Pages

അബോര്‍ഷന്‍

Thursday, April 5, 2012




അറിയില്ല എന്നെ എങ്ങോട്ടാണ് പറഞ്ഞു വിടുന്നെ എന്ന് !!
ഞാന്‍ ആരേം ഒന്നും ചെയ്തില്ലല്ലോ ?? . . . എനിട്ട്‌ എന്തിനാ എന്നെ ഉപദ്രവിക്കണേ ? . . .
എന്നെയൊന്നു കാണാന്‍ പോലും കൂട്ടാക്കാതെ എന്തിനാ എന്നെ ഇല്ലാണ്ടാക്കിയെ ?? അമ്മ കരഞ്ഞു പറഞ്ഞതല്ലേ വേണ്ടാന്ന് . . നിട്ടും എന്നെ എന്റെ അമ്മേന്റെ അടുത്തുന്നു പറഞ്ഞു വിട്ടു . .
ഞാന്‍ വീണ്ടും തനിച്ചായി . .  എനിക്ക് പാട്ടുപാടി തരാനും  . . ന്നോട് മിണ്ടാനും ആരും ഇല്ലാണ്ടായി . . ഞാന്‍ തനിച്ചായി . . .
                                                   നിങ്ങള്‍ക്കറിയോ ഞാന്‍ ആരാന്നു ?? . . . എനിക്കും അതറിയില്ല . . എനിക്ക് പേരില്ലാ . . ആകെ എനിക്ക് ന്റെ അമ്മേനെ മാത്രേ അറിയൂ . . ന്റഅച്ഛനും അമ്മയ്ക്കും അറിഞ്ഞുടെ അത് ? വെല്യ പഠിപ്പ് ഉള്ളവരല്ലേ അവര് ? . . നിട്ടും ആരും അത് മനസിലാക്കീല. . . . . എന്റെ അമ്മേന്റെ അടുതുന്നു എന്നെ പറഞ്ഞയച്ചു . . ഞാന്‍ വന്നാ അതവര്‍ക്ക് ഒരു ശല്യം ആവുംന്നു . . അവരുടെ ജീവിതത്തിലെ സന്തോഷം ഞാന്‍ കാരണം ഇല്ലാണ്ടാവുംന്നു . . . .
           നിങ്ങള്‍ക്കറിയോ . . . ഒരു വിഷുക്കാലത്താ ഞാന്‍ ന്റെ അമ്മേന്റെ അടുത്ത് വന്നെ . . . . അന്ന് ന്റ അമ്മ അമ്മമ്മയോടു പറഞ്ഞത് നിക്ക് ഇന്നും ഓര്‍മയുണ്ട് . . . 
"അമ്മയ്ക്ക് കളിപ്പിക്കാന്‍ ഒരാള് വരുന്നുന്നു  . . . " അന്ന് ന്റെഅമ്മ അമ്പലത്തില് പോയി പറഞ്ഞില്ലേ ന്റെ ഉണ്ണി ഭഗവാന്റെ കൈനീട്ടം ആണെന്ന് . . . എന്നിട്ടും !
                                       അന്ന് തുടങ്ങി അമ്മ ന്നോട് മിണ്ടാന്‍ തുടങ്ങി . . രാത്രി കുറെ നേരം ന്നോട് സംസാരിക്കും . . നിക്ക് പാട്ട് പാടി തരും . . . നിട്ടു കുറെ കഴിയുമ്പോ അമ്മ കിടക്കും . . പതുക്കെ അമ്മേടെ വയറു കയ്യോണ്ട് ചേര്‍ത്ത് പിടിച്ചിട്ടു . . എത്ര കൊതിച്ചിട്ടുന്ടെന്നരിയോ ന്റെ അമ്മേന്റെ കയ്യില് കിടന്നുറങ്ങാന്‍ . . . അത് മനസിലാക്കിയപോലെ ഒരിക്കല്‍ അമ്മ ന്നോട് പറഞ്ഞിലെ കുറച്ചു ന്നാള് കഴിഞ്ഞാ ഉണ്ണിക്കു അമ്മേനെ കെട്ടിപിടിച്ചു കിടന്നുറന്ഗാന്നു . . . അങ്ങനെ എന്നും ഞാന്‍ ന്റെ അമ്മേന്റെ വയറിനു ഉള്ളില്‍ ചുരുണ്ടുകുടി കിടന്നുറങ്ങി . . 

