തൊടുപുഴയില്‍ . . .
വന്നവരില്‍ ചിലര്‍ക്കെങ്കിലും ഒരു സംശയം ഇല്ലാതിരിക്കില്ല " അല്ല ഈ കൊച്ചിന് വേറെ പണിയൊന്നും ഇല്ലേ എന്ന് " , അല്ല തുഞ്ചന്‍പറമ്പില്‍ നിന്നും തുടങ്ങിയ മീറ്റല്‍ അല്ലെ ?
സത്യം പറയാലോ എനിക്ക് മീറ്റ് കൂടി കൂടി ഇപ്പൊ എവിടെ മീറ്റെന്നു കേട്ടാലും
അറിയാതെയെങ്കിലും ഞാന്‍ പേര് രജിസ്റ്റര്‍ ചെയ്തു പോകും
ഇങ്ങനെ മീറ്റ് മീറ്റ് എന്ന് പറഞ്ഞു ഈ മാസം
ഒരുമാസത്തെ പരിശ്രമംകൊണ്ട് ഞാനുണ്ടാക്കിയ എന്റെ ഗ്രൂപ്പിന്റെ മീറ്റിങ്ങും മാറ്റി വെച്ചേച്ചു ഞാങ്ങന്നു പോവുന്നു എന്ന് പറഞ്ഞപ്പോള്‍ ഗ്രൂപ്പിലെ പുലികള്‍ ആദ്യം എന്നെ ഒന്ന് നോക്കി
അര്‍ഥം മനസിലാക്കാന്‍ നിഘണ്ടു ഒന്നും വേണ്ടല്ലോ ആ തിരുമുഖങ്ങള്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നതല്ലേ !
അങ്ങനെ ഇന്നലെയും ഞാനാ കടും കൈയ്യ ചെയ്തു ,
" ഞാന്‍ നാളെ മീറ്റിങ്ങിനു വരില്ല , നിങ്ങളൊക്കെ കൂടെയങ്ങ് നടത്തു , പറ്റിയാല്‍ ഞാനിടയ്ക്കു വിളിക്കാം "
ഉടനെ വന്നില്ലേ ഉപ്പേരി " അല്ല അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കാ ! ന്തൂട്ടിനാ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ മീറ്റ് മീറ്റ് എന്ന് പറഞ്ഞു നീയങ്ങിട് മുങ്ങനെ , എന്റെ പട്ടി നടത്തും മീറ്റിംഗ് "
കര്‍ത്താവെ പണി പാളിയോ?
ചിന്തിച്ചു ചിന്തിച്ചു കാടും മലയും എല്ലാം കേറി കേറി പോകുമ്പോ
എന്റെ തലയില്‍ ഒരായിരം ലഡു ഒരുമിച്ചു അങ്ങിട് പൊട്ടി
ഇനി സെന്റി എന്ന സെന്റ്അടിച്ചലെ രക്ഷയുള്ളൂ
അങ്ങനെ കരഞ്ഞു പിഴിഞ്ഞു ഒരു വിധം തലയൂരി എന്ന് പറഞ്ഞപോരെ
പിന്നെ കൂട്ടുകാരെയും വിളിച്ചോണ്ട് ഒരോട്ടമാണ് വീട്ടിലേക്കു
രാവിലെ ഇറങ്ങാനുള്ള തയ്യാറെടുപ്പും കാര്യങ്ങളും , കൂട്ടുകാരും കൂടി
എന്നെക്കാള്‍ എന്റെ കൂട്ടുകാര്‍ക്കാണ് എന്നെ മീറിനു വിടാന്‍ ആവേശം !
രാത്രി അവരുടെ കൂടെ കത്തി വെച്ചും മറ്റുള്ളവരെ കളിയാക്കിയും നേരം കളഞ്ഞു
സത്യത്തില്‍ ഉറങ്ങിയിട്ടില്ല . . .
അങ്ങനെ ഒരുവിധം നേരം വെളുപ്പിച്ചു . .
