Pages

ഫ്യുച്ചുര്‍ ഫീവര്‍

Monday, February 27, 2012
ഒന്‍പതാം ക്ലാസ്സിന്റെ അവസാന ദിവസങ്ങള്‍ . .   തൃശൂര്‍ പൂരത്തിന്റെ തകര്‍ക്കലാണ് ! റെക്കോര്‍ഡ്‌ കിട്ടാനുള്ള ടീച്ചര്‍മാരുടെ യുദ്ധം ! അത് കഴിയാവുന്ന അത്ര വൈക്കിക്കാന്‍ അറിയാവുന്ന പതിനെട്ടുഅടവും പയറ്റുന്ന ഞങ്ങള്‍ . . . മോഡല്‍ ചോദ്യങ്ങളുടെ കൊഷയാത്ര . . . സ്പെഷ്യല്‍ ക്ലാസ്സ്‌ ഇങ്ങനെ പോകും ജനുവരി - ഫെബ്രുവരി മാസം ! 
പിന്നെ ഫെബ്രുവരിമാസത്തിന്റെ നടുക്കില്‍ ഒരു മോഡല്‍  അത് കഴിഞ്ഞിട്ട് പിന്നെ അടുത്ത ആക്രമണം സെമെസ്റെര്‍ എക്സാം ! 
ഇതെല്ലം കഴിഞ്ഞു ഒന്ന് ശ്വാസം വിടാനുള്ള സമയം പോലും തരാത്തെ പത്താം ക്ലാസ്സിന്റെ തുടക്കം !
       ഈ വര്‍ഷത്തെ മോഡല്‍ ആക്രമണം തുടങ്ങിയത് ഈ കഴിഞ്ഞ ഇരുപത്തിയൊന്നാം തിയതിയാണ് . . ആദ്യം കണക്ക് കണക്കിന് ആക്രമിച്ചു ! അത് കഴിഞ്ഞു മലയാളം , അതൊരു സമാധാനമായിരുന്നു ! പക്ഷെ മൂന്നു മണിക്കൂര്‍ അല്ല മൂന്നു വര്ഷം എഴ്ത്യാലും തീരാത്ത തരത്തില്‍ ചോദ്യങ്ങള്‍ ! എങ്കിലും അഡ്ജസ്റ്റ് ചെയ്തൊക്കെ എഴ്തി തീര്‍ത്തു . . .  
അന്നത്തെ ഒരു സംഭവം ഞാന്‍ പറഞ്ഞിട്ട് ! ബാക്കി പറയാം ! 


                                   പരീക്ഷ കഴിഞ്ഞു പേപ്പറും , ബോക്സും വെള്ളംകുപ്പിയും ( ചാകാനുള്ളത് എവിടെ ഇരുന്നായാലും ചാകും ! പ്രത്യേകിച്ച് പരീക്ഷഹാളില്‍ വെചാകുമ്പോള്‍ സാധ്യത കൂടും , അപ്പൊ വെള്ളം കുടിച്ചു ചാകാന്‍ വേണ്ടി ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന കുപ്പിയില്‍ വെള്ളം നിറച്ചു പോകുന്നത് പതിവാ ! ) ഒക്കെയെടുത്തു പുറത്തുവന്നപ്പോള്‍ പുറത്തൊരു ആള്‍ക്കൂട്ടം ! 
യ്യോ ആരേലും ഇനി ചോദ്യപേപ്പറു കണ്ടു മയ്യത്തായ ? ഏയ്‌ അതിനു സാധ്യതയില്ല !
             അതുശരി പേടിച്ച പോലെ ഒന്നുമില്ല . . . പേപ്പര്‍ പോസ്റ്റ്മോര്‍ട്ടമാണ് . . അതുമാത്രമല്ല ചെറിയ രീതിയിലുള്ള വായ്നോട്ടവും ! ന്തായാലും വേണ്ടില്ല ഞാനും കൂടി ! . . . 