എന്നും ന്നെ കെട്ടിപിടിക്കുന്ന പോലെ അമ്മ അമ്മേന്റെ വയറിനു മുകളില്‍ കൈവെച്ചാ കിടന്നുഉറങ്ങിയിരുന്നത് . . .
അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോ വിഷുന്നു പറയണ ദിവസം നാളെയാന്നു അമ്മ ന്നോട് പറഞ്ഞു . . .
  യ്യോ അന്ന് രാത്രി ഞാന്‍ പേടിച്ചു . . എന്ത് ഉറക്കെയാ എന്തൊക്കയോ ശബ്ദം കേക്കണേ ! . . . പാവം ന്റെ അമ്മ ഞാന്‍ പേടിക്കുംന്നു വിചാരിച്ചിട്ടാവും ഉള്ളിലെ മുറിയിലേക്ക് പോയിരുന്നു . .
നിട്ടു ന്നോട് പറഞ്ഞു . . . അത് പടക്കം പൊട്ടുന്നാതന്നു .  നല്ല രസാത്രേ കാണാന്‍ ! അടുത്ത വിഷുനു എനിക്കും കാണിച്ചു തരാന്ന് പറഞ്ഞു അമ്മ . . ഹായ് ങ്ങനെലും ന്റെ അമ്മേന്റെ അടുത്തേക്ക് എത്താന്‍ കൊത്യാവുനു . . . ന്നാവും ഞാന്‍ ന്റെ അമ്മേനെ കാണാ?? . . അപ്പോളാ അമ്മ പറഞ്ഞെ നാളെ അച്ഛന്‍ വരുംന്ന് ! . . അച്ഛന്‍ അറിഞ്ഞിട്ടില്ലാത്രേ ഞാന്‍ വന്നത് !
അച്ഛന്‍ വേറെ ഏതോ ഒരു സ്ഥലത്ത് പോയിരിക്ക്യാന്നു . ..  ഞാന്‍ വന്നുന്നറിയുംമ്പോ ന്റഅച്ഛന് സന്തോഷാവുംന്നു . . .
   അങ്ങനെ അന്നും ന്നെ വയറുമേകൂടെ കെട്ടിപിടിച്ച് അമ്മ ഉറങ്ങി . . .
             ഇന്ന് രാവിലെ തന്നെ അമ്മേനെ അമ്മമ്മ കയ്യോണ്ട് കണ്ണ് പൊത്തി പുജാമുറലക് കൊണ്ട് പോയി . . . എന്തിനാവോ അത് ? . . അവിടെ എന്തൊക്കയോ കത്തിച്ചു വെച്ചിട്ടുണ്ട് .  . 
നല്ല മണം . . . അമ്മമ്മ അമ്മേന്റെ കണ്ണ് തുറന്നു . . . അമ്മ അന്ന് അമ്പലത്തില് ചെയ്തപോലെ ഇവിടേം തൊഴുതു  . . . ന്തിനാവോ അങ്ങനെ ചെയ്യണേ ?? . .. . 
              ഇന്ന് കുറേ ആള്‍ക്കാരൊക്കെ വന്നു . . രണ്ടുമൂന്നു ചേച്ചിമാര് വന്നു ന്റഅമ്മേന്റെ വയറില് തൊട്ടു ! ന്തിനാ അത് എനിക്ക് ഒട്ടും ഇഷ്ടായില്ല . . ന്റ അമ്മ ന്റെ മാത്രല്ലേ ?? അങ്ങനെ ആരും തോടെണ്ടാ . . .  അവരൊക്കെ പോയപ്പോ അമ്മ ന്നോട് വര്‍ത്താനം പറയാന്‍ തുടങ്ങി . . അച്ഛന്‍ വരാറായിന്നു . .  അങ്ങനെ നിക്ക് പാട്ടൊക്കെ പാടി തരുമ്പോ അമ്മേന്റെ വാതിലില് 
ആരോ മുട്ടി . . അമ്മ പോയി വാതല് തുറന്നപ്പോ ഒരാള് . . .  ഹായ് നല്ല ചന്തം ഒക്കിണ്ട് . .  അവര് വര്‍ത്താനം പറയണ കേട്ടപ്പോ മനസിലായി അതെന്റെ അച്ചനാന്നു .  . .
എന്ത് ഭംഗ്യാ ന്റഅച്ഛനേം അമ്മേനേം കാണാന്‍ ? . . . അതുപോലെ ആയിരിക്ക്യോ ഞാനും ? . . . അമ്മ എന്റെ കാര്യം പറയാന്‍ തുടങ്ങിപ്പോ അച്ഛന്റെ മുഖം ആകെ മാറി . . 
അയ്യോ ! അച്ഛന്‍  അമ്മേനെ തല്ലി !  അയ്യോ ന്തിനാവോ തല്ലനെ ? . . . അമ്മേനെ തള്ളിട്ടു അച്ഛന്‍ മുറിക്കു പുറത്തു പോയി . . .
അമ്മ കുറെ കരഞ്ഞു പാവം . . . . . . 
ഞാന്‍ കരയെണ്ടാന്നു കുറെ പറഞ്ഞു  . . .ആരും കേട്ടില്ല . .  അന്ന് അമ്മ ഒന്നും കഴിചില്ല്യാ . . . ആ മുറിവിട്ടു പുറത്തിക്കും പോയില്ല . . . . 
രാത്രി കുറെ നേരം കഴിഞ്ഞപ്പോ അമ്മമ്മ മുറിയിലേക്ക് വന്നു . . .
അവര് തമ്മില് കുറെ സംസാരിച്ചു . . അപ്പോളാ മനസിലായെ എന്റെ അച്ഛന് ന്നെ വേണ്ടാന്നു . . ഞാന്‍ വരാനുള്ള സമയം ആയിട്ടില്ലാന്നു . . .  
അച്ഛന് ഇപ്പൊ  എന്നെ  Accept ചെയ്യാന്‍ പറ്റില്യാന്നു ! . . അപ്പൊ ഇനി ന്താ ചെയ്യാ ?
പാവം അമ്മ എപ്പോളോ ഉറങ്ങി .  ഞാന്‍ ഉറങ്ങീല . . . ഉറക്കം വരുന്നില്യാ . . . ആകെ ഒരു പേടിപോലെ . . അമ്മയ്ക്ക് ന്നെ ഒന്ന് കെട്ടിപിടിക്കായിരുന്നിലെ ?? ന്നോട് ഒന്ന് മിണ്ടായിരുന്നില്ലേ ?  . . . . . .
                  ഞാന്‍ വീണ്ടും തനിച്ചായി . . . എന്നോടിപ്പോ അമ്മ മിണ്ടനില്ല്യ . . .  ചിരിക്കുന്നും ഇല്ല . . . മുറിന്നു ങ്ങോട്ടും പോണും ഇല്ല . . . . . .
കുറച്ചിസം കഴ്ഞ്ഞപ്പോ അമ്മേം അമ്മുമ്മയും കുടി രാവിലെ തന്നെ എങ്ങോ പോവ്വാന്‍ വേണ്ടി തയ്യാറായി . . അമ്മ ഉടുപ്പൊക്കെ എടുത്തു വെയ്ക്കനുണ്ട് !! .  . . 
ഒരിക്കല്  അമ്മയും അമ്മമ്മയും കുടി ഷോപ്പിങ്ങിനു പോയപ്പോ എനിക്ക് ഇളം മഞ്ഞ നിറത്തില്‍ പിങ്ക് പൂക്കള്‍ ഉള്ള ഉടുപ്പ് വാങ്ങ്യിരുന്നു  . . . .
അലമാരിന്നു അതെടുത്തു കുറെ നേരം അതുനോക്കി അമ്മ കരഞ്ഞു . . . .  നിട്ട് ആ ഉടുപ്പ് അലമാരില്‍ക്ക് എറിഞ്ഞിട്ട്
അമ്മ ബാഗും എടുത്തു ഇറങ്ങി . . . . .
                 കാറില് കുറെ ദൂരം പോയ്‌കഴിഞ്ഞപ്പോ  വെല്യൊരു വീട് കണ്ടു . . അവിടെ കുറെപേരുണ്ട് . . . വെള്ള നിറം . . .  ന്തോ ഒരു പേടി പോലെ . .  അമ്മെ അമ്മെ ന്നു കുറെ വിളിച്ചു . .
ആരും കേട്ടില്ല . . . . അമ്മയും അമ്മമ്മയും കാറിന്നു ഇറങ്ങി . . . അമ്മമ്മ വെല്യാ ബാഗ്‌ ഒക്കെ എടുക്കാനുണ്ട് . .  . 
എന്താവോ  ആ പേടി കൂടി കൂടി വരണത് പോലെ . . . .
ഒരു മുറിടെ മുന്നില് കുറെ ആള്‍ക്കാര് ഇരിക്കനുണ്ട് . . . അമ്മയും അമ്മമ്മയും അവിടെ ഇരുന്നു . . . . . കുറെ പേരൊക്കെ ആ മുറിടെ അകത്തു പോയി വരുന്നുണ്ട് . . .
കുറച്ചു കഴിഞ്ഞപ്പോ അമ്മയും അതിനകത്തേക്ക് പോയി . . . . വെള്ള ഉടുപ്പിട്ട് അമ്മേനെ പോലെ ഒരാള് . . . അമ്മേനെ അവിടെ കിടത്തി . . അമ്മേടെ വയറില് കുറെ ഞെക്കി അവസാനം പേടിച്ചപോലെ ന്നെയും . . .  ന്ത് വേദനയാ . . . . 
  അമ്മ കുറെ കരഞ്ഞു . . . ഡോക്ടര് ന്നാ ആ ആളെ അമ്മ വിളിച്ചത് ! . . . ആരയിപ്പോ ഈ ഡോക്ടര് ? അവര് ആരെയോ വിളിച്ചു  . . .
കുറച്ചു കഴിഞ്ഞപ്പോ ഒരു വെള്ള ഉടുപിട്ട ഒരു ചേച്ചി വന്നു . .  അമ്മേനേം കൊണ്ട് ഒരു മുറിയിലേക്ക് പോയി .
 .. . നല്ല തണുപ്പ് . . . അവര് അമ്മയ്ക്ക് പച്ച നിറം ഉള്ളൊരു ഉടുപ്പ് കൊടുത്തു . .
അയ്യേ ന്റെഅമ്മയ്ക്ക് ഇതൊട്ടും യോജിക്കില്ല്യ . . . ഒരു ഭംഗിയില്യ കാണാന്‍ . . . . . .
കുറച്ചു കഴ്ഞ്ഞപ്പോ വയറില് കയ്യോണ്ട് ചുറ്റിപിടിച്ചു കുറെ കരഞ്ഞു ന്റെ അമ്മ ! അമ്മ കരയെണ്ടാന്നു കുറെ പറഞ്ഞു ഞാന്‍ . .  . . .  
അപ്പോളേക്കും ആ നേഴ്സ് ചേച്ചി അമ്മേനെ പച്ചനിറമുള്ള കിടക്കയിലേക്ക് കിടത്തി . . . . ഒരു വെല്യാ വെളിച്ചം . . അതിനു ചുറ്റും കുറേ പച്ച ഉടുപ്പിട്ട ആള്‍ക്കാര് . . .
അവരെന്തോ അമ്മേന്റെ കയ്യില് കുത്തി  . . കുറച്ചു കഴ്ഞ്ഞപ്പോ അമ്മ ഉറങ്ങാന്‍ തുടങ്ങി . .  ഞാന്‍ കുറെ കരഞ്ഞു . . അമ്മേനെ വിളിച്ചിട്ടും അമ്മ ന്നോട് മിണ്ടിയില്ല  . . .
   അങ്ങനെ ഞാന്‍ ചുരുണ്ട് കുടി കിടക്കുമ്പോ ന്റെ അടുത്തേക്ക് ന്തോ ഒരു സാധനം നീണ്ടു നീണ്ടു വരാന്‍ തുടങ്ങി . . . നിക്കൊന്നും ചെയ്യാന്‍ പറ്റില്ല്യാ . . . ഞാന്‍ ഉറക്കെ ഉറക്കെ കരഞ്ഞു 
ആരും ന്റെ കരച്ചില് കേട്ടില്ല . . . ന്റെ കയ്യും കാലും ഒക്കെ മുറിച്ചെടുത്തു . . . അവസാനം ന്നെ പുറത്തേക്കു എടുത്തു ഒരു പ്ലാസ്റ്റിക്‌ പാത്രത്തില്‍ ഇട്ടു . . .