അഞ്ചു അഞ്ചര ആയപ്പോ ഉണര്‍ന്നു , ഞാന്‍ ക്ലോക്ക് നോക്കും വീണ്ടും കിടക്കും
വീണ്ടും നോക്കും വീണ്ടും കിടക്കും അങ്ങനെ
അവസാനം ക്ലോക്ക് എന്നെ നോക്കി ചിരിച്ചോണ്ട് ആറുമണിയടിച്ചു
വേഗം ചാടിയോടി അമ്മയെ വിളിച്ചു റെഡിയായി
ഡ്രൈവര്‍ ചേട്ടനെ വിളിച്ചു . . അതിനിടയ്ക്ക് കൂട്ടുകാരും വിളിച്ചു " ഹാപ്പി ജേര്‍ണി " നേര്‍ന്നു
പിന്നെ ചേട്ടന് കാറും കൊണ്ട് വന്നു . .
എന്റെ വായ അടച്ചു വെയ്ക്കാന്‍ വേണ്ടി കാറില്‍ കേറിയപ്പോ തന്നെ
പാട്ടും വെച്ചുതന്നു . .
അങ്ങനെ പാട്ടും കേട്ട് യാത്ര തുടങ്ങി . .
കുറച്ചു നേരം ഞാന്‍ ചേട്ടനെ കത്തി വെച്ചു
പിന്നെ പെരുമ്പാവൂര്‍ കഴിഞ്ഞപ്പോ നല്ല നല്ല സ്ഥലങ്ങള്‍ കണ്ടു തുടങ്ങി . .
അപ്പൊ വായ തന്നെ അടഞ്ഞു , അത്രെയും നല്ല സ്ഥലങ്ങള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത് . . എന്തൊരു പച്ചപ്പ് . .
ക്യാമറ എടുക്കാതിരുന്നത് വലിയ നഷ്ടമായി എന്ന് തോന്നി . .
എന്നാലും ഏതു ക്യാമറയെക്കാളും നന്നായി കണ്ണും , സ്റ്റോര്‍ ചെയ്യാന്‍ ഏതു മെമറി കാര്‍ഡിനെ വെല്ലുന്ന മനസുമുള്ളപ്പോ എന്തിനൊരു ക്യാമറ ?
അല്ല അങ്ങനെയെങ്കിലും ഞാന്‍ സ്വയം ആശ്വസിച്ചു . .
കാഴ്ചയും കണ്ടു അതില്‍ മെല്ട്ടായി ഇരിക്കുമ്പോ കാര്‍ നിന്നു
എന്തതിപ്പോ നിന്നെ ? കര്‍ത്താവെ കാര്‍ കട്ടപ്പുറത്തയോ ?
ചിന്തിച്ചുകൊണ്ട് അമ്മേനെ നോക്കി
" വല്ലതും വേണേ വാ , ഇനി വിളിച്ചില്ല എന്ന് പറയരുത് " എന്നാപ്പിന്നെ പോയേക്കാം . .
നല്ല ഹോട്ടല്‍ , ഓര്‍ഡര്‍ കൊടുത്താല്‍ മിനിമം ഒരു അര മണിക്കൂര്‍ കഴിഞ്ഞാലെ വല്ലതും കിട്ടു .
അങ്ങനെ വെയിറ്റ് ചെയ്തു വെയിറ്റ് ചെയ്തു അവസാനം ഭക്ഷണം കിട്ടി
ഒന്നെനിക്ക് മനസിലായി , ആ ഹോട്ടല്‍ അവിടെ ചെല്ലുന്നവര്‍ക്ക് ഭക്ഷണം കൂടാതെ
ഒരു ക്ഷമയുടെ ക്ലാസ്സും ഫ്രീയായി കൊടുക്കുന്നുണ്ട് എന്ന് !
കിട്ടിയതും കഴിച്ചു അവിടുന്നിറങ്ങി കുറച്ചുനേരം ചുറ്റുമുള്ള കാഴ്ച കണ്ടുനിന്നു
നല്ല കാറ്റ് . . . .
അങ്ങനെ കാറ്റും കൊണ്ട് നില്ക്കുമ്പോ ഒരു അശിരിരി
" അല്ല കാഴ്ചയും കണ്ടു നില്ക്കനാനെങ്കി നീ നിന്നോ മീറ്റും കഴിഞ്ഞു എല്ലാരും അങ്ങ് പോകും വാ "
.തിരിഞ്ഞൊന്നു നോക്കി ആ വേറാരുമല്ല എന്റെ അമ്മ തന്ന്യ
ഞാനും കാറില്‍ കേറി . .
കാഴ്ചയും കണ്ടിരുന്നു നേരം പോയതറിഞ്ഞില്ല . .
