Pages

പ്ലേസ്കൂള്‍

Monday, May 23, 2011


നേരംപുലര്‍ന്ന്‍വരുന്നേയുള്ളൂ 
ജൂണ്‍മാസിലെ മഴയുടെ തണുപ്പില്‍ അമ്മഇന്നലെ പുതപ്പിച്ചുതന്ന ചുവന്നപൂക്കളുള്ള കമ്പിളിപുതപ്പില്‍ 
അപ്പു  നല്ല ഉറക്കത്തിലാണ് 
" അപ്പു . ... .  ഇതുവരെ ഉണര്‍ന്നില്ലേനീ ? ഇന്ന് സ്കൂളില് പോവ്വെണ്ടേ ? എണീക് "
അമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു 
അമ്മയുടെ ശബ്ദം വീട്മുഴുവന്‍ മാറ്റൊലി കൊണ്ടാതല്ലാതെ അപ്പുവിനെ കണ്ടില്ല 
ഉണര്‍ന്നിട്ടിലെന്നു മനസിലാക്കിയ അമ്മ , അടുക്കളയിലെ റാക്കില്‍ നിന്നും അപ്പുവിനെ പേടിപ്പിക്കാനുള്ള  വജ്രായുധം എടുത്തുകൊണ്ട് അപ്പുവിന്റെ മുറിയിലേക്ക് നടന്നു . . . 

ടോം ആന്‍ഡ്‌ ജെറിയുടെ പടങ്ങള്‍ പതിച്ച ചുവരില്‍ അവന്റെ കുഞ്ഞുനാളിലെ ചിത്രങ്ങള്‍ ഭംഗിയായി  ഫ്രെയിംചെയ്തു വെച്ചിട്ടുണ്ട് , പാവകളും കളിക്കുടുക്കയും മിട്ടായികടലാസുകളും 
നിറഞ്ഞ ആ മുറിയുടെ ഒരു മൂലയിലാണ് അപ്പുവിന്റെ കട്ടില്‍ 
താന്‍  പറഞ്ഞതൊന്നും അവന്‍കേട്ടിട്ടില്ല എന്ന് അവര്‍ മനസിലാക്കി 
അവന്റെയടുത്‌ ചെന്ന് , പുതപ്പ് പതിയെ മാറ്റി 
അവന്റെ ചെവിയിലൊരു നുള്ള് കൊടുത്തുകൊണ്ട് വഴക്കാരംബിച്ചു 
"നിനക്കെന്താ വിളിച്ചാല് എണീറ്റ് വന്നുടെ അപ്പു ? നല്ലൊരു ദിവസായിട്ട് അടി വാങ്ങണോ ?"
വടി കാണിച്ചുകൊണ്ട് അവര്‍ ചോദിച്ചു 
"മോന് സ്കൂളില് പോവ്വേണ്ട , അച്ഛച്ചന്റെയും അമ്മുംമയുടെയും കൂടെ ഇവടെ ഇരുന്നോളാം 
സ്കൂളിലെ  ചീച്ചര്‍ന്നെ തല്ലുംമോന് സ്കൂളില് പോവ്വേണ്ട " 
സ്കൂളില്‍ ചേര്‍ത്താന്‍ ചെന്നപ്പോലുള്ളഓര്‍മയില്‍അവന്‍ കരയാന്‍ തുടങ്ങി 
"പറ്റില്ല , വേഗം റെഡിയാവു , അച്ഛന്‍സ്കൂളില് ആക്കിട്ടു പോവും , വൈകീട്ട് വരുമ്പോ നിനെയും 
കൊണ്ട് വരും , മമ്മിക്ക് ഹോസ്പിറ്റലില്‍ പോവണം വേഗവട്ടെ, ഇല്ലെങ്കി അറിയാലോ ?"
വടികാണിച്ചു ഒന്നുകൂടി പേടിപ്പിച്ച ശേഷം അവര്‍ മുറിവിട്ടു പോയി
കുറച്ചുനേരം അവനവിടെഇരുന്നു കരഞ്ഞു ,
പിന്നെ കുളിച്ചു റെഡിയായി 
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു അച്ചന്റെയോപ്പം സ്കൂളിലേക്ക് തിരിച്ചു 