                                       
അങ്ങനെ ഞാന്‍ വീണ്ടും ഈ നക്ഷത്രങ്ങളുടെ ലോകത്തേക്ക് തിരിച്ചു വന്നു. .. . . ഇവിടെ എന്നെ പോലെ കുറെ പേരുണ്ട് . . അവരാ പറഞ്ഞെ  എന്നെ കത്തി കൊണ്ട് കീറി മുറിച്ചതിനെ "അബോര്‍ഷന്‍" എന്നാ പറയുന്നേ ന്നു . . . . 
അമ്മ പേടിക്കേണ്ട  എനിക്കിവിടെ സുഖം തന്നയാണ് .. . ന്നാലും അമ്മെ .  ഞാന്‍ എന്ത്  ചെയ്തിട്ടാ എന്നെ വേണ്ടാന്നു പറഞ്ഞെ ? അച്ഛനോട് എന്ത്  ചെയ്തിട്ടാ എന്നെ കളയാന്‍ അച്ഛന്‍ പറഞ്ഞെ ? . . . അമ്മ പറഞ്ഞില്ലേ ഞാന്‍ അമ്മേന്റെ അടുത്തേക്ക് വന്നാ അമ്മ ന്നെ കെട്ടിപിടിച്ച് ഉറക്കാം . . .  കാക്കെനേം പൂച്ചേനേം കാട്ടി തരാംന്ന് ! . . .  ഞാന്‍ അമ്മേനെ സ്നേഹിക്കില്ലാന്നു വിചാരിച്ചിട്ടാ എന്നെ കളഞ്ഞേ ? എനിക്കിപോഴും ഇഷ്ടം തന്ന്യാ 
ഒരുപാട് ഇഷ്ടമാ . . . .   എന്നാലും വളര്‍ന്നു വെല്യാ ആളായി ന്റെ അമ്മേടേം അച്ഛന്റേം അഭിമാനമായി മാറാന്‍ നിക്കും ആഗ്രഹം ഉണ്ടാവില്ലേ ? . . . 
എല്ലാം നിങ്ങളായിട്ട്‌ ഇല്ലാണ്ടാക്കിലെ?? . . . .  
            അപ്പൊ പണ്ട് ഇതുപോലെ അച്ഛനേം അമ്മനേം എന്നെ വേണ്ടാന്ന് വെച്ചപോലെ അച്ഛന്റേം അമ്മേടെയും അച്ഛനമ്മമാര്‍ വേണ്ടാന്നു വെച്ചിരുന്നെങ്കിലോ ? . . . . 

