Pages

ആത്മാവിന്റെ യാത്ര

Monday, November 14, 2011


തണുപ്പിന്റെ ലോകമായിരുന്നു അത് . .
വെളുത്ത കിടക്കയില്‍ ചെറുപുഞ്ചിരിയോടെ അമ്മയുടെ കയ്യില്‍ തന്റെ കൈയ്യകളാല്‍ അമര്‍ത്തിപിടിച്ചവള്‍ കിടക്കുന്നുണ്ട്  . . 
കണ്ണുകളിലെ പ്രകാശം മങ്ങാതെ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു 
" ഒന്നും അച്ഛനോട് പറയേണ്ട , അച്ഛന് വിഷമം ആവില്ലേ ? 
എന്തിനും മരുന്നില്ലേ ഈ ലോകത്ത്? നമ്മുക്കും ശ്രമിക്കാം ജീവിക്കാന്‍ ദൈവം അനുഗ്രഹികുന്നിടത്തോളം ജീവിക്കാം ,  
അതല്ല മറിച്ചാണ് വിധിയെന്കില്‍ അങ്ങനെ " 
കണ്ണുനീര്‍ മാത്രമേ മറുപടിയായി അവള്‍ക്കു നല്കാന്‍ ആ അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളൂ 
അമ്മയുടെ കൈയ്യ മുറുകെ പിടിച്ചുകൊണ്ടാവള്‍ കിടന്നു . . . 
മുറിയുടെ ഒരു മൂലയില്‍ ഞാനും കാത്തു നിന്നു . .. 
ദിവസങ്ങള്‍ അവളുടെ കൂടെ മുറിയില്‍ ഞാനും കഴിഞ്ഞു . . 
ശരീരം കുത്തിതുളയ്ക്കുന്ന വേദനയില്‍ അവള്‍ കരയുന്ന രാത്രികളില്‍  തുളഞ്ഞത്    
എന്റെ ഹൃദയമായിരുന്നു 
അവള്‍ക്കയിട്ടാണ് ഞാന്‍ കാത്തു നിന്നത് 
അവസാനം ഡോക്ടര്‍ വിധിയെഴുതി ഇനിയൊരു ജീവിതമില്ല 
 ഡോക്ടറുടെ വാകുകള്‍ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ ജനാലയില്‍ കൂടി പുറത്തേക്കു നോക്കിയിരുന്നു . . . . .
ഇഷ്ടങ്ങളെല്ലാം തീര്‍ത്തിട്ട് വേണം യാത്രയെന്ന് പലവട്ടം അവള്‍ തന്റെ കൊച്ചു ഡയറിയില്‍ കുറിച്ചിട്ടു . .
അതവള്‍ അമ്മയോട് പറഞ്ഞു 
പ്രകൃതിയോട് കെഞ്ചി  
പ്രകൃതി തന്റെ ചെപ്പിലോളിച്ചുവെച്ച കാഴ്ചകള്‍ അവള്‍ക്കായി തുറന്നു കാട്ടി . . .
മഴയും . . തണുപ്പും മഞ്ഞും എല്ലാം അവള്‍ക്കായി കൂട്ട് വന്നു . . . 
കാലം അവള്‍ക്കായി തന്റെ പതിവുകള്‍ തെറ്റിച്ചു . .. 
പുലര്‍കാലത്ത് മൂടിപുതച്ചുറങ്ങിയ കാലങ്ങളെ അവളോര്‍ത്തു ഇനി അവയെല്ലാം വെറുമൊരു സ്വപ്നമാണ് . . . 
ഇനി ബാക്കി ഏതാനും നാളുകള്‍ കൂടിയാല്‍ മാസങ്ങള്‍ . . അവയ്ക്കുള്ളില്‍ എന്തെല്ലാം കാണാന്‍ കഴിയും ? 
മാസങ്ങളുടെ അകലം അവളും വീടും തമ്മില്‍ വന്നുചേര്‍ന്നിരുന്നു 
 ആ  വീട്ടില്‍ ആരും അവള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടയില്ല . . .
അവളുടെ മേശവലിപ്പിലെ ഡയറിയില്‍ മാനം കാണാത്ത മയില്‍പ്പീലികള്‍ക്കൊപ്പം
കണ്ണുനീരിന്റെ ഗന്ധം മണക്കുന്ന എഴുതി മുഴുമിപ്പിക്കാത്ത കടലാസു കഷ്ണങ്ങളും ഉണ്ടായിരുന്നു
അതവള്‍ വളരെ നാളുകള്‍ക്കു മുന്‍പ് അവളുടെ
 ആത്മാവായ എനിക്കായി എഴുതിയവയായിരുന്നു അതെല്ലാം . . . .. .
കടുംചായങ്ങള്‍ പൂശിയ മുറിയുടെ അകത്തേക്ക് കടക്കുമ്പോള്‍ അവള്‍ മുറി ചുറ്റും കണ്ണോടിച്ചു
ഒരു പാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു . . .
അവള്‍ മേശവലിപ്പിന്റെ താക്കോല്‍ കയ്യിലിടുത്തു ആ
മേശവലിപ്പില്‍ നിന്നും ഡയറിയെടുത്തു
ആ കടലാസു കഷ്ണങ്ങള്‍ പുറത്തെടുത്തു 
എഴുതിമുഴുമിപ്പിക്കാത വരികളില്‍ കണ്ണുനീരോടെ തലോടി അവള്‍ മുറിയില്‍ നിനിറങ്ങി . . .
അവളുടെ വാക്കുകളില്‍ ജീവിക്കുന്ന ഞാന്‍ ഇനി ? 
ഒരു ചോദ്യചിന്നമായി നില്‍ക്കവേ അവളാ മുറി പുറത്തുനിന്നു ഒരു ഏങ്ങലടിയോടെ അടച്ചു . . .
അറിയാമായിരുന്നു എനിക്കവളെ ആരെക്കാളും നന്നായി . . . 
എന്റെ ഓര്‍മ്മകള്‍പോലും അവളെ ജീവിക്കാന്‍ പ്രേരിപ്പികുന്നതാണ് 
ആ മുറിയവള്‍ നിറച്ചത് അക്ഷരങ്ങള്‍കൊണ്ടാണ് . . . ആ അക്ഷരങ്ങള്‍ ഞാനാണ് . . . 
ഇനിയവള്‍ പോകുമ്പോള്‍ . .. . ഞാന്‍ ? 
അവള്‍ എഴുതിതീര്‍ക്കാത്ത അനേകം കടലാസ്കഷങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന മനസുമായി 
ഞാന്‍ ആ മുറിയില്‍ കുനികൂടി ഇരുന്നു . . .. . .
അടച്ചിട്ട മുറിയില്‍ കിടക്കവേ 
പുറത്ത് അവളെക്കാള്‍ ഉച്ചത്തില്‍ മഴ കണ്ണുനീര്‍ പൊഴിക്കാന്‍ തുടങ്ങി . . .. .
നക്ഷത്രങ്ങളെയും ചന്ദ്രനെയും മാനത്തു നിന്നു വിലക്കി മഴ ആധിപത്യം സ്ഥാപിച്ചു
ആ രാത്രി പുലര്‍ന്നത് നിലവിളികള്‍കൊപ്പമായിരുന്നു  . . . .
വെളുത്ത തുണികെട്ടില്‍ പൊതിഞ്ഞു അവളുറങ്ങുമ്പോള്‍ . . .
നിലവിളക്കുകള്‍ അവളുടെ പുഞ്ചിരിയെ അന്ഗ്നികിരണങ്ങള്‍ കൊണ്ട്  പൊതിഞ്ഞു
ആ പുഞ്ചിരി എനിക്കുള്ള മറുപടിയായിരുന്നു . . . .
 ബാക്കി വെച്ച മോഹങ്ങള്‍ , സ്വപ്‌നങ്ങള്‍
എല്ലാം പൂര്‍ത്തികരിക്കാന്‍ ഇനിയുമവള്‍ എനിക്കായി ഒരിക്കല്‍ വരുമെന്നുള്ള ഉറപ്പായിരുന്നു അത്
പുറത്തവളുടെ ചിതയെരിഞ്ഞു തീരുമ്പോള്‍
പുറത്തു മഴ എന്നെയും അവളെയും പുണര്‍ന്നു . . .
അകലെനിന്ന്  കിതച്ചെത്തിയ കാറ്റ് എന്നെ മാറോട് ചേര്‍ത്ത്കൊണ്ട് എങ്ങേക്കോ പറന്നകന്നു
ചിലപ്പോള്‍ മാനത്തെ അവളുടെ കൊട്ടരത്തിലെക്കോ
 അല്ലെങ്കില്‍ അടുത്ത ജന്മത്തിലെക്കോ
ഉള്ളൊരു യാത്രയാവാം അത് . . . . .