" ഡേയ് നീ ഇതാ ഉപന്യാസിച്ചത് ?? " അശ്വതി ചോദിച്ചു 
" എന്തരു ഉപന്യാസിക്കാന്‍ ? സന്യാസിക്കാന്‍ സമയായി ന്നു തോന്നായികയില്ല . . ല്ലേ അഞ്ചു ?? " ഐഷു ചോദിച്ചു 
" ഓ ന്ത് പറയാനാ ഒരെണ്ണം എഴ്തി വെച്ചിട്ടുണ്ട് . . . കുറച്ചൊന്നും പോരല്ലോ ? പത്തു മാര്‍ക്കല്ലേ വെര്‍തെ കളയാന്‍ പറ്റോ ? നിയെന്തുട്ടാ എഴ്ത്യെ ? മയക്കുമരുന്നാ ?? ഞാനതാ എഴ്ത്യെ " ഞാന്‍ പറഞ്ഞു 
" ഹ്മം . . . തൊണ്ണൂര് മാര്‍ക്കല്ലേ ! അതിനു മൂന്നു പേജ് ചോദ്യം . . . മ്മടെ വീട്ടുകാര്ടെ സംസാരം കേട്ടാ അവര് പഠിച്ച കാലത്ത് കഷ്ടപാട് മാത്രേ ഉണ്ടായിരുന്നുള്ളൂ ! ന്റെ അഭിപ്രായത്തില് ആ കാലയിരുന്നു സുഖം ല്ലേ ?  ഒക്കെ കാണാപ്പാഠം പഠിച്ച പോരെ ? " രെഹ പറഞ്ഞു 
" ഇല്ലാടാ അങ്ങനെ തീര്‍ത്തു പറയാന്‍ പറ്റില്യ കാരണം ന്താന്നുവേച്ചാ നമ്മുക്ക് ഇക്വേഷന്‍ മാത്രം കാണാതെ പഠിച്ച മതി ! ബാക്കിയൊക്കെ നമ്മുടെ സ്കില്ല്സ് അല്ലെ ? സി സി ഇ സിസ്റ്റം അല്ലെ 
അതോണ്ട് അങ്ങനെ പത്തില്‍ പൊട്ടല്‍ കുറവാ , ല്ലേ ? " ദിവ്യ എന്റെ മുഖത്തേക്ക് നോക്കി 
" അങ്ങനെയും പറയാം , രണ്ടിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട് സി സി ഇ ഒരു തൊണ്ണൂറ്റി അഞ്ചു ശതമാനം നല്ലതാ . . . എന്നാലും ഈ ബിലോ ലെവല്‍ ഉള്ള കുട്ടികള്‍ക്ക് ബുദ്ധിമുട്ടാന്നു തോന്നണു കാരണം നമ്മള്‍ സ്വന്തമായി ഉണ്ടാക്കി എഴ്തനം ! " ഞാന്‍  പറഞ്ഞു . .
" ആ പറഞ്ഞത് പോയിന്റ്‌ ! " ദിവ്യ പറഞ്ഞു 
" ഹ്മം . . ങ്ങനെ പഠിച്ചാലും നമ്മള് എല്ലാത്തിലും എ പ്ലസ്‌ വാങ്ങണം ഇല്ലെങ്കി വീട്ടാര്‍ക്ക് അത് സ്റ്റാറ്റസ് ഇല്ലായ്മ അല്ലെ ? ആരെങ്കിലും ടീച്ചര്‍ , വക്കീല് , ഐ എ സ് ആവണം ന്നൊക്കെ ആഗ്രഹിക്കുന്നുണ്ടോ ? എല്ലാര്‍ക്കും മെഡിസിന്‍ അല്ലെങ്കി എഞ്ചിനീയറിംഗ് ഇത് മതി . . ഇങ്ങനെ ല്ലാരും ഡോക്ടറും എന്ജിനീരും അയാള് ഇനി ഉള്ള തലമുറയെ ആരാ പടിപിക്ക്യാ ?? ന്തേ നമ്മടെ വീടുകാര് അതലോചിക്കാത്തെ ?? " രെഹ ചോദിച്ചു 
" ശരിയാണ് നമ്മുടെ ജീവിതാ ഇത് ! നമ്മളാണ് തീരുമാനിക്കേണ്ടത് ! ഞാനും ഒരു ഐ എ സ് ആസ്പിരന്റ്റ്‌ തന്ന്യാ പക്ഷെ എല്ലാം ഒരു കറക്കി കുത്തല്ലേ ? അത് കിട്ടിലെന്കിലും ജീവിക്കണ്ടേ മച്ചു ? രണ്ടു തോണിയില് കാലിടല്ല ന്നാലും ഒരു ബി ടെക് കയ്യിലുണ്ടേ ഒരു ഉറപ്പല്ലേ ?? ഈ കാലത്ത്  നമ്മടെ നാട്ടില് ആഴിമതി മാത്രേ ഉള്ളു ! അപ്പൊ പിന്നേ യു പി സ് ഈ റാങ്ക് ലിസ്റ വരെ തിരുത്താന്‍  കയ്യില് നാല് കാശുണ്ടായ മതി , പിന്നൊരു ഖദറിട്ട കഴുതയും ! " ഞാന്‍ പറഞ്ഞു 
" ഹ ഹ  ഖദറിട്ട കഴുത ! കൊള്ളാം . . ..  അതെ പൊളിറ്റിക്സ് പറഞ്ഞ്കൊണ്ടിരുന്നാ നാളത്തെ പൊളിറ്റിക്സ് പൊട്ടും . . സമയം പോവ്വാ നമ്മുക്ക് റോഡില്‍ കൂടി നടന്നും വായ്നോക്കിയും ചര്‍ച്ച ചെയ്യാം ! " ബാഗും എടുത്തു എല്ലാരും ഇറങ്ങി . . .
*              *                      *                                 *                                     *          *                  *        