അങ്ങനെ തൊടുപുഴ എത്തി . .
ഇനിപ്പോ ബാങ്ക് എങ്ങനെ കണ്ടു പിടിക്കും എന്നായി അടുത്ത സംശയം !
അവിടെ നിന്നിരുന്ന ഒരു നല്ല പോലീസുകാരന് കറക്റ്റ് ആയി വഴി പറഞ്ഞു തന്നു . .
അങ്ങനെ അവസാനം കണ്ടു പിടിച്ചു . .
അവിടെ ചെന്നപ്പോ എനിക്കാകെ ഒരു ശങ്ക !
ഇത് തന്നെയാണോ സ്ഥലം അതോ മാറിപ്പോയോ ? ആരെയും കാണുന്നില്ല
വരുന്നത് വരട്ടെ സ്റെപ് കേറി ചെന്നപ്പോ രണ്ടു മൂന്നു പേര് അവിടെ ഇവിടെ നില്‍പ്പുണ്ട്
മീറ്റ് മുതലാളി മൈക്ക് ടെസ്റ്റ് ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു
ഒരു പാവം ചേച്ചി അവിടെ ഇരിപ്പുണ്ട് . .
പേര് ജെയ്നി , ബ്ലോഗ്ഗര്‍ തന്നെയാ , ന്നാലും വല്ലാത്ത നാണമാണ്
കുറെ പേരെ നോക്കി ചിലരൊക്കെ ചിരിച്ചു ഞാനും ചിരിച്ചു
അങ്ങനെ തലയില്‍ തെങ്ങ വീണ പോലെ നില്കുമ്പോ അതാ വരുന്നു സൂപ്പര്‍സ്റ്റാര്‍സ് ഓരോരുത്തരായിട്ടു , ആദ്യം വന്നത് യുസുഫ്പ , കൂടെ പൊന്മളക്കരാന്‍
പിന്നെ ജിക്കു , ജോ ആന്റി , ജോ ചേട്ടന് , നന്ദന്‍ചേട്ടന്‍ , മനോരാജ്ചേട്ടന്‍ , അങ്ങനെ
എല്ലാവരും വന്നു വന്നുകൊണ്ടിരുന്നു . .
പിന്നെ പ്രതീക്ഷിക്കാത്ത ഒരാളും " ഹാഷിം " അങ്ങനെ പറഞ്ഞാ ആര്‍ക്കും അറിയില്ല
കൂതറഹാഷിം എന്ന് പറഞ്ഞാ ബൂലോകത്തെ എല്ലാവരും അറിയും എന്നാണ് വിശ്വാസം !
വിശ്വാസം അതാണെല്ലോ എല്ലാം !
ബ്ലോഗ്ഗിണിമാര്‍ ഒരു സൈഡ്ലും ബ്ലോഗ്ഗെന്‍മാര്‍ ഇരു ധ്രുവം പോലെയിരുന്നപ്പോ
ഹഷിമ്ക്ക പ്രധിഷേധിച്ചു ,പാവം ഞാനും ജെയ്നി ചേച്ചിയും ജോ ആന്റി (മാണിക്ക്യം )
അമ്മയും കൂടി അങ്ങോട്ട് ചെന്നിരുന്നു
അപ്പോളേക്കും ചാടി വീണു ഒരു പൂട്ട്കുറ്റി പോലെത്തെ ക്യാമറയും കൊണ്ട് നമ്മുടെ റജിചേട്ടന്
ഫോട്ടോസ് എടുത്തു കൂട്ടി . . ( എവിടുന്നോ അടിച്ചോണ്ട് വന്ന ക്യാമറയാണെന്ന് കേട്ടു)
അതുകഴിഞ്ഞപ്പോ പൊന്മളക്കാരനും പോട്ടം പിടിക്കണം എല്ലാരും കൂടെ
ക്യാമറയെടുത്ത് അറ്റാക്കിംഗ് തുടങ്ങി . .
ഇതെല്ലം കണ്ടിട്ട് പാവം ജെയ്നി ചേച്ചി എന്നോട് ചോദിച്ചു " അല്ല ഒരു കല്യാണത്തിന് പോയ പോലെ ഉണ്ടല്ലോ ! നിറച്ച് ഫോട്ടോഗ്രഫെര്‍മാര്‍ ! അല്ല അത്യാവശ്യം വെല്ല കല്യാണമുണ്ടെങ്കി ഇവരെ വിളിച്ചാ മതിയെല്ലോ ! എന്തിനാ വെറുതെ കാശ് കളയുന്നത് !
