Pages

തൊടുപുഴ മീറ്റ്‌

Sunday, July 31, 2011
അങ്ങനെ ഒരു മീറ്റും കൂടെ കൂടി
തൊടുപുഴയില്‍ . . . 
വന്നവരില്‍ ചിലര്‍ക്കെങ്കിലും ഒരു സംശയം ഇല്ലാതിരിക്കില്ല " അല്ല ഈ കൊച്ചിന് വേറെ പണിയൊന്നും ഇല്ലേ എന്ന് " , അല്ല തുഞ്ചന്‍പറമ്പില്‍ നിന്നും തുടങ്ങിയ മീറ്റല്‍ അല്ലെ ?
സത്യം പറയാലോ എനിക്ക് മീറ്റ്‌ കൂടി കൂടി ഇപ്പൊ എവിടെ മീറ്റെന്നു കേട്ടാലും 
അറിയാതെയെങ്കിലും ഞാന്‍ പേര് രജിസ്റ്റര്‍ ചെയ്തു പോകും 

ഇങ്ങനെ മീറ്റ്‌ മീറ്റ്‌ എന്ന് പറഞ്ഞു ഈ മാസം 
ഒരുമാസത്തെ പരിശ്രമംകൊണ്ട് ഞാനുണ്ടാക്കിയ എന്റെ ഗ്രൂപ്പിന്റെ മീറ്റിങ്ങും മാറ്റി വെച്ചേച്ചു ഞാങ്ങന്നു പോവുന്നു എന്ന് പറഞ്ഞപ്പോള്‍ ഗ്രൂപ്പിലെ പുലികള്‍ ആദ്യം എന്നെ ഒന്ന് നോക്കി 
അര്‍ഥം മനസിലാക്കാന്‍ നിഘണ്ടു ഒന്നും വേണ്ടല്ലോ ആ തിരുമുഖങ്ങള്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നതല്ലേ ! 
അങ്ങനെ ഇന്നലെയും ഞാനാ കടും കൈയ്യ ചെയ്തു , 
" ഞാന്‍ നാളെ മീറ്റിങ്ങിനു വരില്ല , നിങ്ങളൊക്കെ കൂടെയങ്ങ് നടത്തു , പറ്റിയാല്‍ ഞാനിടയ്ക്കു വിളിക്കാം "
ഉടനെ വന്നില്ലേ ഉപ്പേരി " അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കാ ! ന്തൂട്ടിനാ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ മീറ്റ്‌ മീറ്റ്‌ എന്ന് പറഞ്ഞു നീയങ്ങിട് മുങ്ങനെ , എന്റെ പട്ടി നടത്തും മീറ്റിംഗ്  "
കര്‍ത്താവെ പണി പാളിയോ?
ചിന്തിച്ചു ചിന്തിച്ചു കാടും  മലയും എല്ലാം കേറി കേറി പോകുമ്പോ 
എന്റെ തലയില്‍ ഒരായിരം ലഡു ഒരുമിച്ചു അങ്ങിട് പൊട്ടി 
ഇനി സെന്റി എന്ന സെന്റ്‌അടിച്ചലെ രക്ഷയുള്ളൂ 
അങ്ങനെ കരഞ്ഞു പിഴിഞ്ഞു ഒരു വിധം തലയൂരി എന്ന് പറഞ്ഞപോരെ
പിന്നെ കൂട്ടുകാരെയും വിളിച്ചോണ്ട് ഒരോട്ടമാണ് വീട്ടിലേക്കു 
 രാവിലെ ഇറങ്ങാനുള്ള തയ്യാറെടുപ്പും കാര്യങ്ങളും , കൂട്ടുകാരും കൂടി 
എന്നെക്കാള്‍ എന്റെ  കൂട്ടുകാര്‍ക്കാണ് എന്നെ മീറിനു വിടാന്‍ ആവേശം ! 
രാത്രി അവരുടെ കൂടെ കത്തി വെച്ചും മറ്റുള്ളവരെ കളിയാക്കിയും നേരം കളഞ്ഞു 
സത്യത്തില്‍ ഉറങ്ങിയിട്ടില്ല . . . 
അങ്ങനെ ഒരുവിധം നേരം വെളുപ്പിച്ചു . . 
അഞ്ചു അഞ്ചര ആയപ്പോ ഉണര്‍ന്നു , ഞാന്‍ ക്ലോക്ക് നോക്കും വീണ്ടും കിടക്കും 
വീണ്ടും നോക്കും വീണ്ടും കിടക്കും അങ്ങനെ 
അവസാനം ക്ലോക്ക് എന്നെ നോക്കി ചിരിച്ചോണ്ട് ആറുമണിയടിച്ചു 
വേഗം ചാടിയോടി അമ്മയെ വിളിച്ചു റെഡിയായി 
ഡ്രൈവര്‍ ചേട്ടനെ വിളിച്ചു . . അതിനിടയ്ക്ക് കൂട്ടുകാരും വിളിച്ചു " ഹാപ്പി ജേര്‍ണി " നേര്‍ന്നു 
പിന്നെ ചേട്ടന്‍ കാറും കൊണ്ട് വന്നു . . 
എന്റെ വായ അടച്ചു വെയ്ക്കാന്‍ വേണ്ടി കാറില്‍ കേറിയപ്പോ തന്നെ 
പാട്ടും വെച്ചുതന്നു . . 
അങ്ങനെ പാട്ടും കേട്ട് യാത്ര തുടങ്ങി . . 
കുറച്ചു നേരം ഞാന്‍ ചേട്ടനെ കത്തി വെച്ചു 
പിന്നെ പെരുമ്പാവൂര്‍ കഴിഞ്ഞപ്പോ നല്ല നല്ല സ്ഥലങ്ങള്‍ കണ്ടു തുടങ്ങി . .
അപ്പൊ വായ തന്നെ അടഞ്ഞു , അത്രെയും നല്ല സ്ഥലങ്ങള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത് . . എന്തൊരു പച്ചപ്പ് . .
ക്യാമറ എടുക്കാതിരുന്നത് വലിയ നഷ്ടമായി എന്ന് തോന്നി . . 
എന്നാലും ഏതു ക്യാമറയെക്കാളും നന്നായി കണ്ണും , സ്റ്റോര്‍ ചെയ്യാന്‍ ഏതു മെമറി കാര്‍ഡിനെ വെല്ലുന്ന മനസുമുള്ളപ്പോ എന്തിനൊരു ക്യാമറ ? 
