Pages

ട്രെണ്ടി ലൈഫ്

Wednesday, February 8, 2012


സ്നേഹം ഇഷ്ടം ഇതൊക്കെ വെറും പ്രകടനങ്ങള്‍ മാത്രമാണ് അല്ലേട ?? " വല്ലാത്തൊരു ചോദ്യമാണ് റിച്ചു നേരെ എറിഞ്ഞു തന്നത് !
എന്റെ ഉത്തരം കാക്കാതെ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി ! 
" നിയിപ്പോള്‍ അമ്മയുടെ സ്നേഹത്തെ കുറിച്ച്പറയാനായിരിക്കും ആലോചിക്കുന്നത് ! പക്ഷെ അവിടെയും നിനക്ക് ഉപമിച്ചു കാണിക്കുവാന്‍ ആരാണുള്ളത് ?? തെറ്റുകള്‍ മാത്രമേ ഇപ്പോളത്തെ മനുഷ്യരില്‍ ഉള്ളു  സ്നേഹത്തിന്റെ ദേവതയായ അമ്മയോന്നും ഇക്കാലത്തില്ലടോ " അവള്‍ കണ്ണുതുടച്ചുകൊണ്ട്  പറഞ്ഞുനിര്‍ത്തി . . . . . 
  " എനിക്കിപ്പോ ആരോടും ഒരു കമ്മിട്ട്മെന്റും തോന്നുന്നില്ല . . . അവര്‍ക്ക് തോന്നിയതുപോലെ വളര്‍ത്തുന്നു . . അവര്‍ വളര്‍ത്തുന്നത് ബിസിനസ്‌ എന്നൊരു പടുവൃക്ഷതെയാണ് . . .അതിനെ അവര്‍ ആവിശ്യംപോലെ വെള്ളവും വളവും നല്‍കുന്നു . . . എനിക്കോ ? അതിനു നനച്ച ശേഷം ബാക്കി വന്ന ഒരുതുള്ളി വെള്ളം ! അതുകൊണ്ട് തൃപ്തി പെടണം! എന്തൊരു വിധിയല്ലേ ?? 
എനിക്കിപ്പോ എന്തോ ഒരുതരം വാശിയനെടോ ജീവിച്ചു കാണിച്ചുകൊടുക്കണം . . . അമ്മയ്ക്ക് തോന്നുന്ന നേരത് കയറിവരാന്‍ ഒരു വീട് ! അച്ഛന് കള്ളുകുടിച്ച് തല്ലാന്‍ രണ്ടു മക്കള്‍ . . .   ഇതൊക്കെയനോടോ ഒരു ലൈഫ് ?? എങ്കില്‍ ഈ ജന്മം വേണ്ടായിരുന്നു ! " അവള്‍ ദൂരേക്ക് നോക്കിക്കൊണ്ട് എല്ലാം പറഞ്ഞൊപ്പിച്ചു 
എനിക്ക് പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല . . . 
അല്ലെങ്കില്‍ തന്നെ ഞാനെന്താണ് പറയേണ്ടത് ??എങ്ങനെ അവളെ ആശ്വസിപ്പിക്കും ??? . . . . എനിക്കും ആരും ഉണ്ടായിരുന്നില . . ഇപ്പോള്‍ അവളെപ്പോലെ  തന്നെ എന്റെ പ്രശ്നങ്ങള്‍ക്കും കേള്‍വിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . . . 
ഇ ലോകത്തിന്റെ മാജിക്‌ അങ്ങനെ ഞാന്‍ സ്വയം വിശ്വസിപ്പിച്ചു  . . . ഈ ജന്മത്തില്‍ അനുഭവിക്കാന്‍ ആരോ എഴുതി വെച്ച നാടകം . . . . എങ്കിലും അതെഴുതിയവന്‍ മഹാപ്രതിഭ തന്നെ . . . . .
