Pages

പന്ത്രണ്ടു വര്‍ഷത്തെ ഓര്‍മ്മകള്‍ !!

Friday, June 22, 2012

ഈ വര്ഷം സ്കൂള്‍ തുറന്നതില്‍ പിന്നെ ഒരു പോസ്റ്റ്‌ പോലും ഇടാന്‍ പറ്റിയില്ല . . .
മറന്നിട്ടല്ല , മനപ്പൂര്‍വം തന്നെയാണ് !! . . ( ഞാന്‍ ഭുജി ആണെന്ന് തെറ്റിദ്ധരിക്കരുത് !! )
                        ഈ വര്ഷം പത്താംക്ലാസ്സ്‌ ആയതുകൊണ്ട് മെയ്‌ രണ്ടാം തിയതി ക്ലാസ്സ്‌ തുടങ്ങി ! . . . 
എന്താണെന്നറിയില്ല ഈ വര്ഷം പത്താംക്ലാസ് ആണെന്ന് ഓര്‍ക്കുമ്പോ എവിടെയോ ഒരു വിഷമം , ഈ വര്ഷം ഞാന്‍ എന്റെ ഒരുപാട് കൂട്ടുകാരെ പിരിയും !! എവിടെയായാലും ഫേസ്ബുക്ക് , മൊബൈല്‍ ഒക്കെ ഉള്ളതുകൊണ്ട് എങ്ങനെ വേണേലും ശല്യം ചെയ്യാം !! പക്ഷെ അതില്‍ അടുത്ത കൂട്ടുകാര്‍ ആരും തന്നെ ഇല്ലാ ! എല്ലാരും ഒരു ഹായ് - ബൈ ഫ്രണ്ട്സ് ആണ് . . .
 എന്നാലും എല്‍ കെ ജി തുടങ്ങി എന്റെയൊപ്പം പത്താംക്ലാസ്സ്‌ വരെ ഒരേ ക്ലാസ്സില്‍ , പലപ്പോഴും ഒരേ ബെഞ്ചില്‍ ഇരുന്നു പഠിച്ചിട്ടുള്ളത് ഐശ്വര്യയും , മനീഷയുമാണ് . . .
                 മനീഷ , എന്റെ അയല്‍വാസിയായിരുന്നു !! പക്ഷെ അങ്ങനെ ഒരു അയല്‍വാസി എനിക്കുണ്ടായിരുന്നു എന്ന് ഞാന്‍ അറിയുന്നത്  സ്കൂള്‍ തുറന്ന ദിവസമായിരുന്നു . .
കാരണം , അന്ന് ഞാന്‍ താമസിച്ചിരുന്നത് എന്റെ തറവാട്ടിലായിരുന്നു . . ആ പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല കൂട്ടുകാര്‍ , അകെ ഉണ്ടായിരുന്നത് അച്ഛന്‍ കൊടുത്ത് വിടുന്ന കുറെ പാവകള്‍ , പിന്നെ അച്ഛമ്മ , അച്ചാച്ചന്‍ , എന്റെ ആന്റിമാര്‍ , അതില്‍ ബിന്ദുആന്റി ആയിരുന്നു ബെസ്റ്റ്ഫ്രണ്ട് , പുള്ളി വന്നു കഴിഞ്ഞാല്‍ ഞങ്ങള്‍ ഒരുമിച്ചാണ് കറക്കം , അങ്കിള്‍ പൈസ അയക്കുമ്പോള്‍ ഒരുമിച്ചു കൊടുങ്ങല്ലൂര്‍ പോവുക , കൂടെ ചെല്ലാനുള്ള ഓഫര്‍ ഒരു " ചോക്കോ ബാര്‍ ഐസ്ക്രീം , അല്ലെങ്കി മസാലദോശ ! ( അന്ന് നമ്മള്‍ മലയാളികള്‍ പിസ്സയും ബര്‍ഗര്‍ഉം കണ്ടുപിടിചിട്ടുണ്ടായിരുന്നില്ല )  അന്നും ഞാനൊരു ഭക്ഷണപ്രിയ ആയതുകൊണ്ട് ഒറ്റ ചാന്‍സ്ഉം മിസ്സ്‌ ചെയ്യാരുണ്ടയിരുന്നില്ല . . . .
               വേറെ കൂട്ടുകാര്‍ എന്ന് പറയാന്‍ , എന്റെ തറവാടിന്റെ തൊട്ടു പിറകില്‍ അച്ഛന്റെ കൂട്ടുകാരന്‍ ജോര്‍ജ്ന്റെ വീടായിരുന്നു , ഞാന്‍ അപ്പച്ചി എന്നാ വിളിച്ചിരുന്നത്‌ , അവിടെ രണ്ടു ചേച്ചിമാരുണ്ട് ഓപ്പീയും ഓച്ചുവും ( ശെരിക്കും ഉള്ള പേര് ജോപ്സി , ജോഷ്ണ ആണെന്ന് തോന്നുന്നു ഉറപ്പല്ല )  കൊച്ചിലെ രാവിലെ തന്നെ കണ്ണും തിരുമ്മി ഓടുന്നത് അപ്പച്ചിയുടെ വീടിലെക്കാന് , മിക്കപ്പോഴും കുളിയും ബ്രേക്ക്‌ഫസ്റ്റും അവിടെ തന്നെയാണ് , 
എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോവുക , ഇതൊക്കെയാണ് അന്നത്തെ മെയിന്‍ പരുപടികള്‍ , ഞായറാഴ്ച പള്ളിയില്‍ നിന്നും വന്നാ പിന്നെ അവിടെ ആച്ചി , അനൂപ്‌ചേട്ടന്‍ , രസന ചേച്ചി എല്ലാരും ഉണ്ടാകും. . .ശരിക്കും എന്റെ ജീവിതത്തില്‍ അത്രയും വെല്യ കുടുംബം ഞാനാധ്യമയിട്ടാണ് കണ്ടത് !