അല്ല അങ്ങനെയെങ്കിലും ഞാന്‍ സ്വയം ആശ്വസിച്ചു . . 
കാഴ്ചയും കണ്ടു അതില് മെല്ട്ടായി ഇരിക്കുമ്പോ കാര്‍ നിന്നു
എന്തതിപ്പോ നിന്നെ ? കര്‍ത്താവെ കാര്‍ കട്ടപ്പുറത്തയോ ?
ചിന്തിച്ചുകൊണ്ട് അമ്മേനെ നോക്കി 
" വല്ലതും വേണേ വാ , ഇനി വിളിച്ചില്ല എന്ന് പറയരുത് " എന്നാപ്പിന്നെ പോയേക്കാം . . 
നല്ല ഹോട്ടല്‍ , ഓര്‍ഡര്‍ കൊടുത്താല്‍ മിനിമം ഒരു അര മണിക്കൂര്‍ കഴിഞ്ഞാലെ വല്ലതും കിട്ടു . 
അങ്ങനെ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്തു അവസാനം ഭക്ഷണം കിട്ടി 
ഒന്നെനിക്ക് മനസിലായി , ആ ഹോട്ടല്‍ അവിടെ ചെല്ലുന്നവര്‍ക്ക് ഭക്ഷണം കൂടാതെ 
ഒരു ക്ഷമയുടെ ക്ലാസ്സും ഫ്രീയായി കൊടുക്കുന്നുണ്ട് എന്ന് !
കിട്ടിയതും കഴിച്ചു അവിടുന്നിറങ്ങി കുറച്ചുനേരം ചുറ്റുമുള്ള കാഴ്ച കണ്ടുനിന്നു 
നല്ല കാറ്റ് . . . . 
അങ്ങനെ കാറ്റും കൊണ്ട് നില്ക്കുമ്പോ ഒരു അശിരിരി 
" അല്ല കാഴ്ചയും കണ്ടു നില്‍ക്കനാനെങ്കി നീ നിന്നോ മീറ്റും കഴിഞ്ഞു എല്ലാരും അങ്ങ് പോകും വാ "
 .തിരിഞ്ഞൊന്നു നോക്കി ആ വേറാരുമല്ല എന്റെ അമ്മ തന്ന്യ 
ഞാനും കാറില്‍ കേറി . . 
കാഴ്ചയും കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല . . 
അങ്ങനെ തൊടുപുഴ എത്തി . . 
ഇനിപ്പോ ബാങ്ക് എങ്ങനെ കണ്ടു പിടിക്കും എന്നായി അടുത്ത സംശയം !
അവിടെ നിന്നിരുന്ന ഒരു നല്ല പോലീസുകാരന്‍ കറക്റ്റ് ആയി വഴി പറഞ്ഞു തന്നു . . 
അങ്ങനെ അവസാനം കണ്ടു പിടിച്ചു . .
അവിടെ ചെന്നപ്പോ എനിക്കാകെ ഒരു ശങ്ക !
ഇത് തന്നെയാണോ സ്ഥലം അതോ മാറിപ്പോയോ ? ആരെയും കാണുന്നില്ല 
വരുന്നത് വരട്ടെ സ്റെപ്‌ കേറി ചെന്നപ്പോ രണ്ടു മൂന്നു പേര് അവിടെ ഇവിടെ നില്‍പ്പുണ്ട് 
മീറ്റ്‌ മുതലാളി മൈക്ക് ടെസ്റ്റ്‌ ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു 
ഒരു പാവം ചേച്ചി അവിടെ ഇരിപ്പുണ്ട് . . 
പേര് ജെയ്നി , ബ്ലോഗ്ഗര്‍ തന്നെയാ , ന്നാലും വല്ലാത്ത നാണമാണ് 
കുറെ പേരെ നോക്കി ചിലരൊക്കെ ചിരിച്ചു ഞാനും ചിരിച്ചു 
അങ്ങനെ തലയില്‍ തെങ്ങ വീണ പോലെ നില്‍കുമ്പോ അതാ വരുന്നു സൂപ്പര്‍സ്റ്റാര്‍സ് ഓരോരുത്തരായിട്ടു , ആദ്യം വന്നത് യുസുഫ്പ , കൂടെ പൊന്മളക്കരാന്‍ 
പിന്നെ ജിക്കു , ജോ ആന്റി , ജോ ചേട്ടന്‍ , നന്ദന്‍ചേട്ടന്‍ , മനോരാജ്ചേട്ടന്‍ , അങ്ങനെ
എല്ലാവരും വന്നു വന്നുകൊണ്ടിരുന്നു . . 
പിന്നെ പ്രതീക്ഷിക്കാത്ത ഒരാളും " ഹാഷിം " അങ്ങനെ പറഞ്ഞാ ആര്‍ക്കും അറിയില്ല 
കൂതറഹാഷിം എന്ന് പറഞ്ഞാ ബൂലോകത്തെ എല്ലാവരും അറിയും എന്നാണ് വിശ്വാസം !
വിശ്വാസം അതാണെല്ലോ എല്ലാം !
ബ്ലോഗ്ഗിണിമാര്‍ ഒരു സൈഡ്ലും ബ്ലോഗ്ഗെന്‍മാര്‍ ഇരു ധ്രുവം പോലെയിരുന്നപ്പോ 
ഹഷിമ്ക്ക പ്രധിഷേധിച്ചു ,പാവം ഞാനും ജെയ്നി ചേച്ചിയും ജോ ആന്റി (മാണിക്ക്യം )
  അമ്മയും കൂടി അങ്ങോട്ട്‌ ചെന്നിരുന്നു 
അപ്പോളേക്കും ചാടി വീണു ഒരു പൂട്ട്‌കുറ്റി പോലെത്തെ ക്യാമറയും കൊണ്ട് നമ്മുടെ റജിചേട്ടന്‍ 
ഫോട്ടോസ് എടുത്തു കൂട്ടി . . ( എവിടുന്നോ അടിച്ചോണ്ട് വന്ന ക്യാമറയാണെന്ന് കേട്ടു)
അതുകഴിഞ്ഞപ്പോ പൊന്മളക്കാരനും പോട്ടം പിടിക്കണം എല്ലാരും കൂടെ 
ക്യാമറയെടുത്ത് അറ്റാക്കിംഗ് തുടങ്ങി . . 
