Pages

ഇര

Monday, March 4, 2013
കാലമെത്രയായി ഒരാത്മത്യ കുറിപ്പും എഴുതി ഞാന്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്നു 
മഴയും വെയിലും മഞ്ഞും സമ്മാനിച്ച്‌ കാലചക്രം തിരഞ്ഞുകൊണ്ടിരുന്നു 
ഇടയ്ക്ക് നിറം മങ്ങിയ ചുവരില്‍ സ്ഥാനമുറപ്പിച്ച ക്ലോക്ക് ഓരോ മണിക്കൂര്‍ കഴിയുമ്പോളും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതുപോലെ തോന്നും 
കഴിഞ്ഞ പതിനാറു വര്‍ഷമായി തുടരുന്ന പതിവാണത്തു
എനിട്ടും ഞാന്‍ എന്തിനോ വേണ്ടി കാത്തിരിപ്പ്‌ തുടര്‍ന്നു
കോരിചൊരിയുന്ന മഴയുള്ള രാത്രികളില്‍  ഞാന്‍ മതിലില്‍ തൂക്കിയ വിളക്ക് അണചില്ല 
 രണ്ടാം നിലയിലെ പൊടി പിടിച്ച ജനലഴികളും നിലവും തുടചിട്ടത് എന്തിനെന്നു അറിയില്ല !!
ക്രിസ്ത്തുമസ്സും ഓണവും വിഷുവുമെത്തുമ്പോള്‍ ഞാന്‍ ആര്‍ക്കോ വേണ്ടി പ്രിയപ്പെട്ടതെല്ലാം ഉണ്ടാക്കി കാത്തിരുന്നു 
പിന്നെ ചിലപ്പോള്‍  മതിലിനപ്പുറം നിന്ന് ആരോ വിളിക്കുന്നത്‌ കേട്ട് പുറത്തെക്കൊടുമായിരുന്നു  
പക്ഷെ  കുന്നിനു മുകളിലുള്ള ഈ രണ്ടുനില തൊഴുത്ത് തേടി ആര് വരാനാണ് ?? ആ യാതാര്‍ത്ഥ്യം ഞാന്‍ ഇടയ്ക്കിടെ മറന്നു പോകുന്നു 
ചിലപ്പോള്‍ പച്ചമാംസത്തിനു വേണ്ടി ചിലരൊക്കെ വാതിലില്‍ മുട്ടി വിളിക്കാറുണ്ട്  അതിനല്ലാതെ ആരും ഇതുവരെ ഈ രണ്ടു നില തൊഴുത്ത് തേടി വന്നിട്ടില്ല , ഞാനെന്ന മനുഷ്യജീവിയെ തിരഞ്ഞു ആരും വന്നിട്ടില്ല 
എനിട്ടും എന്റെ കാത്തിരിപ്പുകള്‍ ആര്‍ക്കോ വേണ്ടി നീളുന്നു 
              മഴ  തിമിര്‍ത്തു  പെയുന്ന രാത്രികളില്‍ ഞാന്‍ കേള്‍ക്കാറുണ്ട് അവ്യക്തമായെങ്കിലും അവരുടെ ആര്‍ത്തനാദങ്ങളും പതിഞ്ഞ വാക്കുകളും 
അവ ഇന്നും എന്റെ മനസിനെ ആകെ പിടിച്ചുലയ്ക്കുന്നു 
ആ ശപിക്കപെട്ട രാത്രികളെ  എന്നില്‍ നിന്നും ഞാന്‍ ആട്ടിയകറ്റാന്‍ ശ്രമിക്കുമ്പോള്‍   
എന്നും  പത്രതാളുകള്‍ പുതിയ എന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു 
പുതിയ പേരുകളില്‍  . . . പത്രത്താളുകള്‍ കേവലം ദൂതന്മാര്‍  സ്രഷ്ടാക്കള്‍  കറുത്ത മുഖംമൂടിയണിഞ്ഞ ഈ ലോകം തന്നെ 
അങ്ങനെ ദൂതന്മാര്‍ കറുത്ത അക്ഷരത്തില്‍ എഴുതിയ കടലാസിന്‍ കഷ്ണങ്ങള്‍ എല്ലാ പ്രഭാതങ്ങളിലും എനിക്ക് സമ്മാനിക്കുമ്പോള്‍ 