                എന്റെ വീട്ടില്‍ അച്ഛന്‍ , അമ്മ , പാപ്പന്‍ , ആന്റിമാര്‍ , അതില്‍ അച്ഛന്‍ നാട്ടില്‍ ഉണ്ടാവില്ല , പാപ്പന്‍ മാലിയില്‍ , ബിന്ദു ആന്റി ,
              പിന്നെ ഷീബ ആന്റിയും  രണ്ടു മക്കളും , പ്രിയയും , അപ്പുവും ,
അതില്‍ പ്രിയ മൂത്തതായിരുന്നു , എന്തുകൊണ്ടോ പ്രിയയെക്കളും എനിക്കടുപ്പം ഒപ്പിയോടും ഓച്ചുനോടും ആയിരുന്നു , അവരായിരുന്നു അന്നത്തെ ബെസ്റ്റ് ഫ്രണ്ട്സ് !! 
അച്ഛന്‍ കൊടുത്ത് വിടുന്ന മിട്ടായികള്‍ , പാവകള്‍ , പുത്യ ഉടുപ്പുകള്‍ ഇതൊക്കെ ആദ്യം കാണിക്കുന്നത് ഓപിനേയും ഓച്ചുനെയും മാത്രമാണ് , അവര്‍ക്ക് മാത്രേ എന്റെ പാവകളെ തൊടാനുള്ള അവകാശവും കൊടുത്തിരുന്നുള്ളൂ !! അന്നും ആവിശ്യത്തിലധികം വാശി എനിക്കുണ്ടായിരുന്നു അതുകൊണ്ട് ആരും അതൊന്നും അങ്ങനെ തൊടില്ലയിരുന്നു !! 
       ഒരിക്കല്‍ അച്ഛന്‍ എനിക്ക് കൊടുതുവിട്ടൊരു സുന്ദരി പാവ , അവളെ കയ്യില്‍ എടുത്താല്‍ അത് ചെറിയ വാവകള്‍ കരയുന്നതുപോലെ കരയും !! എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാവയായിരുന്നു അത് , ഒരിക്കല്‍ ഞാനും അമ്മയും കൂടെ അമ്മേടെ വീട്ടില്‍ പോയി വന്നപോ , പാവം എന്റെ പാവ , അതിനെ എന്റെ അമ്മായിടെ മകള്‍ (പ്രിയ ) ബ്ലൈഡ് വെച്ച് കീറി നശിപ്പിച്ചു , അതിന്റെ മുടിയൊക്കെ വെട്ടി കളഞ്ഞു , കളര്‍ പെന്‍സില്‍ വെച്ച് അതിന്റെ മുഖത്ത് കുത്തി വരച്ചു , ആകെ ഒരു പ്രേതം പോലെ , അന്ന് ഞാന്‍ അതിനെയും കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു , അതില്‍പിന്നെ അവളോട്‌ മാനസികമായ ഒരു അകലം വന്നു ! പിന്നീടുള്ള നാടുകളില്‍ അവള്‍ തന്നെ ആ അകലം ആവിശ്യത്തില്‍ അധികം വലുതാക്കി , 
എന്നാലും ഞാന്‍ ആ ഒരു ഹായ് - ബൈ ബന്ധം നില നിര്ത്തുന്നു !! 
                   ചിലര്‍ അങ്ങനെയാണ് ! അത് എനിക്ക് മാറ്റാന്‍ സാധിക്കില്ല , എന്നെ വിഷമിപ്പിക്കുന്ന ആള്‍ക്കാരില്‍നിന്നും /സാഹചര്യങ്ങളില്‍ നിന്നും പൊതുവേ മാറി നില്‍കുകയാണ്‌ പതിവ്'

ഏങ്ങണ്ടിയൂര്‍ , ഒരു ഫേസ്ബുക്ക് പേജില്‍ നിന്നും കിട്ടിയതാണ് , സ്ഥലം അറിയില്ല 


                         കൊടുങ്ങല്ലൂര്‍ എന്ന സ്ഥലത്തെ എന്റെ കൂട്ടുകാര് വളരെ പരിമിതമായിരുന്നു . . .  
   കാരണം എന്റെ ബാല്യത്തിന്റെ പകുതിയും എന്റെ അമ്മേടെ വീട്ടിലായിരുന്നു , 
അതൊരു ഗ്രാമം തന്നെയായിരുന്നു , രാവിലെ അഞ്ചു മണിക്ക് ഉണരുന്നത് , തിരുമംഗലം ശിവ ക്ഷേത്രത്തിലെ പാട്ട് കേട്ടാണ് . . . വീടിനു തൊട്ട് അപ്പുറമാണ് ക്ഷേത്രം !! 
അവിടെ രാവിലെ ഉണര്‍ന്നു വാതില്‍ തുറന്നാല്‍ ഒരു തണുത്ത , കട്ടി കുറഞ്ഞ കാറ്റ് വീടിനകത്തേക്ക് അടിച്ചു കയറും . . ഹവിസ്സിന്റെയും കര്‍പ്പൂരത്തിന്റെയും മണമാണ് ആ കാറ്റിനു , 
പക്ഷെ ഈ പതിനാറു വര്‍ഷത്തിനിടയില്‍  ഒരിക്കല്‍പ്പോലും ആ ഗന്ധവും ആ കാറ്റും വേറെ എവിടെ നിന്നും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല !!
