രാത്രികാലങ്ങളില്‍ എന്‍റെ മുറിയുടെ ജനവാതിലുകള്‍ തുറന്നുവെച്ചു
ചിന്നിച്ചിതറിയ താരകങ്ങളെയും , പാല്‍പുഞ്ചിരി പൊഴിച്ചു നില്‍കുന്ന
അമ്പിളിഅമ്മാവനെയും നോക്കി നില്‍കുന്നത് എനിക്ക്എന്നും ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു . ഇടയ്ക്ക് ആ ചിന്നിച്ചിതറിയ നക്ഷത്രകൂട്ടങ്ങളില്‍
ഒരു ഇന്ദ്രനീലവര്‍ണമുള്ള ഒരു താരകം എന്നെ നോക്കിപുഞ്ചിരികുന്നതായി എനിക്ക് തോന്നും , എന്നും ആ നക്ഷത്രം എനിക്കായികാതുനിന്നു
ഞാനും എന്നും ആ താരകത്തെ പ്രതീക്ഷിച്ചുകൊണ്ട് എന്‍റെ ജനവാതിലുകള്‍ തുറന്നുവെച്ചു . . കുറഞ്ഞ നാളുകള്‍കൊണ്ട് ആ കുഞ്ഞുനക്ഷത്രം എന്‍റെ ഏറ്റവും അടുത്ത സുഹുര്‍ത്തായി മാറികഴിഞ്ഞു . . തണുത്തകാറ്റ് വീശുന്ന രാത്രികളില്‍ ഞാന്‍ ആ താരകത്തിന് എന്‍റെ വയലിന്‍ തന്ത്രികളില്‍ എന്‍റെ വിരലുകളാല്‍ സംഗീതവിസ്മയം തീര്‍ത്തു . . മഞ്ഞു പൊഴിയുന്ന രാവുകളില്‍ ഞാന്‍ എന്‍റെ പ്രിയപ്പെട്ട സുഹുര്‍ത്തിനു മാത്രമായി ഒരു രാഗം ഞാന്‍ എന്‍റെ വയലിന്‍ തന്ത്രികളില്‍
മെനഞ്ഞെടുത്തു . . മഞ്ഞുപൊഴിയുന്ന രാവുകളില്‍ ഞാന്‍ വയലിനുമായി എന്‍റെ മുറ്റത്തെ നീര്‍മാതളത്തിന്റെ ചുവട്ടില്‍ നിന്നുകൊണ്ട് എന്‍റെ കുഞ്ഞുനക്ഷത്രതിനായി മാത്രം വായിച്ചു എന്‍റെ മാത്രം സുഹുര്‍ത്തിനുവേണ്ടി
മഞ്ഞുമാറി വേനല്‍കാലം ആഗമിച്ചു . . വേനല്‍ മാറി ഇടവപാതി അടുത്തുകൊണ്ടിരുന്നു . . പതിയെ രാത്രിയെ മഴമേഘങ്ങള്‍ പുണരാന്‍ തുടങ്ങി . . ആ കുഞ്ഞുതാരകം എന്നോടായി ഒരിക്കല്‍ മന്ത്രിച്ചു " നീ എന്നെ മറക്കരുത് എന്‍റെ ഉറ്റതോഴിയായി എന്നോടൊപ്പം നീ ഒരുപാട് രാവുകള്‍ ചിലവഴിച്ചു . . നിന്‍റെ കണ്ണുനീരിലും സന്തോഷത്തിലും ഞാന്‍ എന്‍റെ
പ്രകാശം വര്‍ഷിച്ചു തന്നു . . ഇന്നിപ്പോള്‍ ഇതാ നാംപിരിയേണ്ട ദിനം സമാഗതമായിരികുന്നു . . നാം പിരിയാന്‍ പോവുന്നു . . എന്‍റെ ഓര്‍മയ്ക്കായി നിനക്ക് ഞാന്‍ എന്‍റെപ്രകാശത്താല്‍ ഒരു ചന്ദ്രകാന്തം സമ്മാനിക്കുന്നു , ഇനിയും നമ്മള്‍ക് തമ്മില്‍ കാണാന്‍ സാധിക്കില പക്ഷെ ഓര്‍മകള്‍ ഒരിക്കലും നശികുകയില്ല , അതുകൊണ്ട് ഈ നീലച്ചന്ദ്രകാന്തം ഞാന്‍ നിന്‍റെ
ഓര്‍മചെപ്പിലാണ് ഞാനീ ചന്ദ്രകാന്തം നിക്ഷേപികുന്നത് . . അതെന്നും നിന്‍റെ മനസ്സില്‍ പ്രകാശം ചൊരിയും നിന്‍റെ സന്തോഷത്തിലും വിഷമത്തിലും "ഇത്രയും പറഞ്ഞശേഷം ആ നക്ഷത്രം എങ്ങോ പോയിമറഞ്ഞു
ഞാന്‍ കാത്തിരുന്നു , പക്ഷെ തിരികെവന്നില . . പക്ഷെ കാണാതെ ഞാന്‍ ആ സാമീപ്യം എന്നില്‍ തന്നെ അനുഭവിച്ചു . . . . "
തീര്‍ച്ചയായും എഴുതാന്‍ കഴിവുണ്ട്. മുന്നോട്ടുപോട്ടെ... ഒരുപാട്.
ReplyDelete(അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കണെ)
അക്ഷരത്തെറ്റ് മാറുന്നില്ല പഠിച്ചപണി പതിനെട്ടും നോക്കി
ReplyDeleteഇനിയുമെഴുതുക :)
ReplyDeleteകൊള്ളാം.
ReplyDeleteകൂടുതൽ എഴുതാൻ ആശംസകൾ!
സുഹൃത്ത് എന്നെഴുതാൻ suhr^thth എന്നു ടൈപ്പ് ചെയ്താൽ മതി.
( ^ എന്ന ചിഹ്നം കിട്ടാൻ ഷിഫ്റ്റ്+6 പ്രസ് ചെയ്യുക)
അഞ്ജു,
ReplyDeleteഅക്ഷരതെറ്റുകള്‍ വല്ലാതെയുണ്ട്. ടൈപ്പ് ചെയ്യുവാനുള്ള ബുദ്ധിമുട്ടാവുമെന്ന് മനസ്സിലാക്കുന്നു. പോസ്റ്റ് ചെയ്യും മുന്‍പേ ഒട്ടേറെ തവണ ഒന്ന് വായിച്ചു നോക്കു. ഉപയോഗിക്കുന്ന മലയാളം കണ്‍വെര്‍ട്ടര്‍ ഏതാ? കീമാനാണോ? അതോ വരമൊഴിയോ?