നമ്മള്‍ മലയാളികള്‍ക് പൊതുവായി ഒരു സ്വാഭാവമുണ്ട്
ഒത്തിരി പാഠം പഠിച്ചാലും " എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല "
എന്ന ഒരു സ്വഭാവം
ശാസ്ത്രം കണ്ടുപിടിച്ചത് ഒരു മനുഷ്യന്റെ ജീവിതം മറ്റൊരുവന്റെ കയ്യാല്‍നശിപ്പിക്കാന്‍ ആണെന്ന പറയേണ്ട ഒരു കാലമല്ലേ ഇത്?
ഇവിടെ ശാസ്ത്രം പറയേണ്ട കാര്യം എന്താണെന്നു വെച്ചാല്‍
ശാസ്ത്രം നമ്മുക്ക് തന്ന പൊന്നോമന പുത്രനും പുത്രിയുമല്ലേ
ഇന്റര്‍നെറ്റ്‌ഉം മൊബൈലും ,
അതാണ് ഇവിടുത്തെ നായകനും നായികയും
ഇതൊരു കഥയല്ല , ഒരാളുടെ അനുഭവമാണ് , അതിവിടെ പോസ്റ്റ്‌ആക്കാന്‍ മാത്രമുണ്ടോഎന്ന് എനിക്കറിയില്ല ,
എങ്കിലും എല്ലാവരും അറിഞ്ഞിരികുന്നത് നന്നായിരിക്കും . . .
ഇവിടെനമ്മുക്ക് നായികയ്ക്ക് " നന്ദു " എന്ന് പേരിടാം
ഒരുവലിയ രാജകുടുംബത്തിലെ അംഗമാണ് നന്ദു , അച്ഛനും അമ്മയും
അത്ര രസതില്ലല്ല ജീവികുന്നത് എങ്കിലും , സംഗീതം , വര ,സാഹിത്യം
എന്നിവയില്‍ തന്റെ വിഷമങ്ങള്‍ ചാലിചില്ലതാകാനും , അതില്‍ സന്തോഷം
കണ്ടെത്താനും അവള്‍ക് കഴിഞ്ഞിരുന്നു ,
സ്മാര്‍ട്ട് ആയ ഒരു പെണ്‍കുട്ടി , ചെറുപ്രായത്തില്‍ തന്നെ അവള്‍ ഇന്‍സ്ട്രുമെന്റ് മ്യൂസിക് അവള്‍ പഠിച്ചിരുന്നു ,
ചില പ്രോഗ്രാമിന് വേണ്ടി അവ വായിച്ചു അല്പം പോക്കറ്റ് മണി
ഉണ്ടാക്കാനും അവള്‍ക്കു കഴിഞ്ഞിരുന്നു . .
ആതൊക്കെ മാറി മറഞ്ഞത് അവള്‍ ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ആയിരുന്നു
ഗള്‍ഫില്‍ ജോലിനോക്കുന്ന അച്ഛന്‍ അത്തവണ ലീവിന് വന്നപ്പോള്‍ അവള്‍ക്കൊരു കമ്പ്യൂട്ടര്‍ഉം ഇന്റര്‍നെറ്റ്‌കണക്ട്ഇഒനും
സമ്മാനിച്ചതോടെ എല്ലാം ആകെ മാറി
അതുവരെ അമ്പലവും , പ്രാര്‍ത്ഥനയും , പഠനവുമായി
ജീവിതംനയിച്ചിരുന്ന നന്ദു ,
പിന്നെ ഇരുപത്തിനാല്മണികൂറും കമ്പ്യൂട്ടറിന്റെ മുന്‍പില്‍
സമയം പാഴാക്കാന്‍ തുടങ്ങി
അതുവരെ ശനിയും ഞായറും അവള്‍ക ഒഴിവ് ഉണ്ടായിരുന്നില്ല , നല്ലൊരു ദൃംസ്പ്ലയെരും , ഗിത്താര്‍ പ്ലയെരും ആയിരുന്ന നന്ദു
അതൊക്കെ മറന്നുകമ്പ്യൂട്ടറിന്റെ മുന്‍പില്‍ തന്നെയായി ,
ഓര്‍ക്കുട്ട്ഉം , ഫേസ്ബുക്ക്‌ഉം മാത്രമായി അവളുടെ ലോകം,
പിന്നെ സൈബര്‍ ഫ്രണ്ട്സ്സുമായ് ,
ഫോണ്‍നമ്പര്‍ ഷെയര്‍ ചെയ്തു സംസാരവും തുടങ്ങി . .