* * * * * * * ** * * * * * * **  ** * * * *  * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * 

                                                           


Read more ...

ഫ്യുച്ചുര്‍ ഫീവര്‍

Monday, February 27, 2012
ഒന്‍പതാം ക്ലാസ്സിന്റെ അവസാന ദിവസങ്ങള്‍ . .   തൃശൂര്‍ പൂരത്തിന്റെ തകര്‍ക്കലാണ് ! റെക്കോര്‍ഡ്‌ കിട്ടാനുള്ള ടീച്ചര്‍മാരുടെ യുദ്ധം ! അത് കഴിയാവുന്ന അത്ര വൈക്കിക്കാന്‍ അറിയാവുന്ന പതിനെട്ടുഅടവും പയറ്റുന്ന ഞങ്ങള്‍ . . . മോഡല്‍ ചോദ്യങ്ങളുടെ കൊഷയാത്ര . . . സ്പെഷ്യല്‍ ക്ലാസ്സ്‌ ഇങ്ങനെ പോകും ജനുവരി - ഫെബ്രുവരി മാസം ! 
പിന്നെ ഫെബ്രുവരിമാസത്തിന്റെ നടുക്കില്‍ ഒരു മോഡല്‍  അത് കഴിഞ്ഞിട്ട് പിന്നെ അടുത്ത ആക്രമണം സെമെസ്റെര്‍ എക്സാം ! 
ഇതെല്ലം കഴിഞ്ഞു ഒന്ന് ശ്വാസം വിടാനുള്ള സമയം പോലും തരാത്തെ പത്താം ക്ലാസ്സിന്റെ തുടക്കം !
       ഈ വര്‍ഷത്തെ മോഡല്‍ ആക്രമണം തുടങ്ങിയത് ഈ കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതിയാണ് . . ആദ്യം കണക്ക് കണക്കിന് ആക്രമിച്ചു ! അത് കഴിഞ്ഞു മലയാളം , അതൊരു സമാധാനമായിരുന്നു ! പക്ഷെ മൂന്നു മണിക്കൂര്‍ അല്ല മൂന്നു വര്ഷം എഴ്ത്യാലും തീരാത്ത തരത്തില്‍ ചോദ്യങ്ങള്‍ ! എങ്കിലും അഡ്ജസ്റ്റ് ചെയ്തൊക്കെ എഴ്തി തീര്‍ത്തു . . .  
അന്നത്തെ ഒരു സംഭവം ഞാന്‍ പറഞ്ഞിട്ട് ! ബാക്കി പറയാം ! 


                                   പരീക്ഷ കഴിഞ്ഞു പേപ്പറും , ബോക്സും വെള്ളംകുപ്പിയും ( ചാകാനുള്ളത് എവിടെ ഇരുന്നായാലും ചാകും ! പ്രത്യേകിച്ച് പരീക്ഷഹാളില്‍ വെചാകുമ്പോള്‍ സാധ്യത കൂടും , അപ്പൊ വെള്ളം കുടിച്ചു ചാകാന്‍ വേണ്ടി ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന കുപ്പിയില്‍ വെള്ളം നിറച്ചു പോകുന്നത് പതിവാ ! ) ഒക്കെയെടുത്തു പുറത്തുവന്നപ്പോള്‍ പുറത്തൊരു ആള്‍ക്കൂട്ടം ! 
യ്യോ ആരേലും ഇനി ചോദ്യപേപ്പറു കണ്ടു മയ്യത്തായ ? ഏയ്‌ അതിനു സാധ്യതയില്ല !
             അതുശരി പേടിച്ച പോലെ ഒന്നുമില്ല . . . പേപ്പര്‍ പോസ്റ്റ്മോര്‍ട്ടമാണ് . . അതുമാത്രമല്ല ചെറിയ രീതിയിലുള്ള വായ്നോട്ടവും ! ന്തായാലും വേണ്ടില്ല ഞാനും കൂടി ! . . . 