8 comments:

 1. കഥ വായിച്ചു...നന്നായിട്ടുണ്ട്...
  നിന്റെ പ്രായം കണക്കില്‍ എടുത്താല്‍ എഴുത്തില്‍ ഭാവിയുണ്ട്...
  പക്ഷെ കഥയുടെ തുടക്കവും രോഗവുമായി പോരാടുന്ന ആ പെണ്‍കുട്ടിയുടെ വരവിനും ഇടയില്‍ ഒരു അവ്യക്തത ദര്‍ശിച്ചു.
  ആദ്യ ഭാഗത്തെ പടവുകളെ കുറിച്ച് പറയാതെ, ആ പെണ്‍കുട്ടിയില്‍ നിന്നും കഥ തുടങ്ങുകയായിരുന്നു എങ്കില്‍ നല്ലൊരു സൃഷ്ടി ആയേനെ എന്ന് എനിക്ക് തോന്നുന്നു...
  ആശംസകള്‍...

  ReplyDelete
 2. ലളിതമായ എഴുത്ത്‌ ഇനിയും ഉയരങ്ങളിലേക്ക്‌ കുതിക്കട്ടെ.
  ആശംസകള്‍.

  ReplyDelete
 3. വ്യഥകളെ വാക്കുകളാക്കി മാറ്റാം..
  അത് വഴി ആശ്വാസമാവാം ...
  എഴുതൂ കുഞ്ഞേ...
  പ്രാര്‍ത്ഥനകളും സ്നേഹവുമായ്‌ എന്റെ അനിയത്തിക്കുട്ടിയ്ക്കൊപ്പമെന്നുമുണ്ട്..

  ReplyDelete
 4. ആത്മബന്ധത്തിന്റെ ആഴം നന്നായി പ്രതിഫലിക്കുന്നുണ്ട്...
  ഹൃദ്യമായ എഴുത്ത്. തുടരുക, ആശംസകൾ...

  ReplyDelete
 5. കുഞ്ഞനിയത്തിക്ക് ആശംസകള്‍ ...

  ReplyDelete
 6. കുഞ്ഞനിയത്തിക്ക് ആശംസകള്‍ ...

  ReplyDelete