ഞാന്‍ വീണ്ടും എന്റെ  മരണദിവസം ഓര്‍ക്കുന്നു 
ഞാനെന്ന പെണ്ണ് മരണപെട്ട , അല്ല  കൊല്ലപെട്ട ദിവസം 
              എന്റെ മേശയില്‍ ഞാന്‍ ഇന്നും സൂക്ഷിക്കുന്നു രക്തത്തിന്റെ ചുവപ്പില്‍ മുക്കി ഞാനെഴുതിയ ആ കത്തും , ഡയറി കുറിപ്പുകളും , പിന്നെ ലോകം എനിക്കുവേണ്ടി തയ്യാറാക്കിയ വാര്‍ത്തകളും 
 അവ തുറക്കുമ്പോള്‍  ചിത കത്തിയെരിഞ്ഞതിന്റെ മണം എന്റെ മുറിയില്‍ ആകെ പടര്‍ന്നുപിടിക്കും 
എങ്കിലും എല്ലാ ദിവസവും ഞാനവ മറക്കാതെ വായിക്കുന്നു 
ദിവസവും നിലവിളക്ക് കത്തിക്കുന്നത് പോല്‍ 
ഇന്നും ഞാന്‍ ആ ഡയറി തുറന്നു , തലങ്ങും വിലങ്ങും എന്നെപ്പോലെ അനേകം പേരുടെ ജീവിത കഥകള്‍ നിറഞ്ഞ താളുകള്‍ 
അവയെല്ലാം ഞാനല്ലേ ?? 
അവരുടെ നിലവിളിയും കണ്ണുനീരും വേദനയും  വാക്കുകള്‍ പോലും എന്റേതായിരുന്നു 
അതെല്ലാം ഒപ്പിയെടുക്കാന്‍  അവ ഒപ്പിയെടുത് ആരെയൊക്കെയോ സന്തോഷിപ്പിക്കാന്‍  കറുത്ത മുഖം മൂടിയണിഞ്ഞു ആരൊക്കെയോ കാത്തു നില്‍ക്കുന്നുണ്ട് 
ചിത്രങ്ങള്‍ അവ്യക്തം , എന്നാല്‍ മേല്‍വിലാസം തുടങ്ങി ജാതകം വരെ എല്ലാവര്‍ക്കുമറയാന്‍ കഴിയും വിധം അവര്‍  വാകുകളെ ക്രമപ്പെടുത്തി 
അപ്പോള്‍ ചിത്രം അവ്യക്തമാക്കുന്നതില്‍ എന്തര്‍ത്ഥം ??
            അന്നും എന്നെ  ഈ ലോകം തിരിച്ചറിഞ്ഞത്തും ഈ വാക്കുകളിലുടെയാണ് വാര്‍ത്തകളിലുടെയാണ് 
ഒരു നികൃഷ്ടജീവിയെപ്പോലെ എന്നെ എല്ലാവരും ആട്ടിയകറ്റിയപ്പോള്‍ 
വെറുപ്പും കാമവും നിറഞ്ഞ നോട്ടങ്ങള്‍ മാത്രം എന്നെ എതിരേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍  ആരോടും പറയാത്തെ ഞാന്‍ മാഞ്ഞു 
അങ്ങനെ വന്യമൃഗങ്ങളും , കള്ളവും ചതിയുമാറിയാത്ത ഈ മനുഷ്യരുടെ ഇടയില്‍ ഞാന്‍ എന്റെ പുതിയ ജീവിതം തുടങ്ങി 
അവര്‍ക്ക് ഞാന്‍ എയ്ത്തമ്മയായി  ആദിവാസി കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷരം പറഞ്ഞു കൊടുക്കുന്ന എയ്ത്തമ്മ 
എന്റെ ജീവിതം തുടങ്ങിയത് ഇവിടെ  നിന്നെന്നു ഞാന്‍ വിശ്വസിച്ചു 
അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു 
പക്ഷെ അവിടെയും ലോകം അതിന്റെ ദ്രംഷ്ടകള്‍ പുറത്തെടുത്തു
എനിക്കുനേരെയല്ല  ഒരു ഇളം പെണ്‍പൂവിനു നേരെ 