" ഡേയ് നീ ഇതാ ഉപന്യാസിച്ചത് ?? " അശ്വതി ചോദിച്ചു 
" എന്തരു ഉപന്യാസിക്കാന്‍ ? സന്യാസിക്കാന്‍ സമയായി ന്നു തോന്നായികയില്ല . . ല്ലേ അഞ്ചു ?? " ഐഷു ചോദിച്ചു 
" ഓ ന്ത് പറയാനാ ഒരെണ്ണം എഴ്തി വെച്ചിട്ടുണ്ട് . . . കുറച്ചൊന്നും പോരല്ലോ ? പത്തു മാര്‍ക്കല്ലേ വെര്‍തെ കളയാന്‍ പറ്റോ ? നിയെന്തുട്ടാ എഴ്ത്യെ ? മയക്കുമരുന്നാ ?? ഞാനതാ എഴ്ത്യെ " ഞാന്‍ പറഞ്ഞു 
" ഹ്മം . . . തൊണ്ണൂര് മാര്‍ക്കല്ലേ ! അതിനു മൂന്നു പേജ് ചോദ്യം . . . മ്മടെ വീട്ടുകാര്ടെ സംസാരം കേട്ടാ അവര് പഠിച്ച കാലത്ത് കഷ്ടപാട് മാത്രേ ഉണ്ടായിരുന്നുള്ളൂ ! ന്റെ അഭിപ്രായത്തില് ആ കാലയിരുന്നു സുഖം ല്ലേ ?  ഒക്കെ കാണാപ്പാഠം പഠിച്ച പോരെ ? " രെഹ പറഞ്ഞു 
" ഇല്ലാടാ അങ്ങനെ തീര്‍ത്തു പറയാന്‍ പറ്റില്യ കാരണം ന്താന്നുവേച്ചാ നമ്മുക്ക് ഇക്വേഷന്‍ മാത്രം കാണാതെ പഠിച്ച മതി ! ബാക്കിയൊക്കെ നമ്മുടെ സ്കില്ല്സ് അല്ലെ ? സി സി ഇ സിസ്റ്റം അല്ലെ 
അതോണ്ട് അങ്ങനെ പത്തില്‍ പൊട്ടല്‍ കുറവാ , ല്ലേ ? " ദിവ്യ എന്റെ മുഖത്തേക്ക് നോക്കി 
" അങ്ങനെയും പറയാം , രണ്ടിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട് സി സി ഇ ഒരു തൊണ്ണൂറ്റി അഞ്ചു ശതമാനം നല്ലതാ . . . എന്നാലും ഈ ബിലോ ലെവല്‍ ഉള്ള കുട്ടികള്‍ക്ക് ബുദ്ധിമുട്ടാന്നു തോന്നണു കാരണം നമ്മള്‍ സ്വന്തമായി ഉണ്ടാക്കി എഴ്തനം ! " ഞാന്‍  പറഞ്ഞു . .
" ആ പറഞ്ഞത് പോയിന്റ്‌ ! " ദിവ്യ പറഞ്ഞു 
" ഹ്മം . . ങ്ങനെ പഠിച്ചാലും നമ്മള് എല്ലാത്തിലും എ പ്ലസ്‌ വാങ്ങണം ഇല്ലെങ്കി വീട്ടാര്‍ക്ക് അത് സ്റ്റാറ്റസ് ഇല്ലായ്മ അല്ലെ ? ആരെങ്കിലും ടീച്ചര്‍ , വക്കീല് , ഐ എ സ് ആവണം ന്നൊക്കെ ആഗ്രഹിക്കുന്നുണ്ടോ ? എല്ലാര്‍ക്കും മെഡിസിന്‍ അല്ലെങ്കി എഞ്ചിനീയറിംഗ് ഇത് മതി . . ഇങ്ങനെ ല്ലാരും ഡോക്ടറും എന്ജിനീരും അയാള് ഇനി ഉള്ള തലമുറയെ ആരാ പടിപിക്ക്യാ ?? ന്തേ നമ്മടെ വീടുകാര് അതലോചിക്കാത്തെ ?? " രെഹ ചോദിച്ചു 
" ശരിയാണ് നമ്മുടെ ജീവിതാ ഇത് ! നമ്മളാണ് തീരുമാനിക്കേണ്ടത് ! ഞാനും ഒരു ഐ എ സ് ആസ്പിരന്റ്റ്‌ തന്ന്യാ പക്ഷെ എല്ലാം ഒരു കറക്കി കുത്തല്ലേ ? അത് കിട്ടിലെന്കിലും ജീവിക്കണ്ടേ മച്ചു ? രണ്ടു തോണിയില് കാലിടല്ല ന്നാലും ഒരു ബി ടെക് കയ്യിലുണ്ടേ ഒരു ഉറപ്പല്ലേ ?? ഈ കാലത്ത്  നമ്മടെ നാട്ടില് ആഴിമതി മാത്രേ ഉള്ളു ! അപ്പൊ പിന്നേ യു പി സ് ഈ റാങ്ക് ലിസ്റ വരെ തിരുത്താന്‍  കയ്യില് നാല് കാശുണ്ടായ മതി , പിന്നൊരു ഖദറിട്ട കഴുതയും ! " ഞാന്‍ പറഞ്ഞു 
" ഹ ഹ  ഖദറിട്ട കഴുത ! കൊള്ളാം . . ..  അതെ പൊളിറ്റിക്സ് പറഞ്ഞ്കൊണ്ടിരുന്നാ നാളത്തെ പൊളിറ്റിക്സ് പൊട്ടും . . സമയം പോവ്വാ നമ്മുക്ക് റോഡില്‍ കൂടി നടന്നും വായ്നോക്കിയും ചര്‍ച്ച ചെയ്യാം ! " ബാഗും എടുത്തു എല്ലാരും ഇറങ്ങി . . .
*              *                      *                                 *                                     *          *                  *        


               അന്നത്തെ ചര്‍ച്ച അന്ന് അവിടെ തീര്‍ന്നില . . പിന്നിടുള്ള ദിവസങ്ങളിലും മുടങ്ങാതെ ഞങ്ങളുടെ സംസാരത്തില്‍ ഫ്യുച്ചുര്‍ ഒരു പ്രശ്നം തന്നെയായിരുന്നു . . .  
പഠിക്കുന്ന്നുണ്ട് എല്ലാ വിഷയത്തിലും എ പ്ലസ്‌ . ഉണ്ട് പക്ഷെ നമ്മുക്ക് ഇഷ്ടമുള്ള വിഷയമെടുക്കാന്‍ നമ്മുടെ നാട്ടാരും വീട്ടാരും സമ്മതിക്കുന്നില . . ഒരിക്കലും ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കോട്ടും സുട്ടും ഇട്ടു ഇരിക്കാന്‍ ഞങ്ങളാരും ആഗ്രഹിക്കുന്നില . .  
സ്വന്തം ഇഷ്ടത്തിനു ഒരു വിലയുമില്ല ഞങ്ങളുടെ പലരുടെയും വീടുകളില്‍ . . എഞ്ചിനീയറിംഗ് അല്ലെങ്കി മെഡിസിന്‍ രണ്ടിലൊന്ന് , ഇല്ലേ പത്തിനെട്ടു വയസില്‍ കെട്ടിച്ചു വിടും . . . 
മെഡിസിനും , എഞ്ചിനീയറിംഗ് കോളേജ് നമ്മുടെ നാട്ടില്‍ പേര് കേട്ടതായില്ലെന്കിലും പ്രശ്നം തന്ന്യാണ് . . .  ഒരു കുട്ടി എഞ്ചിനീയരോ ഡോക്ടറോ ആയില്ലെങ്കില്‍ അച്ഛനമ്മമാര്‍ക്ക് സ്റ്റാറ്റസ് കുറയുമെന്ന പേടിയാ ! അവരുടെ സ്റ്റാറ്റസ്നു വേണ്ടി കളയാനുള്ളതാനോ ഞങ്ങളുടെ ജീവിതം ? . . 
 അച്ഛനമ്മമാര്‍ക്കാന് ഞങ്ങളെക്കാള്‍ ചോദ്യപേപ്പറും വെച്ചുള്ള ദ്രോഹിക്കല്‍ ! ഒരിക്കലും അവരെ കുറ്റം പറയുകയല്ല ! ഇങ്ങനെയാണെങ്കില്‍ സ്വര്‍ണകൂട്ടില്‍ തത്തമ്മയെ വളര്‍ത്തും പോലെയാണ് 
 സ്വന്തമായി തീരുമാനമെടുക്കാന്‍ ആര്‍ക്കും സ്വാതന്ത്രം ഇല്ല . . എനിട്ടു ഉത്തരവാദിത്തം ഇല്ലതവരെന്ന്നു വിളിക്കുക്കയും ചെയ്യുന്നു ! . . . ഇത്രയൊക്കെ ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു അവസാനം വീണ്ടും വന്നിടത് തന്നെ എത്തി ! 