ഇതെല്ലം കണ്ടിട്ട് പാവം ജെയ്നി ചേച്ചി എന്നോട് ചോദിച്ചു " അല്ല ഒരു കല്യാണത്തിന് പോയ പോലെ ഉണ്ടല്ലോ ! നിറച്ച് ഫോട്ടോഗ്രഫെര്‍മാര്‍ ! അല്ല അത്യാവശ്യം വെല്ല കല്യാണമുണ്ടെങ്കി ഇവരെ വിളിച്ചാ മതിയെല്ലോ ! എന്തിനാ വെറുതെ കാശ് കളയുന്നത് !
(എല്ലാരും സൂക്ഷിച്ചോ ! പണി കിട്ടാന്‍ സാധ്യതയുണ്ട് . )
കുറച്ചുകൂടി കഴിഞ്ഞപ്പോ മീറ്റ്‌ മുതലാളിയും പിന്നെ വാഴക്കൊടനും കൂടി സ്റ്റേജ്ലേക്ക് കേറി 
പരിചയപ്പെടല്‍ തുടങ്ങി . .
ആദ്യം ആരാ പരിച്ചയപെടുത്തിയത് എന്നറിയില്ല ! ഒന്നറിയാം ജോആന്റിയും , ലതികആന്റിയും കഴിഞ്ഞു ഞാനാണ് പരിച്ചയപെടുത്തിയത് ! എന്നെ മഞ്ഞുകട്ട , ടൈറ്റാനിക് ഇടിച്ച മഞ്ഞുമല എനൊക്കെ ഇതിനു മുന്‍പ് നടന്ന കൊച്ചി മീറിനെ കുറിച്ചെഴുതിയ  പോസ്റ്റില്‍ ചില വിദ്വാന്മാര്‍ വെച്ചു കാച്ചിയത് കണ്ടു ! എന്ത് തന്നെ പറഞ്ഞാലും അതുകുറച്ചു അന്യായമായിപ്പോയി . .
ആ പേരില്‍ ഇളവ്‌ തരാന്‍ ഞാനവിടെ പറഞ്ഞിട്ടുണ്ട് , ഇവിടെയും പറയുന്നു . . പക്ഷെ ഗവണ്മെന്റ് ഓഫീസിലെ ഫയല്‍ പോലെയാകരുത് . . . ഈ ഇളവ്‌ വേഗം തന്നെ നിങ്ങളൊക്കെ എനിക്ക് അനുവദിച്ചു തരണം . . . 
എന്തൊക്കെയായാലും ഒന്ന് പറയാതെ വയ്യ , പണ്ട് മൈക്ക് എന്ന സാധനം കയ്യേല്‍ കിട്ടിയാല്‍ നിന്നു വിറച്ചുവീഴുന്ന എന്റെ ആ പേടി മാറിയത് ഇങ്ങനെ മീറ്റുകളില്‍ സ്വയം പരിചയപ്പെടുതുമ്പോലാണ് ഈ പേടി മാറി കിട്ടിയത് !
എന്റെ പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോ റെജിചേട്ടന്‍ ക്യാമറയും കൊണ്ട് പരിചയപ്പെടുന്നവരുടെ ഫോട്ടോയെടുക്കാന്‍ വന്നു , അവിടെ നിന്നു എന്നോടും കത്തി വെച്ചു , കുറച്ചു കഴിഞ്ഞപ്പോ 
ഹബീബ്‌ (കാട്ടുകുതിര ) , പൊന്മളക്കാരന്‍ ,കുറെ പേര് അവിടെ കൂടി നിന്നു കത്തി വെയ്പ്പും ഫോട്ടോയെടുപ്പും ഗംഭീരമാക്കി 
ഇതിനിടയില്‍ റജിചേട്ടന്‍ ജിക്കുവിന്റെ അനുഗ്രഹം വിത് ശിക്ഷണംസ്വീകരിച്ചു ( ഞാനും പൊന്മളക്കാരനും സാക്ഷി ) 
ഇനി മുതല്‍ ജിക്കുന്റെ ശിഷ്യനായിട്ടു ജീവിക്കുമെന്ന് റജിചേട്ടന്‍ വാക്കും കൊടുത്തു. . . അനുഗ്രഹം കിട്ടിയത് വേഗം ഫലിച്ചു എന്ന് മനസിലാവാന്‍ അധികനേരം വേണ്ടി വന്നില്ല ,
 തൊട്ടപ്പുറത്തെ തെങ്ങില്‍ ഒരാള്‍ കള്ള്‌ ചെത്താന്‍ ഇരിക്കുന്നത് ജിക്കു എങ്ങനെയോ കണ്ടു ഉണ്ടാനെ തന്നെ റജി ചേട്ടനെ അങ്ങോട്ട്‌ വിട്ടു ഫോട്ടോയെടുപ്പിച്ചിട്ടെ അവനു സമാധാനമായുള്ള്.....
ഈ സമയം പരിച്ചയപെടല്‍ അവിടെ തകൃതിയായി നടന്നുകൊണ്ടിരുന്നു 
പരിച്ചയപെടുമ്പോള്‍ അനോണിയാണോ അനോണിബ്ലോഗുണ്ടോ ബസ്സ്‌ഉണ്ടോ ഇല്ലെയോ 
എന്നൊന്നും ചോദിക്കാന്‍ വാഴക്കോടന്‍ മറന്നില്ല (അതിന്റെ പിന്നിലെ ഉദേശ്യം ശേരിക്കങ്ങോട്ടു ക്ലിക്ക് ആയില്ല ) ചിലപ്പോള്‍ കഴിഞ്ഞമീറ്റില്‍ കുമാരന്‍ കാത്തിരുന്ന ത്രിപുര സുന്ദരിയെ പോലൊരു സുന്ദരി വഴക്കൊടനെയും പറ്റിച്ചുകാണും ! 
അല്ലെ പറയാന്‍ പറ്റില്ല അതാ കാലം !