ബട്ടര്‍ഫ്ലൈ " 
അതാണ്‌ അപ്പുന്റെ സ്കൂളിന്റെ പേര് . . സ്കൂളല്ല മൂന്നു വയസുമുതല്‍ ഉള്ള കുട്ടികള്‍ക്കായുള്ള 
ഒരു പ്ലേ സ്കൂള്‍ , പക്ഷെ രണ്ടരവയസുഉള്ളവര്‍ തുടങ്ങി അവിടുത്തെ വിദ്യാര്‍ഥികള്‍ആണ് 
കുറെപൂക്കളുള്ള ഗാര്‍ഡന്‍ഉം , പച്ചയും പിങ്കും നീലയും ചുവപ്പും , മഞ്ഞയും 
എല്ലാം ചാലിച്ച ചുവരുള്ള സ്കൂളും അവിടെ ഉറുമ്പുംകുഞ്ഞുങ്ങളെ പോലെ അച്ഛന്റെയും 
അമ്മയുടെയും വിരലില്‍ തൂങ്ങി വരുന്ന കുട്ടികളെയും കണ്ടപ്പോള്‍ അപ്പുന്റെ 
പേടി പകുതികുറഞ്ഞു . . 
അപ്പുവും അച്ഛനും നേരെ പോയത്‌ , പ്രിന്സിപ്പളുടെ മുറിയിലാണ് 
കറുത്ത കൊട്ടും , മിഡിയും ഉടുത്തൊരു സ്ത്രീ 
ചുണ്ടില്‍ ചുവന്ന നിറമുള്ള പെയിന്റ്അടിച്ചിട്ടുണ്ട് ,
കണ്ണിന്റെ മുകളില്‍ ഒരു ചുവന്ന നിറം , 
വീടിലെ പശുന്റെ കാലുപോലെയുണ്ട് ചെരുപ്പ് 
ന്താ പൊക്കം 
അപ്പു എല്ലാം കൌതുകത്തോടെ നോക്കിയിരുന്നു 
പെട്ടന്നാണ് എല്ലാം മാറിയത് ,
പ്രിന്‍സിപ്പല്‍ ആരെയോ ഫോണില്‍ വിളിച്ചു 
വാതിലില്‍ ആരോ മുട്ടി 
" മേ ഐ കമെഇന്‍ മേടെം " ഒരു ശബ്ദം 
" യെസ് മിസ്സ്‌ റോസലിന്‍ " പ്രിന്‍സിപ്പല്‍ പറഞ്ഞു 
ചുവന്ന സാരിയുടുത്ത ഒരു ടീച്ചര്‍ , തന്നെ നോക്കി ചിരിച്ചു 
" ഓക്കേ മിസ്റ്റര്‍ ഗോപന്‍ , ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നിങ്ങള്‍ക എപ്പോ വേണമെങ്കിലും 
ജിത്തിനെ  കൊണ്ടുപോവാം " തന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു 
"ജിത്തു റോസലിന്‍ ടീച്ചറുടെ കൂടെ ക്ലാസ്സിലേക്ക് പോയിക്കോ ," ഇത്രയും പറഞ്ഞു 
പറഞ്ഞുതീര്ന്നപ്പോലെക്കും ടീച്ചര്‍ അച്ഛന്റെ കയ്യില്‍ നിന്നും ബാഗ്‌ വാങ്ങി 
ക്ലാസ്സിലേക്ക് കൊണ്ട് പോയി 
അപ്പുന്റെ ക്ലാസ്സ്‌ ചുവന്ന പെയിന്റ് അടിച്ച ക്ലാസയിരുന്നു 
അപ്പു ആരോടും മിണ്ടാതെ ടീച്ചര്‍ പറഞ്ഞയിടത് തന്നെയിരുന്നു 
ആരും  മിണ്ടിയില്ല , ഉച്ചയ്ക്ക് എല്ലാരും ഉറക്കായിരുന്നു 
മൂന്നുമണിക്ക് അച്ഛന്‍ വന്നു വിളിച്ചു 
എവിടുന്നോ രക്ഷപെട്ട പോലെയ അപ്പുനു അപ്പൊ തോന്നിത്
ബാഗും തൂക്കി അച്ഛന്റെ കൂടെ കാറില് വീടിലേക്ക് പോയി 