നന്നായി പഠിക്കുന്ന വിദ്യാര്‍ഥിയായിരുന നന്ദു ,
പിന്നീട് അവള്‍ ആ ക്ലാസ്സിലെ ഏറ്റവും മോശമായി
പഠിക്കുന്ന വിദ്യാര്‍ഥിയായി ,
രാത്രിയും പകലും , ഉറക്കം പോലുമില്ലാതെ അവള്‍
അവളുടെ കൂട്ടുകാരുമായി ഫോണ്സംസാരം തുടര്‍ന്ന് ,
ഓരോ കൊല്ലവും എങ്ങനെയൊക്കെയോ പാസ്സായി
അങ്ങനെയിരിക്കെ അവള്‍ ഒരു പുതിയ കൂട്ടുകരേനെ പരിചയപെട്ടു.
ആ പുതിയകൂടുകാരന്‍ , അവളുടെ ബെസ്റ്റ് ഫ്രണ്ട് ആയി
പിന്നെ ആ ബന്ധം വളര്‍ന്നു ,
പക്ഷെ ഫോണില്‍ കൂടിയുള്ള സംസാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ . . അവനൊരു ഫ്ലിര്റ്റ് ആണെന
ലോകം എന്തെന്നറിയാത്ത ആ പതിമൂന്നു കാരിയെന്ങ്ങനെ മനസിലാകാന്‍ ?
ദിവസങ്ങള്‍ ആഴ്ചകള്‍ എല്ലാം കടന്നുപോയി ,
അവന്റെ അവിശ്യങ്ങള്‍ എല്ലാം അവന്‍ ഫോണില്‍ കൂടി സാധിച്ചു . . .
അവളും അവനെ അന്ധമായി വിശ്വസിച്ചു ,
പറഞ്ഞതരത്തില്‍ പറഞ്ഞ രീതിയില്‍ അവന്‍ ആവിശ്യപെടുമ്പോള്‍
അവള്‍ അവളുടെ ഫോട്ടോകള്‍ എടുതയച്ചു കൊടുത്തു . .
പിന്നീട് അവന്റെ ആവിശ്യങ്ങള്‍ എല്ലാം തീര്ന്നപോള്‍ , ഒരുദിവസംഅവളെകുറെ തെറിയും വിളിച്ചു അവനിറങ്ങി പോയി
അപ്പോളേക്കും അവന്‍ അവളുടെ ഫോണ്‍നമ്പര്‍ അവന്റെ കൂട്ടുകര്കും
ഓര്‍ക്കുട്ട്ഇലെ കൂട്ടുകര്കും അയച്ചു കൊടുത്തു . .
അവള്‍ക് താങ്ങാന്‍ആവുന്നതിലുംഅപ്പുറം അവനവളെ നാണം കെടുത്തി
അവനോടൊപ്പം അവള്‍ സംസാരിച്ച ഓഡിയോ ക്ലിപ്പ്
എല്ലാം അവന്‍ അപ്‌ലോഡ് ചെയ്തു . .
എല്ലാവരും അവളെ പഴി പറഞ്ഞു . .