അവസാനം ലതആന്റി മൈക്ക് വാങ്ങിച്ചു വാഴക്കോടനോട് പരിചയപെടാന്‍ പറഞ്ഞു 
ഒരു പാട്ടൊക്കെ പാടി ഗംഭീരമാക്കി വാഴക്കോടന്‍ തന്റെ പരിചയപ്പെടുത്തല്‍
 കൊച്ചിമീറ്റിന്റെ ഭാഗമായിട്ട് നടന്ന ഫോട്ടോ മത്സരത്തിന്റെ അവാര്‍ഡുകള്‍ നല്‍ക
 ലതികാ സുഭാഷ് ,സജിം തട്ടത്തുമല , മാണിക്യം തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 
പിന്നെ ഒരു ഗ്രൂപ്പ്‌ ഫോട്ടോ , ഒരു ഫോട്ടോ എടുത്തു കഴിയുമ്പോ ഒരു ഫോട്ടോഗ്രഫേര്‍ ഓടും പിന്നെ അടുത്തയാള്‍ അങ്ങനെ അങ്ങനെ എടുത്തുകൊണ്ടിരുന്നു . . 
ഫോട്ടോ എടുക്കുന്നതിനിടയില്‍ ഭക്ഷണം വന്നു !
ഉടനെ ഒരു അശിരിരി എവിടെ നിന്നോ വന്നു 
" ഫുഡ്‌ വന്നേ ......................."
ഫോട്ടോ എടുത്തു കഴിഞ്ഞു പിന്നൊരു ഓട്ടമാണ് ഭക്ഷണം കഴിക്കാന്‍ . .............
ഫുഡും എടുത്തു വന്നിട്ടായിരുന്നു പിന്നത്തെ അറ്റാക്കിംഗ് . . . 
എനിക്ക് കൂട്ടിനു അമ്മുന്റെ കുട്ടി (ജാനകി ചേച്ചി ) ഉണ്ടായിരുന്നു , ചേച്ചി എന്നെ വിളിക്കാന്‍ തോന്നു എന്റെ അമ്മായിടെ  പ്രായം ഉണ്ട് , 
ചേച്ചിക്ക് ബിരിയാണി കഴിക്കാന്‍ പറ്റില്ല , ചേച്ചി ഒരു കപ്പ്‌  വെള്ളവും കുടിച്ചുകൊണ്ട് ഞങ്ങളുടെ കൂടെ കൂടി ! 
ഭക്ഷണം കഴിച്ചു കയ്യും കഴുകി വരുമ്പോ ഐസ് -ക്രീം എല്ലാവര്ക്കും തന്നു !
ഐസ് - ക്രീം തിന്നുമ്പോ പോലും ആരെയും വെറുതെ വിടാന്‍ റജിചേട്ടന് ഉദേശമില്ല . .
ഐസ് ക്രീം തിന്നു തീര്‍ന്ന ജിക്കു ഈ ഫോട്ടോയെടുപ്പിന്റെ പേരും പറഞ്ഞു പൊന്മളക്കാരന്റെ കയ്യേല്‍ നിന്നും ഒരെണ്ണം കൂടി വാങ്ങി പോസ് ചെയ്തു . . 
സമയമില്ലാത്തത് കൊണ്ട് എനിക്ക് വേഗം ഇറങ്ങേണ്ടി വന്നു . . 
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങളും ഇറങ്ങി . . . 
അങ്ങനെ മൂന്നാമത്തെ മീറ്റും കൂടി ഞാന്‍ എന്റെ വീട്ടിലേക്കു പോന്നു 

* ക്യാമറ എടുക്കാത്തിനാല്‍ എനിക്ക് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല 
ആരുടെയെങ്കിലും കയ്യില്‍ നിന്നും കിട്ടുമ്പോള്‍ ആഡ് ചെയ്യുന്നതാണ് Read more ...

Kochi blogers Meet

Sunday, July 10, 2011
Read more ...

കൊച്ചി മീറ്റ്‌ 09/07/2011

Sunday, July 10, 2011
രാവിലെ തന്നെ കിടന്നുറങ്ങുന്ന ചേട്ടനെയും കുത്തിപൊക്കി കൊച്ചിക്ക് കൊണ്ട് വന്നിട്ട് 
അവസാനം കിടന്നുറങ്ങുന്നവനെ വിളിച്ചിട്ട് ചോറില്ല എന്ന്പറയുന്ന അവസ്ഥയായി 
കൊച്ചിയായ കൊച്ചി മൊത്തത്തില്‍ ചുറ്റിയിട്ടും ഈ ഹോട്ടല്‍ മയുര പാര്‍ക്ക്‌ ഹോട്ടല്‍ ആര്‍ക്കും അറിയില്ലാന്നു വെച്ചാല്‍ ? 
കണ്ണ്കൊണ്ട് കൊല്ലുന്ന നോട്ടത്തില്‍ നിന്നും പാവം കണ്ണ്കൊണ്ട് കാലു പിടിക്കുന്ന അവസ്ഥവരെയെത്തി . . പിന്നെ എന്റെ കത്തിവെപ്പും എല്ലാം കൂടെ ചേട്ടന് എന്നെ എങ്ങനെയെങ്കിലും അവിടെ തള്ളിയിട്ടു പോയാ മതിയെന്നായി . . 