അവിടെ ഉമ്മറത്ത്‌ അമ്മ കാത്തു നിന്നിരുന്നു . . 
കാറിനു ഇറങ്ങി ഓടിത്തു അച്ഛമ്മയുടെ മടിയിലിരുന്നു കരഞ്ഞു 
" അവിടെ ആരും കൊള്ളില്ല , വല്ലാത്ത മണാ അച്ചമ്മേ , എല്ലാരും കരയാ , വീട്ടിപോണംന്നു പറയ 
ടീച്ചര് പറയണത് ഒന്നും തിരിയില്ല . . . അപ്പുനു ഇനിയവടെ പോവ്വേണ്ട "
" അപ്പുനു പഠിക്കേണ്ടേ ? അച്ഛനെപ്പോലെ വെലിയാആള്‍ആവെണ്ടേ ? ന്റെ കുട്ടി കരയാതെ
വേഷം മാറി വല്ലതും കഴിക്കു , അമ്മ കാത്തിരിപ്പുണ്ട് അവിടെ "
അപ്പു  ബാഗുംഎടുത്ത് മുറിയില്‍പ്പോയി വേഷംമാറി 
വന്നിരുന്നു 
"അപ്പു . . പാല് കുടിച്ചേ , അമ്മയ്ക്ക് നാലുമണിക്ക് ഹോസ്പിറ്റലില്‍ പോവണം " 
മുറിയില്‍ ഒരുങ്ങുന്നതിനിടയില്‍ അമ്മ വിളിച്ചു പറഞ്ഞു 
"കുടിച്ചു , ഞാന്‍ പറമ്പില് പോവട്ടെ ?" യാചന പോലെയവാന്‍ ചോദിച്ചു 
"വേണ്ട , വെല്ല ജന്തുക്കള്‍ ഒക്കെ ഉണ്ടാവും അവിടെ , ടിവി കണ്ടോ ," അമ്മ ആജ്ഞാപിച്ചു 
അപ്പു മുറിയില്‍ പോയി തനിച്ചിരുന്നു 
തിരക്കിട്ട ജീവിതത്തില്‍ അമ്മ മകന് മറക്കാതെ നല്‍ക്കുന്ന ഒന്നാണ് 
ഹോസ്പിറ്റലില്‍ പോകുമ്പോള്‍ അവന്റെ ചുവന്ന കവിളത്ത് കൊടുക്കുന്ന ഉമ്മ 
തിരക്കിട്ട് അവരും പോയി , അച്ഛന്‍ ഓഫീസ്റൂമിലാണ് ചെന്നാല്‍ വഴക്ക് കേള്‍ക്കും 
അവന്‍ ടിവി വെച്ച്കണ്ടുകൊണ്ടിരുന്നു 
ഇന്ന് രാത്രിയും അപ്പുനെ അമ്മ വേഗം ഉറക്കി , നാളെ സ്കൂള്‍ ഉള്ളതല്ലേ 

തിരക്കിട്ട  ജീവിതത്തില്‍ മക്കളെ നോക്കാന്‍ നേരമില്ല 
അവന്റെ ആവിശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ കഴിയുന്നില്ല 
പിന്നെ കെയര്‍ കിട്ടുന്നത് പ്ലേ സ്കൂള്‍ പോലെയുള്ളവയില്‍ നിന്നുമാത്രമാണ് 
അച്ഛനും അമ്മയ്ക്കും വയസായി , അവര്‍ക്കെന്തെങ്കിലും അസുഖം വന്നാല്‍ മോന്‍ 
മാത്രമാണ് ഇവിടെ അവനെന്തു ചെയ്യാന്‍ ? അപ്പൊ പിന്നെ കെയര്‍ കിട്ടുന്നത് 
സ്കൂളില്‍ നിന്നും മാത്രമാണ് . .  
അവരുടെ  ചിന്തകള്‍ കാട്കയറവെ , നേഴ്സ് വന്നു വിളിച്ചു 
ചിന്തകള്‍ വീണ്ടും എങ്ങോ പാതി മുറിരിഞ്ഞവര്‍ തിരക്കിലേക്ക് ഊളയിട്ടു 

പിറ്റേന്നു രാവിലെതന്നെ 
വീട്ടുമുറ്റത്ത്‌ സ്കൂളില്‍ പോവാന്‍ റെഡിയായി ഇരിക്കുന്ന അപ്പുകണ്ടു 
ബട്ടര്‍ഫ്ലൈ കിന്ടെര്‍ ഗാര്‍ഡന്‍ പ്ലേ സ്കൂള്‍ 
എന്നൊരു വണ്ടി വന്നു ഗേറ്റ്നു വെളിയില്‍ നില്‍കുന്നത് 
വണ്ടിയുടെ ഹോണ്‍ കേട്ടയുടനെ അമ്മ തന്റെ ബാഗ്‌ എടുത്കൊണ്ട് പറഞ്ഞു 
"ഇന്ന് മുതല് അപ്പു സ്കൂള്വാനിലാ പോവ്വാ 
വൈകുന്നേരവും അവര് ഇവിടെ കൊണ്ടക്കും , പേടിക്കെണ്ടാട്ടോ . . "
അരുമ മകന്റെ സുരക്ഷിതത്വം ഒന്നുകൂടി ഉറപ്പാക്കി അവരവനെ വാനില്‍ കയറ്റി വിട്ടു 
മാസങ്ങള്‍ കഴിഞ്ഞു . . 
സ്കൂളിലെ ഫീസ് ടേം ബൈ ടേം കൂടിക്കൊണ്ടിരുന്നു 