 അത് ആ നാടിന്റെ മണമാണ് , കാരണം 
അന്നൊക്കെ രാവിലെ എന്റെ അച്ചാച്ചന്‍ ( അമ്മേടെ അച്ഛനെയും അങ്ങനെയ വിളിച്ചിരുന്നത്‌ ) പാല് വാങ്ങാന്‍ സൊസൈറ്റിയില്‍ പോകും , 
അതും രാവിലെ ഒരു ആറു മണി ആറര നേരത്ത് !! അവിടെ ഒരു ചെറിയ വരമ്പ്ണ്ട് അതില്‍ കൂടെ നടന്നാണ് പാല് വാങ്ങാന്‍ പോകുക ,
 ഈ വരമ്പിനടുത്താണ് അങ്കണവാടി !! എന്റെ ആദ്യത്തെ വിദ്യാലയം !! അതൊരു പേടി സ്വപ്നമായിരുന്നു , പിന്നെ അതെനിക്ക് പ്രിയപ്പെട്ട ഇടമാക്കിയാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ബോയ്‌ഫ്രണ്ട് ( തെറ്റ് ധരിക്കേണ്ട ഫ്രണ്ട് മാത്രാ ) ഗോവിന്ദന്‍  , 
പുള്ളിടെ ശരിക്കും ഉള്ള പേര് ജിതിന്‍ , അവന്‍ ഞങ്ങള്‍ക്ക് എല്ലാര്‍ക്കും ഗോവിന്ദന്‍നാണ് , 
എന്റെ അമ്മവീടിന്റെ തൊട്ടപ്പുറത്ത് ( തെക്കേ വീട് , അവിടെ ഗ്രാമീണ ശൈലിയില്‍ തെക്കേ വീട്ടില്‍ പോകുവാ എന്ന് പറയുന്നത് ഇതുപോലെയാണ് --> മ്മേ ഞാനേ തെക്കേല് പോയിട്ട വരട്ടാ !! , ) 
അവിടെ ഗോവിന്ദന്റെ വീട്ടില് അമ്മേം , അച്ഛനും , അവന്റെ ചേച്ചി ജിഷിയും , അവനും പിന്നെ മഞ്ഞമ്മയും മാത്രേ ഉണ്ടായിരുന്നുള്ളു !!  
മഞ്ഞമ്മന്നു പറഞ്ഞാല്‍ ഗോവിന്ദന്റെ അച്ഛമ്മ !
മഞ്ഞമ്മേടെ ശരിക്കും ഉള്ളപേര് ശാരദ എന്നാണ് , എന്റെമ്മയാണ്  മഞ്ഞമ്മ എന്ന് വിളിക്കാന്‍ തുടങ്ങിയത് . . . 
    പണ്ട് എന്റെ അമ്മേടെ കുടുംബം മഞ്ഞമ്മേടെ വീട്ടിലായിരുന്നു താമസം ! 
എന്റെ അമ്മയെയെ , അമ്മേടെ അനിയത്തിയെയും അനിയനെയും ഒക്കെ നോക്കി വളര്‍ത്തിയത്‌ മഞ്ഞമ്മയാണ് . . . 
പിന്നീട് എന്നെ  നോക്കിയതൊക്കെ മഞ്ഞമ്മയാണ് !! 
എന്റെ ഓര്‍മയില്‍ പണ്ട് ഏങ്ങണ്ടിയൂര്‍ ചെല്ലുമ്പോള്‍ എന്നെ കുളിപ്പിചിരുന്നതും ഭക്ഷണം തന്നതുമൊക്കെ ഈ മഞ്ഞമ്മ തന്നെയാണ് !! . . . . 
അവിടെ ചെന്നാ ആദ്യം മഞ്ഞമ്മ , പിന്നെ ഗോവിന്ദന്‍ , ജിഷി , അശ്വിനി ചേച്ചി ,അരുണ്‍ചേട്ടന്‍  , ആദര്‍ശ് , നിതകുട്ടി , ഇവരൊക്കെയാണ് അവിടുത്തെ കൂട്ടുകാര് 
എന്റെ ഓര്‍മയില്‍ ആരെങ്കിലും എനിക്കായി കാതിരുന്നിട്ടുന്ടെങ്കില്‍ അതിവരോക്കെയാണ് . . . 
           ആ ഗ്രാമത്തില്‍ ബര്‍മൂടയും ടോപ്പും ഇട്ടു , ബോയ്‌ കട്ട്‌ വെട്ടിയ മുടിയുമായി നടന്ന പെണ്‍കുട്ടി   ഞാന്മാത്രമാണ് . . . . 
അവിടെ ഉള്ളവര്‍  എന്നെയും ഈ ഗോവിന്ദനെയും കളിയാക്കി  സായിപ്പും മദാമ്മയും ന്നു കളിയാക്കി വിളിക്കാറുണ്ടായിരുന്നു , 
കാരണം അതി രാവിലെ ഉണര്‍ന്നു ബ്രുഷും പേസ്റ്റ്മം എടുത്തു ഞാന്‍ നേരെ പോവുന്നത് അവനെ വിളിച്ചുണര്‍ത്താനാണ് , 
അവനും ബ്രുഷും പേസ്റ്റ്ഉം എടുത്തു പിന്നെ ഞങ്ങള്‍ നടക്കും കുറച്ചു , അവിടെ അവന്റെ അച്ഛന് കുറച്ചു കൃഷി ഭൂമിയുണ്ട് ( വെല്യ കൃഷി ഒന്നും അല്ല , കൂര്‍ക കൃഷിയാണ് ) അവിടെ പോയി തൊരപ്പന്‍ വന്നോ എന്നൊക്കെ നോക്കി പല്ല് തേച്ചു ഒരു ഏഴ് മണി ആകുംപോലെക്കും തിരിച്ചു വീട്ടില്‍ വരും !! 