(എല്ലാരും സൂക്ഷിച്ചോ ! പണി കിട്ടാന്‍ സാധ്യതയുണ്ട് . )
കുറച്ചുകൂടി കഴിഞ്ഞപ്പോ മീറ്റ് മുതലാളിയും പിന്നെ വാഴക്കൊടനും കൂടി സ്റ്റേജ്ലേക്ക് കേറി
പരിചയപ്പെടല്‍ തുടങ്ങി . .
ആദ്യം ആരാ പരിച്ചയപെടുത്തിയത് എന്നറിയില്ല ! ഒന്നറിയാം ജോആന്റിയും , ലതികആന്റിയും കഴിഞ്ഞു ഞാനാണ് പരിച്ചയപെടുത്തിയത് ! എന്നെ മഞ്ഞുകട്ട , ടൈറ്റാനിക് ഇടിച്ച മഞ്ഞുമല എനൊക്കെ ഇതിനു മുന്‍പ് നടന്ന കൊച്ചി മീറിനെ കുറിച്ചെഴുതിയ പോസ്റ്റില്‍ ചില വിദ്വാന്മാര് വെച്ചു കാച്ചിയത് കണ്ടു ! എന്ത് തന്നെ പറഞ്ഞാലും അതുകുറച്ചു അന്യായമായിപ്പോയി . .
ആ പേരില്‍ ഇളവ് തരാന്‍ ഞാനവിടെ പറഞ്ഞിട്ടുണ്ട് , ഇവിടെയും പറയുന്നു . . പക്ഷെ ഗവണ്മെന്റ് ഓഫീസിലെ ഫയല്‍ പോലെയാകരുത് . . . ഈ ഇളവ് വേഗം തന്നെ നിങ്ങളൊക്കെ എനിക്ക് അനുവദിച്ചു തരണം . . .
എന്തൊക്കെയായാലും ഒന്ന് പറയാതെ വയ്യ , പണ്ട് മൈക്ക് എന്ന സാധനം കയ്യേല് കിട്ടിയാല്‍ നിന്നു വിറച്ചുവീഴുന്ന എന്റെ ആ പേടി മാറിയത് ഇങ്ങനെ മീറ്റുകളില്‍ സ്വയം പരിചയപ്പെടുതുമ്പോലാണ് ഈ പേടി മാറി കിട്ടിയത് !
എന്റെ പരിചയപ്പെടുത്തല്‍ കഴിഞ്ഞപ്പോ റെജിചേട്ടന്‍ ക്യാമറയും കൊണ്ട് പരിചയപ്പെടുന്നവരുടെ ഫോട്ടോയെടുക്കാന്‍ വന്നു , അവിടെ നിന്നു എന്നോടും കത്തി വെച്ചു , കുറച്ചു കഴിഞ്ഞപ്പോ
ഹബീബ് (കാട്ടുകുതിര ) , പൊന്മളക്കാരന് ,കുറെ പേര് അവിടെ കൂടി നിന്നു കത്തി വെയ്പ്പും ഫോട്ടോയെടുപ്പും ഗംഭീരമാക്കി
ഇതിനിടയില്‍ റജിചേട്ടന് ജിക്കുവിന്റെ അനുഗ്രഹം വിത് ശിക്ഷണംസ്വീകരിച്ചു ( ഞാനും പൊന്മളക്കാരനും സാക്ഷി )
ഇനി മുതല്‍ ജിക്കുന്റെ ശിഷ്യനായിട്ടു ജീവിക്കുമെന്ന് റജിചേട്ടന് വാക്കും കൊടുത്തു. . . അനുഗ്രഹം കിട്ടിയത് വേഗം ഫലിച്ചു എന്ന് മനസിലാവാന്‍ അധികനേരം വേണ്ടി വന്നില്ല ,
തൊട്ടപ്പുറത്തെ തെങ്ങില്‍ ഒരാള്‍ കള്ള് ചെത്താന്‍ ഇരിക്കുന്നത് ജിക്കു എങ്ങനെയോ കണ്ടു ഉണ്ടാനെ തന്നെ റജി ചേട്ടനെ അങ്ങോട്ട് വിട്ടു ഫോട്ടോയെടുപ്പിച്ചിട്ടെ അവനു സമാധാനമായുള്ള്.....