അങ്ങനെ ഞാന്‍ ഡോക്ടര്‍ ചേട്ടായിയെ വിളിച്ചു എല്ലാം കൃത്യമായി ചോദിച്ചു വീണ്ടും ഒന്നുടെ വഴി 
തെറ്റിച്ചു കൊടുത്തു . . അങ്ങനെ എട്ടു മണിക്ക് കൊച്ചിയിലെത്തിയ ഞാന്‍ 
ഹോട്ടല്‍ കണ്ടു പിടിച്ചു കച്ചേരിപ്പടിയില്‍ എത്തിയപ്പോ എട്ടര ഒന്‍പതു മണി 
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചെന്നു വരുത്തി ഇറങ്ങി 
ഹോട്ടലിന്റെ മുന്‍പില്‍ ചെല്ലുമ്പോ നല്ല ഒന്നാന്തരം കണി 
ജിക്കുചേട്ടനും ജയന്‍ചേട്ടായിയും 
അവിടെ കൂടി എന്തൊക്കെയോ എഴുതുന്നത് കണ്ടു 
ജിക്കുന് എന്നെ കണ്ടപ്പോ തന്നെ ക്ലിക്ക് ആയി "അഞ്ജലി " കുറച്ചു ശങ്കയോടെ ജിക്കു ചോദിച്ചു 
ഞാന്‍ അതെ എന്ന് ഉത്തരവും കൊടുത്തു 
എന്നെയും അമ്മയെയും കൊണ്ട് ജിക്കു ലിഫ്റ്റിന്റെ അടുത്തേക്ക് നടക്കുമ്പോ 
നീ എട്ടു മണിക്കല്ലേ വരാന്നു പറഞ്ഞെ പിന്നെ എന്തെ കൊച്ചെ ലേറ്റ് ആയെ എന്നൊക്കെ തനി അച്ചായന്‍ ഭാഷയില്‍ എന്നോട് ചോദിച്ചു , പാവം ഡ്രൈവര്‍ ചേട്ടനെ ചുറ്റിച്ച കഥയൊന്നും ഞാന്‍ പറയാന്‍ പോയില്ല , എന്റെ കത്തിയുടെ മൂര്‍ച്ച പാവം ഇപ്പോളെ അറിയേണ്ടേ എന്ന് കരുതി മിണ്ടാതിരുന്നു . . . 
ലിഫ്റ്റില്‍ കേറി ചെന്നിറങ്ങിയപ്പോ ആരുമില്ല
കുറച്ചുപേരൊക്കെ ഉണ്ട് . . . ഞാനിങ്ങനെ അന്തം വിട്ടു നില്ക്കുമ്പോ ജിക്കു ഉറക്കെ ആരോടോ 
വിളിച്ചു പറയുന്നതും എന്റെ തലയില്‍ ലഡു പൊട്ടിയതും ഒരുമിച്ചായിരുന്നു 
" ചാണ്ടിച്ചോ ദേ ഓസ്ട്രേലിയയില്‍ ഉള്ള കൊച്ചാ ഇത് ! എന്റെ മാതാവേ ഞാന്‍ എപ്പോള 
ഓസ്ട്രേലിയയില്‍ പോയത് , സ്പെല്ലിംഗിനു പോലും മരിയാതക്ക് എഴുതാന്‍ അറിയാത്ത ഞാനോ ?
അകെ കൂടെ തലയില്‍ ഇടി വെട്ടിയ പോലെ നില്ക്കുമ്പോ ജിക്കു തന്നെ ഓര്‍മിപ്പിച്ചു 
കുറെ കാലം എന്റെ ഫേസ്ബുക്കില്‍ ഓസ്ട്രേലിയ എന്നായിരുന്നു ഞാന്‍ ഇട്ടിരുന്നത് 
പിന്നെയത് മാറ്റിയതും ഇതുപോലെ ആരോ എന്തോ ചോദിച്ചപ്പോളാണ് 
എന്നാലും ഫേസ്ബുക്ക്‌ വരുത്തി വെച്ചൊരു വിനയെ !
ശ്യോ കൊടുങ്ങല്ലൂര് കിടക്കുന്ന ഞാന്‍ ഓസ്ട്രേലിയയില്‍ പത്തു പൈസ മുടക്കില്ലാതെ എത്തി 
അതൊക്കെ ഓര്‍ത്തു നടക്കുമ്പോ കുമാരന്‍ ചേട്ടന്‍ ഇങ്ങോട്ട് കേറി അറ്റാക്ക്‌ ചെയ്തു 
തുഞ്ചന്‍മീറ്റിനു എന്നെ അറ്റാക്ക്‌ ചെയ്യാന്‍ കിട്ടാത്തതിന്റെ വിഷമം അങ്ങ് തീര്‍ത്തു 
പിന്നെ നന്ദന്‍ചേട്ടനും സെന്തില്‍ ചേട്ടനും വന്നു പരിചയപെട്ടു  അങ്ങനെ ഒത്തിരി പേര് 
അങ്ങനെ എല്ലാരേയും പരിചയപെട്ടു ചുമ്മാ നടക്കുമ്പോ ജയന്‍ചേട്ടായി രജിസ്റ്റര്‍ ചെയ്യാന്‍ വിളിച്ചു 
ആദ്യം തന്നെ ആ ഭാഗ്യം എനിക്ക് കിട്ടി ! ഞാന്‍ ആദ്യം രജിസ്റ്റര്‍ ചെയ്തു 
ചുമ്മാ ഇരിക്കുമ്പോ ജിക്കു വോട്ട് ചെയ്യാനുള്ള പേപ്പര്‍ കയ്യില്‍ തന്നു 
സമയം ഒട്ടും പാഴാക്കാതെ അതൊക്കെ ഭംഗിയായി ചെയ്തു 
അത് കഴിഞ്ഞു ആരോടോ സംസാരിച്ചു നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി 
തിരിഞ്ഞു നോക്കിയപ്പോ വീണ്ടും ജിക്കു ! കൂടെ സജീവേട്ടന്‍ 
എന്റെയി മരമോന്ത വരപ്പിക്കാതെ ഇവനെന്തിന്റെ അസുഖമാണ് എന്റെ കര്‍ത്താവെ !
എന്നെ തന്നെ വരപ്പിക്കണം എന്ന് ഇവനെന്തിനാ ഇത്ര നിര്‍ബന്ധം ?
മനസ്സില്‍ ചോദിച്ചതാ പക്ഷെ ഉത്തരം ജിക്കുന്റെ വായെന്നു തന്നെ വന്നു 
കൊച്ചെ , സജീവേട്ടന്‍ പറഞ്ഞു സജീവേട്ടന് യോജിക്കുന്ന ഒരാളെ തന്നെ ആദ്യം വരയ്ക്കണം എന്ന് ! കര്‍ത്താവേ കുറച്ചു വണ്ണം ഉണ്ടെന്നു വെച്ച് ! ഇത് കൊലച്ചതിയായിപ്പോയി 
അങ്ങനെ വരയ്ക്കാനിരുന്നു ! വരച്ചു കഴിഞ്ഞു എന്റെ മുഖവും വരച്ചതും കൂടി കണ്ടപ്പോ ഞാന്‍ കരഞ്ഞു പോയി ! 