 പിന്നെ കുളിച്ചു വേഷം മാറി ( ഞാന്‍ ബര്‍മുഡ അല്ലാതെ അന്ന് വേറൊന്നും ഇടില്ല !! അവിടുത്തെ " പരിഷ്കാരി " ആയിരുന്നു ) ചെറിയമ്മയുടെ അടച്ചിട്ട വീട്ടില്‍ പോകും 
!! ചെറിയമ്മ ബോംബയില്‍ ആണ് അതുകൊണ്ട് അവടുത്തെ മുറ്റത്താണ് ക്രിക്കറ്റ്‌ കളിയും മാവില്‍ കേറലും ഒക്കെ !! . . . . 
പക്ഷെ അമ്മമ്മ കടയില്‍ പോവാതെ ഞാന്‍ വീട്ടിന്നു ഇറങ്ങാറില്ല , 
രാവിലെ എണിറ്റു കുളിച്ചു വിളക്ക് വെച്ച് പ്രാര്‍തിക്കണം എന്ന് നിര്‍ബന്ധമാണ്‌ , മാത്രമല്ല കുറി തൊടാതെ ഇങ്ങോട്ടും പോവാനും പാടില്ല , കുറെ നിബന്ധനകള്‍ ഉണ്ടായിരുന്നു . . .
                  ഈ വക പരുപാടികള്‍ കഴിയണമെങ്കില്‍ ഒരു ഒന്‍പതര പത്തുമണി ആവണം , 
കാരണം അമ്മമ പോയി കഴിഞ്ഞേ അന്ന് കളിയ്ക്കാന്‍ പോവു ആത് വരെ വീട്ടില്‍ ഇരുന്ന്നാണ് കളി , . . .
 അമ്മമ്മ പോയ നേരെ ഓടും ഗോവിന്ദനെയും ആശ്വിനിയെയും വിളിക്കാന്‍ . . . 
അങ്ങനെ കുറച്ചു നാല് കഴിഞ്ഞപ്പോ എന്നെയും ഗോവിന്ദനെയും അങ്കണവാടിയില്‍ ചേര്‍ത്ത് !
 അവിടേക്ക് ആദ്യമായി പോയ ദിവസം !! 
           വെല്യ ഉത്സാഹമായിരുന്നു !! 
 അമ്മമ്മയാണ് എന്നെയും ഗോവിന്ധനെയും അവിടെ കൊണ്ട്പോയാക്കിയത് . . 
നല്ല മഴയുള്ള ദിവസമായിരുന്നു . .  
  അങ്കണവാടിയിലെ ആദ്യത്തെ ദിവസം തന്നെ എനിക്ക് മത്യായി , കാരണം 
അതുവരെ ഉണ്ടായിരുന്ന " സഞ്ചാര സ്വാതന്ത്രം " അവിടെ ഉണ്ടായിരുന്നില ! അടങ്ങി ഇരിക്കണം . . 
കുറെ പാട്ട് പഠിപ്പിക്കും , പിന്നെ ഉച്ചയ്ക്ക് കിടന്നു ഉറങ്ങണം !! എനിക്ക് അന്ന് ഉച്ചയ്ക്ക് കിടന്നുറങ്ങുക എന്നതിനേക്കാള്‍ ദേഷ്യം വേറൊന്നും ഇല്ല ,
 കാരണം അനോക്കെ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞു നേരെ പോവ്വാ കശുമാവുംമേ കേറാനാ ,
 ഞാനും ഗോവിന്ദനും എങ്ങനോക്കെയോ അവിടെ സഹിച്ചിരുന്നു , അവസാനം ഗതി കേട്ടപ്പോ കിടക്കാന്‍ തന്ന പുല്‍പ്പായയിയിലെ പുല്ല് വലിച്ചെടുക്കാന്‍ തുടങ്ങി , 
പ്ലാസ്റ്റിക്‌ ഒന്നും അല്ലല്ലോ വേഗം വേഗം അത് പിടിച്ചു വലിച്ചു ഊരി എടുത്തു , അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ടീച്ചര് നടന്നു വരുന്നത് കേട്ട് 
അപ്പൊ വേഗം ഉറങ്ങിയത് പോലെ കിടന്നു , ടീച്ചര്‍ വന്നു വിളിച്ചപ്പോ യ്യോ പാവം ഞാന്‍ ഉറങ്ങായിരുന്നു എന്തെ വിളിച്ചേ , ന്നുള്ള ഭാവത്തില്‍ ടീച്ചറെ നോക്കി !! 
   ഉപ്പുമാവ് വാങ്ങാന്‍ പാത്രം കൊണ്ട് ചെല്ലാന്‍ പറഞ്ഞിട്ട് ടീച്ചര് പോയി , ഞാന്‍ മടിച്ചി ആണെന്ന് എന്നെക്കാള്‍ നന്നായി അവനു അറിയാവുനതുകൊണ്ട് എന്റെ ബാഗിന്നു പാത്രം തപ്പി എടുത്തു അവന്‍ അവന്റെ പാത്രവും എടുത്തു ഉപ്പുമാവ് വാങ്ങാന്‍ പോയി !!
 തിരികെ വന്നു പറഞ്ഞു കൊണ്ട്പോവാന്‍ എന്റമ്മ വനിട്ടുന്ടെന്നു , 
അവന്‍ പോയി എന്റെ ബാഗും അവന്റെ ബാഗും എടുത്തു എണിറ്റു നടന്നു !! 
