Pages

സുന്ദരമായ ഒരു സ്വപ്നം

Friday, February 25, 2011


നരച്ച ചുവരുകല്‍കുളില്‍ ഒതുങ്ങി കൂടിയ അവളെ  പുറംലോകവുമായി ബാന്ധിപിക്കുന്ന്നത് ഒരു ജനലയാണ് നിറം മങ്ങി ദ്രവിച്ചു തുടങ്ങിയ ആ ജാലകങ്ങളിളുടെ അവള്‍ ലോകത്തെ കണ്ടു , മഴയും , മഞ്ഞും , വേനലും എല്ലാം
എങ്കിലും തന്നെ ഈ ആശുപത്രി മുറിയില്‍ തളച്ചിട്ട വിധിയോട് അവള്‍ ഒരിക്കലും  പരാതി പറഞ്ഞില , പകരം അവള്‍ സ്നേഹിച്ചു, അവള്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു ഈ ഏകാന്തത , അതവളെ തന്‍റെമാത്രമായ ഒരു
ലോകത്തേക് ക്ഷണിച്ചു . . അതില്‍ അവള്‍ സന്തുഷ്ടയായിരുന്നു
 തന്‍റെ സ്വന്തം വേദനകളിലും വിഷമങ്ങളിലും അവള്‍ അവളുടെതായ സന്തോഷം കണ്ടെത്തി . .
രൂക്ഷമായ മരുന്ന് ഗന്ധതെയും അവള്‍ സ്നേഹിച്ചു തുടങ്ങി . .  തന്റെ ബാല്യവും കൌമാരവും എല്ലാം ഈ ഗന്ധമാണ് ആസ്വദിച്ചത് . .
അതിനാല്‍ ആരെയും മനം മടുപിക്കുന്ന ആ ഗന്ധം അവളെ ഒരിക്കലും
മടുപ്പിച്ചില,
 ഒരു നാള്‍ , ഇടവപാതി മഴ തകര്‍ത്തു പെയ്തൊഴിഞ്ഞ പ്രഭാതത്തില്‍
ഒരു നനുത്ത പുഞ്ചിരിയുമായി ഒരാള്‍ തന്‍റെ അരുകിലെക് നടന്നു വരുന്നത് കണ്ടു , അവളും പുഞ്ചിരിച്ചു വേദന എങ്ങനെ ഉണ്ടെന്നു അന്വേഷിച്ചു
പ്രഭാത ഭക്ഷണത്തിന് ശേഷം കഴികേണ്ട മരുന്നും നല്‍കി
കുറച്ചു നേരം അവളോട്‌ സംസാരിച്ച ശേഷം അയാള്‍ തന്‍റെ  മരുന്ന് പെട്ടിയും
കൊണ്ട് യാത്രയി , നാല് മാസമായി അവളുടെ ആകെയുള്ള ഒരു സുഹുര്‍താണ്
അയാള്‍ , വേദനിച്ചു ഉറങ്ങാന്‍ കഴിയാത്ത രാത്രികളില്‍ അയാള്‍ അവള്‍ക്
വേദന സംഹാരികള്‍ നല്‍കി , അതിനെക്കാള്‍ അവള്‍ അയാളുടെ സാമീപ്യം
ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ,
അയാള്‍ അവള്‍ക് വായിക്കുവാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു , ഒഴിവു നേരം
അയാള്‍ അവളെ വീല്‍ചെയറില്‍ ഇരുത്തി ആശുപത്രിയില്‍ കൊണ്ട് നടന്നു . . .
പുറം ലോകം എന്തെന്നറിയാത്ത അവള്‍ക് അയാള്‍ സ്നേഹത്തിന്ടെ ഒരു ലോകം അയാള്‍ അവള്‍ക്കായി തുറന്നു വെച്ചു , ഒരിക്കലും ചിരികാനറിയാത്ത അവള്‍ അവന്റെ
സാമീപ്യത്തില്‍ ചിരിച്ചു , തമാശകള്‍ പങ്കുവെച്ചു . .
രാത്രിയുടെ രാഗവും താളവും , മഴയുടെ ഗന്ധവും നിറവും എല്ലാം അവര്‍ ആസ്വദിച്ചു , ജീവിതം അവള്‍ക്ഒരു  വസന്തകാലം സമ്മാനിച്ചു  . .
പിന്നെ കുറച്ചു നാള്‍ അയാള്‍ അവളെ കാണുവാന്‍ വന്നില
എങ്കിലും   എന്നും പ്രഭാതത്തില്‍  അവള്‍ അയാളുടെ വരവിനായി കാത്തിരുന്നു  . . . ആരും വന്നില. . . അവള്‍ കാത്തിരുന്നുവെങ്കിലും
ഇന്നെപോഴോ കണ്ണീരോടെ  അവള്‍ തന്‍റെ തലയിനകടിയില്‍
നിന്നും ആ നിറം മങ്ങിയ പത്രത്താളുകള്‍ . . തന്‍റെ വിറയാര്‍ന കയ്കളാല്‍
എടുത്തു നിവര്‍ത്തി നോകി അതില്‍ അവള്‍ കണ്ടു  പുഞ്ചിരിച്ച തന്‍റെ സുഹുര്‍ത്തിന്റെ മുഖം . . .
തന്നില്‍ നിന്നും വിധി തട്ടിപറിച്ചു കൊണ്ട് പോയ തന്‍റെ സുഹുര്‍ത്ത് 
അവള്‍ തന്‍റെ ജാലകങ്ങളിളുടെ പുറത്തേക് കണ്ണുനട്ടു. . ചിനം പിന്നം മഴത്തുള്ളികള്‍  താഴെ വീണു ചിതറി . . അതിലൊരു തുള്ളി അവളുടെ കന്നുനീരിനോട് ച്ചേര്‍ന്നു അവളുടെ കവിളുകളിളുടെ ഒലിച്ചിറങ്ങി
പെട്ടന്ന് എപോഴോ ഗതി മാറി വന്നൊരു കാറ്റ് ആ പത്രതാളുകള്‍ മറച്ചു
കണ്ണുകളടച്ചു അവള്‍ കിടന്നു ,. . . 
 പ്രഭാതത്തില്‍ നിറഞ്ഞ പുഞ്ചിരിയുമായി
വരുന്ന സുഹുര്‍തിനെ കാത്തുകൊണ്ട്  , കഴിഞ്ഞതെല്ലാം ഒരു കൊച്ചു സ്വപ്നമായി മറക്കാന്‍ ശ്രമിച്ചുകൊണ്ട് . . . .


