തണുപ്പിന്റെ ലോകമായിരുന്നു അത് . .
വെളുത്ത കിടക്കയില്‍ ചെറുപുഞ്ചിരിയോടെ അമ്മയുടെ കയ്യില്‍ തന്റെ കൈയ്യകളാല്‍ അമര്‍ത്തിപിടിച്ചവള്‍ കിടക്കുന്നുണ്ട് . . കണ്ണുകളിലെ പ്രകാശം മങ്ങാതെ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു " ഒന്നും അച്ഛനോട് പറയേണ്ട , അച്ഛന് വിഷമം ആവില്ലേ ? എന്തിനും മരുന്നില്ലേ ഈ ലോകത്ത്? നമ്മുക്കും ശ്രമിക്കാം...