               അന്നത്തെ ചര്‍ച്ച അന്ന് അവിടെ തീര്‍ന്നില . . പിന്നിടുള്ള ദിവസങ്ങളിലും മുടങ്ങാതെ ഞങ്ങളുടെ സംസാരത്തില്‍ ഫ്യുച്ചുര്‍ ഒരു പ്രശ്നം തന്നെയായിരുന്നു . . .  
പഠിക്കുന്ന്നുണ്ട് എല്ലാ വിഷയത്തിലും എ പ്ലസ്‌ . ഉണ്ട് പക്ഷെ നമ്മുക്ക് ഇഷ്ടമുള്ള വിഷയമെടുക്കാന്‍ നമ്മുടെ നാട്ടാരും വീട്ടാരും സമ്മതിക്കുന്നില . . ഒരിക്കലും ഒരു കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കോട്ടും സുട്ടും ഇട്ടു ഇരിക്കാന്‍ ഞങ്ങളാരും ആഗ്രഹിക്കുന്നില . .  
സ്വന്തം ഇഷ്ടത്തിനു ഒരു വിലയുമില്ല ഞങ്ങളുടെ പലരുടെയും വീടുകളില്‍ . . എഞ്ചിനീയറിംഗ് അല്ലെങ്കി മെഡിസിന്‍ രണ്ടിലൊന്ന് , ഇല്ലേ പത്തിനെട്ടു വയസില്‍ കെട്ടിച്ചു വിടും . . . 
മെഡിസിനും , എഞ്ചിനീയറിംഗ് കോളേജ് നമ്മുടെ നാട്ടില്‍ പേര് കേട്ടതായില്ലെന്കിലും പ്രശ്നം തന്ന്യാണ് . . .  ഒരു കുട്ടി എഞ്ചിനീയരോ ഡോക്ടറോ ആയില്ലെങ്കില്‍ അച്ഛനമ്മമാര്‍ക്ക് സ്റ്റാറ്റസ് കുറയുമെന്ന പേടിയാ ! അവരുടെ സ്റ്റാറ്റസ്നു വേണ്ടി കളയാനുള്ളതാനോ ഞങ്ങളുടെ ജീവിതം ? . . 
 അച്ഛനമ്മമാര്‍ക്കാന് ഞങ്ങളെക്കാള്‍ ചോദ്യപേപ്പറും വെച്ചുള്ള ദ്രോഹിക്കല്‍ ! ഒരിക്കലും അവരെ കുറ്റം പറയുകയല്ല ! ഇങ്ങനെയാണെങ്കില്‍ സ്വര്‍ണകൂട്ടില്‍ തത്തമ്മയെ വളര്‍ത്തും പോലെയാണ് 
 സ്വന്തമായി തീരുമാനമെടുക്കാന്‍ ആര്‍ക്കും സ്വാതന്ത്രം ഇല്ല . . എനിട്ടു ഉത്തരവാദിത്തം ഇല്ലതവരെന്ന്നു വിളിക്കുക്കയും ചെയ്യുന്നു ! . . . ഇത്രയൊക്കെ ഞങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു അവസാനം വീണ്ടും വന്നിടത് തന്നെ എത്തി ! 

