Pages

വൃദ്ധന്‍

Monday, May 30, 2011


പാതിരാകാറ്റിന്റെ വികൃതി   മേശയില്‍ അയാള്‍  കത്തിച്ചു
വെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതി കെടുത്തി എങ്ങോട്ടോ
തിരക്കില്‍  ഓടി പോയി . .
ഇന്നലെ വരെ മാനത്ത്  നോക്കി ചിരിച്ച താരകങ്ങളും എങ്ങോട്ടോ പോയിരിക്കുന്നു
അവിടെ ഇരുണ്ട കാര്‍മേഘങ്ങള്‍ സ്ഥാനം പിടിച്ചു
അവ ഉറക്കെ ഉറക്കെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കികൊണ്ട്
മഴയെ മാനത് നിന്നും ഇറക്കി ഭൂമിയിലേക്ക്‌ ഇറക്കി വിട്ടു
അവള്‍ കരഞ്ഞിരിക്കണം . . . അവള്‍ കണ്ണീരോടെ ഇറങ്ങി വന്നു
മണ്ണിനോട് ചേര്‍ന്നിരുന്നു . .  ചിലവര്‍ മുത്തശി മാവിന്റെ കൊമ്പിലെ ഇലകളോട്
സ്വകാര്യം പറയാനെന്നവണ്ണം ഒളിച്ചിരുന്നു . .
എങ്കില്‍ ചിലരോ . .  ദ്രവിച്ചുതുടങ്ങിയ ഓലകള്‍കൊണ്ട് കെട്ടിയ  മേല്‍കൂരയിലുടെ
അയാളുടെ  മേല്‍ പതിച്ചു . .
അയാള്‍  ഓര്‍ത്തു . .  എന്തിനാണ് അവള്‍ വന്നു വിളിച്ചപ്പോള്‍ പോവതിരുന്നത് ?
ആരെ കാത്തിട്ടാണ് ?  . . .
എഴുതി മുഴുമിപ്പിക്കാത്ത ഈ കടലാസുകഷങ്ങള്‍ക്ക് വേണ്ടിയോ ?
ഇല്ല അയാള്‍ക്ക്‌ ഉത്തരമില്ല ....
വീണ്ടും അണഞ്ഞ വിളക്ക് അയാള്‍  കൊളുത്തി വെച്ചു
അണയാന്‍ വെമ്പുന്ന തന്റെ  ജീവനെ താന്‍  നിലനിര്‍ത്തും പോലെ
മുറിയിലെ പ്രകാശം വീണ്ടും വീണ്ടും തെളിഞ്ഞും മങ്ങിയും ഇരുന്നു
അയാളുടെ ഓര്‍മ്മകള്‍ പോലെ . .
 കുഞ്ഞിന്റെ കരച്ചിലും , കൊഞ്ചലും , തന്റെ പ്രിയ പത്നിയുടെ ചന്ദനം മണക്കുന്ന മുടിയിഴകളും
ഇടയ്ക്കിടെ ഇവിടെ വീണ്ടും അലയടിക്കുന്നത് പോലെ . .
അയാള്‍ തന്റെ വിളക്കും എടുത്തു മുറിയിലേക്ക് വെച്ചു വെച്ചു നടന്നു . .
കിടക്കയില്‍ എലികള്‍ സൃഷ്‌ടിച്ച മുറിവിന്‍ മുകളില്‍ താന്‍ കയറ്റി വെച്ച തന്റെ  
പെട്ടി തുറന്നു നോക്കി . . 
മുഷിഞ്ഞ വസ്ത്രങ്ങള്‍ , മങ്ങിയ ഫോട്ടോകള്‍ 
തന്റെ ജീവിതത്തിലെ സമ്പാദ്യങ്ങള്‍ . . 
കൂട്ടിവെച്ചത്  മക്കള്‍ പങ്കിട്ട്എടുത്ത് യാത്രയായപ്പോള്‍ ബാക്കിയായത് അച്ഛനും അമ്മയും 
തന്റെ മരണത്തില്‍ കൂടി അമ്മ അത് സാധിച്ചു കൊടുത്തു . .  
അല്ലെങ്കിലും അമ്മമാര്‍ക്ക് മക്കളാണ് എന്നും മുഖ്യം ആരെക്കാളും മക്കളെ സ്നേഹിക്കാനും 
അവര്‍ക്ക് വേണ്ടത് പറയാതെ തന്നെ
സാധിച്ചു കൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു , അവളും അത് തന്നെ ചെയ്തു 
പക്ഷെ താന്‍ മാത്രം  അവര്‍ക്കൊരു ഭാരമായി . .
അല്ലെങ്കിലും ഭാര്യ മരിച്ചാല്‍ പിന്നെ ഏതൊരു മനുഷ്യനും 
ആര്‍ക്കും ശല്യം തന്നെ . . അവര്‍ ഉള്ളപ്പോള്‍ അയാളുടെ കാര്യങ്ങള്‍ എല്ലാം തന്നെ നോക്കാന്‍ 
ആളുണ്ടായിരുന്നു . .
ഇന്ന് . . 
ഈ ദ്രവിച്ചു തുടങ്ങിയ വീട്ടില്‍ തനിച്ചായി . . 
ഓര്‍മ്മകള്‍ കൂട്ടിനെതി . . .
അവസാനം  മക്കളുടെ ആവലാതി അയാളെ നാളെ ഒരു വൃദ്ധസദനത്തില്‍  എത്തിക്കും 
ആവലാതി അല്ല , മക്കള്‍ നോക്കുന്നില്ല എന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ അവര്‍ക്കത് ഒരു കുറവാണത്രേ 
പക്ഷെ 
എങ്ങനെഇവിടം ഉപേക്ഷിച്ചു അയാള്‍ പടിയിറങ്ങും ? 
അവള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ നിന്നും . . .

ഓര്‍മകളുടെപുഴയില്‍ നിന്നും അയാള്‍ നീന്തി കയറവെ 
അയാള്‍  അവശനായിരുന്നു . . . 
ക്ഷീണിച്ച ആ ശരീരത്തെ  വിശ്രമിക്കാന്‍ അനുവദിച്ച്
അയാള്‍ എങ്ങോട്ടോ നടന്നകന്നു . . 
മുത്തശി മാവിലെ മഴതുള്ളിപോല്‍ 



Read more ...