 


 


Read more ...

പ്രണയം

Monday, February 14, 2011
ഓര്‍മയുടെ തീരത്ത് ഞാനെന്‍റെ  ഓര്‍മതന്‍ മണിച്ചെപ്പ്‌ തുറന്നുവെച്ചു
അതില്നിന്ന്‍ ഒരായിരം ഓര്‍മതന്‍ മുത്തുകള്‍
എന്നിലായി പൊന്‍ പ്രഭ ചൊരിഞ്ഞു നിന്നു
വജ്രവൈരം പോല്‍ എന്ന കൌമാരത്തിന്‍ ഓര്‍മ്മകള്‍
എന്ന മിഴികളില്‍ ഞാന്‍ പ്രതിഫലിച്ചു കണ്ടു
ആ ചുമന്ന പനിനീര്‍ പുഷ്പതിന്‍ തിളക്കം ഞാന്‍ കണ്ടു
നമ്മള്‍ ഒന്നിച്ചു നടന്നയ മഞ്ഞു വീണ വീഥികള്‍ കണ്ടു
എങ്കിലും എന്തിനായി ഒരു സ്വപ്നം പോലെ
നാം മിഴിപൂട്ടി തുറക്കുംപോലെകും അകന്നു പോയി
ഞാന്‍ ഇന്ന് നിന്‍ അരികിലേക് വരുമ്പോള്‍ നീ എന്തെയെനന്‍
പുഞ്ചിരി കാണുനില്ല ?
എന്തെയെനന്‍ നൊമ്പരം നീ അറിയുന്നില
എങ്കിലും നീ എന്തിനായി എന്നില്‍ നിന്നും ഇത്രയുമാകന്നു
ഇന്ന് നീ എന്‍റെ ശവകല്ലറയില്‍ പുഷപങ്ങളും നിന്റെ കണ്ണുനീര്‍ തുള്ളികളും
ആറര്‍പ്പികുവാന്‍ വേണ്ടി മാത്രമായി വന്നെത്തുന്ന അഥിതിയായി
വേണ്ടായിരുന്നു നമ്മള്‍ സ്നേഹിക്കുവാന്‍ പാടില്ലായിരുന്നു 
കണ്ണുനീര്‍ പൊഴിക്കാനും , ഹൃദയം മുറിപെടുതുവാന്‍ വേണ്ടിയുമാണ്
പ്രണയമെങ്കില്‍ നാം ഒരിക്കലും കണ്ടുമുട്ടരുതയിരുന്നു

പ്രണയം 


Read more ...