Pages

വൃദ്ധന്‍

Monday, May 30, 2011


പാതിരാകാറ്റിന്റെ വികൃതി   മേശയില്‍ അയാള്‍  കത്തിച്ചു
വെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതി കെടുത്തി എങ്ങോട്ടോ
തിരക്കില്‍  ഓടി പോയി . .
ഇന്നലെ വരെ മാനത്ത്  നോക്കി ചിരിച്ച താരകങ്ങളും എങ്ങോട്ടോ പോയിരിക്കുന്നു
അവിടെ ഇരുണ്ട കാര്‍മേഘങ്ങള്‍ സ്ഥാനം പിടിച്ചു
അവ ഉറക്കെ ഉറക്കെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കികൊണ്ട്
മഴയെ മാനത് നിന്നും ഇറക്കി ഭൂമിയിലേക്ക്‌ ഇറക്കി വിട്ടു
അവള്‍ കരഞ്ഞിരിക്കണം . . . അവള്‍ കണ്ണീരോടെ ഇറങ്ങി വന്നു
മണ്ണിനോട് ചേര്‍ന്നിരുന്നു . .  ചിലവര്‍ മുത്തശി മാവിന്റെ കൊമ്പിലെ ഇലകളോട്
സ്വകാര്യം പറയാനെന്നവണ്ണം ഒളിച്ചിരുന്നു . .
എങ്കില്‍ ചിലരോ . .  ദ്രവിച്ചുതുടങ്ങിയ ഓലകള്‍കൊണ്ട് കെട്ടിയ  മേല്‍കൂരയിലുടെ
അയാളുടെ  മേല്‍ പതിച്ചു . .
അയാള്‍  ഓര്‍ത്തു . .  എന്തിനാണ് അവള്‍ വന്നു വിളിച്ചപ്പോള്‍ പോവതിരുന്നത് ?
ആരെ കാത്തിട്ടാണ് ?  . . .
എഴുതി മുഴുമിപ്പിക്കാത്ത ഈ കടലാസുകഷങ്ങള്‍ക്ക് വേണ്ടിയോ ?
ഇല്ല അയാള്‍ക്ക്‌ ഉത്തരമില്ല ....
വീണ്ടും അണഞ്ഞ വിളക്ക് അയാള്‍  കൊളുത്തി വെച്ചു
അണയാന്‍ വെമ്പുന്ന തന്റെ  ജീവനെ താന്‍  നിലനിര്‍ത്തും പോലെ
മുറിയിലെ പ്രകാശം വീണ്ടും വീണ്ടും തെളിഞ്ഞും മങ്ങിയും ഇരുന്നു
അയാളുടെ ഓര്‍മ്മകള്‍ പോലെ . .
 കുഞ്ഞിന്റെ കരച്ചിലും , കൊഞ്ചലും , തന്റെ പ്രിയ പത്നിയുടെ ചന്ദനം മണക്കുന്ന മുടിയിഴകളും
ഇടയ്ക്കിടെ ഇവിടെ വീണ്ടും അലയടിക്കുന്നത് പോലെ . .
അയാള്‍ തന്റെ വിളക്കും എടുത്തു മുറിയിലേക്ക് വെച്ചു വെച്ചു നടന്നു . .
കിടക്കയില്‍ എലികള്‍ സൃഷ്‌ടിച്ച മുറിവിന്‍ മുകളില്‍ താന്‍ കയറ്റി വെച്ച തന്റെ  
പെട്ടി തുറന്നു നോക്കി . . 
മുഷിഞ്ഞ വസ്ത്രങ്ങള്‍ , മങ്ങിയ ഫോട്ടോകള്‍ 
തന്റെ ജീവിതത്തിലെ സമ്പാദ്യങ്ങള്‍ . . 
കൂട്ടിവെച്ചത്  മക്കള്‍ പങ്കിട്ട്എടുത്ത് യാത്രയായപ്പോള്‍ ബാക്കിയായത് അച്ഛനും അമ്മയും 
തന്റെ മരണത്തില്‍ കൂടി അമ്മ അത് സാധിച്ചു കൊടുത്തു . .  
അല്ലെങ്കിലും അമ്മമാര്‍ക്ക് മക്കളാണ് എന്നും മുഖ്യം ആരെക്കാളും മക്കളെ സ്നേഹിക്കാനും 
അവര്‍ക്ക് വേണ്ടത് പറയാതെ തന്നെ
സാധിച്ചു കൊടുക്കാനും അവര്‍ക്ക് കഴിഞ്ഞു , അവളും അത് തന്നെ ചെയ്തു 
പക്ഷെ താന്‍ മാത്രം  അവര്‍ക്കൊരു ഭാരമായി . .
അല്ലെങ്കിലും ഭാര്യ മരിച്ചാല്‍ പിന്നെ ഏതൊരു മനുഷ്യനും 
ആര്‍ക്കും ശല്യം തന്നെ . . അവര്‍ ഉള്ളപ്പോള്‍ അയാളുടെ കാര്യങ്ങള്‍ എല്ലാം തന്നെ നോക്കാന്‍ 
ആളുണ്ടായിരുന്നു . .
ഇന്ന് . . 
ഈ ദ്രവിച്ചു തുടങ്ങിയ വീട്ടില്‍ തനിച്ചായി . . 
ഓര്‍മ്മകള്‍ കൂട്ടിനെതി . . .
അവസാനം  മക്കളുടെ ആവലാതി അയാളെ നാളെ ഒരു വൃദ്ധസദനത്തില്‍  എത്തിക്കും 
ആവലാതി അല്ല , മക്കള്‍ നോക്കുന്നില്ല എന്ന് നാട്ടുകാര്‍ പറഞ്ഞാല്‍ അവര്‍ക്കത് ഒരു കുറവാണത്രേ 
പക്ഷെ 
എങ്ങനെഇവിടം ഉപേക്ഷിച്ചു അയാള്‍ പടിയിറങ്ങും ? 
അവള്‍ ഉറങ്ങുന്ന ഈ മണ്ണില്‍ നിന്നും . . .