ഈ സമയം പരിച്ചയപെടല്‍ അവിടെ തകൃതിയായി നടന്നുകൊണ്ടിരുന്നു
പരിച്ചയപെടുമ്പോള്‍ അനോണിയാണോ അനോണിബ്ലോഗുണ്ടോ ബസ്സ്ഉണ്ടോ ഇല്ലെയോ
എന്നൊന്നും ചോദിക്കാന്‍ വാഴക്കോടന്‍ മറന്നില്ല (അതിന്റെ പിന്നിലെ ഉദേശ്യം ശേരിക്കങ്ങോട്ടു ക്ലിക്ക് ആയില്ല ) ചിലപ്പോള്‍ കഴിഞ്ഞമീറ്റില് കുമാരന് കാത്തിരുന്ന ത്രിപുര സുന്ദരിയെ പോലൊരു സുന്ദരി വഴക്കൊടനെയും പറ്റിച്ചുകാണും !
അല്ലെ പറയാന്‍ പറ്റില്ല അതാ കാലം !
അവസാനം ലതആന്റി മൈക്ക് വാങ്ങിച്ചു വാഴക്കോടനോട് പരിചയപെടാന്‍ പറഞ്ഞു
ഒരു പാട്ടൊക്കെ പാടി ഗംഭീരമാക്കി വാഴക്കോടന്‍ തന്റെ പരിചയപ്പെടുത്തല്‍
കൊച്ചിമീറ്റിന്റെ ഭാഗമായിട്ട് നടന്ന ഫോട്ടോ മത്സരത്തിന്റെ അവാര്‍ഡുകള്‍ നല്ക
ലതികാ സുഭാഷ് ,സജിം തട്ടത്തുമല , മാണിക്യം തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കൊച്ചിമീറ്റിന്റെ ഭാഗമായിട്ട് നടന്ന ഫോട്ടോ മത്സരത്തിന്റെ അവാര്‍ഡുകള്‍ നല്ക
ലതികാ സുഭാഷ് ,സജിം തട്ടത്തുമല , മാണിക്യം തുടങ്ങിയവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
പിന്നെ ഒരു ഗ്രൂപ്പ് ഫോട്ടോ , ഒരു ഫോട്ടോ എടുത്തു കഴിയുമ്പോ ഒരു ഫോട്ടോഗ്രഫേര് ഓടും പിന്നെ അടുത്തയാള്‍ അങ്ങനെ അങ്ങനെ എടുത്തുകൊണ്ടിരുന്നു . .
ഫോട്ടോ എടുക്കുന്നതിനിടയില്‍ ഭക്ഷണം വന്നു !
ഉടനെ ഒരു അശിരിരി എവിടെ നിന്നോ വന്നു
" ഫുഡ് വന്നേ ......................."
ഫോട്ടോ എടുത്തു കഴിഞ്ഞു പിന്നൊരു ഓട്ടമാണ് ഭക്ഷണം കഴിക്കാന്‍ . .............
ഫുഡും എടുത്തു വന്നിട്ടായിരുന്നു പിന്നത്തെ അറ്റാക്കിംഗ് . . .
എനിക്ക് കൂട്ടിനു അമ്മുന്റെ കുട്ടി (ജാനകി ചേച്ചി ) ഉണ്ടായിരുന്നു , ചേച്ചി എന്നെ വിളിക്കാന്‍ തോന്നു എന്റെ അമ്മായിടെ പ്രായം ഉണ്ട് ,
ചേച്ചിക്ക് ബിരിയാണി കഴിക്കാന്‍ പറ്റില്ല , ചേച്ചി ഒരു കപ്പ് വെള്ളവും കുടിച്ചുകൊണ്ട് ഞങ്ങളുടെ കൂടെ കൂടി !
ഭക്ഷണം കഴിച്ചു കയ്യും കഴുകി വരുമ്പോ ഐസ് -ക്രീം എല്ലാവര്ക്കും തന്നു !
ഐസ് - ക്രീം തിന്നുമ്പോ പോലും ആരെയും വെറുതെ വിടാന്‍ റജിചേട്ടന് ഉദേശമില്ല . .