 എന്നെ കുറെ നേരം അവള്‍ നോക്കിക്കൊണ്ടിരുന്നു . . .
" തനിക്കും പറയാന്‍ ഒന്നുമില്ല അല്ലെ ???? . . . എനിക്കറിയാം എന്നേക്കാള്‍ ഒരുപാട് താനനുഭവിചിടുണ്ട് എന്ന് . . . പക്ഷെ ആരോട ഞാന്‍ പറയാ ? ആരാ എനിക്കുള്ളത് . . .ഇപ്പോള്‍  ആകെയൊരു ആശ്വാസം ദീപുവാന് . . . ഫേസ്ബുക്ക്‌ അഫയര്‍ ആണ് എങ്കിലും വിശ്വസിക്കാം . . എന്റെ എല്ലാ കാര്യങ്ങളും അവനറിയാം . . . ചതികില്ല . . എനിക്കുറപ്പാണ് . . . " അവള്‍ പറഞ്ഞു നിര്‍ത്തി  . . . . ഒരുപാട് പ്രതീക്ഷ ഞാനവളുടെ മുഖത്തു കണ്ടു . . . 
                        കുറെ നേരത്തെ മൌനത്തിനു ശേഷം ഞാന്‍ അവളോട്‌ പറയാന്‍ വാക്കുകള്‍ ചേര്‍ത്ത് വെച്ചു . . . 
" ഡാ എനിക്കെന്താ നിന്നോട് ഈ അവസ്ഥയില്‍ പറയേണ്ടത് എന്നറിയില്ല ! ഈ അഫയര്‍ അത്രയ്ക്ക് വിശ്വസിക്കണോ ?? എനിക്കാകെ ഒരു ഭയം . . . " മുഖം താഴ്ത്തി ഞാന്‍ പറഞ്ഞു . . 
" ഏയ്‌ ഇല്ലട ദൈവം അത്രയ്ക്ക് ദുഷ്ടനാകില്ല  ! എനിക്കുറപ്പുണ്ട് . . . അവനെന്നെ പറ്റികില്ല , ഹി ഈസ്‌ ടൂ സിന്സിയ്ര്‍ ഇന്‍ ദിസ്‌ ലവ് അഫയര്‍ . . . ., " അവള്‍ പറഞ്ഞു 
" ഹം . . ശരി . . . നിനക്ക് ശരിയെന്നു തോന്നുനത് നീ ചെയ്യു . .  നിന്റെ ലൈഫ് ആണ് അതിലാര്‍ക്കും ഇടപെടാന്‍ അവകാശം ഇല്ല . ബെറ്റര്‍ യു സ്റ്റഡി വെല്‍ നവ് ! " പറഞ്ഞു നിര്‍ത്തി ഞാനെന്റെ വാച്ചില്‍ സമയം നോക്കി നാലേനാല്‍പ്പത്! എത്ര പെട്ടന്നാണ് സമയം പോയത് ! ഇനിയും വൈകിയാല്‍ അത് അടുത്ത പ്രശ്നങ്ങള്‍ക്ക് വഴി വെയ്ക്കും . . . .
" ഡാ ഞാന്‍ ഇറങ്ങട്ടെ ?? അഞ്ചു മണിയാകുന്നു ! . . . . " അവളെ നോക്കി യാത്ര ചോദിച്ചു 
" ഹ്മം. . . ശേരി  . . . ഞാനും വീടിലേക്ക്  പോകുവാ  . . .  അങ്ങനെ ഇന്നത്തെ ദിവസവും തീര്‍ന്നു ! " അവള്‍ ബാഗെടുത്തു സ്റെപ്‌ ഇറങ്ങി . . . . 
"നിയായിട്ടു ഒന്നും പറയേണ്ട ! പറയുന്നവര്‍ പറയട്ടെ ! നീ ഇപ്പോള്‍ പഠിച്ചാല്‍മതി  . . . . ലവ് ഒക്കെ ശരി പക്ഷെ പഠിത്തം കളയേണ്ട . . ." എന്തോ അങ്ങിനെ പറയാനാണ് തോന്നിയത് ! 
"ഹ്മം . . ഓക്കേ ഡാ മണ്ടേകാണാം ! ബൈ " അവള്‍ കൈ വീശി റോഡിലെ തിരക്കില്‍ എവിടെയോ മറഞ്ഞു . . .