എല്ലാരും വന്നു കുറച്ചു കഴിഞ്ഞപ്പോ സെന്തില്‍ ചേട്ടന്‍ പരിചയപ്പെടല്‍ എന്ന പരിചയും കൊണ്ടിറങ്ങി  , കുറെ പേര് വിയര്‍ത്തപ്പോള്‍ ചിലര് സെന്തില്‍ചേട്ടനെ വിയര്‍പ്പിച്ചു !
പരിചയപ്പെടലും അതിന്ടയിലെ കഥയുണ്ടാക്കി പറയലും നമ്പര്‍ ഗെയിംമം 
പരിചയപ്പെടല്‍ കുറച്ചുടെ ഉഷാറാക്കി ! 
പിന്നെയൊരു ഗ്രൂപ്പ്‌ ഫോട്ടോ ചിരിക്കാത്തവര്‍ വരെ പിന്നിലും മുന്നിലും നില്‍ക്കുന്നവരുടെ കോമഡി കേട്ട് ഉറക്കെ ഉറക്കെ ചിരിച്ചു ! (അതിന്റെ പ്രതിഫലനം ഫോട്ടോയില്‍ കാണാം )
ഫോട്ടോയെടുപ്പ് കഴിഞ്ഞു എല്ലാരും ചാടിയോടി വീണ്ടും പരിചയപ്പെടല്‍ തുടങ്ങി !
ഇത്തവണ ഞാനും വിട്ടില്ല സകലരെയും കത്തി വെച്ച് കൊന്നു ! 
ഒരാളെയും വെറുതെ വിട്ടില്ല എന്നാണ് വിചാരിക്കുന്നത് ! 
അതിനിടയില്‍ അറിയാതെ ജയന്‍ ചേട്ടായി എവിടെ എനോന്നു നോക്കി !
ചേട്ടായി എന്നെയും കണ്ടു  , പാവം ആരൊക്കെയോ ചേട്ടായിയെ കത്തി വെച്ചുകൊണ്ടിരിക്കാ 
അതും നോക്കി ചുമ്മാ ഒന്ന് ചിരിച്ചു ! എന്നെ അടുത്തോട്ടു വിളിച്ചു 
അങ്ങോട്ട്‌ ചെന്നപ്പോളാണ്‌ മനസിലായത് സംഫവം പത്രകാരുമായിട്ടുള്ള സംസാരമാണ് 
എന്നെ അവിടെ പിടിച്ചിരുത്തി ! ആ ചേച്ചി എന്നെയും നല്ലപോലെ ആക്രമിച്ചു 
പോരാതെ പാവം എന്റെ ഒരു ഫോട്ടോയും എടുത്തു 
പിന്നെ ആ ഏരിയയില്‍ ഞാന്‍ നിന്നില്ല , 
മഹേഷ്‌വിജയനും , മാഷും , ഞാന്‍ , ഇന്ദു ചേച്ചി , കുസുമം ചേച്ചി , എല്ലാരും കൂടെ നില്‍ക്കുമ്പോളാണ്  മത്താപ്പ് , ഒരു മത്താപ്പ് ഇവിടെ കത്തിചെക്കാം എന്ന് കരുതി  ഭക്ഷണം കഴിച്ചുകൊണ്ട് ഓടി വന്നത് ! * എന്തോ ഒരു സംശയം മത്താപ്പ് മഹേഷ്‌ വിജയനോട് മഹേഷിന്റെ കഥയെ കുറിച്ച് ചോദിച്ചു ! ആര്‍ക്കും മനസിലായില്ലെങ്കിലും മത്താപ്പിന്റെ അടുത്ത് നിന്ന ഞാനത് വ്യക്തമായി കേട്ടു ! പാവത്തിനെ എല്ലാരും കൂടെ കത്തി വെയ്ക്കുന്നതിനിടയില്‍ ജിക്കുവും ഓടി വന്നു ! ജിക്കു വന്നിട്ട് എന്നെ വിളിച്ചു ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയി , 
കഴിച്ചു കൊണ്ടിരിക്കുമ്പോലും ആരും കത്തിവെപ്പോന്നും നിര്‍ത്തിയില്ല , 
ഞാനും റെജിമാഷും അമ്മയും എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും ജിക്കു അവിടുന്ന് മാറുന്നില്ല 
അവസാനം ആരോ വന്നു വിളിച്ചുകൊണ്ട് പോയി ,
പിന്നെ ഞാനും കുമാരന്‍ചേട്ടനും കൂടിയായിരുന്നു കത്തിവെപ്പു
ജിക്കുവും കൂട്ടുകാരും അവിടെ ഫോട്ടോ മത്സരത്തിന്റെ മാര്‍ക്ക് കൂട്ടാനും കിഴിക്കാനും 
കണക്ക് അറിയുന്നവരില്‍നിന്നും പഠിക്കാനും പോയി 
പിന്നെയും കുറെ പേര് എന്നെയും ഞാന്‍ അങ്ങോട്ടും കത്തി വെച്ചുകൊണ്ടിരുന്നു 
സമയം പോയതാരും അറിഞ്ഞില്ല , സമയം മൂന്നു കഴിഞ്ഞപ്പോ
ഞാനും എല്ലാവരോടും യാത്രപറഞ്ഞു സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി ! 

ഇനി ബാക്കി ചിത്രങ്ങള്‍ പറയട്ടെ !ഡോക്ടര്‍ ചേട്ടായി 
ജോചേട്ടന്‍ && സെന്തില്‍ ചേട്ടന്‍ 
ഫോട്ടോ പ്രദര്‍ശനം Read more ...

കടലാസു വഞ്ചി

Sunday, July 3, 2011

സമയം ഏറെ വൈകിയിരുന്നു . . .
ട്ട്രെയിന്‍ വൈകിയാണ് വന്നത് . .  പിന്നെ മഴയും 
അമ്മടെം അച്ഛന്റേം കൂടെ ഓടി വന്നു തോണിയില് കയറിത്
യ്യോ . . ന്താവോ അതിങ്ങനെ ഇളകനെ? 
നടുവില് ഞാന്‍ അമ്മേടെ അടുത്ത് ഇരുന്നു 
തോണിയില്‍ ഇരിക്കവേ നാട്ടിലെ കാഴ്ചകളൊക്കെ ഞാന്‍ നോക്കികൊണ്ടിരുന്നു 
അമ്മ പറഞ്ഞതിനേക്കാള്‍ ഭംഗിണ്ട് 
തോണിടെ ഏറ്റത് ഇരുന്നു പുഴയെ ഒന്ന് തൊടണം ന്നുണ്ട് 
പക്ഷെ ഉള്ളിലെ പേടി ഞാന്‍ അമ്മയോട് ചേര്‍ന്നിരുന്നു . . 