ഐസ് ക്രീം തിന്നു തീര്‍ന്ന ജിക്കു ഈ ഫോട്ടോയെടുപ്പിന്റെ പേരും പറഞ്ഞു പൊന്മളക്കാരന്റെ കയ്യേല് നിന്നും ഒരെണ്ണം കൂടി വാങ്ങി പോസ് ചെയ്തു . .
സമയമില്ലാത്തത് കൊണ്ട് എനിക്ക് വേഗം ഇറങ്ങേണ്ടി വന്നു . .
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങളും ഇറങ്ങി . . .
അങ്ങനെ മൂന്നാമത്തെ മീറ്റും കൂടി ഞാന്‍ എന്റെ വീട്ടിലേക്കു പോന്നു
* ക്യാമറ എടുക്കാത്തിനാല്‍ എനിക്ക് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല
ആരുടെയെങ്കിലും കയ്യില്‍ നിന്നും കിട്ടുമ്പോള്‍ ആഡ് ചെയ്യുന്നതാണ്
അഞ്ജലീ നല്ല അവതരണം.. അടുത്ത മീറ്റ് എവിടെയാ....??
ReplyDeleteഅടുത്ത മീറ്റ് കണ്ണൂര്‍ , പോവ്വാന്‍ പറ്റില്ല ചേച്ചി
ReplyDeleteഇതാണ് ലാസ്റ്റ് മീറ്റ് , ഇനി വിധി ഉണ്ടെങ്കി കാണാം :)
നന്നായെഴുതിയിരിക്കുന്നു മോളെ !!
ReplyDelete:)
ReplyDeleteആശംസകള്‍.. നല്ല വിവരണം അഞ്ജലി.. കണ്ണൂരില്‍ മീറ്റില്‍ പങ്കെടുക്കാം എന്ന് കരുതുന്നു..:)
ReplyDeleteഅഞ്ജലി നന്നായി അവതരിപ്പിച്ചു...
ReplyDeleteആദ്യ പോസ്റ്റ് ആണല്ലേ tdpa ബ്ലോഗ്ഗ് മീറ്റിംഗ്
മീറ്റിംഗ് കുടിയ മതിയോ ?പോസ്റ്റ് വരട്ടെ..
സ്നേഹത്തോടെ പ്രദീപ്
ശ്ശൊ! നീ എന്നെ ഓവര്‍ ടേക്ക് ചെയ്തു.പോസ്റ്റ് ഞാന്‍ ഇടണമെന്ന് കരുതിയത. പക്ഷെ ക്യാമറയുടെ കേബിള്‍ സ്കൂളില്‍ ആയി പോയി. അത് കൊണ്ട് ഫോട്ടോ അട ചെയ്യാന്‍ പറ്റിയില്ല. എന്തായാലും ഇന്ന് വൈകിട്ട് ഞാനും ഒരതിക്രമം കാണിക്കും.
ReplyDeleteഎഴുതാനുള്ളതാല്ലാം നീ എഴുതി അല്ലെ...?നന്നായിട്ടുണ്ട്. ഇനി ഞാന്‍ എന്തെഴുതും.ഉം നോക്കട്ടെ...
നീ അഞ്ചു ഐസ് ക്രീം തിന്ന കാര്യം എന്താ എഴുതാഞ്ഞത്?
അങ്ങിനെ ആദ്യ മീറ്റ് പോസ്റ്റ്.. വരട്ടെ ഇനിയും പോസ്റ്റുകള്‍
ReplyDeleteനിന്നെ ടൈറ്റാനിക് പൊളിച്ച മഞ്ഞു കട്ട എന്നു വിളിച്ച വിദ്വാൻ ഏതാണ്? ശരിക്കും ഹിമാലയം എന്നല്ലേ വിളിക്കേണ്ടത്.............. :)
ReplyDeleteമീറ്റിനെ ക്കുറിച്ചറിയാനുള്ള പോസ്റ്റ് തപ്പി നടക്കുന്നതിനിടയിൽ ആദ്യം കിട്ടിയത് ഈ പോസ്റ്റാണ്!
ReplyDeleteസരസമായ വിവരണം കൊള്ളാം!