ടീച്ചര്‍ അമ്മയോട് പറഞ്ഞു അമ്മേടെ സീമന്ത പുത്രി ഉറങ്ങുവായിരുന്നുന്നു പക്ഷെ ഒറ്റ നോട്ടത്തില്‍ അമ്മയ്ക്ക് മനസിലായി ഉറക്കം പോയിട്ട ഒന്ന് മയക്കം പോലും വനിട്ടില്ലാന്നു !! . . . 

വീട്ടിലേക്കു നടന്നു , വീട്ടില്‍ ചെന്ന് രാത്രി വരെ മാവില്‍ തന്നെ ആയിരുന്നു ! 
അവസാനം അഞ്ചരയ്ക്ക് അമ്പലത്തില്‍ പാട്ട് വെച്ചപ്പോ ഞാനും അവനും ഓടിപ്പോയി വീട്ടില്‍ ചെന്ന് കുളിച്ചു കാത്തിരുന്നു . . . 
ഇന്ന് രണ്ടില്‍ ഒന്ന് തീരുമാനിക്കണം . 
അന്ന് അവിടെ , രാത്രി ഒരു ഏഴര മണി ആകുമ്പോ അയല്‍വാസികളൊക്കെ എന്റെ അമ്മേടെ വീട്ടില്‍ ഒത്തുകൂടാരുണ്ടായിരുന്നു 
അന്ന് പക്ഷെ ഈ സീരിയല്‍ ഒന്നും ഉണ്ടായിരുന്നില്ല , എല്ലാരും കൂടെ ഒത്തോരുമിച്ചിരുന്നു സംസാരവും , അത്താഴം കഴിപ്പും ഒക്കെ പതിവാണ് . 
അന്ന് രാത്രി  വിഷയം ഞങ്ങള്‍ടെ അങ്കണവാടി എക്സ്പീരിയന്‍സ് ആയിരുന്നു !!
 ആദ്യം തന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചു " ഇനി ആ വഴിക്ക് ഞങ്ങള് പോവുലാ , എന്തൂട്ട്ട് ആണെങ്കിലും ഞങ്ങക്ക് വേണ്ടാ ,ഇനീം കൊണ്ടാവാനാ പരുപാടിന്നു വെച്ച ഒറക്കെ കരയും !! " 
ആര് കേക്കാന്‍ വീണ്ടും പിറ്റേന്നു രാവിലെ അങ്ങോട്ടേക്ക് തന്നെ കൊണ്ട്പോയി , 
രാവിലെ എന്നെ ഒരുക്കാന്‍ തുടങ്ങിയപ്പോ മുതല്‍ ഞാന്‍ തുടങ്ങി മോങ്ങാന്‍ . . .
അന്ന് ഗോവിന്ദന്‍ പറഞ്ഞ ഡയലോഗ്ഗ്  ഇന്നും ആരും മറന്നിട്ടില്ല " നീ കരയെനടെടി പോന്നോ ഞാ ഇല്ലേ കൂടെ , മ്മക്ക് ഓള്‍ചോടി പോവ്വാടി , കര്യെല്ലേ പോന്നോ " 
അത് പറയുന്ന ഒരു സ്റ്റൈല്‍ ഉണ്ട് , ഇന്നും പലപ്പോഴും മഞ്ഞമ്മ അത് പറഞ്ഞു കളിയാക്കാറുണ്ട് . . .
അങ്ങനെ ഒരു വര്‍ഷത്തെ അങ്കണവാടി ജീവിതം തീര്‍ത്തു , ഞാന്‍ ആദ്യമായിട്ട് പെര്‍മനെന്റ്  താമസത്തിന് കൊടുങ്ങല്ലുരെക്ക് യാത്രയി . . .
                          കൊടുങ്ങല്ലൂര്‍ ഞാന്‍ ആദ്യം പഠിച്ചത് സെന്റ്‌ ജോസഫ്‌ലായിരുന്നു , പിന്നീട് എന്റെ പാപ്പന്‍ ( അച്ഛന്റെ അനുജന്‍ ) ആണ് എന്നെ അച്ഛനോട് പറഞ്ഞു അമൃത വിദ്യാലയത്തിലേക്ക്‌ മാറ്റിയത് !! 
അവിടെ സെന്റ്‌ ജോസെഫില്‍ എന്നോടൊപ്പം പഠിച്ച ആരെയും എനിക്ക് ഓര്‍മയുണ്ടയിരുന്നില്ല , പക്ഷെ അവിടെ എന്റെ കൂടെ പഠിച്ച ചിലരൊക്കെ ഇപ്പോളും എന്റെ കൂടെ പഠിക്കുന്നുണ്ട് , ഒരാള്‍ ഹീര , ശില്പ (അവളെന്റെ അച്ഛന്റെ കൂട്ടുകാരെന്റെ മോളാണ് ) പിന്നെ സ്വാതി (അവള്‍ ഈ വര്ഷം സ്കൂള്‍ മാറി )
ആ സ്കൂളിനെപറ്റി എനിക്കൊരു ഓര്‍മയും ഇല്ല , എന്നെ പഠിപ്പിച്ച ടീച്ചറെ പോലും !! 
മെയിന്‍ കെട്ടിടം ഞങ്ങള്‍ ഇപ്പൊ പഠിക്കുന്നത്  ഇവിടെയാണ്   ,
 ഇവിടെ ഇപ്പോള്‍ മൂന്നാം ക്ലാസ്സ്‌ തുടങ്ങി പ്ലസ്‌ ടു വരെ . . .