പിന്നെ അവളും വിചാരിച്ചുഎന്തിനു ഞാന്‍ ഇനി നന്നായി നടക്കണം ? എന്തായാലും ചീത്തയായി ഇനി അങ്ങനെ തന്നെ പോട്ടെ
എന്ന് അവളും കരുതി . . പലരും അവളെ പറ്റിച്ചു
അവസാനം ആദ്യത്തെ നായകന്‍ വീണ്ടും വന്നു , അവളെ കുറിച്ച് വീണ്ടുംഅപവാദം പറഞ്ഞു പരത്തി , ഇന്നും അവനത് തുടരുന്നുണ്ട്
ജീവിതം നശിച്ചു എന്നുതന്നെ അവളും ഉറപ്പിച്ചു , നന്നാവാന്‍ ആരും സമ്മതിക്കില്ല എങ്കിലും ചീതയാകാന്‍ സഹായിക്കാന്‍ ഒതിരിപെരുണ്ടാവുമെല്ലോ ? അങ്ങനെ അവളും ചീത്തയായി മനസുകൊണ്ട് മാത്രം , മറ്റുള്ള വഴികൊന്നും പോകാന്‍ എന്തുകൊണ്ടോ അവള്‍ക തോന്നിയില്ലഅത് ഈശ്വരന്റെ നന്മ
അപ്പോളും ആദ്യത്തെ നായകന്‍ അവളെ ഉപ്ദ്രവിച്ചുകൊണ്ടേ ഇരുന്നു
അവനോടു അവളെന്തു തെറ്റ് ചെയ്തു ?
അതിനവന്‍ അവള്‍ക് കൊടുത്ത ഉത്തരം വളരെ രസകരമായിരുന്നു " ഞാന്‍ ഒരു പെന്കുട്ട്യെ സ്നേഹിച്ചിരുന്നു അവളെന്നെ പറ്റിച്ചുപോയി , അതുകൊണ്ട് അവന്‍ അവളോടുള്ള വൈരാഗ്യം തീര്‍ത്താ"
അതും ഒന്നും അറിയാത്ത ഒരു പാവം പെണ്ണിനോട് ,
വൈരാഗ്യം ഉണ്ടെങ്കില്‍ അവന്‍ അത് അവളോട് തീര്‍ത്താല്‍ പോരെ?
എന്തിനാണ് മറ്റുള്ളവരെ ഉപദ്രവികുന്നത് ? ,
പലതരത്തിലുംഉപദ്രവിച്ചുഅവളെ നാണം കെടുത്തി ,
ഓര്‍ത്തു നോക്ക് , ഈ നായകനും ഉണ്ട് ഇതേ പോലെ ഒരു പെങ്ങള്‍
അവള്‍ക് ഈ ഗതി വരുമ്പോള്‍ മാത്രമേ അവനതു മനസിലാക്കു
അപ്പോള്‍ നായകന്‍ പറഞ്ഞ മറുപടി
" എന്‍റെ പെങ്ങള്‍ കുടുംബത്തില്‍ പിറന്നത നിന്റെ പോലെ അല്ല എന്ന് "
ഇതേ പോലെ തന്നെയല്ലേ അവളും , അവളും ഒരു പെങ്ങളാണ്
ഒന്നും അറിയാത്ത അവളെ അവന്‍ ചതിച്ചതല്ലേ
അപ്പോള്‍ പിന്നെ അവന്റെ പെങ്ങളുടെ കാര്യത്തില്‍ അവനെന്തു ഉറപ്പാണ്
ഉള്ളത്? അവളെ ചതിക്കാനും ഇതേപോലെ ആരെങ്കിലും
ഉണ്ടാകാതിരികില്ലല്ലോ ?
എല്ലാ ആങ്ങലമാര്‍ക്ക്ഉം ഈ ഉറപ്പു ഉണ്ട്
എങ്കിലും ഈ ആങ്ങളമാര്‍ തന്നെ
ഇത്രെയും ദുഷ്ടതരം കാണിക്കുമ്പോ അതൊക്കെ
അനുഭവിക്കേണ്ടി വരുക ചില്ലപോ അവര്‍ കൂടുതല്‍
സ്നേഹിക്കുന്ന അമ്മയോ പെങ്ങലോ ആവാം
ഇതെല്ലാം കഴിഞ്ഞു , അവന്റെ അടുത്ത പ്രസ്താവന അവളെ കൊന്നുകളയും എന്നായിരുന്നു , നായിക അതിലും പേടിച്ചില്ല ,
എന്തിനാണ് പെടികുന്നത് ? എല്ലാം നശിചില്ലേ ? നശിപ്പിച്ചില്ലേ ?