                         
 സൈക്കിള്‍ എടുത്തു വീട്ടിലെത്തി . . . വാതിലില്‍ മുട്ടിയപ്പോള്‍ . . പതിവില്‍ നിന്നും വെത്യസ്ത്മായി ജോലിക്കാരിയാണ് വാതില്‍ തുറന്നു തന്നത് ! 
"അമ്മ അമ്മയിടെ വീട്ടില്‍ പോയിരിക്കയാണ് . . . കഴിക്കനുള്ളത് ടാബിളില്‍ മുടി വെച്ചിട്ടുണ്ട് . .  തനുത്തിട്ടുണ്ടാകും . . . ചൂടാക്കണമെങ്കില്‍ പറഞ്ഞാല്‍മതി ചെയ്യാം " അവര്‍ പറഞ്ഞു 
"വേണ്ട . . വിശപ്പില്ല " ഇത്രയും പറഞ്ഞു മുറിയില്‍ കയറി വാതിലടച്ചു  
ഡ്രസ്സ്‌ ഊറി കുളിച്ചു കട്ടിലില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്നുന്ന മൊബൈല്‍ എടുത്തു നോക്കി
പ്രത്യേകിച്ചൊന്നുമില്ല ത്രീ മിസ്സ്‌കാള്‍ . ടെന്‍ മെസ്സേജ് . ..
 എല്ലാം . ഫ്രണ്ട്സ് . . . . വീണ്ടും ചാര്‍ജ്ല്‍ തന്നെയിട്ടു
കിടക്കയില്‍ കിടന്നു . . . . . . .
                                                    ഇന്നവള്‍ പറഞ്ഞത് ! അതെന്റെ ജീവിതമായിരുന്നില്ലേ ?. . . വര്‍ഷങ്ങളായി ഞാന്‍ യുദ്ധം ചെയ്യുന്നത് പോലെ ഇത്രയധികം ആള്‍ക്കാരോ ?? എല്ലാവരും എന്തെ ഇങ്ങനെ ? . . . . .എല്ലാവരും യുദ്ധം ചെയുന്നത് അമ്മയുടെയും അച്ഛന്റെയും ഒരിറ്റു സ്നേഹത്തിന് വേണ്ടി . . . കാശിന്റെ കണകുകള്‍ മാത്രം സൂക്ഷിക്കുന്ന അവരുടെ മനസിലെന്തു സ്നേഹം ?? 
അവരുടെ സുഖങ്ങള്‍ക്കു വേണ്ടി അവരെന്തും ചെയ്യാന്‍ തയ്യാര്‍ . . . അതിനു തെളിവാണ് തന്റെ നെറ്റിയിലെ ആ നീണ്ട മുറിവ് . . .  മുറിവ് കരിഞ്ഞുവെങ്കിലും. . ഉള്ളില്‍ അത് പഴുത്ത് നീറുന്നു . . . ..  അമ്മയെ എങ്ങനെയൊക്കെ താന്‍ കണ്ടു ! പലര്‍ക്കൊപ്പം പലരീതിയില്‍ ! 
എങ്കില്‍ എന്തിനിവര്‍ മക്കള്‍ക്ക്‌ ജന്മം നല്‍കുന്നു ??? . . . . അവരവരുടെ സുഖങ്ങള്‍ക്ക് മാത്രം  വേണ്ടി ജീവിക്കമായിരുന്നിലെ ?? . . . . 
   ചിന്തകള്‍ പറന്നു പറന്നു ഉറക്കത്തില്‍ അഭയം തേടി . . . . . . 
അടുകളയിലെ ബഹളം കേട്ടാണ് ഉണര്‍ന്നത് . . . വാച്ചില്‍ സമയം നോക്കി . . . 
ഏഴു മണി . . . അച്ഛന്‍ വന്നിട്ടുണ്ടെന്ന് താഴാതെ സ്വരത്തില്‍ നിന്നും മനസിലായി . . . 
        വാതിലടച്ചു ലോക്ക് ചെയ്തവള്‍ ഉറങ്ങി . . . . . .