എന്നെ എയുത്തമ്മ എന്ന് വിളിച്ചു പിറകെ നടന്ന ഒരു ബാലികയെ
 എന്നെ ഇരയാക്കിയ അതെ മൃഗം അതിന്റെ പല്ലും നഖവും കൊണ്ട് അവളെ പിച്ചി ചീന്തി 
പല മൃഗങ്ങളുടെ ആഗ്രഹം തീര്‍ത്തു കൊടുക്കാന്‍ കഴിയാതെ അവള്‍ ഈ നീചന്മാരുടെ ലോകത്ത് നിന്നും യാത്രയായി 
പിന്നീടു അവളുടെ ശരീരം പ്രത്യക്ഷമായത് ഞാന്‍ ജീവിക്കുന്ന ഈ ശവപ്പറമ്പില്‍  
         എന്നെ കൊത്തിവലിക്കാന്‍ കിട്ടാത്തതിന്റെ വിഷമത്തില്‍ ജീവിച്ചിരുന്ന മറ്റുമൃഗങ്ങള്‍ക്ക് ഉത്സവമായിരുന്നു , എന്റെ പടമെടുത്തും 
എന്നെ കുറിച്ച് പുതിയ എക്സ്ക്ലുസിവ് വാര്‍ത്ത സൃഷ്ടിച്ചും   അവര്‍ അത് കൊണ്ടാടി , 
ഒരിക്കല്‍ കൂടി എന്നെ ഭോഗിച്ച ആ മൃഗം അതിന്റെ പല്ലുകള്‍ എനിക്ക് നേരെ  പുറത്തെടുത്തു  ഞാനാണ് ആ ബാലികയെ അയാള്‍ക്ക് സമ്മാനിച്ചതെന്ന വാര്‍ത്ത‍ പരന്നു
വീണ്ടും വീണ്ടും ഞാന്‍ ക്രുഷിക്കപ്പെടുകയാനെന്നു തിരിച്ചറിഞ്ഞു
അയാള്‍ വീണ്ടും എന്റെ വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങി . . . ഒടുങ്ങാത്ത കാമം നിറച്ച ആ മൃഗം എന്ത് വിലകൊടുത്തും ഇനിയും എന്നെ ഇരയാക്കും എന്ന് ബോധ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ 
            മഞ്ഞു പെയ്യുന്ന ഒരു ഡിസംബര്‍ മാസിലെ രാത്രിയില്‍ അയാള്‍ക്കായി ഞാന്‍ വീഞ്ഞും വിരുന്നും ഒരുക്കി എന്റെ രണ്ടു നില തൊഴുത്തില്‍ കാത്തിരുന്നു  അതെ കാലമിത്രയും ഞാന്‍ കാത്തിരുന്നത് ഈ മൃഗത്തെയാണ് 
                  ഞാന്‍  വെറുത്ത ആ കാല്‍പ്പെരുമാറ്റം വീണ്ടും  എന്നെ തേടിയെത്തി 
ഇത്തവണ അത് എന്റെ സമ്മതത്തോട് കൂടിയായിരുന്നു 
      കാമം തിങ്ങി  നില്‍കുന്ന ആ കണ്ണുകള്‍ ഞാന്‍ കണ്ടു  , 
അയാള്‍ക്കായി എന്റെ വാതിലുകള്‍ ഞാന്‍ അടച്ചു 
പിറ്റേന്ന് എന്റെ തോഴുത്തിന്‍ പുറകിലെ ചതുപ്പ്നിലങ്ങളില്‍ അവനായുള്ള അന്ത്യവിശ്രമം നല്‍കി കൂടെ എന്റെ ആതമത്യകുറിപ്പിനും 
          ഇന്ന് ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് കാണാം , എനിക്കും ദ്രംഷ്ടകള്‍ കിട്ടിയിരിക്കുന്നു , ഇതുപോലെ പെണ്ണായി രൂപപെടുന്ന ഓരോ ശരീരത്തിനും  ദ്രംഷ്ടകള്‍ നല്‍കിയിരുന്നെങ്കില്‍ !! 
                         



Read more ...