ഇനി ചത്താല്‍ എന്താണ് ജീവിച്ചാല്‍ എന്താണ് ,
എന്ന നിലപാടാണ് അവള്‍ക്ക്
കുറച്ചു മാസങ്ങള്‍ കൂടി കടന്നുപോയി ,
പിന്നെ ഒരു ദിവസം അവള്‍ കേട്ടത തന്റെ അമ്മയെ പറ്റി അവന്‍ അപവാദം
പറഞ്ഞു പരത്തുന്ന വാര്‍ത്തയാണ് ,
എല്ലാവരും അവളെ അതുവെച്ച് പലതും പറഞ്ഞു പരത്തി ,
അതുമാത്രം അവള്‍ക് സഹിച്ചില്ല , തന്നെ എന്തുവേണമെങ്കിലും പറയട്ടെ
എന്തിനു ഒന്നും അറിയാത്ത തന്റെ പാവം അമ്മയെ പറയുന്നു ?
അത് ചെന്നവസാനിച്ചത് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്
അവള്‍ തന്‍റെ അലേര്‍ജി ടാബ്ലെട്സ് ഒക്കെയെടുത്തു കഴിച്ചു
ഹൈ ഡോസ്മരുന്ന് കഴിച്ചു തലകറങ്ങി വീണതോ
സ്ടിര്‍ കേസില്‍ നിനും താഴേക്ക്
ആ വീഴ്ചയില്‍ തല ചെന്ന് കൂര്‍ത്ത ഒരു ഗ്രാനൈറ്റ് സ്റെപില്‍ അടിച്ചു
അത് അവളെ ഒരു മാസം ഹോസ്പിറ്റലില്‍ കെടുത്തി
ആശുപത്രി വിട്ടിറങ്ങുമ്പോള്‍ പുതിയൊരു അസുഖവും കൂടെ കിട്ടി
" ബ്ലഡ് ക്ലോറ്റ് "
എങ്ങനെയിരിക്കുന്നു ഇന്റര്‍നെറ്റ് വരുത്തി വെച്ചൊരു വിന ?
ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാന്‍ ഉള്ളൊരു സമ്മാനം
മരുന്നുകൊണ്ട് വേദന കുറയ്ക്കാം എന്നൊരു വഴി മാത്രമേഉള്ളു
പിന്നെ ഉള്ളൊരു മാര്‍ഗം ഒരു സര്‍ജെറി , അത് ചെയ്താലും ആളു
തിരികെ വേരുമെന്നൊരു ഉറപ്പുമില്ല അതുകൊണ്ട് എല്ലാം മനസിലടക്കിജീവിതം മുന്‍പോട്ടു കൊണ്ട് പോകുന്നു
ഇതുപോലെ ഒരുപാട് നന്ദു മാരും അതുപോലെ ചാറ്റ് ചെയ്ത ചീറ്റ് ചെയാന്‍ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തില്‍ഉണ്ടെല്ലോ
ഇവരുടെയൊക്കെ കയ്യില്പെടാതെ എത്ര പേര്‍ എന്ന് ജീവികുന്നുണ്ടാവും ?
എനിട്ടും വീണ്ടും വീണ്ടും അവളെ പറ്റി അപവാദംപറയാന്‍ എങ്ങനെ നാവു പൊന്തുന്നു ?
ഒരു മുറിക്കുള്ളില്‍ ഇന്നും കഴിഞ്ഞ ആ കാലത്തിന്റെ സമ്മാനം പേറി
ഭക്ഷണത്തില്‍കൂടുതല്‍ മരുന്നും കഴിച്ചു അവള്‍ ജീവിക്കുന്നു
ജീവിതത്തില്‍ ഇനിയൊരു പ്രതീക്ഷപോലും ഇല്ലാതെ . . .
അവനോ പുതിയ ഇരയെ തേടി കഴുകന്റെ കണ്ണുകളുമായി ഇന്നും അവിടെ
ഓരോ പെണ്ണിനും പിന്നില്‍ വട്ടമിട്ടു പറക്കുന്നു
ഇവിടെ ആരാണ് തെറ്റുകാര്‍ ?
കമ്പ്യൂട്ടര്‍ വാങ്ങിച്ചുകൊടുത്ത അച്ഛനോ ?
അതോ അവനെ അന്ധമായി വിശ്വസിച്ച അവലോ ?
അല്ലെങ്കില്‍ അവനോ ?