             എന്ത് ചെയ്യാം എന്തൊരു ലോകം ! വല്ല 70' 80'സില്‍ ജനിച്ചാ മത്യയിരുന്നു . . .






നോട്ട് ദി പോയിന്റ്‌ : എന്തെങ്കിലും തെറ്റായിട്ടോ ശരിയായിട്ടോ ഉണ്ടെങ്കില്‍ പറയുക ! 

Read more ...

ട്രെണ്ടി ലൈഫ്

Wednesday, February 8, 2012


സ്നേഹം ഇഷ്ടം ഇതൊക്കെ വെറും പ്രകടനങ്ങള്‍ മാത്രമാണ് അല്ലേട ?? " വല്ലാത്തൊരു ചോദ്യമാണ് റിച്ചു നേരെ എറിഞ്ഞു തന്നത് !
എന്റെ ഉത്തരം കാക്കാതെ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി ! 
" നിയിപ്പോള്‍ അമ്മയുടെ സ്നേഹത്തെ കുറിച്ച്പറയാനായിരിക്കും ആലോചിക്കുന്നത് ! പക്ഷെ അവിടെയും നിനക്ക് ഉപമിച്ചു കാണിക്കുവാന്‍ ആരാണുള്ളത് ?? തെറ്റുകള്‍ മാത്രമേ ഇപ്പോളത്തെ മനുഷ്യരില്‍ ഉള്ളു  സ്നേഹത്തിന്റെ ദേവതയായ അമ്മയോന്നും ഇക്കാലത്തില്ലടോ " അവള്‍ കണ്ണുതുടച്ചുകൊണ്ട്  പറഞ്ഞുനിര്‍ത്തി . . . . . 
  " എനിക്കിപ്പോ ആരോടും ഒരു കമ്മിട്ട്മെന്റും തോന്നുന്നില്ല . . . അവര്‍ക്ക് തോന്നിയതുപോലെ വളര്‍ത്തുന്നു . . അവര്‍ വളര്‍ത്തുന്നത് ബിസിനസ്‌ എന്നൊരു പടുവൃക്ഷതെയാണ് . . .അതിനെ അവര്‍ ആവിശ്യംപോലെ വെള്ളവും വളവും നല്‍കുന്നു . . . എനിക്കോ ? അതിനു നനച്ച ശേഷം ബാക്കി വന്ന ഒരുതുള്ളി വെള്ളം ! അതുകൊണ്ട് തൃപ്തി പെടണം! എന്തൊരു വിധിയല്ലേ ?? 
എനിക്കിപ്പോ എന്തോ ഒരുതരം വാശിയനെടോ ജീവിച്ചു കാണിച്ചുകൊടുക്കണം . . . അമ്മയ്ക്ക് തോന്നുന്ന നേരത് കയറിവരാന്‍ ഒരു വീട് ! അച്ഛന് കള്ളുകുടിച്ച് തല്ലാന്‍ രണ്ടു മക്കള്‍ . . .   ഇതൊക്കെയനോടോ ഒരു ലൈഫ് ?? എങ്കില്‍ ഈ ജന്മം വേണ്ടായിരുന്നു ! " അവള്‍ ദൂരേക്ക് നോക്കിക്കൊണ്ട് എല്ലാം പറഞ്ഞൊപ്പിച്ചു 
എനിക്ക് പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല . . . 
അല്ലെങ്കില്‍ തന്നെ ഞാനെന്താണ് പറയേണ്ടത് ??എങ്ങനെ അവളെ ആശ്വസിപ്പിക്കും ??? . . . . എനിക്കും ആരും ഉണ്ടായിരുന്നില . . ഇപ്പോള്‍ അവളെപ്പോലെ  തന്നെ എന്റെ പ്രശ്നങ്ങള്‍ക്കും കേള്‍വിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . . . 
ഇ ലോകത്തിന്റെ മാജിക്‌ അങ്ങനെ ഞാന്‍ സ്വയം വിശ്വസിപ്പിച്ചു  . . . ഈ ജന്മത്തില്‍ അനുഭവിക്കാന്‍ ആരോ എഴുതി വെച്ച നാടകം . . . . എങ്കിലും അതെഴുതിയവന്‍ മഹാപ്രതിഭ തന്നെ . . . . .
 എന്നെ കുറെ നേരം അവള്‍ നോക്കിക്കൊണ്ടിരുന്നു . . .
" തനിക്കും പറയാന്‍ ഒന്നുമില്ല അല്ലെ ???? . . . എനിക്കറിയാം എന്നേക്കാള്‍ ഒരുപാട് താനനുഭവിചിടുണ്ട് എന്ന് . . . പക്ഷെ ആരോട ഞാന്‍ പറയാ ? ആരാ എനിക്കുള്ളത് . . .ഇപ്പോള്‍  ആകെയൊരു ആശ്വാസം ദീപുവാന് . . . ഫേസ്ബുക്ക്‌ അഫയര്‍ ആണ് എങ്കിലും വിശ്വസിക്കാം . . എന്റെ എല്ലാ കാര്യങ്ങളും അവനറിയാം . . . ചതികില്ല . . എനിക്കുറപ്പാണ് . . . " അവള്‍ പറഞ്ഞു നിര്‍ത്തി  . . . . ഒരുപാട് പ്രതീക്ഷ ഞാനവളുടെ മുഖത്തു കണ്ടു . . . 
                        കുറെ നേരത്തെ മൌനത്തിനു ശേഷം ഞാന്‍ അവളോട്‌ പറയാന്‍ വാക്കുകള്‍ ചേര്‍ത്ത് വെച്ചു . . . 
" ഡാ എനിക്കെന്താ നിന്നോട് ഈ അവസ്ഥയില്‍ പറയേണ്ടത് എന്നറിയില്ല ! ഈ അഫയര്‍ അത്രയ്ക്ക് വിശ്വസിക്കണോ ?? എനിക്കാകെ ഒരു ഭയം . . . " മുഖം താഴ്ത്തി ഞാന്‍ പറഞ്ഞു . . 
" ഏയ്‌ ഇല്ലട ദൈവം അത്രയ്ക്ക് ദുഷ്ടനാകില്ല  ! എനിക്കുറപ്പുണ്ട് . . . അവനെന്നെ പറ്റികില്ല , ഹി ഈസ്‌ ടൂ സിന്സിയ്ര്‍ ഇന്‍ ദിസ്‌ ലവ് അഫയര്‍ . . . ., " അവള്‍ പറഞ്ഞു 
" ഹം . . ശരി . . . നിനക്ക് ശരിയെന്നു തോന്നുനത് നീ ചെയ്യു . .  നിന്റെ ലൈഫ് ആണ് അതിലാര്‍ക്കും ഇടപെടാന്‍ അവകാശം ഇല്ല . ബെറ്റര്‍ യു സ്റ്റഡി വെല്‍ നവ് ! " പറഞ്ഞു നിര്‍ത്തി ഞാനെന്റെ വാച്ചില്‍ സമയം നോക്കി നാലേനാല്‍പ്പത്! എത്ര പെട്ടന്നാണ് സമയം പോയത് ! ഇനിയും വൈകിയാല്‍ അത് അടുത്ത പ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കും . . . .
" ഡാ ഞാന്‍ ഇറങ്ങട്ടെ ?? അഞ്ചു മണിയാകുന്നു ! . . . . " അവളെ നോക്കി യാത്ര ചോദിച്ചു 
" ഹ്മം. . . ശേരി  . . . ഞാനും വീടിലേക്ക്  പോകുവാ  . . .  അങ്ങനെ ഇന്നത്തെ ദിവസവും തീര്‍ന്നു ! " അവള്‍ ബാഗെടുത്തു സ്റെപ്‌ ഇറങ്ങി . . . . 
"നിയായിട്ടു ഒന്നും പറയേണ്ട ! പറയുന്നവര്‍ പറയട്ടെ ! നീ ഇപ്പോള്‍ പഠിച്ചാല്‍മതി  . . . . ലവ് ഒക്കെ ശരി പക്ഷെ പഠിത്തം കളയേണ്ട . . ." എന്തോ അങ്ങിനെ പറയാനാണ് തോന്നിയത് ! 
"ഹ്മം . . ഓക്കേ ഡാ മണ്ടേകാണാം ! ബൈ " അവള്‍ കൈ വീശി റോഡിലെ തിരക്കില്‍ എവിടെയോ മറഞ്ഞു . . .