ചിത്രകാരന് : നന്ദി
ReplyDeleteഹാഷിം: നന്ദി
ശ്രീജിത്ത്ചേട്ടന് : നന്ദി ചേട്ടാ
പ്രദീപ്ചേട്ടന് : വൈകാതെ വരും
റെജിചേട്ടന്‍ : അഞ്ചു ഐസ് ക്രീംഒന്നും ഞാന്‍ തിന്നില്ല
പക്ഷെ തിന്നവരെ അറിയാം ബുഹഹഹഹ്
മനോരാജ് : വരും വൈകാതെ വരും
കുമാരന് : ഇനിയും കിട്ടിത് പോരെ കുമാരേട്ടാ ?ഇനിയും നിങ്ങളെ പെണ്ണുങ്ങളുടെ പേരും പറഞ്ഞു ആള്ക്കാര് പറ്റിക്കും നോക്കിക്കോ
അന്ന് നിങ്ങളെ ഞാന്‍ കൊരങ്ങന്കുമാരന് എന്ന് വിളിക്കും നോക്കിക്കോ
ആ നന്ദി ഹിമാലയം. നിങ്ങളൊക്കെ എനിക്ക് തരുന്നത് പ്രശസ്തമായ പേരുകളാണ് ,
പകരം നിങ്ങള്‍ക്കൊരു പേര് തരാം " കാറ്റാടിമരം "
ഭായ് : നന്ദി :)
അനോണി : അനോണി കമെന്റിനു ഒരു വിലയും നല്‍കില്ല
സോറി
ഹരീഷ് : :)
ഞാന്‍ ഇതൊന്നും അറിഞ്ഞതേയില്ല.
ReplyDeleteമഞ്ഞുതുള്ളീ..കൊള്ളാം നല്ല അവതരണം..എന്തായാലും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഞാനും പോസ്ടിയിട്ടുണ്ട് .വായിച്ചുനോക്കുക..അല്‍പ്പം താമസിച്ചുപോയി ..ഇന്നും ഒരു ചെറിയ യാത്ര ഉണ്ടായിരുന്നു.http://odiyan007.blogspot.com/
ReplyDeleteഏതു ക്യാമറയെക്കാളും നന്നായി കണ്ണും , സ്റ്റോര്‍ ചെയ്യാന്‍ ഏതു മെമറി കാര്‍ഡിനെ വെല്ലുന്ന മനസുമുള്ളപ്പോ എന്തിനൊരു ക്യാമറ ?
ReplyDeleteവളരെ ശരിയായ നിരീക്ഷണം.
നല്ല അവതരണം
കൊള്ളാം
ReplyDeleteമിറ്റിന്റെ ഒരു നല്ല വിവരണം കിട്ടി
രസകരം
കുമാരേട്ടന്റെ ബ്ലോഗിലാണെന്ന് തോന്നുന്നു മഞ്ഞുമലയെ....മഞ്ഞുതുള്ളിയെക്കുറിച്ച് ആദ്യമായി ശ്രദ്ധിക്കുന്നത്
ReplyDeleteപിന്നെ റെജിടെ ബ്ലോഗിലൂടെ എംടി(മഞ്ഞുതുള്ളിടെ ഷോര്‍ട്ട് ഫോമാക്കി എന്നെങ്കിലും ആരെങ്കിലും വിളിക്കുമെന്ന് കരുതിയല്ലേ ഈ പേര് സ്വീകരിച്ചേ)ടെ ബ്ലോഗിലെത്തി..
നന്നായി.
ReplyDeleteകൂടുതൽ കൂട്ടുകാരെ കിട്ടിയല്ലോ.
സന്തോഷം!
>>>ഇതാണ് ലാസ്റ്റ് മീറ്റ് , ഇനി വിധി ഉണ്ടെങ്കി കാണാം <<<
ReplyDeleteഎന്നാ പറ്റി? എസ്കോര്‍ട്ട് വന്നയാള്‍ മടുത്തു കാണും ല്ലേ !
പരിചയപ്പെടാന്‍ വിട്ടുപോയി, അടുത്ത മീറ്റിലാകട്ടെ :)
ReplyDeleteപറ്റില്ലാ.... പറ്റില്ലാ... നീ ഇല്ലാതെ എന്തു മീറ്റ്... അതു വെറും ഈറ്റാകും അതിനാൽ കണ്ണൂർ പോകാൻ ഇപ്പഴേ റഡിയായിക്കോ..? എഴുത്ത് ഭംഗിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ...... അപ്പോ കണ്ണൂർ വച്ച് കാണാം..
ReplyDeleteകാണണം.....