ഓര്‍മകളുടെപുഴയില്‍ നിന്നും അയാള്‍ നീന്തി കയറവെ 
അയാള്‍  അവശനായിരുന്നു . . . 
ക്ഷീണിച്ച ആ ശരീരത്തെ  വിശ്രമിക്കാന്‍ അനുവദിച്ച്
അയാള്‍ എങ്ങോട്ടോ നടന്നകന്നു . . 
മുത്തശി മാവിലെ മഴതുള്ളിപോല്‍ 



26 comments:

  1. ലളിതസുന്ദരമായ എഴുത്ത്.
    വിഷയത്തിലേക്കുള്ള വരവും, ഒടുക്കവുമെല്ലാം നല്ല ഒഴുക്കോടെ തന്നെ പറഞ്ഞു.

    ആശംസകള്‍!

    ReplyDelete
  2. മൊത്തത്തിൽ കൊള്ളാം.

    എന്നാൽ
    “അയാള്‍ എങ്ങോട്ടോ നടന്നകന്നു . .
    മുത്തശി മാവിലെ മഴതുള്ളി ഒളിച്ചിരിക്കുംപ്പോല്‍”
    നടന്നകന്നു എന്നത് ഒളിച്ചിരിക്കലുമായി പൊരുത്തപ്പെടുന്ന പ്രയോഗമല്ല

    പക്ഷേ, ‘മുത്തശ്ശി മാവിലെ മഴത്തുള്ളി പോൽ’
    എന്നത് നല്ല പ്രയോഗമാണ്
    അതുകൊണ്ട്
    അതിനു ചേരുന്ന ഒരു വാചകം അതിനു മുന്നിൽ ചേർത്താൽ നന്നായിരുന്നു.

    ReplyDelete
  3. ലളിതമായ എഴുത്ത് നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. ആവര്‍ത്തനമായ ഒരു subject ആണിത്.. എങ്കിലും നീയതു വിളിച്ചു നീട്ടാതെ പറഞ്ഞിരിക്കുന്നു.. നന്നായി കുഞ്ഞേ.. എഴുതിയെഴുതി തന്നെ പ്രതിഭ തെളിയേണ്ടതുണ്ട്.. എഴുതുക.. ആശംസകള്‍..

