍ ഇന്നും ജീവിക്കുന്നു
എന്നിലെ ജീവന്‍ അകലും വരെ
നീ ഞാനയും ഞാന്‍ നീയായും
ഇവിടെ  ജീവിക്കും . . .. . .

11 comments:

 1. അഞ്ജലീ നന്നായി എഴുതി... ആശംസകള്‍.

  ReplyDelete
 2. നന്നാവുന്നു; നന്നാവട്ടെ....

  ReplyDelete
 3. Anjali Rocks,evideyo njn kanda jeevitham pole...thonnalaano?

  ReplyDelete
 4. @ ഫെമിന : താങ്ക്സ് ചേച്ചി :)
  വിമല്‍ചേട്ടന്‍ : നന്നാക്കാം
  ജിക്കു : ഇതും ഒരു ജീവിതം " കരിപുരണ്ട ജീവിതങ്ങളില്‍ ഒന്ന് "
  അനേകം ജീവിതങ്ങള്‍ കാണുമ്പോള്‍ , ചിലതിനൊക്കെ സാമ്യം കാണും , അത് തികച്ചും സ്വാഭാവികം

  ReplyDelete
 5. കൊള്ളാം.

  പിന്നെ,
  അവസാന വരി

  “നീ ഞാനയും ഞാന്‍ നീയായും
  എവിടെ ജീവിക്കും . . .. . .”

  എന്നാണോ?
  അതോ ‘ഇവിടെ ജീവിക്കും’ എന്നാണോ?

  ReplyDelete
 6. ഓര്‍മ്മകള്‍ക്ക് മരണം ഇല്ലെന്നല്ലേ...
  എഴുത്ത് നന്നായി.

  ReplyDelete
 7. ഉഷാറായി,
  ജയന്‍ഡോക്ടര്‍ സൂചിപ്പിച്ചത്...?

  ReplyDelete
 8. ബാലാരിഷ്ടതകള്‍ എളുപ്പം തീര്‍ത്ത് ഗംഭീര രചനകള്‍ ഇനിയും ഉണ്ടാവട്ടെ .. ....സസ്നേഹം

  ReplyDelete
 9. ഓര്‍മ്മ വന്നത് കുറേ മുമ്പ് കണ്ട ഒരു ഇറാനിയന്‍ സിനിമ.
  പോയറ്റ് ഓഫ് ദി വേസ്റ്റ്സ്.
  പൂര്‍ത്തിയാവാത്ത ഒരു കവിത പോലെ,
  മരണമെടുത്താലും ബാക്കിനില്‍ക്കുന്ന
  ഓര്‍മ്മയുടെ തളിരിലകള്‍ പോലെ
  വാക്കുകള്‍ പൂത്തുനില്‍ക്കുന്ന ഒരു സിനിമ.

  ReplyDelete
 10. കഥ നല്ല ഒഴുക്കോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞു.. ശക്തമായ ശൈലി കണ്ടെത്തേണ്ടതുണ്ട്.. എങ്കിലും ഈ ആഖ്യാനം ഒട്ടും മുഷിപ്പിച്ചില്ല.. തുടര്‍ന്നും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന നല്ല കഥകള്‍ ഉണ്ടാവട്ടെ.. ആശംസകള്‍..

  കത്തിനവസാനം ഒരു പേര് കൊടുക്കാമായിരുന്നു.. കഥയെ കഥയായും ജീവിതത്തെ ജീവിതമായും കാണണം... ജീവിതത്തിലെ കഥകള്‍ പകര്‍ത്താമെങ്കിലും അതില്‍ വേണ്ട കൂട്ടിചേര്‍ക്കലുകള്‍ സ്വന്തം ഭാവനയ്ക്കുതകുന്ന രീതില്‍ തോന്നി ചേര്‍ക്കാവുന്നതാണ്.. പല സ്വകാര്യതയും മറക്കാനും അത് ഗുണം ചെയ്യും.. ഇവിടെ കഥാപാത്രത്തിന് ഒരു പേര് കൊടുത്താലേ കത്തിനു പൂര്‍ണത കൈവരൂ.. അത് ഈ കഥയിലെ കഥാപാത്രമാണ്.. ശ്രദ്ധിക്കുക ഇനിയുള്ള രചനകളില്‍..

  ReplyDelete