ന്താവോ ഞങ്ങള് ഇങ്ങോട്ട് വരുമ്പോ നല്ല മഴയായിരുന്നു 
ഇപ്പൊ മഴ എങ്ങോട്ടോ ഓടി പോയപോലെ 
അല്ലാ ഈ മഴയ്ക്ക്‌ അങ്ങനെ ഓടാന്‍ കഴിവുണ്ടോ ?
ഉണ്ടാവും , ന്നാലല്ലേ എല്ലാടത്തും എത്താന്‍ പറ്റുള്ളൂ !
അപ്പുറത്തും ഇപ്പുറത്തും ഉള്ള മരങ്ങളിലെ ഇലകളില് വെള്ളതുള്ളികള് പറ്റിപിടിച്ച്‌ ഇരിക്കനുണ്ട
ഇനിപ്പോ അത് എന്റെ മുറിലെ ആ ചുവന്ന റോസപൂവിലെ വെള്ളത്തുള്ളി പോലെ ആയിരിക്കോ ?
പക്ഷെ അത് എനഗാതെ ഇരിക്കും , ഇതുപോലെ കാറ്റ് വരുമ്പോ താഴേക്കു വീഴില്ല 
റോസാപൂവിനെക്കാലും , ഫ്ലാറ്റിലെ ഗാര്‍ഡന്‍നിലെ പച്ചചെട്യെക്കാളും ഭംഗിണ്ട് മരോം 
ചെടികളും കാണാന്‍ ! 
അവടെ സ്കൂളില് കുട്ട്യോളെ പൊക്കംഅനുസരിച്ച് നിര്‍ത്തും പോലെയാ മരം വെച്ചിട്ടുല്ലേ 
ഇവടെ എല്ലാംകൂടെ പുഴ്യ്ടെ സൈഡ്ല് അടക്കി അടക്കി വെച്ചിട്ടുള്ളത് കാണാന്‍ നല്ല 
ഭംഗിണ്ട് . .  
എല്ലാം നോക്കി നോക്കി ഇരിക്കുമ്പോ തോണി ഒരിടത് നിന്നു !
ആള്‍ക്കാരൊക്കെ തോണിന്ന്‍ ചാടി കരയില്ക്ക് ഇറങ്ങാന്‍ തുടങ്ങി
എന്നെ അപ്പാ എടുത്തു താഴെ നിര്‍ത്തി :)
ഞാന്‍ എല്ലാരേം നോക്കി , വവേനെ എല്ലാരും ന്താ ഇങ്ങനെ നോക്കണേ !
അവിടുന്ന് അച്ഛന്റേം അമ്മേടേം കൂടെ , പാടത്തിന്റെ നടുവില് കൂടി നടന്നു പോയി
ന്ത് രസാ കാണാന്‍ ! പാടം കഴിഞ്ഞു കുറച്ചങ്ങിട് നടന്നപോ അവിടെ ഒരു വീട്
ഓലയൊക്കെ വെച്ചിട്ട് ദെ അവിടെ ഒരു  ചില്ല് കുപ്പില് തീ കാത്തനു
വിരല്‍ ചൂണ്ടി കാണിച്ചപ്പോ അപ്പ പറഞ്ഞു തന്ന്യ പറഞ്ഞു തന്നെ
" വാവേ അത് റാന്തല്‍ വിളക്കാ! "
റാന്തല് വിളക്കോ?  ഞാന്‍ അങ്ങനെ അതുനോക്കി നോക്കി നടന്നു
ഇവടത്തെ ആള്‍ക്കാരൊക്കെ ന്താവോ കറത്തിരിക്കണേ ? അവടെ എല്ലാരും വെളുതിട്ടാ
അവിടയൂല്ലൊരു അടുത്ത് വരുമ്പോ നല്ല മണാ ! ഇവിടെ എല്ലാര്ക്കും വിയര്‍പ്പിന്റെം
പശുന്റെം മണാ . . .ന്നാലും ഇവര് ചിരിക്കണ കാണാന്‍ നല്ല ശെലാ ! അവിടെ ഉള്ളോരു
ചിരികൂല എപ്പോളും ഗൌരവാ . . . ഇവരാ നല്ലത്
കുറച്ചങ്ങിട് നടന്നപ്പോ പാലം ,ഞാന്‍ അവിടുത്തെ റോഡു പാലം മാത്രേ കണ്ടിട്ടുള്ളൂ
ഇതെന്താപ്പോ മരം മുറിചിട്ടിരിക്കണോ? പേടിച്ചു പോയി . .
പാവം അപ്പാ എന്നെ എടുത്തുകൊണ്ട് പാലം കടന്നു
അവിടുന്ന് നേരെയുള്ള വഴി തറവാട്ടിലെക്കാ . .
ഞാന്‍ ഓടി മുറ്റത്ത്‌ ചെന്ന് , അമ്മമ്മയും അപ്പുപ്പനും നാമം ജപിക്കാ
ഓടി ചെന്ന് അമ്മുംമെടെ കണ്ണുപൊത്തി
" അമ്മുംമെടെ വാവുട്ടി വന്ന്വോ ?" കയ്യ് മാറ്റിക്കൊണ്ട് അമ്മമ്മ ചോദിച്ചു
അമ്മമ്മ കയ്യിലുണ്ടായിരുന്ന ഭസ്മം എന്റെ നെറ്റിയില് തൊട്ട്തന്നു
അപ്പുപ്പന്‍ എന്നേം എടുത്തു ഉള്ളിലേക്ക് പൊന്നു
അമ്മമ്മയും അപ്പുപനും എന്നെ കുളിപ്പിച്ച്
അമ്മമ്മ വാങ്ങിയ പാവടെം ബ്ലൌസ്ഉം ഇട്ടു തന്നു
കുളിയൊക്കെ കഴിഞ്ഞു ഊണ് കഴിച്ചു , അമ്മമ്മ എനിക്ക് മാങ്ങാകറിയും പാല്പാസയവും
ഉണ്ടാക്കി വെച്ചതൊക്കെ കഴിച്ചു . .