 

എല്‍ കെ ജി സെക്ഷന്‍ , പക്ഷെ ഇപ്പൊ ഒരു നില കൂടി പണിതിട്ടുണ്ട് , ഞങ്ങളുടെ എല്‍ കെ ജി കാലത്ത് അതൊരു ഓലമേഞ്ഞ കെട്ടിടം ആയിരുന്നു
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം :FACEBOOK PAGE                                 
          പിന്നെത്തെ വര്ഷം ജൂണ്‍ രണ്ടാന്തി ഞാന്‍ അമൃത വിദ്യാലയത്തില്‍ ചേര്‍ന്ന് , 
അന്ന് ഞങ്ങളുടെ എല്‍ കെ ജി , യു കെ ജി ക്ലാസുകള്‍ ഒക്കെ ഒരു ഓലമേഞ്ഞ കെട്ടിടമാണ് . . .  
ഒന്നും രണ്ടും ക്ലാസുകള്‍ ഒക്കെ മെയിന്‍ കെട്ടിടത്തിലും . .  
പിന്നീട് ഞങ്ങളുടെ ആ കൊച്ചു ഓലമേഞ്ഞ കെട്ടിടടം ഞങ്ങളെപ്പോലെ തന്നെ ഓരോ വര്‍ഷത്തിലും വളര്‍ന്നു , 
ഇപ്പൊ ഈ പന്ത്രണ്ടു വര്ഷം കൊണ്ട് അതൊരു മൂന്നു നില കെട്ടിടമായി മാറി , 

  
         അന്നത്തെ ആ ഓലമേഞ്ഞ ക്ലാസ്സ്‌റൂമില്‍ ആദ്യമായി കിട്ടിയ ചങ്ങാതി മനീഷയാണ് . 
എന്റെ അയല്‍വാസിയാണെന്ന് അറിഞ്ഞപ്പോ എനിക്ക് സന്തോഷമായി , കളിയ്ക്കാന്‍ ഒരു കൂട്ടായല്ലോ ,  അന്നൊക്കെ വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വന്ന്നു കുളിയൊക്കെ കഴിഞ്ഞു ചെറിയ ചെറിയ ഹോംവര്‍ക്ക്‌ ഒക്കെ ചെയ്തു കഴിഞ്ഞു 
ഒരു അഞ്ചര ആകുമ്പോള്‍ മനീഷയും മനീഷയുടെ ചേച്ചി മാനസിയും അവരുടെ ഗേറ്റ്ല്‍ നിന്ന് ഉറക്കെ വിളിക്കാന്‍ തുടങ്ങും !! 
പക്ഷെ പിന്നെ എപ്പോഴോ , ഒന്നാം ക്ലാസ്സില്‍ വെച്ചാണെന്ന് തോന്നുന്നു വെയ്ക്തമായ ഓര്‍മ എനിക്കില്ല എന്തോ കാര്യത്തിന് ഞാന്‍ ആ പാവത്തിനെ കരയിച്ചു !! 
അതിനു ശേഷം പുള്ളി അങ്ങനെ ഒരടുപ്പം എന്നോട് കാണിച്ചിട്ടുണ്ടയില്ല പിന്നെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം !! 
അന്ന് ഞങ്ങള്‍ വീണ്ടും പഴയ ബെസ്റ്റ് ഫ്രണ്ട്സ് ആയി ,
 കാരണം ഞങ്ങള്‍ ഒരുമിച്ചു ഒരേ ബെഞ്ചില്‍ ആണ് ആ വര്ഷം മൊത്തം ഇരുന്നത് , ഞാന്‍ മനീഷ , പ്രജോദ് , പിന്നെ സച്ചിന്‍ 
ഞങ്ങളുടെ മുന്‍പിലത്തെ ബെഞ്ചില്‍ കൃഷ്ണപ്രസാദ്‌ , അമൃത , അജയ് പിന്നെ വേറെ ഏതോ ഒരു കുട്ടി പേര് ഓര്‍മയില്ല . . .
 ആ വര്ഷം ഫസ്റ്റ് ടേമില്‍ ഹിന്ദിക്ക് മാര്‍ക്ക് കുറവായിരുന്നു , അന്ന് മനീഷ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് !! 
കൂടെ ഇരിക്കുന്നവരെ പഠിപ്പിക്കാന്‍ നന്നായി അറിയാവുന്ന കുട്ടിയാണ് !!
   പിന്നീട് അങ്ങനെ ഞാന്ങ്ങള്‍ ഒരുമിച്ചു ഇരുന്നത് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് , 
പക്ഷെ അപ്പോളേക്കും ആണ്‍ - പെണ്‍  വിഭജനം ടീച്ചര്‍മാര്‍ നടപ്പിലാക്കി !!
അങ്ങനെ ഞാന്‍ , മനീഷ , ഐശ്വര്യാ , രാധിക ഞങ്ങള്‍ നാല് പേര് ഒരേ ബെഞ്ചില്‍ . . . 
പിന്നെ ഇതുവരെ അങ്ങനെ ഒരു അവസരം വന്നിട്ടില്ല , പക്ഷെ എന്തെങ്കിലും ഒരു ഡൌട്ട് വന്നാല്‍ ആദ്യം അവളുടെ  അടുത്തേക്കാണ്‌ ഓടുന്നത്
 !! ഇതു വിഷയത്തിലും ഒരു സോലുഷന്‍ കാണാന്‍ അവള്‍ക്കു കഴിയും എന്നൊരു വിശ്വാസം മനസ്സില്‍ എവിടെയോ കിടപ്പുണ്ട് !! 
