Pages

എന്തിനോ വേണ്ടി പായുന്ന മനുഷ്യന്‍

Wednesday, March 9, 2011
ക്ലോക്കിന്റെ ആലോരസമായ കരച്ചില്‍ വീണ്ടും വീണ്ടും അവളുടെ നിദ്രയ്ക് 
ഭംഗം വരുത്തിയപ്പോള്‍ അവള്‍ കുറച്ച ദേഷ്യത്തോടെ എങ്കിലും തന്‍റെ
മുഖം മൂടി ചേര്‍ന്നുകിടക്കുന്ന പുതപ്പെടുത്തു നീക്കികൊണ്ട് 
കണ്ണുതുറന്നു നോക്കി ,
നേരം പുലരുന്നത്തെ ഉള്ളു , കൊച്ചു മടിയോടെ
എണിറ്റു കട്ടിലില്‍ ഇരുന്നുകൊണ്ട് ജനവാതിലിലുടെ പുറത്തേക്കു കണ്ണുനട്ടു. 
 മഞ്ഞു തുള്ളികള്‍ തങ്ങി നില്‍കുന്ന പ്രകൃതി   
ഉണരാന്‍ മടിച്ചു തണുപ്പിന്‍റെ മടിത്തട്ടില്‍ ആലസ്യത്തോടെ മയങ്ങാന്‍ കിടക്കും പോലെ തോന്നി അവള്‍ക് 
കട്ടിലില്‍ നിന്നും എണിറ്റു അവള്‍  ഇന്നലെയടച്ച ജനലുകള്‍ വീണ്ടും തുറന്നു വെച്ചു , ഒരു ചെപ്പില്‍ നിറച്ചുവെച്ച മുത്തുമണികള്‍ ഒരുമിച്ചു പോഴിയുംപോലെ സൂര്യന്‍റെ കിരണങ്ങള്‍ അവളുടെ മുറിയിലേക് 
ഒഴുകിയെത്തി . . 
കുറച്ചുനേരം എന്തോ ചിന്തയിലെന്ന പോലെ അവള്‍ 
പുലര്‍ന്നുവെരുന്ന സൂര്യന് നേരെ മിഴിനട്ടു 
പിന്നെ , ചുരുളഴിഞ്ഞ തന്‍റെ തലമുടി വീണ്ടും കെട്ടികൊണ്ട് 
മുറിവിട്ടിറങ്ങി . . . 
ഹാളില്‍ കൂടി അടുക്കളയിലേക് നടക്കുമ്പോള്‍  അവള്‍കണ്ടു
ഒരു ചുമന്ന പനിനീര്‍ പുഷ്പം കൊണ്ടാലങ്ങരിച്ച തന്‍റെ അച്ഛന്റെ
ഫോട്ടോ , തനിക് സ്വന്തമെന്നു പറയാനും സ്നേഹിക്കാനും
ഉണ്ടായിരുന്ന ഒരേ ഒരാള്‍ , തന്‍റെ അച്ഛന്‍ . .
ഒരു മഴകാര്‍മൂടിയ ജൂണ്‍ മാസം
കുടംബകോടതിയിലെ പ്രതികൂട്ടില്‍ തന്‍റെ അച്ഛനും അമ്മയും
എരുതീയില്‍ ഇട്ടു തന്‍റെ അച്ഛനെ കൊല്ലുംപോലെ അമ്മയുടെഭാഗം വാദിച്ച വകീല്‍ അച്ഛനെ ചോദ്യങ്ങള്‍ ചോദിച്ചു കൊന്നു
അന്ന് ആ കോടതിമുറിയില്‍ തന്‍റെ പത്താമത്തെ വയസില്‍ ആദ്യമായി താന്‍ തന്‍റെ അച്ഛന്റെ കണ്ണുനീര്‍ കണ്ടു ,അതുപോലെ തന്‍റെ അച്ഛന്റെ കണ്ണുനീര്‍തുള്ളി കണ്ടു നിര്‍വൃതിയടയുന്ന അമ്മയെയും  ,
ബന്ധം വേര്‍പെടുത്തി അമ്മ ഇറങ്ങുമ്പോള്‍ തിരിഞ്ഞൊരു നോട്ടംപോലും താരാതെ അവര്‍ ഒരു കാറില്‍ കയറിപോയി , അന്നവിടെ കരഞ്ഞുതളര്‍ന്ന  താന്‍ ഇറങ്ങി അച്ഛനോടൊപ്പം . .
പിന്നീടു അമ്മയും അച്ഛനും എല്ലാം
തനിക് അച്ഛന്‍ തന്നെ ,
തന്നെ പഠിപ്പിച്ചു ,
ഒരു കരപറ്റിയതിനു ശേഷമാണ് അച്ഛന്പോയത്ത്
  ഒരിക്കല്‍ പത്രത്താളില്‍ നിന്നുംഅറിഞ്ഞു അമ്മയുടെ മരണവാര്‍ത്ത . . അന്ന് തന്‍റെ മുഖത്ത് വിടര്നത് വിഷാധമല്ല
ഒരു പരിഹാസമായിരുന്നു , ബന്ധങ്ങളുടെ വില എന്താണെന്ന് മനസിലാകാതെ
അവരെ ഈശ്വരന്‍ വിളിച്ചു , അതറിയാന്‍ പോലും അവര്‍ക്ക്അര്‍ഹത ഇല്ലെന്നു അവള്‍ക് തോന്നി , നൊന്തു പെറ്റമ്മയെന്നു പോലും വിസ്മരിച്ചവള്‍
സന്തോഷിച്ചു .  . .
പക്ഷെ  ഇന്ന് തന്നെ സ്നേഹിച്ചഅച്ഛന്‍ അവളെ തനിച്ചക്കിപോയപ്പോള്‍
അവള്‍ വെറുത്തു ഈ ലോകത്തെ
ഇനി താന്‍ തനിച്ചു  , തനിക്ക് ഇനിയും ദൂരം സഞ്ചരിക്കണം . .
ആ യാത്രകിടയില്‍ അവളും ഒരാളെ കണ്ടുമുട്ടുമയിരികും , അയാളുടെ ഒപ്പം ജീവിക്കും , അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയാവും . . അവസാനം താനും
ഈ ലോകത്തുനിന്നും വിടപറയും , അപ്പോളും തനിച്ചു
ഈ ലോകത്ത് ബന്ധങ്ങള്‍ക് എന്തുവില ? സ്നേഹത്തിനു എന്തുവില?
പെറ്റമ്മയുടെ സ്നേഹംപോലും കപടം , വിശ്വസിച്ചവര്‍ പോലും പണത്തിനായി മരണത്തിന്‍റെ പാത നമ്മുക്കായി വെച്ചുനീടുന്നു
എല്ലാവരും പായുകയാണ് തന്നെകൊണ്ടാവുന്ന പോലെ ഈ ലോകംവേട്ടിപിടിക്കാന്‍ , എങ്ങോട്ട് പാഞ്ഞാലും ഒരു ദിവസം എല്ലംവിട്ടു
പോവണം ഈ ലോകം തന്നെവിട്ടുപോവനം , അറിഞ്ഞുകൊണ്ടും മനുഷ്യന്‍ വീണ്ടും പായുന്നു , അതില്‍ ഒരുവളാണ് ഞാനും , അവളും ,എല്ലാവരും