ഒറ്റവാക്കില്‍ ഉത്തരം ആസധ്യമാണ്
കാരണം അവളുടെ ഭാഗത്തും തെറ്റുണ്ട് , അവന്റെ ഭാഗത്തും തെറ്റുണ്ട്
ഈ കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുമ്പോള്‍ അച്ഛനൊരു കടമയില്ലേ ?
മകളെ ഒന്ന് പറഞ്ഞു ബോധ്യപെടുതാം അതിന്റെ നന്മ തിന്മകളെ കുറിച്ച്
* കൊച്ചു വായിലെ വലിയവര്‍ത്തമാനം ആണെന്നഅറിയാം ഈ പോസ്റ്റ്
എങ്കിലും ഈ പോസ്റ്റ് ചിലപ്പോ ചിലര്‍ക്ക് കുറ്റബോധവും , മറ്റുചിലര്‍ക്ക്ഒരു കരുതലോടെ മക്കളെ വളര്‍ത്താനും ഉള്ളൊരു പോസ്റ്റ് ആകുമെന്ന് പ്രതീക്ഷിക്കുന്നു ,
ഞാനും ഒരു ഒരു കൊച്ചു കുട്ട്യാണ് , ഇത് എനിക്കും ഉള്ളൊരു പാഠം ആണെന്ന അറിഞ്ഞുകൊണ്ട് തന്നെയാണ് പോസ്റ്റ് ഇട്ടത്*
അവസാനം പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടല്ലോ... അത് മതി.
ReplyDeleteനന്നായിരിക്കുന്നു അഞ്ജലി.. ഇത്തരം ഒരുപാട് കഥകള്‍ എനിക്ക് നേരിട്ട് പരിചയമുള്ള പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചിട്ടുണ്ട്..അതിലെ നായകന്മാര്‍ പലപ്പോഴും എനിക്ക് പരിചയമുല്ലവരാകുകയും ചെയ്യുന്നു. അങ്ങനെ ചിലത് സമൂഹത്തിനു മുന്‍പില്‍ തുറന്നെഴുതാന്‍ ഈ ബ്ലോഗ് എന്നെ പ്രേരിപ്പിക്കുന്നു.. ഒരു പക്ഷെ എന്റെ ചില നല്ല സൌഹൃതങ്ങള്‍ നഷ്ടപെട്ടെക്കം.. എങ്കിലും ഈ പെണ്‍സുഹൃത്തുകളെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗിച്ചതിന് ശേഷം തള്ളികളയുന്നവര്‍ക്കെതിരെ എനിക്ക് പ്രതികരിക്കാതിരിക്കാന്‍ ആവില്ല.. നന്ദി എന്റെ കൊച്ചു കൂട്ടുകാരി..
ReplyDeleteശെരിയാണ് , പലരെയും എനിക്കറിയാം , ഈ രണ്ടു കഥാപാത്രങ്ങളും എനിക്ക് നേരിട്ട് പരിചയമുള്ള ആള്‍കാര്‍ തനെയാണ് , നായകന്‍ ഇപ്പോളും എങ്ങനെ തന്നെ ഒരു മാറ്റവും അവനു സംഭവിച്ചിട്ടില്ല . . ഇത് എഴുതിയത് അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക് ഒരു പാടമാവാന്‍ വേണ്ടി തന്നെയാണ്
ReplyDeleteഅഞ്ജലി,
ReplyDeleteഇതൊക്കെ അറിഞ്ഞിരുന്നിട്ട് തന്നെയല്ലേ ഇന്ന് പെണ്‍കുട്ടികള്‍ വലയില്‍ വീഴുന്നത്. പിന്നെ ഇന്ന് ഇത്തരം പീഢനങ്ങള്‍ ആണ്‍കുട്ടികളും അനുഭവിക്കുന്നു എന്നത് വിശ്വാസയോഗ്യമല്ലെങ്കിലും പരമമായ സത്യമാണ്. പോസ്റ്റിലൂടെ നല്ല ഒരു ചിന്ത ഉയര്‍ത്തിവിട്ടു. അതിനഭിനന്ദനങ്ങള്‍
ഓഫ് : കൊടുങ്ങല്ലൂരില്‍ എവിടെയാണ്? ഞാന്‍ ചെറായിയില്‍ ആണ്.