തിടുക്കത്തില് അമ്മമെടെ കിടക്കില് കേറി കിടന്നു
ഇങ്ങിട് വന്നത് തന്നെ അമ്മമെടെ കഥകേള്‍ക്കാനാ , അവിടെ അമ്മ ടിവിയില്
ടോംമം ജെറിയും വെച്ച് തരും , ഒട്ടും കൊള്ളില്ല്യ . .
അമ്മമ്മ പറയാനാ കഥ കേള്‍ക്കാന്‍ നല്ല രസാ . . .
എല്ലാ ദിവസോം പുതിയ പുതിയ കഥ പറയും
അവടെ അച്ഛന്‍ ആ രാമുഭാഗവതരുടെ ഹാര്‍മോണിയപെട്ടി
തുറക്കണ പെട്ടി പോലെത്തെ ഒന്ന് തുറന്നു
വന്നാല്‍ മുതല്‍ അതിലാ ! ലാപ്‌ടോപ്‌ ആത്രേ , ഞാന്‍ തൊടാനും പാടില്ല
ന്നാലും ഇടയ്ക്ക് അതിന്റെ ആ തല ഞാനും പൊക്കി നോക്കും , ഒരു കറുത്ത ചില്ലാ
പേട്യാ അതോണ്ട് ഞാന്‍ അടച്ചു വെച്ചിട്ട് പോരും . .
നിട്ടു ഒരിസം മിച്ചു വനിട്ടു അത് തുറന്നു വെച്ചിട്ട് പോയി
അതിനു അമ്മ കുറെ അടിക്കേം ചെയ്തു . . .
അതിപിന്നെ ആ മുറില് ഞാന്‍ കേറുലാ
അപ്പ പോവ്വുമ്പോ അത് പൂട്ടിട്ടാ പോവ്വാ . . .
അവടതെക്കാലും രസം ഇവിടെയാ ,
അവടെ ചെറിയാ വീടാ , വേലിയ ഒരു വീടില് ചെറിയ ചെറിയ വീടുകള്
അതിലൊന്നാ എന്റെ , അപ്പുറത്ത് അഫ്സും കൊയാലും ഒക്കിണ്ട്
ന്നാലും എല്ലാരും ഇംഗ്ലീഷില്‍ലാ മിണ്ടാ അവര്‍ക്ക് മലയാളം അറിയുലാ
ഇവടെ വന്നാ , ചിന്നും , കാര്‍ത്തികയും ഒക്കിണ്ട് അവടെ ആരുല്ല്യ
കഥകേട്ട് ഉറങ്ങിത് എപ്പോലാന്നു അറിയില ,
വന്നതിലും തിടുക്കത്തില്‍ അമ്മ ഉടുപ്പൊക്കെ എടുത്തു വെയ്ക്കനുണ്ട് 
ഞാന്‍ ചോദിച്ചപ്പോ ഒന്നും മിണ്ടില്യ 
അച്ഛനും മിണ്ടില്യ . . . 
അമ്മുമ്മയും ഉടുപ്പൊക്കെ മാറി , ഒന്നും എടുതില്യ അകെ ഗുരുവായുരപ്പന്റെ ഫോട്ടോയും 
പിന്നെ ഭാഗവതോം മാത്രം എടുത്തു 
അപ്പുപ്പന്‍ കണ്ണടയും പിന്നെ ഒരു ചെറിയ ബാഗും മാത്രം 
ന്താവോ ല്ലാര്‍ക്കും പറ്റിയെ ?
എന്നേം ഉടുപോക്കെ മാറിച്ചു 
ഉമ്മറത്ത്‌ വന്നു കിടക്കുന്ന കാറില് കേറാന്‍ പറഞ്ഞു 
കുറെ വാശിയെട്ത് കരഞ്ഞപ്പോ അമ്മ പറഞ്ഞു പോവ്വാന്നു 
കുറെ ദൂരം പോയി . . 
ഒരു വെല്യ വീട്ടില് ചെന്ന് നിന്ന് . . 
അപ്പുപ്പനും അമ്മുമ്മയും പോലെ കുറെപേരുണ്ട് അവടെ 
അവടെ ഒരു ഓഫീസില്ല് കേറി അച്ഛനും അമ്മയും ന്തോക്കെയോ പറയുന്നുണ്ടായിരുന്നു 
കുറച്ചുടെ കഴിഞ്ഞപ്പോ അപ്പുപ്പന്റെ ബാഗും ഒക്കെ ഒരാള് എടുത്തോണ്ട് പോയി 
എനിക്കൊന്നും മനസിലായില്ല . . . 
കുറേനേരം കഴിഞ്ഞു അച്ഛനും അമ്മയും തിരികെ വന്നു 
" അമ്മമ്മ എവടെ അപ്പാ ?" 
" അമ്മമ്മയും അപ്പുപ്പനും ഇനി ഇവടെയാ , " അച്ഛന്‍ പറഞ്ഞു 
"അപ്പൊ നമ്മള് ഇനി അവധിക്കു എങ്ങിടാ വര്വാ ?" 
"നമ്മള് അമ്യുസ്മെന്റ് പാര്‍കില് പോവ്വും " അച്ഛന്‍ മറുപടി തന്നു 
വേറൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അച്ഛനും അമ്മയും കാറില് കേറി 
ഞാന്‍ തിരിഞ്ഞു നോക്കി . . . .
അപ്പുപ്പനും അമ്മുമ്മയും അവിടെ നിക്കാന് കരഞ്ഞോണ്ട് . . 
എനിക്കും അവരടെ ഒപ്പം നിക്കണം ന്ന് പറഞ്ഞു ഞാന്‍ നെലോളി കൂട്ടി 
ആരും കേട്ടില്ലാ . . . 
കാറ് നീങ്ങാന്‍ തുടങ്ങി . . . 
അമ്മമ്മ ഉണ്ടാക്കിത്തന്ന കടലാസ് വഞ്ചി  കയ്യില്‍ നിനര്‍ടന്നു 
പുഴയില്‍ വീണു . . . 
അവരെ പോലെ അതും എന്നില്‍ നിന്നടര്‍ന്നു പോയി . . 
ബാല്യത്തിന്റെ നിറമുള്ള ഇതളുകള്‍ പോലെ . . . . . Read more ...