    ReplyDelete
  5. ശരിക്കും കൊതി തോന്നുന്ന എഴുത്ത്..ചെറുത് പറഞ്ഞപോലെ ലളിതം..സുന്ദരം...

    ReplyDelete
  6. അഞ്ജലിക്കുട്ടി നന്നായി എഴുത്ത്. നല്ല പദപ്രയോഗങ്ങള്‍.ഇനിയും എഴുതൂ. അക്ഷരത്തെറ്റ് കുറച്ചുണ്ട്. ഒന്ന് കൂടി വായിച്ചു തിരുത്തുമല്ലോ.......സസ്നേഹം

    ReplyDelete
  7. നല്ല ചില പ്രയോഗങ്ങള്‍ ഉണ്ടായിരുന്നു.
    അക്ഷരത്തെറ്റ്.... വീണ്ടും വീണ്ടും.

    ReplyDelete
  8. നന്നായിട്ടെഴുതിയല്ലോ മോളൂ.
    ആശംസകള്‍

    ReplyDelete
  9. തെറ്റ് പറയാൻ ഒന്നുമില്ല.
    കൂടുതൽ വെല്ലുവിളിയുൾല വിഷയം തിരഞ്ജെടുക്കണം.
    :-)

    ഉപാസന

    ReplyDelete
  10. @ ചെറുത്‌ : എന്റെ ബ്ലോഗ്‌ വായിച്ചതിനു നന്ദി :)
    @ജയന്‍ ചേട്ടായി : തിരുത്തി കേട്ടോ :)
    @ അഭി : വായിച്ചതിനു നന്ദി
    @ സന്ദീപ്‌ ചേട്ടന്‍ :കമന്റിനു നന്ദി
    @ ഹാഷിംഇക്ക : വായിച്ചതിനു നന്ദി
    @ബിജുചേട്ടന്‍ : തിരുതിയെല്ലോ , തെറ്റുകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കാം
    @തൂവലാന്‍ : നന്ദി അപ്പുസ്‌
    @ യാത്രികന്‍ : വായിച്ചതിനു നന്ദി
    @വിമല്‍ചേട്ടന്‍ : അക്ഷരത്തെറ്റ് മാറ്റാന്‍ ഞാനിനി എന്ത് ചെയ്യണം ? എനി വേ വായിച്ചതിനു നന്ദി :)
    @ കൊലുസ് : എന്റെ ബ്ലോഗ്‌ വായിച്ചതിനു നന്ദി
    @ സുനില്‍ ചേട്ടന്‍ : തിരഞ്ഞെടുക്കാന്‍ ശ്രമിക്കാം സുനില്‍ചെട്ടാ

    ReplyDelete
  11. ലളിതമായ എഴുത്ത് നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  12. നന്നാവട്ടെ മോളൂ ....

    ReplyDelete
  13. അഞ്ജൂസേ നൈസ്.. ഇനിയും എഴുതൂ...

    ReplyDelete
  14. അഞ്ജൂസേ നൈസ്.. ഇനിയും എഴുതൂ...

    ReplyDelete
  15. മോശമല്ലാത്ത എഴുത്ത്.പുകഴ്ത്തു പാട്ടുകളില്‍ മയങ്ങാതെ എഴുത്ത് തുടരൂ......

    ReplyDelete
  16. അവതരണം കൊള്ളാം നല്ല ഭാവി കാണുന്നു .ആശയം ഒതുക്കി പറയാന്‍ ശ്രമിക്കുക വാക്കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക.
    പ്രായത്തിന്റെയും അനുഭവങ്ങളുടെയും പരിമിതികള്‍ ഉള്‍ക്കൊണ്ട്, എഴുതുന്നത് നല്ല പോലെ വായിക്കുക. തിരുത്തുക പിന്നെ പ്രസിദ്ധീകരിക്കുക ആശംസകള്‍ ..........

    ReplyDelete
  17. കൊള്ളാം മോളെ... ഇനീം ഒരുപാടുഴെതൂ..