                         പിറ്റേന്ന് രാവിലെ ഫോണിന്റെ ബെല്‍ കേട്ടാണ് ഉണര്‍ന്നത് . . . .
പുതപ്പിന് കീഴില്‍ നിന്ന് കയ്യെത്തിച്ചു ഫോണ്‍ എടുത്തു . . . .
" ഡാ ഞാന അവിനാഷ് , നീ വല്ലതും അറിഞ്ഞോ ? " അവന്‍ പരിഭ്രമത്തോടെ ചോദിച്ചു 
" ഇല്ലട , ഞാന്‍ ഉറക്കത്തിലാണ് ഇതുവരെ ഉണര്‍ന്നില്ല . . . എന്താണ് കാര്യം " 
" ഡാ റിച്ചു മരിച്ചു ! അവന്‍ ചതിച്ചതാടാ " അവന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു 
ഒരു ഞെട്ടലാണ് ഉണ്ടായതു ! ഇന്നലെ സംസാരിച്ചു പിരിഞ്ഞതാണ് അവളോട്‌ ! 
കുറെ നേരം തരിച്ചിരുന്നു . . . ഫോണില്‍ നിന്നും അവന്‍ പറയുന്നതൊന്നും അവള്‍ കേട്ടില . . .
ലൈന്‍ കട്ട്‌ ആയി . . അവള്‍ ഫോണ്‍ നോക്കിയപ്പോള്‍ പന്ത്രണ്ടു മെസ്സേജ്
അതിലൊന്ന് അവളുടെതായിരുന്നു


" റിച്ചു : ഡാ അവന്‍ എന്നെ പറ്റിച്ചു ! അവനെന്നെ അവന്റെ ആവിശ്യങ്ങള്‍ക്ക് മാത്രമായിരുന്നു . . 
അവന്‍ എന്റെ അമ്മയുടെ കാമുകന്‍ കുടിയാണ് . . എനിക്കാകെ തല കറങ്ങുന്നെട ! അവനെന്നെ വേണ്ടാന്ന് ! ഇതൊകെ വെറും ട്രെണ്ടി ലൈഫ്ന്റെ ഭാഗമാണെന്ന്! എനിക്ക് ജീവിക്കേണ്ട  ! 
ഞാന്‍ പോവ്വാ . . . . ഇത്രമാത്രം എന്ത് പാപം ചെയ്തിട്ടാണ് ഇങ്ങനെയോരോരോ  ജന്മങ്ങള്‍. . . .. . .
ഗുഡ്‌ ബൈ . . . . ഒന്നുമാത്രം പറയുവാ നിന്നോട് ലോകത് ആരെയും വിശ്വസിക്കരുത് ! സ്വന്തം കാര്യങ്ങള്‍ക്കു  വേണ്ടി അവരെന്തും ചെയ്യാന്‍ തയ്യാറാണ് . . .  ഞാനും നീയുമടക്കമുള്ളവര്‍ ഈ ലോകത്തിനു ചേരാത്തവരാണ്  . .  ബൈ "
                    കയ്യില്‍ നിന്നും മൊബൈല്‍ താഴെ വീണു ! ലോകത്തിന്റെ ട്രെന്‍ഡ് ! അതെന്തുകൊണ്ട് ചിലര്‍ക്ക് മാത്രം ? മറ്റുള്ളവര്‍ അവരുടെ ഇരകള്‍ ആണോ ? . . . .