             എന്ത് ചെയ്യാം എന്തൊരു ലോകം ! വല്ല 70' 80'സില്‍ ജനിച്ചാ മത്യയിരുന്നു . . .






നോട്ട് ദി പോയിന്റ്‌ : എന്തെങ്കിലും തെറ്റായിട്ടോ ശരിയായിട്ടോ ഉണ്ടെങ്കില്‍ പറയുക ! 

13 comments:

  1. മക്കൾ എൻ‌ജിനീയറോ ഡോക്ടറോ ആയില്ലെങ്കിൽ എല്ലാം തകർന്നു എന്നൊരു ദുരഭിമാനം എൺപതുകളിലെ വിദ്യാർത്ഥികളായിരുന്ന ഇന്നത്തെ മാതാപിതാക്കൾക്കുണ്ട്... വിവരമില്ലായ്മ എന്നല്ലാതെ എന്ത് പറയാൻ... ഈ മാതാപിതാക്കളിൽ എത്ര പേർ ഈ പ്രൊഫഷനുകളിൽ ഉണ്ടാകും...?

    മക്കളെ അവർക്ക് ഇഷ്ടമുള്ള വിഷയം പഠിക്കുവാൻ അനുവദിക്കുക... അതിനുള്ള സ്വാതന്ത്ര്യം ഞാൻ എന്റെ മകനു കൊടുത്തിട്ടുണ്ട്...

    അഞ്ജലിയുടെ ചോദ്യം ലക്ഷങ്ങൾ കൊടുത്ത് സീറ്റ് ബുക്ക് ചെയ്യുന്ന ദുരഭിമാനികളുടെ കർണ്ണങ്ങളിൽ പതിയട്ടെ... ആശംസകൾ...

    ReplyDelete
  2. എന്ത് പറയേണ്ടൂ കുട്ട്യേ.....
    ഇഷ്ടപ്പെട്ട profession
    എടുക്കാന്‍ കഴിയാത്ത വിഷമത്തിലാ
    എന്നും ഞാന്‍ .. :(

    ReplyDelete
  3. ഇഷ്ടപ്പെട്ട വിഷയം പഠിക്കൂ...ഭാവിയില്‍ പശ്ചാത്തപിക്കാന്‍ ഇട വരരുത്....നല്ലൊരു ഭാവി ആശംസിക്കുന്നു...