     

9 comments:

  1. ഒരു മനുഷ്യൻ ജനിച്ചാൽ മരിക്കണം.മരണം എന്ന സത്യം ഉണ്ടെന്ന് കരുതി ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ? ജീവിക്കുമ്പോൾ നമ്മുടെ ജീവിതത്തിന് ഒരു അർത്ഥം വേണം.Once a wise man asked to god 'what is the meaning of the life?' god answered to him, 'life itself has no meaning, it's an opportunity to create a meaning.ഒരു എട്ടം ക്ലാസ്സ് കരിയുടെ കൈയ്യിൽ നിന്നും ഇതുപോലെയൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ലട്ടോ! നല്ല നിലവാരം പുലർത്തിയിരിക്കുന്നു.ഇനിയും എഴുതുക.ആശംസകൾ.

    ReplyDelete
  2. അഭിപ്രായം രേഖപെടുതിയത്തിനു നന്ദി

    ReplyDelete
  3. ഈ ടെം‌പ്ലേറ്റ് മാറ്റിയാൽ വായിക്കാൻ സൌകര്യപ്പെടും. അത് പോലെ വേഡ് വെരിഫിക്കേഷൻ ഒഴിവാക്കിയാലും.

    ReplyDelete
  4. heart touching story - what a amazing creativity- keep it up- may god bless u

    ReplyDelete
  5. ഒരു എട്ടം ക്ലാസ്സ് കരിയുടെ കൈയ്യിൽ നിന്നും ഇതുപോലെയൊരു പോസ്റ്റ് പ്രതീക്ഷിച്ചില്ലട്ടോ! നല്ല നിലവാരം പുലർത്തിയിരിക്കുന്നു.ഇനിയും എഴുതുക.ആശംസകൾ.
    എഴുതുമ്പോള്‍ വാക്കുകള്‍ ശരിയായി എഴുതാന്‍ ശ്രദ്ധിക്കുക

    ReplyDelete
  6. അഞ്ജലി,പ്രായത്തെ വെല്ലുന്ന കയ്യടക്കം എഴുത്തില്‍ പ്രകടിപ്പിച്ചതിന് അഭിനന്ദനങ്ങള്‍!!! അക്ഷരത്തെറ്റുകളുടെ ഉത്തരവാദിത്വം തല്‍ക്കാലം ബൈനറി ഭാഷയ്ക്ക് കൊടുക്കാം... അതുകൂടി പരിഹരിച്ചു തുടര്‍ന്നും സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു....

    ReplyDelete
  7. എല്ലാവര്ക്കും നന്ദി , അകഷരതെറ്റ്‌ തിരുത്താന്‍ കഴിവതു ശ്രമിക്കാം

    ReplyDelete