പിന്നിടുള്ള ദിവസങ്ങളില്‍ ചാനലില്‍ അതൊരു ഉത്സവമായിരുന്നു . . . .  " ഫേസ്ബുക്ക്‌ ലൈഫ് ബുക്ക്‌ ആയപ്പോള്‍ " എന്നൊരു തലകെട്ടില്‍ ലോകമത് കൊണ്ടാടി !
 ഗ്ലിസറിന്‍ പുരട്ടിയ കണ്ണില്‍ നിന്നും അവള്‍ക്കു വേണ്ടി അവളുടെ അമ്മ കണ്ണുനീര്‍ പൊഴിച്ചു "
ലോകത്തില്‍ ഒരമ്മയുടെ കണ്ണുനീര്‍ കൂടി യുവസമൂഹം കാരണം എന്നൊക്കെയുള്ള തലകെട്ടില്‍ മാതൃസ്നേഹം അവര്‍ എഴുതി . . . . 
പക്ഷെ സത്യമാരും അറിഞ്ഞില്ല . . . അറിഞ്ഞവര്‍ അറിഞ്ഞതായി നടിച്ചില്ല . . . . . അതാണ് പുതിയ ലോകത്തിന്റെ മുഖംമൂടി . . . .


6 comments:

 1. ഉം.. അക്ഷരത്തെറ്റുകള്‍ തിരുത്തുക . :)

  ReplyDelete
 2. എഴുത്തൊന്നും കുഴപ്പമില്ല...
  പക്ഷെ വായന സുഖം കൊല്ലാന്‍ അക്ഷര തെറ്റുകള്‍...

  അവള്‍ കണ്ണുനീര്‍ പറഞ്ഞുകൊണ്ട് പറഞ്ഞുനിര്‍ത്തി..... ഈ വാചകത്തില്‍ തുടങ്ങി ചെറുതും വലുതുമായി ഒരു കുന്നോളം അക്ഷര തെറ്റുകള്‍....!!!
  വാതിലടച്ചു ലോക്ക് ചെയ്തവല്‍ ഉറങ്ങി . . . ഈ വാചകത്തിലും ഒരു കണ്‍ ഫ്യുഷന്‍ വരുന്നുണ്ട്...

  ഒന്നൂടെ എഡിറ്റ്‌ ചെയ്തു റിപോസ്റ്റ് ചെയ്‌താല്‍ നന്നായിരുന്നു...

  ReplyDelete
 3. ഡേയ്.. എല്ലാം ഒന്നൂടെ.. എഡിറ്റ് ചെയ്ത് പിശാചുക്കളെ മുഴുവൻ കളഞ്ഞ് പോസ്റ്റ് ചെയ്യ്... എന്നിട്ട് അഭിപ്രായം പറയാം...

  "മടിച്ചി"

  ReplyDelete
 4. എല്ലാം തിരുത്തിയിട്ടുണ്ട് ! :)
  പരീക്ഷയാ അതുകൊണ്ടാണ് ശരിക്കും ശ്രദ്ധിക്കാതിരുന്നത് സോറി

  ReplyDelete
 5. മോളെ...
  ശരിക്കും വേദനിച്ചു ഈ എഴുത്ത്...
  ഈ ലോകത്തില്‍ ജീവിക്കാന്‍ അറിയാത്തവരെ
  ഒരുപാട് ഞാന്‍ കണ്ടു മുട്ടിയിട്ടുണ്ട്...
  അവരുമായി, അവരില്‍ ഒരാളായി ഞാനും ജീവിക്കുന്നു..
  ഇന്നിന്റെ മുഖംമൂടികള്‍ പാകമാകാതെ പോകുന്നുയെനിക്ക്..
  അതാവാം എന്റെ ദുര്‍വിധി...
  നീറി നീറി മരണം വരെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ ലോകത്ത് നിന്നും
  ഒരാര്‍ത്തനാദം കേള്‍ക്കാം...
  "പെറ്റുവീഴാനിടമെങ്ങു നിനക്കന്യര്‍
  വെട്ടിപ്പിടിച്ചുകഴിഞ്ഞൊരീ ഭൂമിയില്‍ "
  വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്ക് ആ നിലവിളി പടര്‍ന്നു കയറുന്നു...

  എഴുത്തിന്റെ ആത്മാവ് ചോര്‍ന്നു പോകാതെ നീ അവതരിപ്പിച്ചു... ആശംസകള്‍ ...

  ReplyDelete