    ReplyDelete
  18. അഞ്ജു, എത്തിച്ചേരാന്‍ വൈകി. അഞ്ജുവിലെ കഴിവുകള്‍ അല്പം അലസത കൊണ്ടാണെന്ന് തോന്നുന്നു അത്ര വെളിവായില്ല എന്ന് പറയട്ടെ. പല സ്ഥലത്തും താന്‍ മുതലായ പ്രയോഗങ്ങള്‍ ക്ലാരിറ്റി നഷ്ടപ്പെടുത്തിയതായി തോന്നി. അതുപോലെ “പാതിരാകാറ്റിന്റെ വികൃതി മേശയില്‍ അയാള്‍ കത്തിച്ചു
    വെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതി കെടുത്തി എങ്ങോട്ടോ
    തിരക്കില്‍ ഓടി പോയി . .“ ഇത്

    മേശയില്‍ കത്തിച്ചു വെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതിക്കെടുത്തി പാതിരാക്കാറ്റിന്റെ വികൃതി എങ്ങോട്ടോ ഓടിപോയി.. എന്ന രീതിയില്‍ വന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ എന്ന് തോന്നി( എന്റെ തോന്നല്‍ കേട്ടോ.. ഹി..ഹി) അതുപോലെ തന്നെ “അവ ഉറക്കെ ഉറക്കെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കികൊണ്ട് മഴയെ മാനത് നിന്നും ഇറക്കി ഭൂമിയിലേക്ക്‌ ഇറക്കി വിട്ടു“ ഇവിടെ എന്തിനാ രണ്ട് വട്ടം ഇറക്കി വിടുന്നത്?? ഒന്ന് കൂടെ ശ്രദ്ധിക്കൂ.. അഞ്ജുവിന് നന്നായി എഴുതാന്‍ കഴിയും. പോസ്റ്റ് ചെയ്യും മുന്‍പോ അഥവാ ചെയ്ത് കഴിഞ്ഞിട്ടാണെങ്കില്‍ പോലും ഒരു വട്ടം കൂടെ ഒന്ന് വായിച്ച് നോക്കു.. ബ്ലോഗ് പോസ്റ്റുകള്‍ തിരുത്താം എന്നത് തന്നെയല്ലേ ഏറ്റവും വലിയ അഡ്‌വാന്റേജ്.. അതോടൊപ്പം കുറച്ച് അക്ഷരത്തെറ്റുകള്‍ കൂടെ കണ്ടു തിരുത്തുമല്ലോ.. ഇവയൊന്നും വിമര്‍ശിച്ചതല്ല എന്നും അഞ്ജലിക്ക് കൂടുതല്‍ നന്നാക്കാന്‍ കഴിയും എന്ന് തോന്നിയതിനാല്‍ പറഞ്ഞതാണെന്നും മനസ്സിലാക്കുമല്ലോ അല്ലേ..

    ഓഫ് : പോസ്റ്റ് ഇട്ടാല്‍ ലിങ്ക് തരിക..

    ReplyDelete
  19. മനോരാജ്ചേട്ടന്‍ : മടിയുണ്ട് ഇല്ലയ്ക ഒന്നുമില്ല
    കുറെ ഞാന്‍ തിരുത്തിയിരുന്നു
    ഇതും തിരുത്താം കേട്ടോ :)
    അക്ഷരതെറ്റിന് ഞാന്‍ ഇനി എന്താ ചെയ്ക ?
    തിരുത്താം തിരുത്താം , ഇനി അവസാനം ഒന്നാം ക്ലാസ്സിലെ പോലെയൊക്കെ തല്ലി പഠിപ്പിക്കേണ്ടി വരോ ?

    ഓഫ്‌ : അയക്കാം :)
    ഫേസ്ബുക്കില്‍ എല്ലാര്ക്കും കൂടി ഒരു മെസ്സേജ് അയക്കാം
    അപ്പൊ പ്രശ്നം സോള്‍വ്‌ ആയില്ലേ

    ReplyDelete
  20. നന്നായി...കുറച്ചു നേരത്തെ വയിക്കെണ്ടാതയിരുന്നു എന്ന് തോന്നി...അല്ലേലും എല്ലായിടത്തും ഞാന്‍ അല്പമേ ലേറ്റ് ആണ്..

    ReplyDelete