               
                        അടുത്തത് ഐശ്വര്യാ !!  പുള്ളിയെ എല്‍ കെ ജിയില്‍ വെച്ച് കണ്ട ചെറിയ ഓര്‍മ മാത്രേ ഉള്ളു ,
 പക്ഷെ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  മലയാളം , സംസ്കൃതം , അത് രണ്ടു ക്ലാസ്സ്‌ ആകും , 
പക്ഷെ കുട്ടികള്‍ കൂടുതല്‍ ഉള്ളതുകൊണ്ട് എ , ബി , സി , മൂന്നു ഡിവിഷന്‍ ഉണ്ടായിരുന്നു , ഞങ്ങള്‍ എല്‍ ക ജി തുടങ്ങി സി ക്ലാസ്സില്‍ ആയിരുന്നു , 
അഞ്ചാം ക്ലാസ്സില്‍ വെച്ച് ടീച്ചര്‍ മാര്‍ , എ  സംസ്കൃതം , ബി മലയാളം , സി മിക്സെഡ്  , അപ്പൊ സി ക്ലാസ്സിനു ഞങ്ങള് മലയാളം കാരെ ബിയിലേക്ക് മാറ്റുവായിരുന്നു 
ഞാനും ഐശ്വര്യയും ബിയിലെത്തി , പക്ഷെ മനീഷയെ കാണാനില്ല !! ഞങ്ങള്‍ ഉറപ്പിച്ചു അവളപ്പോ ആ ക്ലാസ്സില്‍ തന്നെ , ഐശ്വര്യാ കരയാന്‍ തുടങ്ങി കൂടെ ഞാനും , പക്ഷെ കുറച്ചു കഴിഞ്ഞപ്പോ , മനീഷ വന്നു . ..  
                           ആ ക്ലാസ്സില്‍ ആദ്യം ഞാനും മനീഷയും ചെന്ന് കയറിയപ്പോ പെണ്‍കുട്ടികളുടെ സൈഡ് കുറെയൊക്കെ ഒഴിഞ്ഞു കിടക്കുന്നു !! കൂടുതല്‍ പേരും സംസ്കൃതമാണ് . . 
അങ്ങനെ ഞാനും ഐശ്വര്യയും ഏറ്റവും ലാസ്റ്റ് കിടക്കുന്ന ബെഞ്ചില്‍ പോയിരുന്ന്നു കരയുമ്പോ ഞങ്ങളുടെ തൊട്ടു മുന്‍പിലെ ബെഞ്ചില്‍ വേറെ ഒരാളും ചെറുതായി വിങ്ങുന്നുന്ദ് !!
 അത് നസനയായിരുന്നു !! എന്റെ ഫ്രണ്ട്സ് അക്കൗണ്ട്‌ഡിലേക്ക് കേറിയ മൂന്നാമത്തെ ആള്‍ 
                                    നസനയെ കുറിച്ച് പറയാന്‍ ആണെങ്കി ആദ്യം അവള് വിങ്ങുന്ന കണ്ടപ്പോ വിഷമം തോന്നി , 
ഇന്റര്‍വെല്‍ സമയത്ത് ചോദിച്ചപ്പോ പറഞ്ഞു അവളുടെ കൂട്ടുകാരി നന്ദിത സംസ്കൃതം എടുത്ത് മാറിയെന്നു !! 
പാവം തോന്നി , ആ വര്ഷം ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ ദീപടീച്ചര്‍ ആയിരുന്നു . .  
ടീച്ചറുടെ ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ടീച്ചര്‍ റെഡി ആയിരുന്നു . . നല്ല സ്നേഹം ഉള്ള ഒരു ടീച്ചര്‍ !! . . . 
നസന ആ ക്ലാസ്സിലെ ഓള്‍ ഇന്‍  ഓള്‍ ആയിരന്നു , എന്തിനും ഏതിനും നസന , അതുകൊണ്ട് ഒന്ന് മനസിലായി !! 
ഇവള്‍ടെ കൂടെ കൂടിയലെ രക്ഷയുള്ളൂ ! അതുകൊണ്ട് ഞാന്‍ അവളുടെ കൂടെ കൂടി !! 
നല്ലൊരു ഫ്രണ്ട്ആയിരുന്നു എന്തും തുറന്നു പറയാന്‍ പറ്റുന്ന ഒരാള്‍ . . 
ആ വര്ഷം അവള്‍ എന്റെ തൊട്ടു മുന്‍പില്‍ ഉള്ള ബെഞ്ചിലും ഞാന്‍ അവളുടെ പുറകിലെ ബെഞ്ചിലും ആയിരുന്നു . . ഉച്ചയ്ക്ക് കറി ഷെയര്‍ ചെയ്യല്‍ തുടങ്ങി എന്തും തുറന്നു പറയാന്‍ പറ്റുന്ന ഒരു കുട്ടി. . . 
പിന്നീടു ആറാം ക്ലാസ്സില്‍ എത്തിയപ്പോ വീണ്ടും സ്പ്ളിറ്റ് ചെയ്തു ഞാനും മനീഷയും ഐശ്വര്യയും സി ക്ലാസ്സിലായി . 
പിന്നെ എഴില്‍ വീണ്ടും ഒരേ ക്ലാസ്സില്‍ വന്നു 
പിന്നെ എട്ടാം ക്ലാസ്സില്‍ ഞാനും ഐശ്വര്യയും നസനയും ഒരേ ബെഞ്ചില്‍ വന്നു ഒരു ജൂണ്‍ ജൂലൈ മാസം , പക്ഷെ ഞാന്‍ വേറെ ഏതോ ബെഞ്ചിലേക്ക് മാറിപ്പോയി !! 