                         
 സൈക്കിള്‍ എടുത്തു വീട്ടിലെത്തി . . . വാതിലില്‍ മുട്ടിയപ്പോള്‍ . . പതിവില്‍ നിന്നും വെത്യസ്ത്മായി ജോലിക്കാരിയാണ് വാതില്‍ തുറന്നു തന്നത് ! 
"അമ്മ അമ്മയിടെ വീട്ടില്‍ പോയിരിക്കയാണ് . . . കഴിക്കനുള്ളത് ടാബിളില്‍ മുടി വെച്ചിട്ടുണ്ട് . .  തനുത്തിട്ടുണ്ടാകും . . . ചൂടാക്കണമെങ്കില്‍ പറഞ്ഞാല്‍മതി ചെയ്യാം " അവര്‍ പറഞ്ഞു 
"വേണ്ട . . വിശപ്പില്ല " ഇത്രയും പറഞ്ഞു മുറിയില്‍ കയറി വാതിലടച്ചു  
ഡ്രസ്സ്‌ ഊറി കുളിച്ചു കട്ടിലില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നുന്ന മൊബൈല്‍ എടുത്തു നോക്കി
പ്രത്യേകിച്ചൊന്നുമില്ല ത്രീ മിസ്സ്‌കാള്‍ . ടെന്‍ മെസ്സേജ് . ..
 എല്ലാം . ഫ്രണ്ട്സ് . . . . വീണ്ടും ചാര്‍ജ്ല്‍ തന്നെയിട്ടു
കിടക്കയില്‍ കിടന്നു . . . . . . .
                                                    ഇന്നവള്‍ പറഞ്ഞത് ! അതെന്റെ ജീവിതമായിരുന്നില്ലേ ?. . . വര്‍ഷങ്ങളായി ഞാന്‍ യുദ്ധം ചെയ്യുന്നത് പോലെ ഇത്രയധികം ആള്‍ക്കാരോ ?? എല്ലാവരും എന്തെ ഇങ്ങനെ ? . . . . .എല്ലാവരും യുദ്ധം ചെയുന്നത് അമ്മയുടെയും അച്ഛന്റെയും ഒരിറ്റു സ്നേഹത്തിന് വേണ്ടി . . . കാശിന്റെ കണകുകള്‍ മാത്രം സൂക്ഷിക്കുന്ന അവരുടെ മനസിലെന്തു സ്നേഹം ?? 
അവരുടെ സുഖങ്ങള്‍ക്കു വേണ്ടി അവരെന്തും ചെയ്യാന്‍ തയ്യാര്‍ . . . അതിനു തെളിവാണ് തന്റെ നെറ്റിയിലെ ആ നീണ്ട മുറിവ് . . .  മുറിവ് കരിഞ്ഞുവെങ്കിലും. . ഉള്ളില്‍ അത് പഴുത്ത് നീറുന്നു . . . ..  അമ്മയെ എങ്ങനെയൊക്കെ താന്‍ കണ്ടു ! പലര്‍ക്കൊപ്പം പലരീതിയില്‍ ! 
എങ്കില്‍ എന്തിനിവര്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നു ??? . . . . അവരവരുടെ സുഖങ്ങള്‍ക്ക് മാത്രം  വേണ്ടി ജീവിക്കമായിരുന്നിലെ ?? . . . . 
   ചിന്തകള്‍ പറന്നു പറന്നു ഉറക്കത്തില്‍ അഭയം തേടി . . . . . . 
അടുകളയിലെ ബഹളം കേട്ടാണ് ഉണര്‍ന്നത് . . . വാച്ചില്‍ സമയം നോക്കി . . . 
ഏഴു മണി . . . അച്ഛന്‍ വന്നിട്ടുണ്ടെന്ന് താഴാതെ സ്വരത്തില്‍ നിന്നും മനസിലായി . . . 
        വാതിലടച്ചു ലോക്ക് ചെയ്തവള്‍ ഉറങ്ങി . . . . . .


