Pages

സുന്ദരമായ ഒരു സ്വപ്നം

Friday, February 25, 2011


നരച്ച ചുവരുകല്‍കുളില്‍ ഒതുങ്ങി കൂടിയ അവളെ  പുറംലോകവുമായി ബാന്ധിപിക്കുന്ന്നത് ഒരു ജനലയാണ് നിറം മങ്ങി ദ്രവിച്ചു തുടങ്ങിയ ആ ജാലകങ്ങളിളുടെ അവള്‍ ലോകത്തെ കണ്ടു , മഴയും , മഞ്ഞും , വേനലും എല്ലാം
എങ്കിലും തന്നെ ഈ ആശുപത്രി മുറിയില്‍ തളച്ചിട്ട വിധിയോട് അവള്‍ ഒരിക്കലും  പരാതി പറഞ്ഞില , പകരം അവള്‍ സ്നേഹിച്ചു, അവള്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു ഈ ഏകാന്തത , അതവളെ തന്‍റെമാത്രമായ ഒരു
ലോകത്തേക് ക്ഷണിച്ചു . . അതില്‍ അവള്‍ സന്തുഷ്ടയായിരുന്നു
 തന്‍റെ സ്വന്തം വേദനകളിലും വിഷമങ്ങളിലും അവള്‍ അവളുടെതായ സന്തോഷം കണ്ടെത്തി . .
രൂക്ഷമായ മരുന്ന് ഗന്ധതെയും അവള്‍ സ്നേഹിച്ചു തുടങ്ങി . .  തന്റെ ബാല്യവും കൌമാരവും എല്ലാം ഈ ഗന്ധമാണ് ആസ്വദിച്ചത് . .
അതിനാല്‍ ആരെയും മനം മടുപിക്കുന്ന ആ ഗന്ധം അവളെ ഒരിക്കലും
മടുപ്പിച്ചില,
 ഒരു നാള്‍ , ഇടവപാതി മഴ തകര്‍ത്തു പെയ്തൊഴിഞ്ഞ പ്രഭാതത്തില്‍
ഒരു നനുത്ത പുഞ്ചിരിയുമായി ഒരാള്‍ തന്‍റെ അരുകിലെക് നടന്നു വരുന്നത് കണ്ടു , അവളും പുഞ്ചിരിച്ചു വേദന എങ്ങനെ ഉണ്ടെന്നു അന്വേഷിച്ചു
പ്രഭാത ഭക്ഷണത്തിന് ശേഷം കഴികേണ്ട മരുന്നും നല്‍കി
കുറച്ചു നേരം അവളോട്‌ സംസാരിച്ച ശേഷം അയാള്‍ തന്‍റെ  മരുന്ന് പെട്ടിയും
കൊണ്ട് യാത്രയി , നാല് മാസമായി അവളുടെ ആകെയുള്ള ഒരു സുഹുര്‍താണ്
അയാള്‍ , വേദനിച്ചു ഉറങ്ങാന്‍ കഴിയാത്ത രാത്രികളില്‍ അയാള്‍ അവള്‍ക്
വേദന സംഹാരികള്‍ നല്‍കി , അതിനെക്കാള്‍ അവള്‍ അയാളുടെ സാമീപ്യം
ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ,
അയാള്‍ അവള്‍ക് വായിക്കുവാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു , ഒഴിവു നേരം
അയാള്‍ അവളെ വീല്‍ചെയറില്‍ ഇരുത്തി ആശുപത്രിയില്‍ കൊണ്ട് നടന്നു . . .
പുറം ലോകം എന്തെന്നറിയാത്ത അവള്‍ക് അയാള്‍ സ്നേഹത്തിന്ടെ ഒരു ലോകം അയാള്‍ അവള്‍ക്കായി തുറന്നു വെച്ചു , ഒരിക്കലും ചിരികാനറിയാത്ത അവള്‍ അവന്റെ
സാമീപ്യത്തില്‍ ചിരിച്ചു , തമാശകള്‍ പങ്കുവെച്ചു . .
രാത്രിയുടെ രാഗവും താളവും , മഴയുടെ ഗന്ധവും നിറവും എല്ലാം അവര്‍ ആസ്വദിച്ചു , ജീവിതം അവള്‍ക്ഒരു  വസന്തകാലം സമ്മാനിച്ചു  . .
പിന്നെ കുറച്ചു നാള്‍ അയാള്‍ അവളെ കാണുവാന്‍ വന്നില
എങ്കിലും   എന്നും പ്രഭാതത്തില്‍  അവള്‍ അയാളുടെ വരവിനായി കാത്തിരുന്നു  . . . ആരും വന്നില. . . അവള്‍ കാത്തിരുന്നുവെങ്കിലും
ഇന്നെപോഴോ കണ്ണീരോടെ  അവള്‍ തന്‍റെ തലയിനകടിയില്‍
നിന്നും ആ നിറം മങ്ങിയ പത്രത്താളുകള്‍ . . തന്‍റെ വിറയാര്‍ന കയ്കളാല്‍
എടുത്തു നിവര്‍ത്തി നോകി അതില്‍ അവള്‍ കണ്ടു  പുഞ്ചിരിച്ച തന്‍റെ സുഹുര്‍ത്തിന്റെ മുഖം . . .
തന്നില്‍ നിന്നും വിധി തട്ടിപറിച്ചു കൊണ്ട് പോയ തന്‍റെ സുഹുര്‍ത്ത് 
അവള്‍ തന്‍റെ ജാലകങ്ങളിളുടെ പുറത്തേക് കണ്ണുനട്ടു. . ചിനം പിന്നം മഴത്തുള്ളികള്‍  താഴെ വീണു ചിതറി . . അതിലൊരു തുള്ളി അവളുടെ കന്നുനീരിനോട് ച്ചേര്‍ന്നു അവളുടെ കവിളുകളിളുടെ ഒലിച്ചിറങ്ങി
പെട്ടന്ന് എപോഴോ ഗതി മാറി വന്നൊരു കാറ്റ് ആ പത്രതാളുകള്‍ മറച്ചു
കണ്ണുകളടച്ചു അവള്‍ കിടന്നു ,. . . 
 പ്രഭാതത്തില്‍ നിറഞ്ഞ പുഞ്ചിരിയുമായി
വരുന്ന സുഹുര്‍തിനെ കാത്തുകൊണ്ട്  , കഴിഞ്ഞതെല്ലാം ഒരു കൊച്ചു സ്വപ്നമായി മറക്കാന്‍ ശ്രമിച്ചുകൊണ്ട് . . . .


 


 


2 comments:

  1. കഥ നന്നായിട്ടുണ്ട്...
    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക.

    ReplyDelete
  2. എട്ടാം ക്ലാസുകാരിയേക്കാൾ പക്വത എഴുത്തിൽ കാണുന്നു.
    നന്നായി. എല്ലാ ആശംസകളും
    :-)
    ഉപാ‍സന

    ReplyDelete