സ്കൂള്‍ ജീവിതത്തില്‍ ഞാന്‍ എല്ലാരെയും വെറുതൊരു സംഭവം ഉണ്ടായി !!
 അതും ഇവളുടെ ഫ്രണ്ടസ്നേയും എന്നെയും ചേര്‍ത്തൊരു ഗോസ്സിപ്പ്  , അന്ന് ആരും എന്നെ വിശ്വസിച്ചില്ല , അത് പറഞ്ഞു പരത്തിയ ആളെ മാത്രം എല്ലാരും വിശ്വസിച്ചു , അതുകൊണ്ട് ഞാനും എല്ലാരിന്നും അകന്നു , ആരോടും അടുപ്പം അധികം കാണിച്ചില്ല ,. . . . 
                    പക്ഷെ ആ ഗോസ്സിപ്പ് ഈ വര്ഷം ,മെയ്‌ മാസം അവസാന ദിവസം ഞാനും കൂട്ടുകാരും കുടി
 ഹന്നയുടെ വീട്ടില്‍ ഞങ്ങളുടെ ക്ലാസ്സിന്റെ ന്യൂസ്‌ പേപ്പര്‍ വര്‍ക്കിനു പോയപ്പോ ഞാന്‍ പറഞ്ഞു , ഞാന്‍ അറിയാത്ത കാര്യമാണ് ! തെളിവ് സഹിതം പറഞ്ഞപ്പോളാണ് അവളാ സത്യം മനസിലാക്കിയത് എന്ന് തോന്നുന്നു ! 
അതിനു ശേഷം ഞങ്ങള്‍ തമ്മില്‍ ഒരു അകലം ഇല്ലാതെ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് . . 
അന്നത്തെ സംഭവത്തില്‍ ഐശ്വര്യയും എല്ലാം വിശ്വസിച്ചു , അതിനു ശേഷം അവളും എന്നോട് അധികം മിണ്ടാരുണ്ടയിരുന്നില്ല , പക്ഷെ ഇന്ന് ഞാന്‍ ക്ലാസ്സില്‍ പോയിരുന്നില്ല പനി കാരണം , വൈകുന്നേരം ഒരു ഉറക്കം കഴിഞ്ഞു എണിറ്റു 
ഫോണ്‍ എടുത്തു നോക്കിയപ്പോ അവളുടെ മിസ്സ്കാള്‍ കണ്ടു !! . . . എന്താ കാര്യം എന്നറിയാന്‍ വിളിച്ചപ്പോ അവള്‍ പറഞ്ഞ മറുപടി , " നീ ഇന്ന് വന്നില്ലല്ലോ എന്തുപറ്റി ? അതറിയാന്‍ വിളിച്ചതാ " എന്ന്നു പറഞ്ഞപ്പോ വല്ലാത്തൊരു സന്തോഷം തോന്നി !! 
പക്ഷെ ബെസ്റ്റ്ഫ്രണ്ട്സ് എന്ന് പറഞ്ഞു നടക്കുന്ന ഒരാള്‍ ഒരു മെസ്സേജ് പോലും അയച്ചില്ല !! 
                ഇന്ന് വളരെ സന്തോഷം തോന്നിയൊരു ദിവസമാണ് !! ഇന്നുതന്നെ ഇത് എഴുതണം എന്ന് തോന്നി , ഇത് അവരെന്നെങ്കിലും വായിക്കുമായിരിക്കും !! . . .. 
ഇപ്പോള്‍ പക്ഷെ ആകെയൊരു വിഷമം ഈ പന്ത്രണ്ടു വര്ഷം , മനീഷയോട് ഒരു സോറി പോലും പറഞ്ഞില്ല , ഞാന്‍ എന്ത് തെറ്റാണു ചെയ്തത് എന്ന് എനിക്കറിയില്ല പക്ഷെ എന്തോ ഉണ്ടായിട്ടുണ്ട് , അത് അന്നേ സോറി പറയാമായിരുന്നു എന്നൊരു തോന്നല്‍ ,
 അന്ന് നസനയും ഐശ്വര്യയും ആയി ഉണ്ടായ തെറ്റുധാരണ അത് അന്നേ തീര്‍ക്കെണ്ടാതയിരുന്നു , 
ഗോസ്സിപ്പ് പറഞ്ഞു നടന്ന ആള്‍ക്ക് വിഷമമാവേണ്ട അവളെ ആരും കുറ്റപ്പെടുതെണ്ട എന്ന് കരുതി അതെല്ലാം ഒതുക്കി വെച്ച് !! 
                               ഇനി ഒരു വര്ഷം മുന്‍പിലുണ്ട് ഞങ്ങള്‍ക്ക് പക്ഷെ ഈ പത്തു മാസം !! അത് വെറും പത്തു ദിവസം പോലെയാണ് തോന്നുന്നത് ! അത്രയ്ക്കും വേഗത്തില്‍ ദിവസങ്ങള്‍ പോകുന്നതുപോലെ !! ഒരിക്കല്‍ കൂടി ആ നല്ല നാളുകളൊക്കെ തിരികെ കിട്ടിയിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചു പോകുകയാണ് !! 

എന്റെ പതിനാറാം പിറന്നാളിന്റെ അന്ന് എന്റെ കൂട്ടുകാരൊക്കെ ഒത്തുകൂടിയപ്പോള്‍ എടുത്ത ഫോട്ടോ 
ഇതില്‍ ഞാന്‍ മനീഷ , നസന അനാമിക ഐശ്വര്യാ 


അഞ്ജലി അനില്‍കുമാര്‍ 

Read more ...