ഈ മോളൂട്ടി ആളു കൊള്ളാല്ലോ. ഒൻപതാം ക്ലാസല്ലേ? ഭാവിയിൽ വലിയ എഴുത്തുകാരിയൊക്കെ ആകുമ്പോൾ നമ്മൾ വയസിനു മൂത്തോരെ കണ്ടാൽ മൈൻഡ് ചെയ്യാതിരിക്കല്ലേ! നല്ല എഴുത്ത്. ആശംസകൾ! അടുത്ത മീറ്റിന് തയ്യാറെടുത്തോളൂ! അല്ലപിന്നെ!
ReplyDeleteഈ ലിങ്കിൽ നമ്മ പോസ്റ്റ് ഉണ്ട്: http://easajim.blogspot.com/2011/08/blog-post.html
ReplyDeleteayyo muzhuvan vayikan samayamillallo. vayikam keto. enthayalum ente adya meetil adyam kitiya kootalle...
ReplyDeleteആഹ മഞുതുള്ളി നന്നായി വിവരിച്ചിട്ടുണ്ട് ഇന്നി കണ്ണൂരും കാണാം അല്ലെ...
ReplyDeleteതൊടുപുഴ മീറ്റിനെ പറ്റി എന്റെ ദേവലോകത്തിലും ഒന്നു പോസ്റ്റി
http://blog.devalokam.co.in/2011/08/blog-post.html
നല്ല വിവരണം. ആശംസകൾ.......... ഈ മാമനും ഇവിടെ ചേർന്നു.
ReplyDeleteha ha nannaayi ezhuthi!
ReplyDeleteanoni sanoniyokke chummaa chodichathalle :)
വിവരണം അസ്സലായിട്ടുണ്ട് ട്ടോ..
ReplyDeleteഅഭിനന്ദനങ്ങള്‍ ..
This comment has been removed by the author.
ReplyDeleteകൊള്ളാം..
ReplyDeleteഅഞ്ജലികുട്ടീ, ഉഗ്രന്‍ വിവരണം.
ReplyDeleteദേ ഇപ്പോ എനിക്ക് ഒരു സംശയം മോളുടെ എഴുത്തൊ അതോ സംസാരമോ ഏതാ കൂടുതല്‍ മധുരതരം.ഒരു പോസ്റ്റ് എഴുതാന്‍ ഞാനും വിചാരിക്കുകയായിരുന്നു യാത്രയില്‍ മുഴുവന്‍, പക്ഷെ ഇവിടെ പോസ്റ്റുകള്‍ ഒക്കെ വായിച്ച് വന്നപ്പോള്‍ ആകെ ഒരു സംശയം ഇനി ഇതില്‍ കൂടുതല്‍ എന്തെഴുതും? എന്നാലും എന്റെ കടിഞ്ഞൂല്‍ ബ്ലോഗ് മീറ്റ് ഒന്നു കുറിക്കാതെ വയ്യ.
കൊള്ളാലോ കൊച്ചേ.. നീയിങ്ങനെ സകല മീറ്റും വിടാതെ കൂടണ്ണ്ടല്ലേ... ചുക്കില്ലാത്ത കഷായം ഇല്ലല്ലോ ല്ലേ.. അപ്പൊ നീ തീര്‍ച്ചയായും കണ്ണൂരും പോണം..
ReplyDeleteവിവരണം വളരെ നന്നായിട്ടുണ്ട്..
ഒരേ നാട്ടുകാര്‍ ആണേലും ഏതേലും മീറ്റില്‍ വെച്ച് കാണാം ഇനി.. അല്ലെ.. :)
മഞ്ഞുതുള്ളി....,
ReplyDeleteനന്നായിട്ടെഴുതീരിക്കണു....
എന്താ എഴുതീരിക്കണെ.അമ്മായീടെ പ്രായോ...എനിക്കോ..?ഇതൊക്കെയായിരുന്നു മനസ്സില്‍ അല്ലെ.
അടുത്ത മീറ്റിനു വരൂല്ലോ..അല്ലേ
അഞ്ജലി
ReplyDeleteപോസ്റ്റ് വായിച്ചതിപ്പഴാണ് .അവതരണം നന്നായിരിക്കുന്നു.
തൊടുപുഴകള് ആവര്‍ത്തിക്കപ്പെടട്ടെ.ഹ്രിദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ക്ക് ആത്മാവുകൂടും.
ആശംസകള്‍...