    ReplyDelete
  4. ഭൂരിഭാഗം കുട്ടികള്‍ക്കും തങ്ങളുടെ ഭാവിയെക്കുറിച്ച് അവരുടെതായ ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അപ്പനമ്മമാരുടെ അതിലും വലിയ ചിന്തകള്‍ മാത്രമേ പ്രാവര്തികമാകൂ...
    കല്ലെടുക്കാത്ത തുമ്പിയെ അടിച്ചും തൊഴിച്ചും കല്ലെടുപ്പിക്കുക എന്ന നയത്തിന് മൂലം ഇഷ്ടമില്ലാ പ്രൊഫഷന്മായി ജീവിതകാലം മുഴുവന്‍ ഒരു സ്വകാര്യ ദുഖവുമായി ജീവിക്കേണ്ടി വരിക...
    പണ്ട് ഇങ്ങനെയൊന്നും ഉണ്ടായിരുന്നില്ല കാരണം എന്ത് പഠിപ്പിക്കണം, എന്തിനു വിടണം എന്നത് മാതാപിതാക്കള്‍ക്ക് അറിയില്ലാരുന്നു. 'അറിവുള്ള' ഇന്നത്തെ മാതാപിതാക്കളുടെ സ്റ്റാറ്റസ് നിലനിര്‍ത്തുവാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും ഉള്ള ഉപകരണങ്ങള്‍ ആയിരിക്കുന്നൂ, കുട്ടികള്‍....

    ReplyDelete
  5. വിനുവേട്ടന്‍ പറഞ്ഞതിനോട് അനുകൂലിയ്ക്കുന്നു

    ReplyDelete
  6. മുകളില്‍ പറഞ്ഞതൊക്കെ തന്നെ പറയെട്ടെ... ആവര്‍ത്തിക്കുന്നില്ല...
    ആശംസകള്‍..

    ReplyDelete
  7. നിനക്ക് ഒരു ലിറ്റർ കൊണ്ടെന്താകാനാ.....
    ഒരു 5 ലിറ്ററെങ്കിലും കരുതിക്കോ...

    "ഹും"..... കളിക്കാതെ നല്ലകുട്ടിയായി പഠി........................

    ReplyDelete
  8. ഇഷ്ടപെടാത്ത ജോലി ശമ്പളം തരും, പക്ഷെ സംതൃപ്തി തരില്ല. ഒരു രണ്ടു കൊല്ലം കൂടി കഴിഞ്ഞാല്‍ എഞ്ചിനീരിങ്ങിന്റെ ഭാവി തീരുമാനമാവും .ഇപ്പൊ തന്നെ നൂറു കണക്കിന് സീറ്റ്‌ ബാക്കി കിടക്കുന്നു, ഓരോ വര്‍ഷവും.

    ReplyDelete
  9. ആദ്യം പത്താം ക്ലാസ് നന്നായി പഠിച്ച് പാസാവ്.
    എന്നിട്ട് പ്ലസ് ടു.
    അത് കഴിഞ്ഞ് ആഗ്രഹമുള്ള കോഴ്സിനു വീട്ടുകാർ വിട്ടില്ലെങ്കിൽ അപ്പപ്പറ.
    കൊട്ടേഷൻ ടീം റെഡി!

    ReplyDelete
  10. enik pareekshayaa...athu kazhinju vaayich vishadamaayi abhiprayam parayama tta!!!

    ReplyDelete
  11. പഠിക്കാതിരിക്കുക അപ്പോള്‍ പിന്നെ ഏതു എടുകണം എന്നാ ചിന്ത ഉദിക്കുന്നില്ല

    ReplyDelete
  12. കൊട്ടേഷനൊക്കെ ഏറ്റെടുക്കുവാന്‍ ഡോക്ടര്‍മാര്‍ വരെ സജീവമായി രംഗത്തുള്ളപ്പോള്‍ പിന്നെ അറ്റ് ലീസ്റ്റ് പത്താം ക്ലാസ്സും പ്ലസ് ടുവും നിര്‍ബന്ധമായും പാസ്സാവ് അഞ്ജലി..:)

    ReplyDelete
  13. ചിന്തിച്ചാല്‍ ഒരന്തോല്യാ..അല്ലെങ്കി ഒരു കുന്തോല്യാ...
    ഈ കാര്‍ന്നന്മാരെക്കൊണ്ട് തോറ്റു.
    ഒന്നിനും സമ്മതിക്കില്ല എന്ന് വെച്ചാല്‍....
    ഞാന്‍ എനിക്ക് തോന്നിയത്‌ പോലെ ചെയ്യും.

    ReplyDelete