ഒരു ദിവസം മകനെ ക്ലാസ്സില്‍ വിട്ടശേഷം വീട്ടുപണികള്‍ തീര്‍ത്തു ഹോസ്പിറ്റലിലേക്ക് 
ഇറങ്ങാന്‍ തുടങ്ങവേ ന്യൂസ്‌ ചാനലില്‍ ഒരു ഫ്ലാഷ് ന്യൂസ്‌ കണ്ടഅവരുടെ 
നിലവിളി എത്ര ഉച്ചത്തിലായിരുന്നു എന്ന് അവര്‍ക്ക് പോലും അറിയില്ലായിരുന്നു 
" കിന്റെര്‍ ഗാര്‍ഡന്‍ സ്കൂള്‍ വാന്‍ അപകടത്തില്‍ പെട്ട് എട്ടു കുഞ്ഞുന്ങ്ങള്‍ മരിച്ചു"
അപ്പുവിന്റെ  അച്ഛനും അമ്മയും 
ആശുപത്രിയിലെ വാര്‍ഡുകളില്‍ അരിച്ചുപെരുക്കിയെന്കിലും അവനെ കണ്ടില്ല 
അവസാനം 
ഐ സി യു  യുണിറ്റിലെ അനേകം രോഗികളുടെ കൂട്ടത്തില്‍ 
തലയിലൊരു മുറിവുമായി അവനും 
മണിക്കൂറുകളുടെ  കാത്തിരിപ്പ്‌ അവസാനിച്ചത് 
ആ കുഞ്ഞുശരീരം ഒരു വെളുത്തതുണികെട്ടായി 
പുറത്തേക്കു കൊണ്ടുവന്നു 

അവനുറങ്ങുന്നമണ്ണിലേക്ക് കണ്ണുനട്ട് നില്‍ക്കവേ 
അവരിയാതെ പറഞ്ഞു " വേണ്ടായിരുന്നു ഞാന്‍ നോക്കുന്നതുപോലെ എന്റെഅപ്പുനെ 
ആരാ നോക്കുക ? ആരെയും ഏല്‍പ്പിക്കെണ്ടായിരുന്നു ഞാന്‍ തന്നെ നോക്കിയാ മതിയായിരുന്നു "
എവിടെ നിന്നോ വന്നകാറ്റില്‍ അവരുടെ ആ തേങ്ങലും അലിഞ്ഞില്ലാതായി . . . .


6 comments:

 1. വേണ്ടായിരുന്നു. ശരിക്കും വേണ്ടായിരുന്നു....
  നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങൾ.

  ReplyDelete
 2. ഇങ്ങനെയൊന്നും ആർക്കും സംഭവിക്കരുത്... :(

  ReplyDelete
 3. എന്‍റെ നഴ്സറികാലം ഓര്‍ത്ത്‌ പോയി.. കൂടെ പഠിച്ചൊരു കുട്ടി മരിച്ചപ്പോള്‍ അന്ന് സ്കൂള്‍ മുടക്ക് കിട്ടിയതില്‍ സന്തോഷിച്ച ബാല്യത്തിന്‍റെ അറിവിലായ്മയില്‍ ഇന്ന് ഖേദിക്കുന്നു.. ഒപ്പം പേരോര്‍മ്മയില്ലാത്ത ആ കുട്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു..

  ReplyDelete
 4. തീരെ ചെറിയ കുട്ടികളെ, പ്ലേ സ്കൂള്‍ എന്നൊക്കെ പറഞ്ഞു പഠിക്കാന്‍ വിടുന്നത് കഷ്ട്ടമാണ്..
  കഥ നന്നായിരുന്നു. അഞ്ജലി വീണ്ടു എഴുതുക.. എഴുതി തെളിയട്ടെ, ഈ ചേച്ചിയുടെ എല്ലാ ആശംസകളും :)

  ReplyDelete
 5. വിഷമിപ്പിച്ച ഒരു കുഞ്ഞു കഥ..
  നന്നായി.... ആശംസകൾ....

  ReplyDelete
 6. 3 vayass ulla kuttikale play schoolil vidunnathil tettu onnum illa.pinne vidhiye thadukkan pattillallo

  ReplyDelete