മനോരാജ്
ReplyDeleteപക്ഷെ ഒരിക്കലും നിങ്ങളുടെ കമന്റിനോട് എനിക്ക് യോജിക്കുവാന്‍ കഴിയില്ല കാരണം
ടീന്‍സ് ഓര്‍ക്കുട്ട് നെറ്റ്‌വര്‍ക്ക്ല്‍ കൂടുതലും നടകുന്നതും ഇതാണ്
പെണ്‍കുട്ടികളുടെ ഫോട്ടോസ് ഓഡിയോ ക്ലിപ്പിങ്ങ്സ്
ഇതെല്ലം പരസ്യപെടുതും എന്നുപറഞ്ഞു കാശ് തട്ടുന്നവരെയും എനിക്കറിയാം , എന്റെ കൂട്ടുകാരിയുടെ അനുഭവം ഞാന്‍ ഇവിടെ പങ്കുവെച്ചു എന്ന് മാത്രം , പക്ഷെ തൊണ്ണൂറു ശതമാനവും ഈ വക പണികള്‍ കാണികുന്നത് ആണ്‍കുട്ടികള്‍ തന്നെയല്ലേ അതില്‍ പത്തു ശതമാനം മാത്രമാണ് പെണ്‍കുട്ടികള്‍
അഞ്ജലി,
ReplyDeleteഞാന്‍ അഞ്ജലി പറഞ്ഞതിനെ ഒന്നും എതിര്‍ത്തതല്ല. അത് സത്യമെന്ന് അറിയുകയും ചെയ്യാം. പക്ഷെ എന്റെ ചോദ്യം ഇത്രമാത്രം. ഇതൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും അറിയാവുന്നതല്ലേ എന്ന് മാത്രം. അല്ലാതെ അഞ്ജു പറഞ്ഞതിനെ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല.
എന്തായാലും അഞ്ജലി പറഞ്ഞതു നന്നായി.....
ReplyDeleteഅക്ഷരങ്ങൾക്ക് അല്പം തെളിച്ചക്കുറവുണ്ടല്ലോ മോളേ! വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരം സെറ്റ് ചെയ്താൽ കൊള്ളാമായിരുന്നു എന്ന അഭിപ്രായമുണ്ട്. പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്.
ReplyDeleteഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്ലെങ്കില്‍ ഉണ്ടാകാതിരിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?
ReplyDeleteഅബദ്ധങ്ങളില്‍ ചെന്ന് ചാടുമ്പോള്‍ അത് ആരോടെങ്കിലും ഒന്ന് പറയാന്‍ പോലും പെണ്‍കുട്ടികള്‍ മടിക്കുന്നു എന്നതാണ് പീടിപ്പിക്കുന്നവര്‍ക്ക് വളമാകുന്നത്... ഭീഷണിക്ക് വഴങ്ങാതെ അടുത്ത സുഹൃതുക്കലോടോ അല്ലെങ്കില്‍ പോലീസിലെ വനിതാ സെല്ലിനോടോ അല്ലെങ്കില്‍ വനിതാ കമ്മീഷന്റെ അടുത്തോ സത്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ പെണ്‍കുട്ടിക്ക് മാനഹാനി ഉണ്ടാകാതെ പലതും ചെയ്യാന്‍ സാധിക്കും..സ്ത്രീകള്‍ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും ഉള്ള ബോധവല്‍ക്കരണം വളരെ പ്രധാനമാണ്... സ്കൂളില്‍ തുടങ്ങി എല്ലാം തലങ്ങളിലും ഇത്തരം ബോധവല്‍ക്കരണങ്ങള്‍ ആവശ്യമാണ്..
ഇവിടെ ആരാണ് കമന്റു ഇടുന്നത്, ഇട്ട കമന്റ് ആരുടെയാണ് എന്നതൊന്നും മനസിലാകുന്നില്ല അഞ്ജലീ....
ReplyDeleteശ്രദ്ധിക്കണേ...ടെമ്പ്ലേട്ട് അല്ലെങ്കില്‍ കമന്റു സെറ്റിംഗ്സ് ഒന്ന് മാറ്റി നോക്കൂ...ശരിയാകും...
സസ്ന്ഹം
മഹേഷ്