                         പിറ്റേന്ന് രാവിലെ ഫോണിന്റെ ബെല്‍ കേട്ടാണ് ഉണര്‍ന്നത് . . . .
പുതപ്പിന് കീഴില്‍ നിന്ന് കയ്യെത്തിച്ചു ഫോണ്‍ എടുത്തു . . . .
" ഡാ ഞാന അവിനാഷ് , നീ വല്ലതും അറിഞ്ഞോ ? " അവന്‍ പരിഭ്രമത്തോടെ ചോദിച്ചു 
" ഇല്ലട , ഞാന്‍ ഉറക്കത്തിലാണ് ഇതുവരെ ഉണര്‍ന്നില്ല . . . എന്താണ് കാര്യം " 
" ഡാ റിച്ചു മരിച്ചു ! അവന്‍ ചതിച്ചതാടാ " അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു 
ഒരു ഞെട്ടലാണ് ഉണ്ടായതു ! ഇന്നലെ സംസാരിച്ചു പിരിഞ്ഞതാണ് അവളോട്‌ ! 
കുറെ നേരം തരിച്ചിരുന്നു . . . ഫോണില്‍ നിന്നും അവന്‍ പറയുന്നതൊന്നും അവള്‍ കേട്ടില . . .
ലൈന്‍ കട്ട്‌ ആയി . . അവള്‍ ഫോണ്‍ നോക്കിയപ്പോള്‍ പന്ത്രണ്ടു മെസ്സേജ്
അതിലൊന്ന് അവളുടെതായിരുന്നു


" റിച്ചു : ഡാ അവന്‍ എന്നെ പറ്റിച്ചു ! അവനെന്നെ അവന്റെ ആവിശ്യങ്ങള്‍ക്ക് മാത്രമായിരുന്നു . . 
അവന്‍ എന്റെ അമ്മയുടെ കാമുകന്‍ കുടിയാണ് . . എനിക്കാകെ തല കറങ്ങുന്നെട ! അവനെന്നെ വേണ്ടാന്ന് ! ഇതൊകെ വെറും ട്രെണ്ടി ലൈഫ്ന്റെ ഭാഗമാണെന്ന്! എനിക്ക് ജീവിക്കേണ്ട  ! 
ഞാന്‍ പോവ്വാ . . . . ഇത്രമാത്രം എന്ത് പാപം ചെയ്തിട്ടാണ് ഇങ്ങനെയോരോരോ  ജന്മങ്ങള്‍. . . .. . .
ഗുഡ്‌ ബൈ . . . . ഒന്നുമാത്രം പറയുവാ നിന്നോട് ലോകത് ആരെയും വിശ്വസിക്കരുത് ! സ്വന്തം കാര്യങ്ങള്‍ക്കു  വേണ്ടി അവരെന്തും ചെയ്യാന്‍ തയ്യാറാണ് . . .  ഞാനും നീയുമടക്കമുള്ളവര്‍ ഈ ലോകത്തിനു ചേരാത്തവരാണ്  . .  ബൈ "
                    കയ്യില്‍ നിന്നും മൊബൈല്‍ താഴെ വീണു ! ലോകത്തിന്റെ ട്രെന്‍ഡ് ! അതെന്തുകൊണ്ട് ചിലര്‍ക്ക് മാത്രം ? മറ്റുള്ളവര്‍ അവരുടെ ഇരകള്‍ ആണോ ? . . . .

പിന്നിടുള്ള ദിവസങ്ങളില്‍ ചാനലില്‍ അതൊരു ഉത്സവമായിരുന്നു . . . .  " ഫേസ്ബുക്ക്‌ ലൈഫ് ബുക്ക്‌ ആയപ്പോള്‍ " എന്നൊരു തലകെട്ടില്‍ ലോകമത് കൊണ്ടാടി !
 ഗ്ലിസറിന്‍ പുരട്ടിയ കണ്ണില്‍ നിന്നും അവള്‍ക്കു വേണ്ടി അവളുടെ അമ്മ കണ്ണുനീര്‍ പൊഴിച്ചു "
ലോകത്തില്‍ ഒരമ്മയുടെ കണ്ണുനീര്‍ കൂടി യുവസമൂഹം കാരണം എന്നൊക്കെയുള്ള തലകെട്ടില്‍ മാതൃസ്നേഹം അവര്‍ എഴുതി . . . . 
പക്ഷെ സത്യമാരും അറിഞ്ഞില്ല . . . അറിഞ്ഞവര്‍ അറിഞ്ഞതായി നടിച്ചില്ല . . . . . അതാണ് പുതിയ ലോകത്തിന്റെ മുഖംമൂടി . . . .


Read more ...